സേവനയോഗ പട്ടിക
കുറിപ്പ്: പതിവുപോലെ, കൺവെൻഷൻ നടക്കുന്ന മാസങ്ങളിലും ഓരോ ആഴ്ചയിലേക്കുമായി നമ്മുടെ രാജ്യ ശുശ്രൂഷയിൽ സേവനയോഗ പരിപാടികൾ പട്ടികപ്പെടുത്തുന്നതായിരിക്കും. എന്നാൽ “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകുന്നതിനായി സഭകൾക്ക് അതിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. അനുയോജ്യമെങ്കിൽ, ഈ മാസത്തെ അനുബന്ധത്തിൽനിന്നുള്ള പ്രാദേശികമായി ബാധകമാകുന്ന ബുദ്ധിയുപദേശങ്ങളും ഓർമിപ്പിക്കലുകളും ഒരിക്കൽക്കൂടെ പരിചിന്തിക്കാൻ കൺവെൻഷനു തൊട്ടുമുമ്പുള്ള സേവനയോഗത്തിൽ 15 മിനിട്ട് നീക്കിവെക്കുക. കൺവെൻഷനെ തുടർന്നു വരുന്ന ആദ്യത്തെയോ രണ്ടാമത്തെയോ മാസത്തിൽ, കൺവെൻഷൻ വിശേഷാശയങ്ങൾ പുനരവലോകനം ചെയ്യുന്നതിനായി ഏതെങ്കിലുമൊരു ആഴ്ചയിലെ സേവനയോഗത്തിൽ 15 മുതൽ 20 വരെ മിനിട്ട് മാറ്റിവെക്കുക; പ്രാദേശിക ആവശ്യങ്ങൾ പരിചിന്തിക്കേണ്ട ഭാഗത്ത് ഒരുപക്ഷേ ഇതു ചെയ്യാവുന്നതാണ്. മുഴു കൺവെൻഷൻ പരിപാടികളും പുനരവലോകനം ചെയ്യുന്നതിനു പകരം വയൽസേവന പ്രവർത്തനവുമായി നേരിട്ടു ബന്ധമുള്ള ഭാഗങ്ങൾ മാത്രം പരിചിന്തിക്കുക. ആ വിവരങ്ങൾ ശുശ്രൂഷയിൽ എങ്ങനെ ബാധകമാക്കിക്കൊണ്ടിരിക്കുന്നു എന്ന് സദസ്സിലുള്ളവരോടു ചോദിക്കുക.
ഏപ്രിൽ 10-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരവും ഏപ്രിൽ ലക്കം ഉണരുക!യും എങ്ങനെ കൊടുക്കാമെന്നു പ്രകടിപ്പിക്കുക. ഒരു അവതരണത്തിൽ, ബൈബിളിന്റെ സന്ദേശത്തിൽ അതിയായ താത്പര്യം കാണിക്കുന്ന ഒരു വീട്ടുകാരന് പ്രസാധകൻ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം നൽകട്ടെ.
15 മിനി:“തീക്ഷ്ണത എങ്ങനെ നിലനിറുത്താം?”a 2002 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 14-ാം പേജിലെ 13-ാം ഖണ്ഡികയെ ആസ്പദമാക്കിയുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
20 മിനി:“നിങ്ങൾക്കു പട്ടിക പൊരുത്തപ്പെടുത്താനാകുമോ?”b വിവരങ്ങൾ പ്രാദേശികമായി ബാധകമാക്കുക. സായാഹ്ന സാക്ഷീകരണത്തിനുവേണ്ടി സഭ എന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അറിയിക്കുക.
ഗീതം 13, സമാപന പ്രാർഥന.
ഏപ്രിൽ 17-ന് ആരംഭിക്കുന്ന വാരം
15 മിനി:പ്രാദേശിക അറിയിപ്പുകൾ. പ്രത്യേക പരസ്യപ്രസംഗത്തിനായി പ്രാദേശികമായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചു പറയുക. ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ അവസാന പേജ് ഉപയോഗിച്ച് സ്മാരകത്തിനു വരുന്നവരെയും ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും പ്രത്യേക പരസ്യപ്രസംഗത്തിനു ക്ഷണിക്കുന്നതിൽ തുടരാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഈ വീക്ഷാഗോപുരം ഉപയോഗിച്ച് ഇതിനോടകം അങ്ങനെ ചെയ്ത രണ്ടോ മൂന്നോ അനുഭവങ്ങൾ ചുരുക്കമായി പ്രസ്താവിക്കുക.
12 മിനി:പ്രാദേശിക ആവശ്യങ്ങൾ.
18 മിനി:“വീട്ടുവാതിൽക്കൽവെച്ചും ടെലിഫോണിലൂടെയും നടത്തുന്ന അധ്യയനങ്ങൾ പുരോഗമിക്കുന്നുവോ?”c വീട്ടുവാതിൽക്കൽവെച്ചുള്ള ഒരു അധ്യയനം വീടിനുള്ളിലേക്കു മാറ്റാനായി ഒരു പ്രസാധകന് എന്തു പറയാനാകുമെന്നു കാണിക്കുന്ന ഒരു ഹ്രസ്വമായ പ്രകടനം ഉൾപ്പെടുത്തുക.
ഗീതം 162, സമാപന പ്രാർഥന.
ഏപ്രിൽ 24-ന് ആരംഭിക്കുന്ന വാരം
15 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കുറിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. മേയ് മാസത്തിലും നാം വീക്ഷാഗോപുരവും ഉണരുക!യും വിശേഷവത്കരിക്കുന്നതായിരിക്കും. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് മേയ് 1 ലക്കം വീക്ഷാഗോപുരവും മേയ് ലക്കം ഉണരുക!യും എങ്ങനെ കൊടുക്കാമെന്നു പ്രകടിപ്പിക്കുക. പ്രകടനങ്ങൾക്കു ശേഷം, പ്രദേശത്തെ ആളുകളിൽ താത്പര്യം ഉണർത്തിയേക്കാവുന്ന മറ്റു ലേഖനങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുക.
30 മിനി:“യഹോവയ്ക്കായി കാത്തിരിക്കുക.”d സഭാ സെക്രട്ടറി കൈകാര്യം ചെയ്യേണ്ടത്. സഭയുടെ നിയമിത കൺവെൻഷൻ ഏതാണെന്നു പറയുക. നാം കൺവെൻഷൻ നഗരത്തിലായിരിക്കുമ്പോൾ എപ്പോഴും ബാഡ്ജ് ധരിക്കുന്നത് സാക്ഷീകരണത്തിനു വഴിയൊരുക്കിയേക്കാവുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. അനൗപചാരികമായി സാക്ഷീകരിക്കുന്നതിനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താനും ദയവായി ബന്ധപ്പെടുക (S-43) ഫാറങ്ങൾ ഉപയോഗിച്ച് താത്പര്യം കാണിക്കുന്ന എല്ലാവരെയും കുറിച്ചു വിവരം നൽകാനും സദസ്സിനെ പ്രോത്സാഹിപ്പിക്കുക.
ഗീതം 191, സമാപന പ്രാർഥന.
മേയ് 1-ന് ആരംഭിക്കുന്ന വാരം
5 മിനി:പ്രാദേശിക അറിയിപ്പുകൾ. ഏപ്രിൽ മാസത്തെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 6-ാം പേജിലെ “അധ്യയനങ്ങൾ ആരംഭിക്കാൻ ഈ മാർഗം നിങ്ങൾ ഉപയോഗിക്കാറുണ്ടോ?” എന്ന ചതുരം ചർച്ചചെയ്യുക.
10 മിനി:“വ്യക്തിഗത താത്പര്യം പ്രകടമാക്കുക—ദൃഷ്ടിസമ്പർക്കത്താൽ.”e പൊതുസ്ഥലത്തുവെച്ച് ഒരു പ്രസാധകൻ മറ്റൊരാളുമായി ദൃഷ്ടിസമ്പർക്കത്തിൽ വന്നുകൊണ്ട് സംഭാഷണം ആരംഭിക്കുകയും അങ്ങനെ ഒരു സാക്ഷ്യം നൽകുകയും ചെയ്യുന്ന ഒരു ഹ്രസ്വ പ്രകടനം ഉൾപ്പെടുത്തുക.
15 മിനി:യഹോവയുടെ പ്രവൃത്തികളെക്കുറിച്ചു ധ്യാനിക്കുക. (സങ്കീ. 77:12) വാർഷികപുസ്തകം 2006-നെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. ഭരണസംഘത്തിന്റെ കത്തിലുള്ള പ്രോത്സാഹജനകമായ കാര്യങ്ങൾ പരിചിന്തിക്കുക. (3-5 പേജുകൾ) “ബൈബിൾ വിവർത്തനം” എന്ന ഉപതലക്കെട്ടിന്റെ കീഴിലെ വിവരങ്ങൾ ചർച്ചചെയ്യുക. (10-11, 14 പേജുകൾ) കഴിഞ്ഞ വർഷത്തെ ചില സവിശേഷതകളും അനുഭവങ്ങളും വിവരിക്കുക. (6-64 പേജുകൾ) വാർഷികപുസ്തകം 2006 വായിച്ചപ്പോൾ ശ്രദ്ധിച്ച രസകരമായ കാര്യങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. യഹോവയുടെ സംഘടനയോട് വിലമതിപ്പു വളർത്തിയെടുക്കാനായി ബൈബിൾ വിദ്യാർഥികളെ സഹായിക്കുന്നതിന് വാർഷികപുസ്തക ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:“‘വിടുതൽ സമീപം!’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരസ്യപ്പെടുത്തുന്നതിനുള്ള ലോകവ്യാപക പ്രചാരണ പരിപാടി.”f എല്ലാ ഖണ്ഡികകളും വായിക്കുക.
ഗീതം 82, സമാപന പ്രാർഥന.
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
f ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.