സേവനയോഗ പട്ടിക
ഫെബ്രുവരി 13-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരവും ഫെബ്രുവരി ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഒരു പ്രകടനത്തിൽ പൊതുസ്ഥലത്തു സാക്ഷീകരിക്കുന്നതു കാണിക്കുക.
10 മിനി:നിങ്ങൾ യഹോവയുടെ സംഘടനയോടൊത്തു നീങ്ങുന്നുവോ? യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പുസ്തകത്തിന്റെ 7-10 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം.
25 മിനി:“‘ലോകത്തിന്റെ വെളിച്ച’ത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക.”a സേവന മേൽവിചാരകൻ നിർവഹിക്കേണ്ടത്. സഹായ പയനിയർമാരായി പേർചാർത്തിയിരിക്കുന്നവർ ആരൊക്കെയെന്ന് അറിയിക്കുക. കൂടുതലായി ക്രമീകരിച്ചിരിക്കുന്ന വയൽസേവന യോഗങ്ങളെക്കുറിച്ചു പറയുക. 2005 ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന സഹായ പയനിയറിങ്ങിനുള്ള മാതൃകാ പട്ടികകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
ഗീതം 224, സമാപന പ്രാർഥന.
ഫെബ്രുവരി 20-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി:“പ്രസംഗിക്കാനുള്ള അവസരം സൃഷ്ടിക്കുക.”b വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളുള്ള ഒരു പ്രസാധകനെയോ പ്രസാധികയെയോ, സാക്ഷീകരിക്കാനുള്ള അവസരം ഉണ്ടാക്കാൻ എങ്ങനെ കഴിഞ്ഞിരിക്കുന്നു എന്നതിനെക്കുറിച്ച് അഭിപ്രായം പറയാൻ ക്ഷണിക്കുക.
20 മിനി:“എളുപ്പം ലഭ്യമാകുന്ന ഒരു സഹായം.”c ഒരു മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്. 1998 നവംബറിലെയും 2000 നവംബറിലെയും നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടിയിൽനിന്നുള്ള ഹ്രസ്വമായ അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
ഗീതം 1, സമാപന പ്രാർഥന.
ഫെബ്രുവരി 27-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. ഫെബ്രുവരിയിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് മാർച്ച് 1 ലക്കം വീക്ഷാഗോപുരമോ മാർച്ച് ലക്കം ഉണരുക!യോ എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ.
25 മിനി:ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാവുന്ന വിധം. മാർച്ചിൽ നാം പുതിയ പുസ്തകം സമർപ്പിക്കും. 2006 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 3-6 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് പ്രാദേശികമായി ഏറ്റവും യോജിച്ച വിവിധ അവതരണങ്ങൾ അവലോകനം ചെയ്യുകയും പ്രകടിപ്പിക്കുകയും ചെയ്യുക. പുതിയ പുസ്തകം ഉപയോഗിച്ചതിലൂടെ ആസ്വദിക്കാനായ ശ്രദ്ധേയമായ അനുഭവങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ആരംഭിക്കാൻ കഴിഞ്ഞ ബൈബിളധ്യയനങ്ങളെക്കുറിച്ച് പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 148, സമാപന പ്രാർഥന.
മാർച്ച് 6-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ലഘുലേഖകൾ ആകർഷകവും കൊണ്ടുനടക്കാൻ എളുപ്പവുമായതിനാൽ, വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴും പൊതുസ്ഥലങ്ങളിൽ പ്രസംഗിക്കുമ്പോഴും അനൗപചാരികമായി സാക്ഷീകരിക്കുമ്പോഴും സംഭാഷണം തുടങ്ങുന്നതിനു തികച്ചും പ്രയോജനകരമാണ് അവ. സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! എന്ന പുതിയ ലഘുലേഖ ഉപയോഗിച്ച് എങ്ങനെ സംഭാഷണം തുടങ്ങാമെന്നു പ്രകടിപ്പിക്കുക. ലഘുലേഖയുടെ 2-ാം പേജിലെ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകളിൽ ഒന്ന് വിശേഷവത്കരിക്കുക.
15 മിനി:“വ്യക്തിഗത താത്പര്യം പ്രകടമാക്കുക—നന്നായി തയ്യാറായിക്കൊണ്ട്.”d രണ്ടു പ്രസാധകർ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുന്നതിനായി തയ്യാറാകുന്ന വിധം കാണിക്കുന്ന ഒരു ഹ്രസ്വ പ്രകടനം ഉൾപ്പെടുത്തുക. അവർ 2006 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽനിന്ന് ഒരു അവതരണം തിരഞ്ഞെടുത്തിട്ട് അത് എങ്ങനെ സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാമെന്നും തങ്ങളുടെ പ്രദേശത്തിന് ഇണങ്ങുംവിധം പൊരുത്തപ്പെടുത്താമെന്നും ചർച്ചചെയ്യുന്നു. അവർ അവതരണം നടത്തിനോക്കാൻ ഒരുങ്ങുമ്പോൾ പ്രകടനം അവസാനിക്കുന്നു.
20 മിനി:“പഠിപ്പിക്കുന്നതിന് ദൃശ്യസഹായികൾ.”e ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ഓരോ വീഡിയോയെക്കുറിച്ചും ചർച്ചചെയ്യുമ്പോൾ അതിന്റെ കവർ കാണിക്കുകയും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചു വിവരിക്കുന്ന ചെറിയ ഒരു ഭാഗം വായിക്കുകയും ചെയ്യുക. ശുശ്രൂഷയിൽ വീഡിയോകൾ ഉപയോഗിച്ചതിന്റെ അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.—വാർഷികപുസ്തകം 1997 (ഇംഗ്ലീഷ്), പേ. 54-ഉം വാർഷികപുസ്തകം 1995 (ഇംഗ്ലീഷ്), പേ. 50-1-ഉം കാണുക.
ഗീതം 68, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.