2006-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2006-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, വീക്ഷാഗോപുരം [w], ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക [be], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1990 പതിപ്പ്) [si], തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ [rs-MY], ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? [bh] എന്നിവ.
ഗീതം, പ്രാർഥന, സ്വാഗത ആശംസ എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിച്ച് താഴെപ്പറയുന്ന പ്രകാരം തുടരണം, ഓരോ ഭാഗത്തിനും ശേഷം സ്കൂൾ മേൽവിചാരകൻ അടുത്ത ഭാഗം പരിചയപ്പെടുത്തും.
പ്രസംഗ ഗുണം: 5 മിനിട്ട്. സ്കൂൾ മേൽവിചാരകനോ ഉപ ബുദ്ധിയുപദേശകനോ യോഗ്യതയുള്ള മറ്റൊരു മൂപ്പനോ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു പ്രസംഗ ഗുണം ചർച്ച ചെയ്യും. (മൂപ്പന്മാരുടെ എണ്ണം കുറവുള്ള സഭകളിൽ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരെ ഉപയോഗിക്കാവുന്നതാണ്.)
1-ാം നമ്പർ നിയമനം: 10 മിനിട്ട്. ഇത് യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് കൈകാര്യം ചെയ്യേണ്ടത്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്നീ പുസ്തകങ്ങളെയോ വീക്ഷാഗോപുരത്തെയോ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരിപാടി. വാചാ പുനരവലോകനം ഇല്ലാതെ 10 മിനിട്ടു നേരത്തെ പ്രബോധന പ്രസംഗം ആയി വേണം ഇതു നടത്താൻ. വിവരങ്ങൾ വെറുതെ ചർച്ച ചെയ്തു തീർക്കുക എന്നതിലുപരി, സഭയ്ക്ക് ഏറ്റവും സഹായകമായത് വിശേഷവത്കരിച്ചുകൊണ്ട് അവതരിപ്പിക്കുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന പ്രതിപാദ്യവിഷയം വേണം ഉപയോഗിക്കാൻ. ഈ പ്രസംഗം ലഭിക്കുന്ന സഹോദരന്മാർ നിയമിത സമയത്തിനുള്ളിൽ പ്രസംഗം തീർക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ സ്വകാര്യ ബുദ്ധിയുപദേശം നൽകാവുന്നതാണ്.
ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങൾ: 10 മിനിട്ട്. യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് ഇതു നിർവഹിക്കേണ്ടത്. ആദ്യത്തെ അഞ്ചു മിനിട്ട്, പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി വിവരങ്ങൾ ഫലകരമായി ബാധകമാക്കാനുള്ളതാണ്. ആ വാരത്തിലെ നിയമിത ബൈബിൾ വായനാഭാഗത്തുള്ള ഏതു വാക്യത്തെ കുറിച്ചും അദ്ദേഹത്തിന് അഭിപ്രായം പറയാവുന്നതാണ്. ഇത് നിയമിത വായനാഭാഗത്തിന്റെ ഒരു സംഗ്രഹം മാത്രം ആയിരിക്കരുത്. വിവരങ്ങൾ എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു മനസ്സിലാക്കാൻ സദസ്യരെ സഹായിക്കുക എന്നതായിരിക്കണം മുഖ്യ ലക്ഷ്യം. പ്രാരംഭ ഭാഗം, അനുവദിക്കപ്പെട്ടിരിക്കുന്ന അഞ്ചു മിനിട്ടിൽ കൂടാതിരിക്കാൻ പ്രസംഗകൻ ശ്രദ്ധിക്കണം. സദസ്യ പങ്കുപറ്റലിനായി അവസാനത്തെ അഞ്ചു മിനിട്ട് ലഭ്യമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തണം. ബൈബിൾ വായനാഭാഗത്തു തങ്ങൾക്കു താത്പര്യജനകമായ എന്ത് ആശയങ്ങളാണ് ഉണ്ടായിരുന്നതെന്നും അവയുടെ പ്രയോജനങ്ങൾ എന്താണെന്നും ഹ്രസ്വമായി (30 സെക്കൻഡോ അതിൽ കുറവോ സമയംകൊണ്ട്) പറയാൻ സദസ്സിനെ ക്ഷണിക്കുക. അതിനുശേഷം മറ്റു ക്ലാസ്സ് മുറികളിൽ നിയമനമുള്ള വിദ്യാർഥികളെ സ്കൂൾ മേൽവിചാരകൻ അങ്ങോട്ട് അയയ്ക്കും.
2-ാം നമ്പർ നിയമനം: 4 മിനിട്ടോ അതിൽ താഴെയോ. ഇത് ഒരു സഹോദരൻ നിർവഹിക്കേണ്ട വായനയാണ്. മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിത ഭാഗം വായിക്കണം. സങ്കീർത്തനങ്ങളിൽനിന്നുള്ള നിയമനങ്ങൾ നടത്തുമ്പോൾ മേലെഴുത്തും വായിക്കേണ്ടതാണ്. വിവരങ്ങൾ മനസ്സിലാക്കി ഒഴുക്കോടും മുഖ്യപദങ്ങൾ ശരിയായി ഊന്നിപ്പറഞ്ഞുകൊണ്ടും ഉച്ചനീചത്വത്തോടും അനുയോജ്യമായ നിറുത്തലോടും സ്വാഭാവികതയോടും കൂടെ വായിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിൽ സ്കൂൾ മേൽവിചാരകൻ വിശേഷാൽ തത്പരനായിരിക്കും.
3-ാം നമ്പർ നിയമനം: 5 മിനിട്ട്. ഇത് ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുന്നു. ഈ നിയമനം ലഭിക്കുന്നവർ ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 82-ാം പേജിൽ കാണുന്ന ലിസ്റ്റിൽനിന്ന് ഒരു രംഗവിധാനം സ്വന്തമായി തിരഞ്ഞെടുക്കുകയോ അവർക്ക് അതിൽനിന്ന് ഒരെണ്ണം നിയമിച്ചു കൊടുക്കുകയോ ചെയ്യും. വിദ്യാർഥിനി നിയമിത പ്രതിപാദ്യവിഷയം ഉപയോഗിക്കുകയും പ്രാദേശിക സഭയുടെ പ്രദേശത്തെ വയൽസേവനത്തിന്റെ ഏതെങ്കിലും വശത്തിനു ബാധകമാകുന്ന പ്രായോഗിക വിധത്തിൽ അതു വികസിപ്പിക്കുകയും വേണം. വിവരങ്ങളുടെ ഉറവിടം സൂചിപ്പിക്കാത്തപ്പോൾ വിദ്യാർഥിനി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. താരതമ്യേന പുതിയ വിദ്യാർഥിനികൾക്ക് വിവരങ്ങളുടെ ഉറവിടം പരാമർശിച്ചിരിക്കുന്ന പ്രസംഗങ്ങൾ നിയമിച്ചു കൊടുക്കേണ്ടതാണ്. വിദ്യാർഥിനി എങ്ങനെ വിവരങ്ങൾ വികസിപ്പിക്കുന്നു എന്നതിലും തിരുവെഴുത്തുകൾ സംബന്ധിച്ചു ന്യായവാദം ചെയ്യാനും അവതരണത്തിലെ മുഖ്യ ആശയങ്ങൾ മനസ്സിലാക്കാനും വീട്ടുകാരിയെ എങ്ങനെ സഹായിക്കുന്നു എന്നതിലും സ്കൂൾ മേൽവിചാരകൻ വിശേഷാൽ തത്പരനായിരിക്കും. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കുന്നതായിരിക്കും.
4-ാം നമ്പർ നിയമനം: 5 മിനിട്ട്. നിയമിച്ചു കിട്ടിയിരിക്കുന്ന വിഷയം വിദ്യാർഥി വികസിപ്പിക്കണം. വിവരങ്ങളുടെ ഉറവിടം സൂചിപ്പിക്കാത്തപ്പോൾ വിദ്യാർഥി നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്ത് വിവരങ്ങൾ ശേഖരിക്കണം. ഈ നിയമനം നിർവഹിക്കുന്നത് ഒരു സഹോദരൻ ആയിരിക്കുമ്പോൾ രാജ്യഹാളിലെ സദസ്സിനെ മനസ്സിൽ കണ്ടുകൊണ്ടുള്ള ഒരു പ്രസംഗമായി വേണം ഇതു നടത്താൻ. ഈ ഭാഗം ഒരു സഹോദരിക്കു നിയമിച്ചു കൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിന്റെ കാര്യത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം വേണം എല്ലായ്പോഴും ഇതു നിർവഹിക്കാൻ. ഉചിതമായ അവസരങ്ങളിലെല്ലാം സ്കൂൾ മേൽവിചാരകൻ 4-ാം നമ്പർ നിയമനം ഒരു സഹോദരനു നിയമിച്ചുകൊടുത്തേക്കാം. നക്ഷത്ര ചിഹ്നം കൊടുത്തിരിക്കുന്ന വിഷയങ്ങളെല്ലാം ഒരു പ്രസംഗം എന്ന നിലയിൽ നിർവഹിക്കുന്നതിന് സഹോദരന്മാർക്കുതന്നെ നിയമിച്ചുകൊടുക്കണം എന്നതു ദയവായി മനസ്സിൽപ്പിടിക്കുക.
സമയപാലനം: പ്രസംഗമോ ബുദ്ധിയുപദേശകന്റെ അഭിപ്രായങ്ങളോ നിയമിത സമയത്തിൽ കവിയരുത്. 2 മുതൽ 4 വരെയുള്ള നിയമനങ്ങൾ നിയമിത സമയം പൂർത്തിയാകുമ്പോൾ നയപൂർവം നിറുത്തിക്കേണ്ടതാണ്. പ്രസംഗ ഗുണത്തെ സംബന്ധിച്ച പ്രാരംഭ പ്രസംഗമോ 1-ാം നമ്പർ നിയമനമോ ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങളോ കൈകാര്യം ചെയ്യുന്ന സഹോദരന്മാർ നിയമിത സമയത്തിലും കൂടുതൽ എടുക്കുന്നെങ്കിൽ അവർക്കു സ്വകാര്യമായി ബുദ്ധിയുപദേശം നൽകേണ്ടതാണ്. എല്ലാവരും സമയം പാലിക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം. മൊത്തം പരിപാടി: ഗീതവും പ്രാർഥനയും കൂടാതെ 45 മിനിട്ട്.
ബുദ്ധിയുപദേശം: 1 മിനിട്ട്. നമ്പർ 2, നമ്പർ 3, നമ്പർ 4 എന്നീ നിയമനങ്ങൾക്കു ശേഷം സ്കൂൾ മേൽവിചാരകൻ പ്രസംഗത്തിന്റെ പ്രശംസാർഹമായ ഒരു വശത്തെക്കുറിച്ച് കെട്ടുപണി ചെയ്യുന്ന അഭിപ്രായങ്ങൾ പറയാൻ ഒരു മിനിട്ടിൽ കൂടുതൽ എടുക്കില്ല. വെറുതെ, “വളരെ നന്നായിരുന്നു” എന്നു പറയുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പകരം, അവതരണത്തിന്റെ ആ പ്രത്യേക വശം ഫലകരമായിരുന്നത് എന്തുകൊണ്ട് എന്നതിലേക്കു ശ്രദ്ധ ക്ഷണിക്കുക എന്നതാണ്. ഓരോ വിദ്യാർഥിയുടെയും ആവശ്യം അനുസരിച്ച് യോഗത്തിനു ശേഷമോ മറ്റൊരു സമയത്തോ കെട്ടുപണി ചെയ്യുന്ന കൂടുതലായ ബുദ്ധിയുപദേശം സ്വകാര്യമായി നൽകാവുന്നതാണ്.
ഉപ ബുദ്ധിയുപദേശകൻ: സ്കൂൾ മേൽവിചാരകനെ കൂടാതെ ഒരു ഉപ ബുദ്ധിയുപദേശകൻ എന്ന നിലയിൽ വർത്തിക്കുന്നതിന് മൂപ്പന്മാരുടെ സംഘം പ്രാപ്തനായ ഒരു മൂപ്പനെ തിരഞ്ഞെടുത്തേക്കാം. സഭയിൽ നിരവധി മൂപ്പന്മാർ ഉണ്ടെങ്കിൽ, പ്രാപ്തരായ വ്യത്യസ്ത മൂപ്പന്മാരിൽ ഓരോരുത്തരെ വീതം ഓരോ വർഷവും ഇതിനായി ഉപയോഗിക്കാവുന്നതാണ്. 1-ാം നമ്പർ നിയമനവും ബൈബിൾ വിശേഷാശയങ്ങളും അവതരിപ്പിക്കുന്ന സഹോദരന്മാർക്ക് ആവശ്യമായിരിക്കുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. സഹമൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ അത്തരം പ്രസംഗങ്ങൾ നടത്തുന്ന ഓരോ തവണയും അദ്ദേഹം ബുദ്ധിയുപദേശം നൽകേണ്ട ആവശ്യമില്ല.
ബുദ്ധിയുപദേശ ഫാറം: പാഠപുസ്തകത്തിൽ.
വാചാ പുനരവലോകനം: 30 മിനിട്ട്. ഓരോ രണ്ടു മാസത്തിലും സ്കൂൾ മേൽവിചാരകൻ ഒരു വാചാ പുനരവലോകനം നടത്തുന്നതായിരിക്കും. മേൽ വിവരിച്ചിരിക്കുന്ന പ്രകാരം ഒരു പ്രസംഗ ഗുണത്തിന്റെയും ബൈബിൾ വായനാഭാഗത്തുനിന്നുള്ള വിശേഷാശയങ്ങളുടെയും പരിചിന്തനത്തിനു ശേഷമായിരിക്കും അതു നിർവഹിക്കുക. വാചാ പുനരവലോകനം ആ വാരം ഉൾപ്പെടെ മുൻ രണ്ടു മാസങ്ങളിൽ സ്കൂളിൽ പരിചിന്തിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. വാചാ പുനരവലോകനം പട്ടികപ്പെടുത്തിയിരിക്കുന്ന ആഴ്ച നിങ്ങളുടെ സഭയ്ക്ക് ഒരു സർക്കിട്ട് സമ്മേളനം ഉണ്ടെങ്കിൽ, പുനരവലോകനം (പട്ടികയിലെ ആ ആഴ്ചയിലേക്കുള്ള മറ്റുഭാഗങ്ങളും) തുടർന്നു വരുന്ന ആഴ്ചത്തേക്കു മാറ്റിവെക്കേണ്ടതാണ്. എന്നിട്ട് തുടർന്നു വരുന്ന ആഴ്ചയിലെ പട്ടിക സമ്മേളന വാരത്തിൽ പിൻപറ്റുക. വാചാ പുനരവലോകനം പട്ടികപ്പെടുത്തിയിരിക്കുന്ന ആഴ്ചയാണ് സർക്കിട്ട് മേൽവിചാരകൻ സഭ സന്ദർശിക്കുന്നതെങ്കിൽ ഗീതം, പ്രസംഗ ഗുണം, വിശേഷാശയങ്ങൾ എന്നിവ പട്ടികപ്രകാരം തന്നെ നടത്തണം. പ്രബോധന പ്രസംഗം (പ്രസംഗ ഗുണത്തിനു ശേഷം നടത്തുന്നത്) തുടർന്നുവരുന്ന വാരത്തിലെ പട്ടികയിൽനിന്ന് എടുക്കുക. തുടർന്നുവരുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ, പട്ടികപ്രകാരമുള്ള പ്രസംഗ ഗുണത്തിനും വിശേഷാശയങ്ങൾക്കും ശേഷം വാചാ പുനരവലോകനം നടത്തുക.
പട്ടിക
ജനു. 2 ബൈബിൾ വായന: 2 ദിനവൃത്താന്തം 29-32 ഗീതം 91
പ്രസംഗ ഗുണം: ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പൂർണപ്രയോജനം നേടുക (be പേ. 5 ഖ. 1-പേ. 8 ഖ. 1)
നമ്പർ 1: ദൈവവചനത്തിൽ ആനന്ദം കണ്ടെത്തുക (be പേ. 9 ഖ. 1-പേ. 10 ഖ. 1)
നമ്പർ 2: 2 ദിനവൃത്താന്തം 30:1–12
നമ്പർ 3: സത്യക്രിസ്ത്യാനികൾ അസഭ്യസംസാരം ഒഴിവാക്കുന്നത് എന്തുകൊണ്ട്?
നമ്പർ 4: പാപത്തിന് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്മേലുള്ള ഫലം (rs പേ. 374 ഖ. 3-പേ. 375 ഖ. 3)
ജനു. 9 ബൈബിൾ വായന: 2 ദിനവൃത്താന്തം 33-36 ഗീതം 144
പ്രസംഗ ഗുണം: കൃത്യതയോടെയുള്ള വായന (be പേ. 83 ഖ. 1-പേ. 84 ഖ. 1)
നമ്പർ 1: 2 ദിനവൃത്താന്തം—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 84 ഖ. 34-6)
നമ്പർ 2: 2 ദിനവൃത്താന്തം 34:1-11
നമ്പർ 3: നെഫെഷ്, സൈക്കി എന്നിവയെക്കുറിച്ചു ബൈബിൾ പറയുന്നത് (bh പേ. 208 ഖ. 4-പേ. 210 ഖ. 1)
നമ്പർ 4: ബൈബിളിന്റെ ധാർമിക നിലവാരങ്ങളോടു പറ്റിനിൽക്കുന്നതിൽ ഒരിക്കലും ലജ്ജിക്കരുത്
ജനു. 16 ബൈബിൾ വായന: എസ്രാ 1-5 ഗീതം 137
പ്രസംഗ ഗുണം: കൃത്യതയോടെ വായിക്കേണ്ട വിധം (be പേ. 84 ഖ. 1-പേ. 85 ഖ. 3)
നമ്പർ 1: എസ്രായുടെ ആമുഖം (si പേ. 85-87 ഖ. 1-7)
നമ്പർ 2: എസ്രാ 1:1-11
നമ്പർ 3: സത്യസന്ധമായ ഒരു മനസ്സാക്ഷി ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ
നമ്പർ 4: a സ്ത്രീധനം സംബന്ധിച്ച ക്രിസ്തീയ വീക്ഷണം
ജനു. 23 ബൈബിൾ വായന: എസ്രാ 6-10 ഗീതം 106
പ്രസംഗ ഗുണം: വാക്കുകൾ വ്യക്തമായി പറയൽ (be പേ. 86 ഖ. 1-6)
നമ്പർ 1: എസ്രാ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 87 ഖ. 14-18)
നമ്പർ 2: എസ്രാ 6:1-12
നമ്പർ 3: മരണത്തെ അതിജീവിക്കുന്ന ഒരു ആത്മഭാഗം മനുഷ്യന് ഇല്ല (bh പേ. 210 ഖ. 2-പേ. 211 ഖ. 3)
നമ്പർ 4: b വിവാഹം സംബന്ധിച്ച ദൈവിക വീക്ഷണം
ജനു. 30 ബൈബിൾ വായന: നെഹെമ്യാവു 1-4 ഗീതം 161
പ്രസംഗ ഗുണം: വ്യക്തമായി സംസാരിക്കേണ്ട വിധം (be പേ. 87 ഖ. 1-പേ. 88 ഖ. 3)
നമ്പർ 1: നെഹെമ്യാവിന് ആമുഖം (si പേ. 88 ഖ. 1-5)
നമ്പർ 2: നെഹെമ്യാവു 2:1-10
നമ്പർ 3: ഏറ്റവും പ്രധാനപ്പെട്ടതരം സുരക്ഷിതത്വം
നമ്പർ 4: പരിശുദ്ധാത്മാവ് എന്താണ്? (rs പേ. 380 ഖ. 3-പേ. 381 ഖ. 1)
ഫെബ്രു. 6 ബൈബിൾ വായന: നെഹെമ്യാവു 5-8 ഗീതം 40
പ്രസംഗ ഗുണം: ഉച്ചാരണശുദ്ധി—പരിചിന്തിക്കേണ്ട ഘടകങ്ങൾ (be പേ. 89 ഖ. 1-പേ. 90 ഖ. 3)
നമ്പർ 1: ബൈബിൾ ദിവസവും വായിക്കുക (be പേ. 10 ഖ. 2-പേ. 12 ഖ. 4)
നമ്പർ 2: നെഹെമ്യാവു 5:1-13
നമ്പർ 3: ഒരു വ്യക്തിക്ക് പരിശുദ്ധാത്മാവ് ഉണ്ടെന്നുള്ളതിനു തെളിവു നൽകുന്നതെന്ത്? (rs പേ. 381 ഖ. 3-പേ. 382 ഖ. 2)
നമ്പർ 4: “നിന്റെ ഹൃദയത്തെ കാത്തുകൊൾക” (സദൃ. 4:23)
ഫെബ്രു. 13 ബൈബിൾ വായന: നെഹെമ്യാവു 9-11 ഗീതം 159
പ്രസംഗ ഗുണം: ഉച്ചാരണം മെച്ചപ്പെടുത്താനുള്ള വഴികൾ (be പേ. 90 ഖ. 4-പേ. 92)
നമ്പർ 1: യുദ്ധത്തിനു പകരം സമാധാനം അഭ്യസിക്കുന്നു (w04 1/1 പേ. 6 ഖ. 8-പേ. 7 ഖ. 5)
നമ്പർ 2: നെഹെമ്യാവു 10:28-37
നമ്പർ 3: യഹോവ നമ്മെ സ്നേഹിക്കുന്നുവെന്നതിനു തെളിവ്
നമ്പർ 4: പുകയിലയുടെ ഉപയോഗത്തെ ക്രിസ്ത്യാനികൾ എങ്ങനെ വീക്ഷിക്കുന്നു?
ഫെബ്രു. 20 ബൈബിൾ വായന: നെഹെമ്യാവു 12-13 ഗീതം 118
പ്രസംഗ ഗുണം: ഒഴുക്കോടെയുള്ള അവതരണം (be പേ. 93 ഖ. 1-പേ. 94 ഖ. 3)
നമ്പർ 1: നെഹെമ്യാവു എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 90-1 ഖ. 16-19)
നമ്പർ 2: നെഹെമ്യാവു 13:1-14
നമ്പർ 3: സത്യാരാധനയെ സാമ്പത്തികമായി പിന്തുണയ്ക്കൽ
നമ്പർ 4: c അക്രമാസക്ത വീഡിയോ ഗെയിമുകൾ ക്രിസ്ത്യാനികൾക്കുള്ളതല്ല
ഫെബ്രു. 27 ബൈബിൾ വായന: എസ്ഥേർ 1-5 ഗീതം 215
പ്രസംഗ ഗുണം: ഒഴുക്കോടെയുള്ള അവതരണം മെച്ചപ്പെടുത്താവുന്ന വിധം (be പേ. 94 ഖ. 4-പേ. 96 ഖ. 3, പേ. 95-ലെ ചതുരം ഒഴികെ)
വാചാ പുനരവലോകനം
മാർച്ച് 6 ബൈബിൾ വായന: എസ്ഥേർ 6-10 ഗീതം 74
പ്രസംഗ ഗുണം: വിക്ക് വിജയകരമായി തരണം ചെയ്യാൻ (be പേ. 95 ചതുരം)
നമ്പർ 1: എസ്ഥേറിന് ആമുഖം, എസ്ഥേർ എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 91-4 ഖ. 1-6, 16-18)
നമ്പർ 2: എസ്ഥേർ 6:1-10
നമ്പർ 3: മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു
നമ്പർ 4: ക്രിസ്ത്യാനികൾ എല്ലാത്തരം ആത്മവിദ്യാചാരങ്ങളും നിരസിക്കുന്നത് എന്തുകൊണ്ട്? (rs പേ. 385 ഖ. 5-പേ. 387 ഖ. 3)
മാർച്ച് 13 ബൈബിൾ വായന: ഇയ്യോബ് 1-5 ഗീതം 160
പ്രസംഗ ഗുണം: ചിഹ്നസൂചക നിറുത്തൽ, ആശയമാറ്റത്തെ കുറിക്കുന്ന നിറുത്തൽ (be പേ. 97 ഖ. 1-പേ. 98 ഖ. 5)
നമ്പർ 1: ഇയ്യോബിന് ആമുഖം (si പേ. 95-6 ഖ. 1-6)
നമ്പർ 2: ഇയ്യോബ് 2:1-13
നമ്പർ 3: ഭൂതങ്ങളുടെ ശക്തി അറിയാൻ ജിജ്ഞാസുക്കളായിരിക്കരുത് (rs പേ. 387 ഖ. 4-പേ. 388 ഖ. 2)
നമ്പർ 4: സത്യക്രിസ്ത്യാനികൾ പിറുപിറുപ്പ് ഒഴിവാക്കുന്നത് എന്തുകൊണ്ട്?
മാർച്ച് 20 ബൈബിൾ വായന: ഇയ്യോബ് 6-10 ഗീതം 214
പ്രസംഗ ഗുണം: ദൃഢതയ്ക്കായുള്ള നിറുത്തൽ, സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോഴുള്ള നിറുത്തൽ (be പേ. 99 ഖ. 1-പേ. 100 ഖ. 4)
നമ്പർ 1: ആത്മീയ മൂല്യങ്ങളുടെ ശ്രേഷ്ഠത (w04 10/15 പേ. 4 ഖ. 2-പേ. 5 ഖ. 3)
നമ്പർ 2: ഇയ്യോബ് 7:1-21
നമ്പർ 3: ഹൃദയശുദ്ധിയുള്ളവർ എന്നതിന്റെ അർഥമെന്താണ്?
നമ്പർ 4: ആത്മവിദ്യയുടെ സ്വാധീനത്തിൽനിന്ന് ഒരു വ്യക്തിക്ക് സ്വതന്ത്രനാകാൻ കഴിയുന്ന വിധം (rs പേ. 388 ഖ. 3-പേ. 389 ഖ. 4)
മാർച്ച് 27 ബൈബിൾ വായന: ഇയ്യോബ് 11-15 ഗീതം 8
പ്രസംഗ ഗുണം: മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയൽ (be പേ. 101 ഖ. 1-പേ. 102 ഖ. 4)
നമ്പർ 1: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ നൽകുക” (be പേ. 13 ഖ. 1-പേ. 14 ഖ. 5)
നമ്പർ 2: ഇയ്യോബ് 12:1-25
നമ്പർ 3: സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെതിരെ ജാഗ്രതപാലിക്കുക (rs പേ. 390 ഖ. 1-4)
നമ്പർ 4: ശുശ്രൂഷ നമുക്ക് സന്തോഷം കൈവരുത്തുന്നതിന്റെ കാരണം
ഏപ്രി. 3 ബൈബിൾ വായന: ഇയ്യോബ് 16-20 ഗീതം 50
പ്രസംഗ ഗുണം: മുഖ്യ പദങ്ങൾ ശരിയായി ഊന്നിപ്പറയൽ—എങ്ങനെ മെച്ചപ്പെടാം (be പേ. 102 ഖ. 5-പേ. 104 ഖ. 4)
നമ്പർ 1: ദൈവത്തോടുള്ള സ്നേഹം നാം പ്രകടമാക്കുന്ന വിധം (w04 3/1 പേ. 19-21)
നമ്പർ 2: ഇയ്യോബ് 16:1-22
നമ്പർ 3: യഹോവ തന്നെ ആരാധിക്കാൻ ആളുകളെ ആകർഷിക്കുന്നത് എങ്ങനെ?
നമ്പർ 4: d അഹങ്കാരത്തിന്റെയും മത്സരമനോഭാവത്തിന്റെയും അപകടങ്ങൾ (rs പേ. 391 ഖ. 1-2)
ഏപ്രി. 10 ബൈബിൾ വായന: ഇയ്യോബ് 21-27 ഗീതം 119
പ്രസംഗ ഗുണം: മുഖ്യ ആശയങ്ങൾ ഊന്നിപ്പറയൽ (be പേ. 105 ഖ. 1-പേ. 106 ഖ. 2)
നമ്പർ 1: ആത്മീയ മൂല്യങ്ങൾ പ്രതിഫലദായകമാണ് (w04 10/15 പേ. 5 ഖ. 4-പേ. 7 ഖ. 2)
നമ്പർ 2: ഇയ്യോബ് 24:1-20
നമ്പർ 3: യഹോവ സാധാരണയിൽ കവിഞ്ഞ ശക്തി നൽകുന്നു
നമ്പർ 4: e ജഡത്തിന്റെ മോഹങ്ങൾക്കെതിരെ ജാഗ്രതപാലിക്കുക (rs പേ. 391 ഖ. 3)
ഏപ്രി. 17 ബൈബിൾ വായന: ഇയ്യോബ് 28-32 ഗീതം 100
പ്രസംഗ ഗുണം: സദസ്സിന് അനുയോജ്യമായ ശബ്ദവ്യാപ്തി (be പേ. 107 ഖ. 1-പേ. 108 ഖ. 6)
നമ്പർ 1: യോഗങ്ങളിലും സമ്മേളനങ്ങളിലും പരിപാടികൾ ശ്രദ്ധിച്ചു കേൾക്കൽ (be പേ. 15 ഖ. 1-പേ. 16 ഖ. 5)
നമ്പർ 2: ഇയ്യോബ് 29:1-25
നമ്പർ 3: കാണുന്നതെല്ലാം സ്വന്തമാക്കാനുള്ള മോഹം ജീവിതത്തെ ഭരിക്കാൻ അനുവദിക്കരുത് (rs പേ. 392 ഖ. 1-2)
നമ്പർ 4: യേശുവിന്റെ പഠിപ്പിക്കൽ രീതിയിൽ ജനക്കൂട്ടം വിസ്മയിച്ചുപോയതിന്റെ കാരണം
ഏപ്രി. 24 ബൈബിൾ വായന: ഇയ്യോബ് 33-37 ഗീതം 94
പ്രസംഗ ഗുണം: ശബ്ദവ്യാപ്തിയുടെ കാര്യത്തിൽ മെച്ചപ്പെടാൻ കഴിയുന്ന വിധം (be പേ. 108 ഖ. 6-പേ. 110 ഖ. 2)
വാചാ പുനരവലോകനം
മേയ് 1 ബൈബിൾ വായന: ഇയ്യോബ് 38-42 ഗീതം 154
പ്രസംഗ ഗുണം: ഉച്ചനീചത്വം—ശബ്ദവ്യാപ്തി ക്രമീകരിക്കുക (be പേ. 111 ഖ. 1-പേ. 112 ഖ. 2)
നമ്പർ 1: ഇയ്യോബ്—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 100 ഖ. 39-43)
നമ്പർ 2: ഇയ്യോബ് 38:1-24
നമ്പർ 3: യെശയ്യാവു 60:22 ഇന്നു നിവൃത്തിയേറുന്നത് എങ്ങനെ?
നമ്പർ 4: f ചീത്ത സംസാരവും അക്രമപ്രവർത്തനങ്ങളും ജഡത്തിന്റെ പ്രവൃത്തികളാണ് (rs പേ. 392 ഖ. 3)
മേയ് 8 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 1-10 ഗീതം 168
പ്രസംഗ ഗുണം: ഉച്ചനീചത്വം—സംസാരത്തിന്റെ വേഗം വ്യത്യാസപ്പെടുത്തുക (be പേ. 112 ഖ. 3-പേ. 113 ഖ. 1)
നമ്പർ 1: സങ്കീർത്തനങ്ങൾക്ക് ആമുഖം—ഭാഗം 1 (si പേ. 101 ഖ. 1-5)
നമ്പർ 2: സങ്കീർത്തനം 4:1–5:12
നമ്പർ 3: മനുഷ്യരിലല്ല, ദൈവത്തിൽ ആശ്രയംവെക്കുക (rs പേ. 392 ഖ. 4-പേ. 393 ഖ. 1)
നമ്പർ 4: ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക തിരിച്ചറിയുക
മേയ് 15 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 11-18 ഗീതം 217
പ്രസംഗ ഗുണം: ഉച്ചനീചത്വം—സ്ഥായിയിൽ വ്യതിയാനം വരുത്തുക (be പേ. 113 ഖ. 2-പേ. 114 ഖ. 4)
നമ്പർ 1: സങ്കീർത്തനങ്ങൾക്ക് ആമുഖം—ഭാഗം 2 (si പേ. 102 ഖ. 6-11)
നമ്പർ 2: സങ്കീർത്തനം 14:1–16:6
നമ്പർ 3: സത്യക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗമല്ലാത്തത് ഏതെല്ലാം വിധങ്ങളിൽ?
നമ്പർ 4: മാനുഷ കഷ്ടപ്പാടുകൾക്ക് ആരാണ് ഉത്തരവാദി? (rs പേ. 393 ഖ. 2-പേ. 394 ഖ. 1)
മേയ് 22 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 19-25 ഗീതം 23
പ്രസംഗ ഗുണം: വികാരഭാവത്തോടെ സംസാരിക്കുക (be പേ. 115 ഖ. 1-പേ. 116 ഖ. 4)
നമ്പർ 1: സദ്ബുദ്ധി പ്രീതി നേടിത്തരുന്നു (w04 7/15 പേ. 27 ഖ. 4-പേ. 28 ഖ. 4)
നമ്പർ 2: സങ്കീർത്തനം 22:1-22
നമ്പർ 3: കഷ്ടതയ്ക്ക് തുടക്കമിട്ടത് എങ്ങനെയാണ്? (rs പേ. 394 ഖ. 2-3)
നമ്പർ 4: g ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ എന്തെല്ലാം, നാം അവ പിൻപറ്റേണ്ടത് എന്തുകൊണ്ട്?
മേയ് 29 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 26-33 ഗീതം 203
പ്രസംഗ ഗുണം: വിവരങ്ങൾക്ക് അനുയോജ്യമായ ഉത്സാഹം (be പേ. 116 ഖ. 5-പേ. 117 ഖ. 4)
നമ്പർ 1: നിങ്ങൾക്ക് ഓർമശക്തി മെച്ചപ്പെടുത്താൻ കഴിയും (be പേ. 17 ഖ. 1-പേ. 19 ഖ. 1)
നമ്പർ 2: സങ്കീർത്തനം 30:1–31:8
നമ്പർ 3: സത്യം ഒരുവനെ സ്വതന്ത്രനാക്കുന്നത് ഏതെല്ലാം വിധങ്ങളിലാണ്?
നമ്പർ 4: വളരെയധികം കഷ്ടപ്പാടുകൾ നമുക്ക് എങ്ങനെ ഒഴിവാക്കാം (rs പേ. 395 ഖ. 1-2)
ജൂൺ 5 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 34-37 ഗീതം 167
പ്രസംഗ ഗുണം: ഊഷ്മളത പ്രകടിപ്പിക്കൽ (be പേ. 118 ഖ. 1-പേ. 119 ഖ. 5)
നമ്പർ 1: പ്രാർഥനയുടെ ശക്തി (w04 8/15 പേ. 18 ഖ. 6-പേ. 19 ഖ. 10)
നമ്പർ 2: സങ്കീർത്തനം 34:1-22
നമ്പർ 3: സ്നേഹവാനായ ഒരു ദൈവം കഷ്ടത ഇത്രയുംകാലം തുടരാൻ അനുവദിച്ചതെന്തുകൊണ്ടാണ്? (rs പേ. 395 ഖ. 4)
നമ്പർ 4: വിഗ്രഹാരാധനയുടെ ഏതെല്ലാം രൂപങ്ങളിൽനിന്ന് നാം ഓടിയകലണം?
ജൂൺ 12 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 38-44 ഗീതം 216
പ്രസംഗ ഗുണം: വികാരങ്ങൾ പ്രകടിപ്പിക്കൽ (be പേ. 119 ഖ. 6-പേ. 120 ഖ. 5)
നമ്പർ 1: ഓർമിക്കുന്നതിൽ ദൈവാത്മാവിന്റെ പങ്ക് (be പേ. 19 ഖ. 2-പേ. 20 ഖ. 3)
നമ്പർ 2: സങ്കീർത്തനം 40:1-17
നമ്പർ 3: യഥാർഥ ശാസ്ത്രവും ബൈബിളും പരസ്പര വിരുദ്ധമല്ല
നമ്പർ 4: തന്റെ ദാസന്മാർ സഹിച്ചിരിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ദൈവം നീക്കം ചെയ്യും (rs പേ. 396 ഖ. 1-4)
ജൂൺ 19 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 45-51 ഗീതം 104
പ്രസംഗ ഗുണം: ആംഗ്യങ്ങളുടെയും മുഖഭാവങ്ങളുടെയും പ്രാധാന്യം (be പേ. 121 ഖ. 1-4)
നമ്പർ 1: യേശു വരുന്നത് എപ്പോൾ? (w04 3/1 പേ. 16 ചതുരം)
നമ്പർ 2: സങ്കീർത്തനം 46:1–47:9
നമ്പർ 3: ആദാമിന്റെ പാപം ദൈവം ക്ഷമിച്ചുകളയാഞ്ഞത് എന്തുകൊണ്ട്? (rs പേ. 396 ഖ. 5-പേ. 397 ഖ. 1)
നമ്പർ 4: ബലഹീനനായിരിക്കുമ്പോൾത്തന്നെ ശക്തനാകാൻ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കഴിയും? (2 കൊരി. 12:10)
ജൂൺ 26 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 52-59 ഗീതം 103
പ്രസംഗ ഗുണം: ആംഗ്യങ്ങളും മുഖഭാവങ്ങളും ഉപയോഗിക്കൽ (be പേ. 122 ഖ. 1-പേ. 123 ഖ. 3)
വാചാ പുനരവലോകനം
ജൂലൈ 3 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 60-68 ഗീതം 45
പ്രസംഗ ഗുണം: ശുശ്രൂഷയിൽ ദൃഷ്ടി സമ്പർക്കം പുലർത്തൽ (be പേ. 124 ഖ. 1-പേ. 125 ഖ. 4)
നമ്പർ 1: യഹോവയുടെ താഴ്മ നമുക്ക് എന്ത് അർഥമാക്കുന്നു? (w04 11/1 പേ. 29-30)
നമ്പർ 2: സങ്കീർത്തനം 60:1–61:8
നമ്പർ 3: ക്രിസ്തീയ പ്രവർത്തനങ്ങളിൽ പങ്കുപറ്റുന്നത് ദൈവനിയമം അനുസരിക്കുന്നതിൽനിന്നു നമ്മെ ഒഴിവുള്ളവരാക്കുന്നുണ്ടോ?
നമ്പർ 4: ശാരീരികവും മാനസികവുമായ വൈകല്യങ്ങൾക്കു കാരണം ദൈവമല്ല (rs പേ. 397 ഖ. 2-4)
ജൂലൈ 10 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 69-73 ഗീതം 225
പ്രസംഗ ഗുണം: ദൃഷ്ടിസമ്പർക്കം—പ്രസംഗം നടത്തുമ്പോൾ (be പേ. 126 ഖ. 1-പേ. 127 ഖ. 2)
നമ്പർ 1: വായനയിൽ ഉത്സുകനായിരിക്കേണ്ടത് എന്തുകൊണ്ട്? (be പേ. 21 ഖ. 1-പേ. 23 ഖ. 3)
നമ്പർ 2: സങ്കീർത്തനം 71:1-18
നമ്പർ 3: ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ യഹോവ സ്നേഹപൂർവം കുട്ടികൾക്ക് നീട്ടിക്കൊടുക്കുന്നു (rs പേ. 397 ഖ. 5)
നമ്പർ 4: h ക്രിസ്ത്യാനികൾ പക്ഷപാതിത്വമില്ലാത്തവർ ആയിരിക്കേണ്ടതിന്റെ കാരണം
ജൂലൈ 17 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 74-78 ഗീതം 28
പ്രസംഗ ഗുണം: സ്വാഭാവികത വയൽശുശ്രൂഷയിൽ (be പേ. 128 ഖ. 1 പേ. 129 ഖ. 1)
നമ്പർ 1: ശരിയായ ആന്തരത്തോടെ വായിക്കുക (be പേ. 23 ഖ. 4-പേ. 26 ഖ. 4)
നമ്പർ 2: സങ്കീർത്തനം 75:1–76:12
നമ്പർ 3: യഹോവയെ അന്വേഷിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു? (സെഫ. 2:3)
നമ്പർ 4: ആളുകളെ ശിക്ഷിക്കാൻ ദൈവം പ്രകൃതിവിപത്തുകൾ വരുത്തുന്നില്ല (rs പേ. 398 ഖ. 1-3 )
ജൂലൈ 24 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 79-86 ഗീതം 112
പ്രസംഗ ഗുണം: സ്വാഭാവികത—സ്റ്റേജിൽ (be പേ. 129 ഖ. 2-പേ. 130 ഖ. 1)
നമ്പർ 1: ‘നീതിമാന്റെ കൂടാരം തഴയ്ക്കും’ (w04 11/15 പേ. 26 ഖ. 1-പേ. 28 ഖ. 2)
നമ്പർ 2: സങ്കീർത്തനം 82:1–83:18
നമ്പർ 3: ദുരിതത്തെ ദൈവാംഗീകാരമില്ലായ്മയുടെ തെളിവായി കാണരുത് (rs പേ. 399 ഖ. 1-2)
നമ്പർ 4: അപൂർണ മനുഷ്യർക്ക് യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാനാകുമോ?
ജൂലൈ 31 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 87-91 ഗീതം 57
പ്രസംഗ ഗുണം: സ്വാഭാവികത—പരസ്യവായന നിർവഹിക്കുമ്പോൾ (be പേ. 130 ഖ. 2-4)
നമ്പർ 1: “പരിജ്ഞാനം എളുപ്പ”മായിരിക്കുമ്പോൾ അതു നമ്മെ വഴിനയിക്കുന്നു (w04 11/15 പേ. 28 ഖ. 3-പേ. 29 ഖ. 7)
നമ്പർ 2: സങ്കീർത്തനം 89:1-21
നമ്പർ 3: ദൈവവചനത്തിന്റെ പഠനം നമ്മുടെ ആരാധനയുടെ ഭാഗമാണ്
നമ്പർ 4: ഭൗതിക സമൃദ്ധി ദൈവാനുഗ്രഹത്തിന്റെ തെളിവായി കണക്കാക്കരുത് (rs പേ. 399 ഖ. 3-4)
ആഗ. 7 ബൈബിൾ വായന: സങ്കീർത്തനം 92-101 ഗീതം 190
പ്രസംഗ ഗുണം: വ്യക്തിപരമായ ശുചിത്വം ദൂതിനെ അലങ്കരിക്കുന്നു (be പേ. 131 ഖ. 1-3)
നമ്പർ 1: എങ്ങനെ പഠിക്കണം (be പേ. 27 ഖ. 1-പേ. 31 ഖ. 2)
നമ്പർ 2: സങ്കീർത്തനം 92:1–93:5
നമ്പർ 3: അന്യഭാഷകളിൽ സംസാരിക്കുന്നത് ദൈവാത്മാവുണ്ടെന്നുള്ളതിന്റെ തെളിവാണോ? (rs പേ. 400 ഖ. 4-പേ. 401 ഖ. 3)
നമ്പർ 4: ധാർമിക നിർമലതയുടെ പ്രാധാന്യം
ആഗ. 14 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 102-105 ഗീതം 1
പ്രസംഗ ഗുണം: വിനയവും സുബോധവും ഒരുവന്റെ വസ്ത്രധാരണത്തെയും ചമയത്തെയും ബാധിക്കുന്നവിധം (be പേ. 131 ഖ. 4-പേ. 132 ഖ. 3)
നമ്പർ 1: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!” (w04 11/15 പേ. 8-9)
നമ്പർ 2: സങ്കീർത്തനം 104:1-24
നമ്പർ 3: നാം സദാ ജാഗരൂകരായിരിക്കേണ്ടത് എന്തുകൊണ്ട്?
നമ്പർ 4: ഇന്ന് അന്യഭാഷകളിൽ സംസാരിക്കുന്നത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ചെയ്തതിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്? (rs പേ. 401 ഖ. 4-പേ. 402 ഖ. 3)
ആഗ. 21 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 106-109 ഗീതം 201
പ്രസംഗ ഗുണം: നന്നായി ക്രമീകരിച്ച വസ്ത്രധാരണത്തിന്റെ മൂല്യം (be പേ. 132 ഖ. 4-പേ. 133 ഖ. 1)
നമ്പർ 1: യുവജനങ്ങളേ, നിങ്ങളുടെ സമപ്രായക്കാരെ അന്ധമായി അനുകരിക്കരുത് (w04 10/15 പേ. 22 ഖ. 4-പേ. 24 ഖ. 4)
നമ്പർ 2: സങ്കീർത്തനം 107:20-43
നമ്പർ 3: തങ്ങൾക്കു ദൈവാത്മാവുണ്ടെന്ന ചിലരുടെ അവകാശവാദത്തിന്റെ സത്യത മനസ്സിലാക്കാൻ ദൈവവചനം സഹായിക്കുന്നു (rs പേ. 402 ഖ. 5-പേ. 403 ഖ. 1)
നമ്പർ 4: ഏതെല്ലാം വിധത്തിൽ നമുക്കു ദൈവത്തെ അനുകരിക്കാം?
ആഗ. 28 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 110-118 ഗീതം 125
പ്രസംഗ ഗുണം: വ്യക്തിപരമായ നല്ല ചമയം ഇടർച്ചയ്ക്ക് ഹേതുവാകുന്നില്ല (be പേ. 133 ഖ. 2-4)
വാചാ പുനരവലോകനം
സെപ്റ്റം. 4 ബൈബിൾ വായന: സങ്കീർത്തനം 119 ഗീതം 59
പ്രസംഗ ഗുണം: നല്ല ശരീരനിലയും വെടിപ്പുള്ള ഉപകരണങ്ങളും (be പേ. 134 ഖ. 1-5)
നമ്പർ 1: പഠനം പ്രതിഫലദായകമാണ് (be പേ. 31 ഖ. 3-പേ. 32 ഖ. 4)
നമ്പർ 2: സങ്കീർത്തനം 119:25-48
നമ്പർ 3: ലൗകിക അധികാരങ്ങളെ നാം ബഹുമാനിക്കേണ്ടത് എന്തുകൊണ്ട്?
നമ്പർ 4: ഇന്ന് സത്യക്രിസ്ത്യാനികളെ തിരിച്ചറിയാനുള്ള മാർഗം അന്യഭാഷാവരമല്ല (rs പേ. 403 ഖ. 2-4)
സെപ്റ്റം. 11 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 120-134 ഗീതം 65
പ്രസംഗ ഗുണം: സംസാരിക്കുമ്പോഴുള്ള ഉത്കണ്ഠ ലഘൂകരിക്കാൻ കഴിയുന്ന വിധം (be പേ. 135 ഖ. 1-പേ. 137 ഖ. 3)
നമ്പർ 1: എങ്ങനെ ഗവേഷണം നടത്താം? (be പേ. 33 ഖ. 1-പേ. 35 ഖ. 2)
നമ്പർ 2: സങ്കീർത്തനം 121:1-123:4
നമ്പർ 3: അന്യഭാഷാവരം എത്രനാൾ തുടരണമായിരുന്നു? (rs പേ. 403 ഖ. 5-പേ. 404 ഖ. 1)
നമ്പർ 4: എന്താണ് അതിശയോക്തി അലങ്കാരം, യേശു അത് ഉപയോഗിച്ചത് എങ്ങനെ?
സെപ്റ്റം. 18 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 135-141 ഗീതം 97
പ്രസംഗ ഗുണം: സമനില ആർജിച്ചെടുക്കാൻ എങ്ങനെ കഴിയും? (be പേ. 137 ഖ. 4-പേ. 138 ഖ. 6)
നമ്പർ 1: സങ്കീർത്തനങ്ങൾ—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 104-5 ഖ. 23-7)
നമ്പർ 2: സങ്കീർത്തനം 136:1-26
നമ്പർ 3: സ്മാരകം ഒരു സഹഭോജനം ആയിരിക്കുന്നത് ഏതുവിധത്തിൽ?
നമ്പർ 4: i ത്രിത്വം ബൈബിളധിഷ്ഠിതമല്ല (rs പേ. 405 ഖ. 2-പേ. 411 ഖ. 2)
സെപ്റ്റം. 25 ബൈബിൾ വായന: സങ്കീർത്തനങ്ങൾ 142-150 ഗീതം 5
പ്രസംഗ ഗുണം: ശബ്ദവർധക സംവിധാനത്തിന്റെ പ്രാധാന്യം (be പേ. 139 ഖ. 1-പേ. 140 ഖ. 1)
നമ്പർ 1: സങ്കീർത്തനങ്ങൾ—എന്തുകൊണ്ടു പ്രയോജനപ്രദം—ഭാഗം 2 (si പേ. 105-6 ഖ. 28-32)
നമ്പർ 2: സങ്കീർത്തനം 142:1–143:12
നമ്പർ 3: j ആരെങ്കിലും ഇങ്ങനെ പറയുമ്പോൾ, ‘നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കുന്നുണ്ടോ?’ (rs പേ. 425 ഖ. 2-പേ. 426 ഖ. 4)
നമ്പർ 4: ഏതെല്ലാം വിധങ്ങളിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ നമ്മുടേതിന് ഉപരിയായി വെക്കാൻ കഴിയും?
ഒക്ടോ. 2 ബൈബിൾ വായന: സദൃശവാക്യങ്ങൾ 1-6 ഗീതം 111
പ്രസംഗ ഗുണം: മൈക്രോഫോൺ ഫലപ്രദമായി ഉപയോഗിക്കുക (be പേ. 140 ഖ. 2-പേ. 142 ഖ. 1)
നമ്പർ 1: സദൃശവാക്യങ്ങൾക്ക് ആമുഖം—ഭാഗം 1 (si പേ. 106-7 ഖ. 1-5)
നമ്പർ 2: സദൃശവാക്യങ്ങൾ 5:1-23
നമ്പർ 3: ഇത്രയധികം ദുഷ്ടത ഉള്ളതെന്തുകൊണ്ടാണ്? (rs പേ. 427 ഖ. 1-4)
നമ്പർ 4: k കെട്ടുകഥകൾ പ്രചരിപ്പിക്കരുത് (2 തിമൊ. 4:4)
ഒക്ടോ. 9 ബൈബിൾ വായന: സദൃശവാക്യങ്ങൾ 7-11 ഗീതം 73
പ്രസംഗ ഗുണം: മറുപടി കൊടുക്കുമ്പോൾ ബൈബിൾ ഉപയോഗിക്കൽ (be പേ. 143 ഖ. 1-3)
നമ്പർ 1: സദൃശവാക്യങ്ങൾക്ക് ആമുഖം—ഭാഗം 2 (si പേ. 107-8 ഖ. 6-11)
നമ്പർ 2: സദൃശവാക്യങ്ങൾ 7:1-27
നമ്പർ 3: ക്രിസ്തീയ നിഷ്പക്ഷത നമ്മുടെ സാഹോദരൈക്യത്തിനു സംഭാവനചെയ്യുന്നു
നമ്പർ 4: ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്? (rs പേ. 428 ഖ. 1-പേ. 429 ഖ. 1)
ഒക്ടോ. 16 ബൈബിൾ വായന: സദൃശവാക്യങ്ങൾ 12-16 ഗീതം 180
പ്രസംഗ ഗുണം: ബൈബിൾ ഉപയോഗിക്കുന്നതിൽ മെച്ചപ്പെടാൻ കഴിയുന്നവിധം (be പേ. 144 ഖ. 1-4)
നമ്പർ 1: ഗവേഷണ ഉപകരണങ്ങൾ ഉപയോഗിക്കാൻ പഠിക്കൽ (be പേ. 35 ഖ. 3-പേ. 38 ഖ. 5)
നമ്പർ 2: സദൃശവാക്യങ്ങൾ 14:1-21
നമ്പർ 3: ദൈവം ദുഷ്ടത അനുവദിച്ചതിൽനിന്നു നാം പ്രയോജനം നേടിയിരിക്കുന്നത് എങ്ങനെ? (rs പേ. 429 ഖ. 2-പേ. 430 ഖ. 1)
നമ്പർ 4: യോഗങ്ങൾക്ക് അടുത്ത ശ്രദ്ധ നൽകാൻ നമ്മെ എന്തു സഹായിക്കും?
ഒക്ടോ. 23 ബൈബിൾ വായന: സദൃശവാക്യങ്ങൾ 17-21 ഗീതം 131
പ്രസംഗ ഗുണം: ബൈബിൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കൽ (be പേ. 145-6)
നമ്പർ 1: സദൃശവാക്യങ്ങൾ എന്തുകൊണ്ടു പ്രയോജനപ്രദം—ഭാഗം 1 (si പേ. 109-10 ഖ. 19-28)
നമ്പർ 2: സദൃശവാക്യങ്ങൾ 17:1-20
നമ്പർ 3: പ്രായമേറിയവരെ ക്രിസ്ത്യാനികൾ എങ്ങനെ വീക്ഷിക്കണം?
നമ്പർ 4: l സ്ത്രീകളെക്കുറിച്ച് എന്തു വീക്ഷണമാണ് ബൈബിളിനുള്ളത്? (rs പേ. 431 ഖ. 2-3)
ഒക്ടോ. 30 ബൈബിൾ വായന: സദൃശവാക്യങ്ങൾ 22-26 ഗീതം 9
പ്രസംഗ ഗുണം: തിരുവെഴുത്തുകൾ ഫലപ്രദമായി പരിചയപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം (be പേ. 147 ഖ. 1-പേ. 148 ഖ. 2)
വാചാ പുനരവലോകനം
നവം. 6 ബൈബിൾ വായന: സദൃശവാക്യങ്ങൾ 27-31 ഗീതം 51
പ്രസംഗ ഗുണം: താത്പര്യമുണർത്തുന്ന വിധത്തിൽ തിരുവെഴുത്തിലേക്കു ശ്രദ്ധക്ഷണിക്കൽ (be പേ. 148 ഖ. 3-പേ. 149 ഖ. 3)
നമ്പർ 1: സദൃശവാക്യങ്ങൾ—എന്തുകൊണ്ടു പ്രയോജനപ്രദം—ഭാഗം 2 (si പേ. 110-11 ഖ. 29-38)
നമ്പർ 2: സദൃശവാക്യങ്ങൾ 28:1-18
നമ്പർ 3: പുരുഷന്മാർക്ക് ശിരഃസ്ഥാനം നിയമിച്ചു കൊടുത്തിരിക്കുന്നത് സ്ത്രീകൾക്ക് ആക്ഷേപമാണോ? (rs പേ. 432 ഖ. 1-3)
നമ്പർ 4: നാം വയൽശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരെ ബാഹ്യപ്രകൃതിയുടെ മാത്രം അടിസ്ഥാനത്തിൽ വിധിക്കരുതാത്തത് എന്തുകൊണ്ട്?
നവം. 13 ബൈബിൾ വായന: സഭാപ്രസംഗി 1-6 ഗീതം 25
പ്രസംഗ ഗുണം: ശരിയായ ഊന്നലിൽ വികാരഭാവം ഉൾപ്പെടുന്നു (be പേ. 150 ഖ. 1-2)
നമ്പർ 1: സഭാപ്രസംഗിക്ക് ആമുഖം (si പേ. 112-13 ഖ. 1-8)
നമ്പർ 2: സഭാപ്രസംഗി 5:1-15
നമ്പർ 3: ബൈബിൾസത്യം ജ്ഞാനികൾക്കും ബുദ്ധിമാന്മാർക്കും മറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? (മത്താ. 11:25)
നമ്പർ 4: സ്ത്രീകൾ ശുശ്രൂഷകരായിരിക്കണമോ? (rs പേ. 433 ഖ. 1-2)
നവം. 20 ബൈബിൾ വായന: സഭാപ്രസംഗി 7-12 ഗീതം 37
പ്രസംഗ ഗുണം: ശരിയായ പദങ്ങൾക്ക് ഊന്നൽ നൽകുക (be പേ. 150 ഖ. 3-പേ. 151 ഖ. 2)
നമ്പർ 1: സഭാപ്രസംഗി—എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 114 ഖ. 15-19)
നമ്പർ 2: സഭാപ്രസംഗി 9:1-12
നമ്പർ 3: ചില അവസരങ്ങളിൽ ക്രിസ്തീയ സ്ത്രീകൾ തല മൂടുന്നത് എന്തിനാണ്? (rs പേ. 433 ഖ. 2-പേ. 434 ഖ. 1)
നമ്പർ 4: അസൂയപ്പെടുന്നതിൽ എന്താണു തെറ്റ്?
നവം. 27 ബൈബിൾ വായന: ഉത്തമഗീതം 1-8 ഗീതം 11
പ്രസംഗ ഗുണം: ഊന്നൽ നൽകാനുള്ള മാർഗങ്ങൾ (be പേ. 151 ഖ. 4-പേ. 152 ഖ. 5)
നമ്പർ 1: ഉത്തമഗീതത്തിന് ആമുഖം, ഉത്തമഗീതം എന്തുകൊണ്ടു പ്രയോജനപ്രദം (si പേ. 115-17 ഖ. 1-4, 16-18)
നമ്പർ 2: ഉത്തമഗീതം 7:1–8:4
നമ്പർ 3: ക്രിസ്ത്യാനികൾ വൃത്തിയായും മാന്യമായും വസ്ത്രധാരണം ചെയ്യേണ്ടത് എന്തുകൊണ്ട്?
നമ്പർ 4: സ്ത്രീകൾ സൗന്ദര്യവർധകവസ്തുക്കളും ആഭരണങ്ങളും ധരിക്കുന്നത് ഉചിതമാണോ? (rs പേ. 434 ഖ. 2-പേ. 435 ഖ. 2)
ഡിസം. 4 ബൈബിൾ വായന: യെശയ്യാവു 1-5 ഗീതം 90
പ്രസംഗ ഗുണം: തിരുവെഴുത്തുകൾ ബാധകമാകുന്ന വിധം കൃത്യമായി വ്യക്തമാക്കൽ (be പേ. 153 ഖ. 1-പേ. 154 ഖ. 3)
നമ്പർ 1: യെശയ്യാവിന് ആമുഖം (si പേ. 118-19 ഖ. 1-8)
നമ്പർ 2: യെശയ്യാവു 3:1-15
നമ്പർ 3: ലോകം അഗ്നിയാൽ നശിപ്പിക്കപ്പെടുമോ? (rs പേ. 436 ഖ. 1-2)
നമ്പർ 4: a ക്രിസ്ത്യാനികൾ ‘കോപത്തിനു താമസമുള്ളവർ’ ആയിരിക്കേണ്ടത് എന്തുകൊണ്ട്? (യാക്കോ. 1:19)
ഡിസം. 11 ബൈബിൾ വായന: യെശയ്യാവു 6-10 ഗീതം 204
പ്രസംഗ ഗുണം: ചർച്ചചെയ്യുന്ന വിഷയവുമായി തിരുവെഴുത്തിനുള്ള ബന്ധം വ്യക്തമായി ചൂണ്ടിക്കാണിക്കൽ (be പേ. 154 ഖ. 4-പേ. 155 ഖ. 4)
നമ്പർ 1: ബാഹ്യരേഖ തയ്യാറാക്കൽ (be പേ. 39-42)
നമ്പർ 2: യെശയ്യാവു 10:1-14
നമ്പർ 3: ക്ഷമിക്കാൻ കഴിയുക എന്നത് അത്യന്തം പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ട്?
നമ്പർ 4: ഈ ലോകം ഭരിക്കുന്നത് ആരാണ്—ദൈവമോ സാത്താനോ? (rs പേ. 436 ഖ. 3-പേ. 437 ഖ. 2)
ഡിസം. 18 ബൈബിൾ വായന: യെശയ്യാവു 11-16 ഗീതം 47
പ്രസംഗ ഗുണം: തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുക (be പേ. 155 ഖ. 5-പേ. 156 ഖ. 5)
നമ്പർ 1: യുവജനങ്ങളേ, ഹൃദയത്തെ കാത്തുകൊള്ളുന്നതിൽ നിങ്ങളെ സഹായിക്കാൻ മാതാപിതാക്കളെ അനുവദിക്കുക! (w04 പേ. 20 ഖ. 1-പേ. 22 ഖ. 3)
നമ്പർ 2: യെശയ്യാവു 11:1-12
നമ്പർ 3: ലോകത്തോടും ലോകത്തിന്റെ ഭാഗമായിരിക്കുന്ന മനുഷ്യരോടുമുള്ള സത്യക്രിസ്ത്യാനികളുടെ മനോഭാവമെന്ത്? (rs പേ. 437 ഖ. 3-പേ. 438 ഖ. 4)
നമ്പർ 4: സത്യക്രിസ്ത്യാനികൾ അർമഗെദോൻ യുദ്ധത്തിൽ പങ്കെടുക്കുകയില്ല
ഡിസം. 25 ബൈബിൾ വായന: യെശയ്യാവു 17-23 ഗീതം 53
പ്രസംഗ ഗുണം: പ്രായോഗിക മൂല്യം വ്യക്തമാക്കൽ (be പേ. 157 ഖ. 1-പേ. 158 ഖ. 1)
വാചാ പുനരവലോകനം
[അടിക്കുറിപ്പുകൾ]
a സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
b സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
c സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
d സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
e സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
f സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
g സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
h സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
i നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചില മുഖ്യ ആശയങ്ങൾ നിയമിച്ചു തന്നിരിക്കുന്ന ഭാഗത്തുനിന്ന് തിരഞ്ഞെടുക്കുക.
j നിങ്ങളുടെ പ്രദേശത്തെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ചില മുഖ്യ ആശയങ്ങൾ നിയമിച്ചു തന്നിരിക്കുന്ന ഭാഗത്തുനിന്ന് തിരഞ്ഞെടുക്കുക.
k സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
l സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.
a സഹോദരന്മാർക്കു മാത്രം നിയമിച്ചു കൊടുക്കുക.