വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/05 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • ഉപതലക്കെട്ടുകള്‍
  • ജൂൺ 13-ന്‌ ആരംഭിക്കുന്ന വാരം
  • ജൂൺ 20-ന്‌ ആരംഭിക്കുന്ന വാരം
  • ജൂൺ 27-ന്‌ ആരംഭിക്കുന്ന വാരം
  • ജൂലൈ 4-ന്‌ ആരംഭിക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 6/05 പേ. 2

സേവനയോഗ പട്ടിക

ജൂൺ 13-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 198

10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ ജൂൺ 15 ലക്കം വീക്ഷാഗോപുരവും ജൂൺ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. സ്വാഭാവികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. ഒരു പ്രകടനത്തിൽ, അനൗപചാരികമായി മാസികകൾ സമർപ്പിക്കുന്ന വിധം അവതരിപ്പിച്ചുകാണിക്കുക.

15 മിനി: സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരാകാൻ മറ്റുള്ളവരെ സഹായിക്കുക. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പുസ്‌തകത്തിന്റെ 79-81 പേജുകളെ ആസ്‌പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗവും സദസ്യചർച്ചയും. ഒരു ബൈബിൾ വിദ്യാർഥി സഭയുമൊത്തു വയൽസേവനത്തിൽ പങ്കുപറ്റുന്നതിന്‌ ആവശ്യമായ തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേർന്നിട്ടുണ്ടോയെന്നു നിർണയിക്കാനുള്ള ക്രമീകരണത്തെപ്പറ്റി ചർച്ച ചെയ്യുക. സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായിരിക്കാൻ യോഗ്യത നേടിയ ബൈബിൾ വിദ്യാർഥികൾക്കു വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടുതുടങ്ങുന്നതിനുള്ള പരിശീലനം നൽകാൻ നമുക്ക്‌ എങ്ങനെ കഴിയുമെന്ന്‌ അടുത്ത ആഴ്‌ച ചർച്ച ചെയ്യുന്നതായിരിക്കും.

20 മിനി: “സഹിച്ചുനിൽക്കാൻ പ്രസംഗവേല നമ്മെ സഹായിക്കുന്നു.”a സമയം അനുവദിക്കുന്നതനുസരിച്ച്‌ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച്‌ അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.

ഗീതം 149, സമാപന പ്രാർഥന.

ജൂൺ 20-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 206

10 മിനി: പ്രാദേശിക അറിയിപ്പുകൾ. 2003 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിൽനിന്നുള്ള മുഖ്യ ആശയങ്ങൾ പുനരവലോകനം ചെയ്യുക. വിദേശ ഭാഷയിലുള്ള സാഹിത്യം പ്രസാധകർക്ക്‌ എങ്ങനെ ലഭിക്കുമെന്നു വിവരിക്കുക. ഈ വിവരം നിങ്ങളുടെ പ്രദേശത്ത്‌ എങ്ങനെ ബാധകമാകുന്നുവെന്നു ചർച്ച ചെയ്യുക. വിദേശ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾക്കും മറ്റുമുള്ള അപേക്ഷ​—⁠ഒരു ഇനം മാത്രമേ ആവശ്യമുള്ളുവെങ്കിൽപ്പോലും​—⁠സാഹിത്യ ദാസനിലൂടെയാണു നൽകേണ്ടത്‌. അങ്ങനെയാകുമ്പോൾ അവ ലഭിക്കാൻ താമസം നേരിടുകയില്ല.

15 മിനി: മാർച്ച്‌, ഏപ്രിൽ, മേയ്‌ മാസങ്ങളിൽ പ്രസാധകർക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞ വയൽസേവന അനുഭവങ്ങൾ വിവരിക്കാനോ പുനരവതരിപ്പിക്കാനോ ക്രമീകരണം ചെയ്യുക. സ്‌മാരകകാലത്ത്‌ ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കാനായി ചെയ്‌ത ശ്രമങ്ങളെയും തത്‌ഫലമായി ആസ്വദിക്കാൻ കഴിഞ്ഞ അനുഗ്രഹങ്ങളെയും കുറിച്ചു മുൻകൂട്ടി ക്രമീകരിച്ചപ്രകാരം ഒന്നോ രണ്ടോ പ്രസാധകർ വിവരിക്കട്ടെ. ജാഗരൂകരായിരിക്കുവിൻ! ലഘുപത്രിക നൽകിയ വ്യക്തികളുടെ അടുക്കൽ മടങ്ങിച്ചെന്നതിന്റെ അനുഭവങ്ങൾ വിവരിക്കാൻ സദസ്യരെ ക്ഷണിക്കുക. ശ്രദ്ധേയമായ അനുഭവങ്ങൾ പുനരവതരിപ്പിക്കാൻ മുൻകൂട്ടി ക്രമീകരണം ചെയ്യുക. പ്രത്യേക പ്രചാരണപരിപാടിയെ പിന്തുണച്ചതിന്‌ ഏവരെയും അഭിനന്ദിക്കുക.

20 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ​—⁠ഭാഗം 10.”b വിദ്യാർഥിയെ പരിശീലിപ്പിക്കുന്ന രംഗം പ്രകടിപ്പിച്ചുകാണിക്കുക. പരിപാടി നിർവഹിക്കുന്ന വ്യക്തി വീട്ടുകാരന്റെ റോൾ ചെയ്യട്ടെ. വിദ്യാർഥി സന്ദേശം അവതരിപ്പിക്കവേ, പ്രദേശത്തു പൊതുവേ കേൾക്കാറുള്ള ഒരു തടസ്സവാദം നിർവാഹകൻ ഉന്നയിക്കുന്നു. എന്തു പറയണമെന്നറിയാതെ വിദ്യാർഥി കുഴങ്ങുമ്പോൾ, പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാമെന്നു വിവരിക്കുക. ഇതിനു പുറമേ, വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടാൻ ആരംഭിച്ചപ്പോൾ തങ്ങൾക്കു ലഭിച്ച പരിശീലനത്തെക്കുറിച്ച്‌ ഒന്നോ രണ്ടോ പ്രസാധകർ മുൻകൂട്ടി തയ്യാറായി പറയട്ടെ.

ഗീതം 208, സമാപന പ്രാർഥന.

ജൂൺ 27-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 113

10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂണിലെ വയൽസേവന റിപ്പോർട്ട്‌ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുള്ള അറിയിപ്പുകളും വായിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ ജൂലൈ 1 ലക്കം വീക്ഷാഗോപുരമോ ജൂലൈ 8 ലക്കം ഉണരുക!യോ എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. സ്വാഭാവികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. പ്രകടനത്തിനുശേഷം, വീട്ടുകാരന്റെ താത്‌പര്യത്തെ ഉണർത്താൻ ഉപയോഗിച്ച പ്രാരംഭ വാക്കുകൾ ഒന്നുകൂടെ എടുത്തുപറയുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: ജൂലൈയിലും ആഗസ്റ്റിലും ലഘുപത്രികകൾ സമർപ്പിക്കൽ. അനുബന്ധത്തെ ആസ്‌പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. അനുബന്ധം ഉപയോഗിക്കേണ്ടത്‌ എങ്ങനെയെന്നു ഹ്രസ്വമായി വിവരിക്കുക. 3-ാം പേജിലെ ചതുരത്തിലുള്ള വിവരങ്ങളും 2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ മുഖ്യ ആശയങ്ങളും വിശേഷവത്‌കരിക്കുക. ആദ്യസന്ദർശനത്തിൽ, ലഘുപത്രികകൾ സമർപ്പിക്കുന്നതിനു പ്രാദേശികമായി അനുയോജ്യമായ മാതൃകാ അവതരണങ്ങളെക്കുറിച്ചു ചർച്ച ചെയ്യുക. രണ്ടോ മൂന്നോ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക. ഒരു പ്രകടനത്തിലെങ്കിലും യുവപ്രായത്തിലുള്ള ഒരു പ്രസാധകനെ/പ്രസാധികയെ ഉപയോഗിക്കുക.

ഗീതം 196, സമാപന പ്രാർഥന.

ജൂലൈ 4-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 70

10 മിനി: പ്രാദേശിക അറിയിപ്പുകൾ.

15 മിനി: നിങ്ങൾക്ക്‌ ഒരു കുടുംബപ്പട്ടിക ഉണ്ടോ? 2005 മേയ്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. നിർദേശങ്ങൾ പിൻപറ്റാൻ ചെയ്‌തിരിക്കുന്ന ശ്രമങ്ങളെയും അതുവഴി ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെയും കുറിച്ച്‌ അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.

20 മിനി: “പൊതുസ്ഥലങ്ങളിൽ ഫലപ്രദമായി സാക്ഷീകരിക്കൽ.”c നിർദേശങ്ങൾ പ്രാദേശികമായി എങ്ങനെ ബാധകമാക്കാമെന്നു വിവരിക്കുക. ഉചിതമായിരിക്കുന്നിടത്ത്‌, ‘ദയവായി ബന്ധപ്പെടുക’ (S-43) ഫാറം ഉപയോഗിക്കാൻ പ്രസാധകരെ ഓർമിപ്പിക്കുക.​—⁠2005 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജ്‌ കാണുക.

ഗീതം 120, സമാപന പ്രാർഥന.

[അടിക്കുറിപ്പുകൾ]

a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക