ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2005 ജൂൺ 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2005 മേയ് 2 മുതൽ ജൂൺ 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ഉപമാലങ്കാരങ്ങളും രൂപകാലങ്കാരങ്ങളും ശക്തമായ പഠിപ്പിക്കൽ സഹായികൾ ആയിരിക്കുന്നത് എന്തുകൊണ്ട്? (ഉല്പ. 22:17; സങ്കീ. 1:3; യാക്കോ. 3:6) [be പേ. 240 ഖ. 2-4, ചതുരം]
2. മൂല്യവത്തായ പാഠങ്ങൾ പഠിപ്പിക്കുന്ന ദൃഷ്ടാന്തങ്ങൾ നമുക്ക് എവിടെ കണ്ടെത്താം, ഇക്കാര്യത്തിൽ നാം എന്തു ജാഗ്രത പാലിക്കണം? [be പേ. 242 ഖ. 1-2]
3. ഏറ്റവും ഫലകരമായ ദൃഷ്ടാന്തങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാം ഏതു കാര്യം മനസ്സിൽപ്പിടിക്കണം? [be പേ. 244 ഖ. 1-2]
4. പഠിപ്പിക്കലിൽ നാം ദൃശ്യസഹായികൾ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്, യഹോവ ഇത് എപ്രകാരം ചെയ്തിരിക്കുന്നു? [be പേ. 247 ഖ. 1-2, ചതുരം]
5. വയൽശുശ്രൂഷയിൽ ദൃശ്യസഹായികൾ ഉപയോഗിക്കാൻ നമുക്ക് എങ്ങനെ കഴിയും? [be പേ. 248 ഖ. 1-പേ. 249 ഖ. 2]
1-ാം നമ്പർ നിയമനം
6. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ദൈവവചനത്തിൽ എന്തു മാർഗനിർദേശം ഉൾക്കൊണ്ടിരിക്കുന്നു? [w03 3/15 പേ. 12 ഖ. 2; പേ. 14 ഖ. 3]
7. യുവാവായ ദാവീദിന്റെ കാര്യത്തിൽ യഹോവ താത്പര്യം എടുത്തത് എങ്ങനെ, യഹോവയോടുള്ള ബന്ധത്തിൽ ദാവീദ് എപ്രകാരം താത്പര്യം പ്രകടമാക്കി? [w03 4/15 പേ. 29 ഖ. 3; പേ. 30 ഖ. 3]
8. ഹാബെലിന്റെ വഴിപാടിൽ യഹോവ സംപ്രീതനായത് എന്തുകൊണ്ട്, ഇതു നമുക്ക് എന്ത് ഉറപ്പു നൽകുന്നു? (ഉല്പ. 4:4) [w03 5/1 പേ. 28 ഖ. 4-പേ. 29 ഖ. 1]
9. നാം നിരസിച്ചുകളയരുതെന്ന് സദൃശവാക്യങ്ങൾ 3:11 പറയുന്ന “യഹോവയുടെ ശിക്ഷ” (“ശിക്ഷണം,” NW) എന്താണ്? [w03 10/1 പേ. 20 ഖ. 2-4]
10. 1 തിമൊഥെയൊസ് 6:6-8, ഫിലിപ്പിയർ 4:11, 12 എന്നിവിടങ്ങളിൽ പരാമർശിച്ചിരിക്കുന്ന ‘അലംഭാവം’ (“സ്വയംപര്യാപ്തത,” NW) എന്ത് അർഥമാക്കുന്നു? [w03 6/1 പേ. 9 ഖ. 1-2; പേ. 10 ഖ. 1]
പ്രതിവാര ബൈബിൾ വായന
11. യോനാഥാനും ദാവീദിനും ഇടയിൽ നിലനിന്നിരുന്ന സ്നേഹബന്ധം എന്തിനെ മുൻനിഴലാക്കി? (2 ശമൂ. 1:26) [w89 6/1 പേ. 26 ഖ. 13]
12. നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരാനുള്ള ദാവീദിന്റെ പ്രാരംഭ ഉദ്യമത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും? (2 ശമൂ. 6:2-9)
13. ‘അപ്പന്മാർക്കു പകരം മക്കൾ മരണശിക്ഷ അനുഭവിക്കരുത്’ എന്ന് ആവർത്തനപുസ്തകം 24:16-ലും യെഹെസ്കേൽ 18:20-ലും പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, ദാവീദും ബത്ത്-ശേബയും ചെയ്ത തെറ്റിനു ശിക്ഷയായി അവർക്കുണ്ടായ പുത്രൻ മരിക്കേണ്ടിവന്നത് എന്തുകൊണ്ട്? (2 ശമൂ. 12:14; 22:31)
14. മെഫീബോശെത്തിനെക്കുറിച്ചു സീബ പറഞ്ഞ കാര്യങ്ങൾ നുണയായിരുന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (2 ശമൂ. 16:1-4)
15. സീബയുമായുണ്ടായ പ്രശ്നത്തോടുള്ള ബന്ധത്തിൽ മെഫീബോശെത്ത് പ്രതികരിച്ച വിധം നമുക്ക് ഒരു ഉത്തമ മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്? (2 ശമൂ. 19:24-30)