സേവനയോഗ പട്ടിക
മാർച്ച് 14-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഏപ്രിൽ 4-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടിക്കുള്ള ഒരുക്കമെന്ന നിലയിൽ ദാവീദ്—അവൻ ദൈവത്തിൽ ആശ്രയിച്ചു എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് മാർച്ച് 15 ലക്കം വീക്ഷാഗോപുരവും മാർച്ച് 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്. ഒരെണ്ണം മാസികാറൂട്ട് ഉള്ളിടത്ത് മടക്കസന്ദർശനം നടത്തുന്നതായി അവതരിപ്പിക്കുക. അവതരണത്തിന്റെ ഉപസംഹാരത്തിൽ, സ്‌മാരകാചരണത്തെക്കുറിച്ച് വീട്ടുകാരനെ ഓർമപ്പെടുത്താൻ മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ അവസാനപേജ് ഉപയോഗിക്കുക.
20 മിനി: “ബൈബിളിനു കൂടുതൽ പ്രാധാന്യം നൽകുന്നു!”a
15 മിനി: നമ്മെ ബലപ്പെടുത്തുന്നതിനുള്ള ഒരു ഉപാധി. ഒരു മിനിട്ടിൽ കവിയാതെ ആമുഖ പ്രസ്‌താവനകൾ നടത്തിയശേഷം വാർഷികപുസ്‌തകം 2005-നെ അധികരിച്ചുള്ള സദസ്യ ചർച്ച. ആധുനികകാലത്ത് യഹോവ ചെയ്യുന്ന മഹത്തായ പ്രവർത്തനങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് നമ്മെ അവനോടും നമ്മുടെ ലോകവ്യാപക സഹോദരവർഗത്തോടും കൂടുതൽ അടുപ്പിക്കുന്നു. (സങ്കീ. 77:12-14) അത്, “വിശ്വാസത്തിൽ സ്ഥിരമുള്ളവരായി” പിശാചിനോട് എതിർത്തുനിൽക്കാൻ നമ്മെ ശക്തിപ്പെടുത്തുന്നു. (1 പത്രൊ. 5:8, 9) യഹോവയുടെ സംഘടനയോടു വിലമതിപ്പു വളർത്തിയെടുക്കാൻ ഇതു പുതിയവരെ സഹായിക്കുന്നു. വാർഷികപുസ്‌തകം 2005-ന്റെ വായനയിൽനിന്ന് തങ്ങൾ ആസ്വദിച്ച ചില ആശയങ്ങൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക. വാർഷികപുസ്‌തകം വ്യക്തിപരമായി വായിക്കുന്നതിന് സമയം എങ്ങനെ പട്ടികപ്പെടുത്തിയിരിക്കുന്നു എന്നതിനെക്കുറിച്ച് അഭിപ്രായംപറയാൻ ഒന്നോ രണ്ടോ പേരെ നേരത്തേതന്നെ ക്രമീകരിക്കുക.
ഗീതം 137, സമാപന പ്രാർഥന.
മാർച്ച് 21-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ—ഭാഗം 7.”b ഈ ഭാഗം തയ്യാറാകുമ്പോൾ, 2002 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 27-ാം പേജിലെ 5-6 ഖണ്ഡികകൾ പരിശോധിക്കുക.
25 മിനി: യഹോവയുടെ സാക്ഷികളുടെ 2005-ലെ “ദൈവിക അനുസരണം” ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ.c സഭാ സെക്രട്ടറി കൈകാര്യം ചെയ്യേണ്ടത്. 2-ാം ഖണ്ഡിക പരിചിന്തിച്ചശേഷം, നിങ്ങളുടെ സഭ ഹാജരാകേണ്ട കൺവെൻഷന്റെ സ്ഥലവും തീയതിയും അറിയിക്കുക. 4-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ 4-ാം പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്ന എല്ലാ ആശയങ്ങളും പരിചിന്തിക്കുക. കൺവെൻഷനു ഹാജരാകാനുള്ള ക്രമീകരണങ്ങൾ എത്രയും പെട്ടെന്നുതന്നെ ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 79, സമാപന പ്രാർഥന.
മാർച്ച് 28-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും. മാർച്ചിലെ വയൽസേവന റിപ്പോർട്ട് നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. അടുത്തയാഴ്‌ചത്തെ സേവനയോഗ പരിപാടിക്കുള്ള ഒരുക്കമെന്ന നിലയിൽ ദാവീദ്—അവൻ ദൈവത്തിൽ ആശ്രയിച്ചു എന്ന വീഡിയോ കാണാൻ എല്ലാവരെയും ഓർമിപ്പിക്കുക. ഏപ്രിൽ 10-ലെ പ്രത്യേക പരസ്യപ്രസംഗത്തിനു ഹാജരാകാൻ താത്‌പര്യക്കാരെ ക്ഷണിക്കുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിലേക്കുള്ള സാഹിത്യ സമർപ്പണം പരാമർശിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട് ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരവും ഏപ്രിൽ 8 ലക്കം ഉണരുക!യും സമർപ്പിക്കുന്നത് എങ്ങനെയെന്ന് പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്. ഓരോ അവതരണത്തിലും, നമ്മുടെ ലോകവ്യാപക വേല സാമ്പത്തികമായി എങ്ങനെ പിന്തുണയ്‌ക്കപ്പെടുന്നു എന്നത് വിവരിക്കുക.—വീക്ഷാഗോപുരം പേ. 2, അല്ലെങ്കിൽ ഉണരുക! പേ. 5 കാണുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “ശുശ്രൂഷാ പരിശീലന സ്‌കൂൾ—പ്രവർത്തനത്തിലേക്കുള്ള ഒരു വലിയ വാതിൽ.” പ്രസംഗവും സദസ്യ ചർച്ചയും. വാർഷികപുസ്‌തകം 2004-ന്റെ 239-40 പേജുകളിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കിട്ട് സമ്മേളനത്തോടനുബന്ധിച്ച് ഒരു യോഗം നടത്തുന്നുണ്ട് എന്ന കാര്യം പറയുക. യോഗ്യതയുള്ളവരെ ഈ യോഗത്തിൽ സംബന്ധിക്കാൻ പ്രോത്സാഹിപ്പിക്കുക.
ഗീതം 116, സമാപന പ്രാർഥന.
ഏപ്രിൽ 4-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടായിരിക്കുക. (യോഹ. 13:35) 2003 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 15-18 പേജുകളിലുള്ള 10-21 ഖണ്ഡികകളെ ആസ്‌പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ഏപ്രിൽ, മേയ് മാസങ്ങളിലേക്കുള്ള സാഹിത്യ സമർപ്പണത്തിൽ സൂചിപ്പിച്ചിരുന്നതുപോലെ, ഇതിനോടകം പരിജ്ഞാനം പുസ്‌തകവും ആവശ്യം ലഘുപത്രികയും പഠിച്ചു കഴിഞ്ഞവരോടൊപ്പം ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനു നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ബലഹീനരായവരെ സഹായിക്കാൻ പ്രസാധകർക്ക് മൂപ്പന്മാരോടൊപ്പം എപ്രകാരം സഹകരിച്ചു പ്രവർത്തിക്കാമെന്ന് എടുത്തുപറയുക.
25 മിനി: “കാലാതീതമായ സന്ദേശം അടങ്ങിയ ഒരു വീഡിയോ.” സങ്കീർത്തനം 91:2-ഉം 31:14-ഉം വായിച്ച് രണ്ടു വാക്യങ്ങളെക്കുറിച്ചും ഹ്രസ്വമായി അഭിപ്രായപ്രകടനം നടത്തുക. എന്നിട്ട് ദാവീദ് വീഡിയോയുടെ ക്വിസ്സിന്റെ സദസ്യചർച്ചയിലേക്കു നേരെ കടക്കുക. രണ്ടാം ഖണ്ഡികയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ചോദ്യങ്ങളും മൂന്നാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന ചോദ്യവും അതിനായി ഉപയോഗിക്കുക. അതിനുശേഷം, ഡിവിഡി-യിൽ നിർദേശിച്ചിരിക്കുന്ന “പഠന പ്രവർത്തന”ങ്ങളിൽ പങ്കെടുത്തതിലൂടെ എങ്ങനെ പ്രയോജനം നേടിയെന്ന് കുടുംബങ്ങളോടു ചോദിക്കുക. സങ്കീർത്തനം 56:11 വായിച്ച് ഉപസംഹരിക്കുക.
ഗീതം 36, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.