വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 8/04 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2004
  • ഉപതലക്കെട്ടുകള്‍
  • ആഗസ്റ്റ്‌ 9-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 16-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 23-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 30-ന്‌ ആരംഭി​ക്കുന്ന വാരം
  • സെപ്‌റ്റം​ബർ 6-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2004
km 8/04 പേ. 2

സേവന​യോഗ പട്ടിക

കുറിപ്പ്‌: കൺ​വെൻ​ഷൻ നടക്കുന്ന മാസങ്ങ​ളിൽ ഓരോ ആഴ്‌ച​ത്തേ​ക്കും നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ സേവന​യോ​ഗം പട്ടിക​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. “ദൈവ​ത്തോ​ടു​കൂ​ടെ നടക്കു​വിൻ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം സഭകൾക്ക്‌ പട്ടിക​യിൽ ആവശ്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താ​വു​ന്ന​താണ്‌. ഉചിത​മാ​യി​രി​ക്കു​ന്നി​ടത്ത്‌, ഈ മാസത്തെ അനുബ​ന്ധ​ത്തി​ലെ പ്രാ​ദേ​ശി​ക​മാ​യി ബാധക​മാ​കുന്ന പ്രത്യേക ബുദ്ധി​യു​പ​ദേ​ശങ്ങൾ വീണ്ടും പരിചി​ന്തി​ക്കു​ന്ന​തിന്‌ കൺ​വെൻ​ഷനു തൊട്ടു​മു​മ്പുള്ള സേവന​യോ​ഗ​ത്തി​ലെ 15 മിനിട്ട്‌ ഉപയോ​ഗി​ക്കുക. ഇരിപ്പി​ടം പിടി​ച്ചു​വെ​ക്കു​ന്നതു സംബന്ധി​ച്ചുള്ള നിർദേ​ശ​ങ്ങൾക്ക്‌ ഊന്നൽ നൽകുക. കൺ​വെൻ​ഷൻ സവിശേഷ ആശയങ്ങ​ളു​ടെ പരിചി​ന്ത​ന​ത്തി​നാ​യി ഫെബ്രു​വ​രി​യിൽ ഒരു മുഴു സേവന​യോ​ഗ​വും ഉപയോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും. ആ ചർച്ചയ്‌ക്കുള്ള തയ്യാ​റെ​ടു​പ്പെന്ന നിലയിൽ നമുക്ക്‌ എല്ലാവർക്കും കൺ​വെൻ​ഷൻ സമയത്ത്‌ അർഥവ​ത്തായ കുറി​പ്പു​കൾ എടുക്കാ​വു​ന്ന​താണ്‌. വ്യക്തി​പ​ര​മാ​യും വയൽശു​ശ്രൂ​ഷ​യി​ലും ബാധക​മാ​ക്കാൻ ആഗ്രഹി​ക്കുന്ന പ്രത്യേക ആശയങ്ങ​ളും അതിൽ ഉൾപ്പെ​ടു​ത്താം. കൺ​വെൻ​ഷനെ തുടർന്ന്‌ ആ നിർദേ​ശങ്ങൾ നാം എങ്ങനെ പിൻപ​റ്റി​യി​രി​ക്കു​ന്നു എന്നു വിവരി​ച്ചു​കൊണ്ട്‌ നമുക്കു മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും.

ആഗസ്റ്റ്‌ 9-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 57

10 മിനി: പ്രാദേശിക അറിയി​പ്പു​ക​ളും നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​ക​ളും. 8-ാം പേജിലെ നിർദേ​ശങ്ങൾ നിങ്ങളു​ടെ പ്രദേ​ശത്ത്‌ പ്രാ​യോ​ഗി​ക​മാ​ണെ​ങ്കിൽ ആഗസ്റ്റ്‌ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ ആദ്യ​ത്തേത്‌) ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കാൻ അവ ഉപയോ​ഗി​ക്കുക. മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. സംഭാ​വനാ ക്രമീ​ക​ര​ണത്തെ കുറിച്ചു പരാമർശി​ക്കുക. അടുത്ത വാര​ത്തേക്ക്‌ ആവശ്യം ലഘുപ​ത്രിക കൊണ്ടു​വ​രാൻ സദസ്സ്യരെ ഓർമി​പ്പി​ക്കുക.

15 മിനി: “സഹിഷ്‌ണു​ത​യ്‌ക്കു പ്രതി​ഫലം ലഭിക്കു​ന്നു.”a 2000 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 22-3 പേജു​ക​ളി​ലെ 15-18 ഖണ്ഡിക​ക​ളിൽനി​ന്നുള്ള ഹ്രസ്വ​മായ അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക.

20 മിനി: ‘നാം ഒന്നിച്ച്‌ അവന്റെ നാമം ഉന്നതമാ​ക്കുക.’b തന്നിരി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗിച്ച്‌ സഭാ സെക്ര​ട്ടറി നിർവ​ഹി​ക്കേ​ണ്ടത്‌. സഭയ്‌ക്കു നിയമി​ച്ചി​രി​ക്കുന്ന കൺ​വെൻ​ഷൻ ഏതെന്നു സൂചി​പ്പി​ക്കുക. ഐസോൾ, ദുലി​യാ​ജാൻ എന്നിവി​ട​ങ്ങ​ളിൽ കൺ​വെൻ​ഷൻ പരിപാ​ടി രാവിലെ 8:30-ന്‌ ആരംഭി​ക്കും. മറ്റു സമ്മേള​ന​ങ്ങ​ളി​ലെ പരിപാ​ടി​യു​ടെ സമയം 2004 ഏപ്രി​ലി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ അനുബ​ന്ധ​ത്തിൽ കൊടു​ത്തി​ട്ടുണ്ട്‌. ആവശ്യ​മെ​ങ്കിൽ അനുബ​ന്ധ​ത്തി​ലെ മറ്റ്‌ ആശയങ്ങ​ളി​ലേ​ക്കും ശ്രദ്ധ ക്ഷണിക്കാ​വു​ന്ന​താണ്‌. അടുത്ത വാരത്തി​ലെ സേവന​യോ​ഗ​ത്തിൽ ചർച്ച ചെയ്യാൻ പോകുന്ന, “തക്കസമ​യത്തെ ആത്മീയ ആഹാരം” എന്ന ലേഖന​ത്തിൽനിന്ന്‌ മൂന്നോ നാലോ ചോദ്യ​ങ്ങൾ ഉന്നയി​ച്ചു​കൊണ്ട്‌ ഉപസം​ഹ​രി​ക്കുക.

ഗീതം 74, ഉപസം​ഹാര പ്രാർഥന.

ആഗസ്റ്റ്‌ 16-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 189

8 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

17 മിനി: “തക്കസമ​യത്തെ ആത്മീയ ആഹാരം.”c നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. 2-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ സദസ്സിൽനിന്ന്‌ ഒന്നോ രണ്ടോ പേർ അവർ പങ്കെടുത്ത അവിസ്‌മ​ര​ണീ​യ​മായ ഒരു കൺ​വെൻ​ഷനെ കുറിച്ച്‌ ഹ്രസ്വ​മാ​യി അഭി​പ്രാ​യം പറയട്ടെ. അടുത്ത വാരത്തി​ലെ സേവന യോഗ​ത്തിൽ ചർച്ച ചെയ്യാൻ പോകുന്ന “നിങ്ങളു​ടെ എല്ലാ നടത്തയി​ലും വിശു​ദ്ധ​രാ​യി​രി​ക്കു​വിൻ” എന്ന പരിപാ​ടി​യിൽനിന്ന്‌ രണ്ടോ മൂന്നോ ചോദ്യ​ങ്ങൾ ഉന്നയി​ച്ചു​കൊണ്ട്‌ ഉപസം​ഹ​രി​ക്കുക.

20 മിനി: “പുരോ​ഗ​മ​നാ​ത്മ​ക​മായ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തൽ—ഭാഗം 2.”d അഞ്ചു മിനിട്ടു നേര​ത്തേ​ക്കുള്ള ഒരു പ്രകടനം ഉൾപ്പെ​ടു​ത്തുക. പുരോ​ഗതി നേടാൻ ഒരു ബൈബിൾ വിദ്യാർഥി​യെ സഹായി​ക്കു​ന്നതു സംബന്ധിച്ച്‌ പ്രസാ​ധകൻ ഒരു മൂപ്പന്റെ സഹായം തേടുന്നു. അധ്യയന സമയത്ത്‌ അപ്രധാ​ന​വും അപ്രസ​ക്ത​വു​മായ ആശയങ്ങൾ വിശദീ​ക​രി​ക്കാൻ ഏറെ സമയ​മെ​ടു​ക്കു​ന്ന​താണ്‌ ഒരു പ്രശ്‌ന​മെന്നു മൂപ്പൻ പറയുന്നു. ആവശ്യം ലഘുപ​ത്രി​ക​യി​ലെ 9-ാം അധ്യായം ഉപയോ​ഗി​ച്ചു​കൊണ്ട്‌ (1) വിഷയ​ത്തി​ലെ പ്രധാന ആശയത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും (2) പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ ഫലകര​മാ​യി ഉപയോ​ഗി​ക്കു​ക​യും (3) പാഠത്തെ വിദ്യാർഥി​യു​ടെ ആവശ്യ​ങ്ങൾക്ക​നു​സൃ​ത​മാ​യി ബാധക​മാ​ക്കു​ക​യും ചെയ്യുന്ന വിധം മൂപ്പൻ പ്രസാ​ധ​കനു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്നു. അധ്യയനം നടത്തുന്ന ഓരോ സന്ദർഭ​ത്തി​ലും നല്ല തയ്യാറാ​കൽ ആവശ്യ​മാ​ണെന്ന്‌ അദ്ദേഹം ചൂണ്ടി​ക്കാ​ട്ടു​ന്നു.

ഗീതം 85, സമാപന പ്രാർഥന.

ആഗസ്റ്റ്‌ 23-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 33

12 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌. ആഗസ്റ്റ്‌ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ മൂന്നാ​മ​ത്തേത്‌) സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും സമർപ്പി​ക്കുന്ന വിധം പ്രകടി​പ്പി​ക്കുക. ഒരു അവതര​ണ​ത്തിൽ ഒരു സ്‌കൂൾ അധ്യാ​പ​ക​നോ​ടു സാക്ഷീ​ക​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ത്തുക.

15 മിനി: സെപ്‌റ്റംബറിൽ സംതൃപ്‌ത ജീവിതം ലഘുപ​ത്രിക സമർപ്പി​ക്കൽ. പ്രസം​ഗ​വും പ്രകട​ന​വും. ദിവ്യ നിശ്വ​സ്‌ത​മായ ഒരു പുസ്‌തകം ഇല്ല എന്നു വിചാ​രി​ക്കുന്ന ആളുകൾക്ക്‌ ബൈബി​ള​ധ്യ​യനം ആരംഭി​ക്കുക എന്ന ലക്ഷ്യത്തി​ലാണ്‌ ഈ ലഘുപ​ത്രിക തയ്യാറാ​ക്കി​യി​ട്ടു​ള്ളത്‌. ഉള്ളടക്കം സംഗ്ര​ഹി​ക്കുക. നിങ്ങളു​ടെ പ്രദേ​ശ​ത്തു​ള്ള​വർക്കു താത്‌പ​ര്യ​ജ​നകം ആയിരു​ന്നേ​ക്കാ​വുന്ന ചില ആശയങ്ങൾ എടുത്തു​പ​റ​യുക. ന്യായ​വാ​ദം പുസ്‌ത​ക​ത്തിൽനി​ന്നോ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നോ എടുത്ത മുഖവു​ര​യും ഒരു തിരു​വെ​ഴു​ത്തും സംതൃപ്‌ത ജീവിതം ലഘുപ​ത്രി​ക​യിൽനി​ന്നുള്ള ഒരു ആശയവും അല്ലെങ്കിൽ അധ്യാ​യ​വും ഉൾപ്പെ​ടുന്ന ലളിത​മായ ഒരു അവതരണം പരിച​യ​പ്പെ​ടു​ത്തുക. പ്രാപ്‌ത​നായ ഒരു പ്രസാ​ധകൻ അതു പ്രകടി​പ്പി​ക്കട്ടെ.

18 മിനി: “നിങ്ങളു​ടെ എല്ലാ നടത്തയി​ലും വിശു​ദ്ധ​രാ​യി​രി​ക്കു​വിൻ.”e നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. കൺ​വെൻ​ഷ​നു​ക​ളി​ലെ നല്ല പെരു​മാ​റ്റം യഹോ​വ​യ്‌ക്കു പുകഴ്‌ച കരേറ്റി​യി​രി​ക്കുന്ന വിധം തങ്ങൾ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു പറയാൻ സദസ്സ്യരെ ക്ഷണിക്കുക. അടുത്ത വാരത്തെ സേവന യോഗ​ത്തിൽ ചർച്ച ചെയ്യാൻ പോകുന്ന “നിർമ​ല​വും പ്രശം​സാർഹ​വു​മായ വസ്‌ത്ര​ധാ​ര​ണ​വും ചമയവും” എന്ന ലേഖന​ത്തിൽനി​ന്നുള്ള രണ്ടോ മൂന്നോ ചോദ്യ​ങ്ങൾ ഉന്നയി​ച്ചു​കൊണ്ട്‌ ഉപസം​ഹ​രി​ക്കുക.

ഗീതം 220, സമാപന പ്രാർഥന.

ആഗസ്റ്റ്‌ 30-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 90

8 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ആഗസ്റ്റിലെ വയൽ സേവന റിപ്പോർട്ട്‌ നൽകാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക.

17 മിനി: നിങ്ങൾ പ്രയോ​ജനം നേടി​യി​ട്ടു​ണ്ടോ? സദസ്യ ചർച്ച. കഴിഞ്ഞ സേവന വർഷത്തിൽ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ പ്രത്യ​ക്ഷ​പ്പെ​ട്ടി​ട്ടുള്ള നിർദേ​ശങ്ങൾ പുനര​വ​ലോ​കനം ചെയ്യുക: വയലിൽ അവതരി​പ്പി​ക്കാ​നുള്ള മുഖവുര ഒരു കടലാ​സിൽ കുറിച്ചുവെക്കുക.(km 10/03 പേ. 8) വ്യക്തി​പ​ര​മാ​യി, കൃത്യ​മാ​യി പറഞ്ഞു​കൊണ്ട്‌, ആത്മാർഥ​മാ​യി അഭിന​ന്ദി​ക്കുക. (km 11/03 പേ. 1) ആളുകൾ വീട്ടിൽ ഉണ്ടായി​രി​ക്കാൻ കൂടുതൽ സാധ്യ​ത​യു​ള്ള​പ്പോൾ സാക്ഷീ​ക​രി​ക്കുക. (km 12/03 പേ. 1) ബൈബിൾ വായന, യോഗ​ങ്ങൾക്കു തയ്യാറാ​കൽ, വയൽ സേവനം എന്നിവ​യ്‌ക്കു​വേണ്ടി സമയം പ്രത്യേ​കം മാറ്റി​വെ​ക്കുക. (km 1/04 പേ. 4) വ്യക്തി​പ​ര​മായ പഠനവും ബൈബിൾ വായന​യും നടത്തു​മ്പോൾ “നല്ല ദേശം” ലഘുപ​ത്രിക ഉപയോ​ഗി​ക്കുക. (km 3/04 പേ. 2) മുഴു​ബൈ​ബി​ളും വായി​ക്കാൻ ലക്ഷ്യം​വെ​ക്കുക. (km 4/04 പേ. 1) വ്യാപാ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ സാക്ഷീ​ക​രി​ക്കുക. (km 7/04 പേ. 4) ഈ നിർദേ​ശങ്ങൾ ബാധക​മാ​ക്കി​യ​തി​ലൂ​ടെ ലഭിച്ച പ്രയോ​ജ​ന​ങ്ങളെ കുറിച്ചു പറയാൻ സദസ്സിനെ ക്ഷണിക്കുക.

20 മിനി: “നിർമ​ല​വും പ്രശം​സാർഹ​വു​മായ വസ്‌ത്ര​ധാ​ര​ണ​വും ചമയവും.”f നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. സമയം അനുവ​ദി​ക്കു​ന്ന​തു​പോ​ലെ പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ വായിച്ചു ചർച്ച ചെയ്യുക.

ഗീതം 145, സമാപന പ്രാർഥന.

സെപ്‌റ്റം​ബർ 6-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 197

5 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

25 മിനി: “പയനിയർ ആത്മാവ്‌ പ്രകടി​പ്പി​ക്കു​വിൻ.”g ഒന്നോ രണ്ടോ പയനി​യർമാ​രു​മാ​യി ഹ്രസ്വ​മാ​യി അഭിമു​ഖം നടത്തുക. മാതാ​പി​താ​ക്ക​ളു​ടെ​യും മൂപ്പന്മാ​രു​ടെ​യും മറ്റുള്ള​വ​രു​ടെ​യും മാതൃക, മുഴു​സമയ ശുശ്രൂഷ തിര​ഞ്ഞെ​ടു​ക്കാൻ തങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എങ്ങനെ​യെന്ന്‌ അവർ പറയട്ടെ.

ഗീതം 142, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

d ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

e ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

f ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

g ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക