വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/04 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2004
  • ഉപതലക്കെട്ടുകള്‍
  • മേയ്‌ 10-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 17-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 24-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 31-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 7-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2004
km 5/04 പേ. 2

സേവന​യോഗ പട്ടിക

മേയ്‌ 10-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 193

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശങ്ങൾ നിങ്ങളു​ടെ സഭയുടെ പ്രദേ​ശത്ത്‌ പ്രാ​യോ​ഗി​ക​മെ​ങ്കിൽ, അവ ഉപയോ​ഗിച്ച്‌ മേയ്‌ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ ആദ്യ​ത്തേത്‌) മേയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക. മറ്റ്‌ അവതര​ണങ്ങൾ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ഓരോ പ്രകട​ന​ത്തി​ലും “എനിക്ക്‌ എന്റെ സ്വന്തം മതമുണ്ട്‌” എന്ന തടസ്സവാ​ദത്തെ കൈകാ​ര്യം​ചെ​യ്യാ​നുള്ള ഒരു വ്യത്യസ്‌ത വിധം ഉൾപ്പെ​ടു​ത്തുക.—ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 18-19 പേജുകൾ കാണുക.

15 മിനി: ചോദ്യ​പ്പെട്ടി പരിചി​ന്തി​ക്കുക. എല്ലാ സഭകൾക്കു​മുള്ള 1998 ഒക്ടോബർ 15-ലെ കത്തിൽ വിശദീ​ക​രി​ച്ചി​രു​ന്നതു പോലെ, മറ്റൊരു ഭാഷ സംസാ​രി​ക്കു​ന്ന​വരെ കണ്ടുമു​ട്ടു​മ്പോൾ ‘ദയവായി ബന്ധപ്പെ​ടുക’ (Please Follow Up) (S-43) ഫാറം ഉപയോ​ഗി​ക്കാൻ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. സാധാ​ര​ണ​ഗ​തി​യിൽ, വ്യക്തി രാജ്യ​സ​ന്ദേ​ശ​ത്തിൽ താത്‌പ​ര്യം കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ പോലും ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ ഈ ഫാറം ഉപയോ​ഗി​ക്കേ​ണ്ട​താണ്‌.

20 മിനി: ‘വിശാ​ല​രാ​കു​വിൻ.’a ദൈവത്തെ ആരാധി​ക്കുക പുസ്‌ത​ക​ത്തി​ന്റെ 150-ാം പേജിലെ 14-ാം ഖണ്ഡിക​യിൽനി​ന്നുള്ള അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക.

ഗീതം 18, സമാപന പ്രാർഥന.

മേയ്‌ 17-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 188

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

15 മിനി: “നന്ദി പ്രകട​മാ​ക്കു​വിൻ.”b സമയം അനുവ​ദി​ക്കു​ന്ന​തു​പോ​ലെ, പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കളെ കുറിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക. 3-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ, അടുത്ത​കാ​ലത്ത്‌ സഹായ പയനി​യർമാ​രാ​യി സേവിച്ച ഒന്നോ രണ്ടോ പേരോട്‌ അതിൽനിന്ന്‌ അവർക്കു ലഭിച്ച അനു​ഗ്ര​ഹ​ങ്ങളെ കുറിച്ചു ചോദി​ക്കുക.

20 മിനി: നാം പരസ്‌പരം കരുതൽ പ്രകട​മാ​ക്കു​ന്നു. (1 കൊരി. 12:25, 26) നമ്മുടെ ശുശ്രൂഷ പുസ്‌ത​ക​ത്തി​ന്റെ 157-9 പേജു​ക​ളി​ലെ, “അന്യോ​ന്യ​മുള്ള താത്‌പ​ര്യം” എന്ന ഉപശീർഷ​ക​ത്തിൻ കീഴിലെ, ആശയങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും. യഹോ​വ​യു​ടെ ജനം ലോക​ത്തി​ന്റെ നാനാ ഭാഗങ്ങ​ളി​ലാ​ണു ജീവി​ക്കു​ന്ന​തെ​ങ്കി​ലും തികച്ചും ഏകീകൃ​ത​രാണ്‌. നാമെ​ല്ലാം നമ്മുടെ സഹോ​ദ​ര​ങ്ങൾക്കാ​യി ദിവസ​വും പ്രാർഥി​ക്കേ​ണ്ട​താണ്‌. അടിയ​ന്തിര ആവശ്യങ്ങൾ സംജാ​ത​മാ​കു​മ്പോൾ സത്വരം ഭൗതിക സഹായം നൽകാ​നും നാം തയ്യാറാ​കു​ന്നു. മുഖ്യ തിരു​വെ​ഴു​ത്തു​കൾ വായിച്ചു ചർച്ച ചെയ്യു​ക​യും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നുള്ള ഒന്നോ രണ്ടോ അനുഭ​വങ്ങൾ വിവരി​ക്കു​ക​യും ചെയ്യുക.

ഗീതം 100, സമാപന പ്രാർഥന.

മേയ്‌ 24-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 128

12 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌. മേയ്‌ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ മൂന്നാ​മ​ത്തേത്‌) ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും എങ്ങനെ സമർപ്പി​ക്കാ​മെന്ന്‌ പ്രകടി​പ്പി​ക്കുക. ഒരു പ്രാ​ദേ​ശിക മതത്തിൽപ്പെട്ട ഒരാളു​ടെ താത്‌പ​ര്യം ഉണർത്തുന്ന വിധത്തിൽ ഓരോ അവതര​ണ​വും തയ്യാറാ​കുക.

15 മിനി: “നവോ​ന്മേഷം പകരുന്ന സംഗീതം.” പ്രസം​ഗ​വും സദസ്യ ചർച്ചയും. വാർഷി​ക​പു​സ്‌തകം 2002-ന്റെ 175-ാം പേജിൽനി​ന്നും 1997 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 27-ാം പേജിലെ 1-2 ഖണ്ഡിക​ക​ളിൽ നിന്നു​മുള്ള അഭി​പ്രാ​യ​ങ്ങ​ളും ഉൾപ്പെ​ടു​ത്തുക.

18 മിനി: അനൗപചാരിക സാക്ഷീ​ക​ര​ണ​ത്തിന്‌ ഒരുങ്ങി​യി​രി​ക്കുക. 2003 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 3-ാം പേജിനെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും. അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ട​പ്പോൾ ഉണ്ടായ വ്യക്തി​പ​ര​മായ അനുഭ​വങ്ങൾ പങ്കു​വെ​ക്കാൻ ഏതാനും പേരെ നേരത്തേ ക്രമീ​ക​രി​ക്കുക. ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യും എല്ലാ രാഷ്‌ട്ര​ങ്ങ​ളി​ലെ​യും ജനങ്ങൾക്കു വേണ്ടി​യുള്ള സുവാർത്ത എന്ന ചെറു​പു​സ്‌ത​ക​വും അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തി​നാ​യി എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന്‌ ഹ്രസ്വ​മാ​യി പ്രകടി​പ്പി​ക്കുക.

ഗീതം 211, സമാപന പ്രാർഥന.

മേയ്‌ 31-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 26

8 മിനി: പ്രാദേശിക അറിയി​പ്പു​കൾ. മേയ്‌ മാസത്തെ വയൽസേവന റിപ്പോർട്ട്‌ നൽകാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക.

17 മിനി: ജീവൻ—വിലമ​തി​ക്കേണ്ട ഒരു ദാനം. ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 25-6 പേജു​കളെ അടിസ്ഥാ​ന​മാ​ക്കി​യുള്ള സദസ്യ ചർച്ച. 1993 സെപ്‌റ്റം​ബർ 8 ലക്കം ഉണരുക!യുടെ 10-11 പേജു​ക​ളിൽനി​ന്നുള്ള അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക. സ്വന്തം ശരീരത്തെ ബാധി​ക്കുന്ന കാര്യ​ങ്ങ​ളിൽ തീരു​മാ​നം എടുക്കാൻ ഒരു സ്‌ത്രീക്ക്‌ അവകാശം ഉണ്ടെന്ന്‌ കരുതുന്ന ഒരു വ്യക്തി​യോട്‌ ഗർഭച്ഛി​ദ്രം സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണം നിങ്ങൾ എങ്ങനെ വിശദീ​ക​രി​ക്കും? 2000 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 4-ാം പേജിലെ 4-5 ഖണ്ഡിക​ക​ളി​ലെ അനുഭവം വിവരി​ക്കുക.

20 മിനി: “മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക പുസ്‌തകം സമർപ്പി​ക്കൽ.” ജൂണിൽ നാം ഈ പ്രസി​ദ്ധീ​ക​രണം (ഇംഗ്ലീഷ്‌) സമർപ്പി​ക്കു​ന്ന​താ​യി​രി​ക്കും. പുസ്‌ത​ക​ത്തി​ന്റെ 7-ാം പേജിലെ 1-3 ഖണ്ഡിക​ക​ളിൽ പറഞ്ഞി​രി​ക്കുന്ന സവി​ശേ​ഷ​തകൾ ചൂണ്ടി​ക്കാ​ണി​ക്കുക. പുസ്‌ത​കത്തെ സംബന്ധിച്ച്‌ തങ്ങൾക്ക്‌ ഇഷ്ടപ്പെട്ട കാര്യങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക. നിർദേ​ശി​ച്ചി​രി​ക്കുന്ന അവതര​ണങ്ങൾ പരിചി​ന്തി​ക്കുക. പുസ്‌തകം സമർപ്പി​ക്കു​മ്പോൾ ചിത്രങ്ങൾ എങ്ങനെ വിശേ​ഷ​വ​ത്‌ക​രി​ക്കാ​മെന്ന്‌ എടുത്തു​പ​റ​യുക. ആദ്യത്തെ അവതരണം ഒരു യുവ​പ്രാ​യ​ക്കാ​ര​നും അടുത്ത രണ്ട്‌ അവതര​ണ​ങ്ങ​ളിൽ ഒന്ന്‌ മുതിർന്ന ഒരാളും പ്രകടി​പ്പി​ക്കട്ടെ. നിങ്ങളു​ടെ പ്രദേ​ശത്ത്‌ മറ്റൊരു സമീപനം കൂടുതൽ ഫലപ്ര​ദ​മാ​യി​രി​ക്കും എന്ന്‌ തോന്നു​ന്നെ​ങ്കിൽ രണ്ടാമത്തെ പ്രകടനം അതിനെ ആസ്‌പ​ദ​മാ​ക്കി നടത്താ​വു​ന്ന​താണ്‌.

ഗീതം 24, സമാപന പ്രാർഥന.

ജൂൺ 7-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 136

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. “അവരെ സഹായി​ക്കാ​നുള്ള ഒരു മാർഗം” എന്ന ലേഖന​ത്തി​ലെ മുഖ്യ ആശയങ്ങൾ ചർച്ച ചെയ്യുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ കണ്ടുമു​ട്ടുന്ന ആളുകൾ സംസാ​രി​ക്കുന്ന ചില ഭാഷകൾ പരാമർശി​ക്കുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: നിങ്ങളുടെ പഠിപ്പി​ക്ക​ലിൽ ഫലപ്ര​ദ​മായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കുക. 2002 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 22-4 പേജു​കളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള പ്രസം​ഗ​വും സദസ്യ ചർച്ചയും. ഒരു ദൃഷ്ടാ​ന്തത്തെ ഫലപ്ര​ദ​മാ​ക്കു​ന്നത്‌ ഏതു നാല്‌ ഘടകങ്ങ​ളാണ്‌? ലളിത​മായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​ന്നത്‌ പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? നല്ല ദൃഷ്ടാ​ന്തങ്ങൾ നമുക്ക്‌ എവിടെ കണ്ടെത്താം? 23-ാം പേജിലെ ചതുര​ത്തിൽ കൊടു​ത്തി​രി​ക്കുന്ന ചില ഉദാഹ​ര​ണങ്ങൾ പരിചി​ന്തിച്ച്‌, ഓരോ ദൃഷ്ടാ​ന്ത​ത്തെ​യും ഫലപ്ര​ദ​മാ​ക്കു​ന്നത്‌ എന്തെന്ന്‌ ചർച്ച ചെയ്യുക.

ഗീതം 133, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക