വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/04 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2004
  • ഉപതലക്കെട്ടുകള്‍
  • മാർച്ച്‌ 8-ന്‌ ആരംഭി​ക്കുന്ന വാരം
  • മാർച്ച്‌ 15-ന്‌ ആരംഭി​ക്കുന്ന വാരം
  • മാർച്ച്‌ 22-ന്‌ ആരംഭി​ക്കുന്ന വാരം
  • മാർച്ച്‌ 29-ന്‌ ആരംഭി​ക്കുന്ന വാരം
  • ഏപ്രിൽ 5-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2004
km 3/04 പേ. 2

സേവന​യോഗ പട്ടിക

മാർച്ച്‌ 8-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 37

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ നിന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. അടുത്ത വാരത്തി​ലെ സേവന​യോ​ഗ​ത്തിന്‌ കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന പുതിയ ലഘുപ​ത്രിക കൊണ്ടു​വ​രാൻ ഏവരെ​യും ഓർമി​പ്പി​ക്കുക. 4-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ മാർച്ച്‌ 8 ലക്കം ഉണരുക!യും (മാസിക അവതരണ കോള​ത്തി​ലെ ആദ്യ​ത്തേത്‌) മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക.

15 മിനി: സംഭാഷണങ്ങൾക്കു തുടക്ക​മി​ടാൻ ലഘു​ലേ​ഖകൾ ഉപയോ​ഗി​ക്കൽ. സദസ്യ ചർച്ച. മിക്ക​പ്പോ​ഴും, സാക്ഷ്യം കൊടു​ക്കു​ന്ന​തിൽ ഏറ്റവും ബുദ്ധി​മു​ട്ടുള്ള കാര്യം സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ടു​ന്ന​താണ്‌. വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യി​ലാ​യാ​ലും ബിസി​നസ്സ്‌ പ്രദേ​ശ​ത്തും പൊതു​സ്ഥ​ല​ങ്ങ​ളി​ലും സാക്ഷീ​ക​രി​ക്കു​മ്പോ​ഴാ​യാ​ലും ലഘു​ലേ​ഖകൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഈ പ്രശ്‌നം പരിഹ​രി​ക്കാ​നാ​വും. പ്രദേ​ശത്തെ ആളുകളെ ആകർഷി​ച്ചേ​ക്കാ​വുന്ന രണ്ടോ മൂന്നോ ലഘു​ലേ​ഖകൾ ഹ്രസ്വ​മാ​യി പുനര​വ​ലോ​കനം ചെയ്യുക. ഈ ലഘു​ലേ​ഖകൾ സമർപ്പി​ക്കാ​നാ​യി എന്തു പറയാ​വു​ന്ന​താണ്‌? ചിത്രങ്ങൾ എങ്ങനെ ഉപയോ​ഗ​പ്പെ​ടു​ത്താം? നയപൂർവം ഏതു ചോദ്യ​ങ്ങൾ ചോദി​ക്കാം? വീട്ടു​കാ​രൻ താത്‌പ​ര്യം കാണി​ക്കു​ന്നെ​ങ്കിൽ പരിചി​ന്തി​ക്കാ​വുന്ന ഒരു ഖണ്ഡിക ഓരോ ലഘു​ലേ​ഖ​യിൽനി​ന്നും എടുത്തു​കാ​ണി​ക്കുക. ഒരു ലഘുലേഖ ഉപയോ​ഗി​ച്ചു​കൊണ്ട്‌ എങ്ങനെ സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ടാ​മെന്നു പ്രകടി​പ്പി​ച്ചു കാണി​ക്കുക. പ്രകടനം നടത്തുന്ന പ്രസാ​ധകൻ അല്ലെങ്കിൽ പ്രസാ​ധിക ലഘു​ലേ​ഖ​യിൽനിന്ന്‌ ഒരു ഖണ്ഡിക ചുരു​ക്ക​മാ​യി പരിചി​ന്തി​ച്ച​ശേഷം പരിജ്ഞാ​നം പുസ്‌തകം സമർപ്പി​ച്ചു​കൊണ്ട്‌ അവതരണം ഉപസം​ഹ​രി​ക്കേ​ണ്ട​താണ്‌.

20 മിനി: “യഹോ​വ​യു​ടെ സകല വിശ്വ​സ്‌ത​രു​മാ​യു​ള്ളോ​രേ, അവനെ സ്‌നേ​ഹി​പ്പിൻ.”a 3-ാമത്തെ ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ, സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ തങ്ങൾ ആളുകളെ ക്ഷണിച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു പറയാൻ സദസ്യരെ ക്ഷണിക്കുക.

ഗീതം 131, സമാപന പ്രാർഥന.

മാർച്ച്‌ 15-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 121

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. “സ്‌മാരക ഓർമി​പ്പി​ക്ക​ലു​കൾ” എന്ന ഭാഗത്തെ പ്രധാന ആശയങ്ങൾ പുനര​വ​ലോ​കനം ചെയ്യുക. സ്‌മാരക വാരത്തി​ലെ വീക്ഷാ​ഗോ​പുര അധ്യയനം എന്നു നടത്തു​മെന്ന്‌ അറിയി​ക്കുക.

15 മിനി: സ്‌മാരക കാലത്തെ പ്രത്യേക പ്രവർത്ത​നത്തെ കുറി​ച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ. സേവന മേൽവി​ചാ​രകൻ നടത്തുന്ന സദസ്യ ചർച്ച. ചെയ്‌തി​രി​ക്കുന്ന പ്രത്യേക ക്രമീ​ക​ര​ണങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു പറയുക. പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഏതാനും അനുഭ​വങ്ങൾ അവതരി​പ്പി​ക്കുക. ഏപ്രിൽ, മേയ്‌ മാസങ്ങ​ളിൽ സഹായ പയനി​യ​റി​ങ്ങിൽ ഏർപ്പെ​ടാൻ സാധി​ക്കു​ന്ന​വരെ പേർ ചാർത്താൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ ഫെബ്രു​വരി ലക്കത്തിലെ അനുബ​ന്ധ​ത്തിൽനിന്ന്‌ ഏതാനും ആശയങ്ങൾ ഹ്രസ്വ​മാ​യി പരിചി​ന്തി​ക്കുക.

20 മിനി: കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപ​ത്രി​ക​യിൽനി​ന്നു പ്രയോ​ജനം നേടുക. നമ്മുടെ ബൈബിൾ വായന​യും പഠനവും കൂടുതൽ അർഥവ​ത്താ​ക്കി​ത്തീർക്കാൻ പുതിയ ലഘുപ​ത്രി​ക​യ്‌ക്കു കഴിയും. അതിനാ​യി അതിന്റെ സൂചിക ഉപയോ​ഗ​പ്പെ​ടു​ത്തേ​ണ്ടത്‌ വിശേ​ഷാൽ പ്രധാ​ന​മാണ്‌. യെശയ്യാ​വു 63:1 വായി​ക്കുക. അതിൽ യഹോവ ബൊ​സ്ര​യിൽനി​ന്നു വരുന്ന​താ​യി വിവരി​ച്ചി​രി​ക്കു​ന്നു. ‘നല്ല ദേശം’ സൂചി​ക​യിൽനിന്ന്‌ ബൊസ്ര എന്ന പേര്‌ കണ്ടുപി​ടി​ക്കാൻ ഏവരെ​യും ക്ഷണിക്കുക. 34-ാം പേജിലെ ചതുരം ഉപയോ​ഗിച്ച്‌ “ബൊസ്ര 11 G11” എന്താ​ണെന്നു വിശദ​മാ​ക്കുക, സൂചി​പ്പി​ച്ചി​രി​ക്കുന്ന ഭൂപട​ത്തിൽ ബൊ​സ്ര​യും ഏദോ​മും എവി​ടെ​യാ​ണെന്നു കണ്ടുപി​ടി​ക്കുക. സൂചിക ഉപയോ​ഗിച്ച്‌ യെരൂ​ശ​ലേ​മിൽനിന്ന്‌ സുഖാ​റി​ലേക്ക്‌ യേശു സഞ്ചരിച്ച വഴി കണ്ടുപി​ടി​ക്കുക. (യോഹ. 4:3-5) ഇതേ രീതി ഉപയോ​ഗിച്ച്‌ ബേഥെ​സ്‌ദാ കുളം കണ്ടെത്തുക. (യോഹ. 5:1-3) ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​നു വേണ്ടി​യുള്ള പ്രതി​വാര ബൈബിൾ വായന​യിൽനിന്ന്‌ കൂടു​ത​ലാ​യി ഒന്നോ രണ്ടോ ഉദാഹ​ര​ണങ്ങൾ തിര​ഞ്ഞെ​ടു​ക്കുക. ലഘുപ​ത്രി​ക​യിൽ ആ സ്ഥലങ്ങൾ എവിടെ കണ്ടെത്താ​മെ​ന്നും പത്രി​ക​യി​ലെ ഭൂപടങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിൽനി​ന്നു നമുക്കു പ്രയോ​ജനം ലഭിക്കു​ന്നത്‌ എങ്ങനെ​യെ​ന്നും ഉള്ളതിനെ കുറിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്യരെ ക്ഷണിക്കുക. ലഘുപ​ത്രി​ക​യിൽ നൽകി​യി​രി​ക്കുന്ന ഭൂപട​ങ്ങ​ളിൽ ചിലത്‌ ഹ്രസ്വ​മാ​യി വിശേ​ഷ​വ​ത്‌ക​രി​ക്കുക, പരാമർശി​ച്ചി​രി​ക്കുന്ന കാലഘ​ട്ടത്തെ കുറി​ച്ചും പ്രതി​പാ​ദി​ക്കുക. 18-19 പേജു​ക​ളി​ലെ ഭൂപട​ത്തി​ലാണ്‌ ഏറ്റവും കൂടുതൽ ബൈബിൾ സ്ഥലങ്ങൾ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. കാണ്മിൻ! ആ ‘നല്ല ദേശം’ ലഘുപ​ത്രിക ഏറ്റവും മെച്ചമാ​യി ഉപയോ​ഗ​പ്പെ​ടു​ത്താൻ ഏവരെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 63, സമാപന പ്രാർഥന.

മാർച്ച്‌ 22-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 191

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌. മാർച്ച്‌ 30-ഏപ്രിൽ 4 തീയതി​ക​ളി​ലേ​ക്കാ​യി തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കൽ—2004-ലും കലണ്ടർ 2004-ലും നൽകി​യി​രി​ക്കുന്ന സ്‌മാരക ബൈബിൾ വായന പട്ടിക പിൻപ​റ്റാൻ ഏവരെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

15 മിനി: “ദിവ്യ​ജ്ഞാ​ന​ത്തി​ന്റെ അതി​ശ്രേഷ്‌ഠ മൂല്യം.”b സമയം അനുവ​ദി​ക്കു​ന്ന​ത​നു​സ​രിച്ച്‌, പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്യരെ ക്ഷണിക്കുക.

20 മിനി: “നിങ്ങൾ ഉൾപ്പെട്ട ഒരു കുതി​ര​പ്പ​ട​യു​ടെ മുന്നേറ്റം.”c സമയം അനുവ​ദി​ക്കു​ന്നത്‌ അനുസ​രിച്ച്‌, പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ വായിച്ച്‌ ചർച്ച ചെയ്യുക.

ഗീതം 181, സമാപന പ്രാർഥന.

മാർച്ച്‌ 29-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 129

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. മാർച്ചി​ലെ വയൽസേവന റിപ്പോർട്ട്‌ നൽകാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. ഏപ്രി​ലി​ലെ സാഹിത്യ സമർപ്പണം ഏതെന്നു പറയുക. 4-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ മാർച്ച്‌ 8 ലക്കം ഉണരുക!യും (മാസിക അവതരണ കോള​ത്തി​ലെ മൂന്നാ​മ​ത്തേത്‌) ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും എങ്ങനെ സമർപ്പി​ക്കാ​മെന്ന്‌ അവതരി​പ്പി​ച്ചു കാണി​ക്കുക.

15 മിനി: വാർഷികപുസ്‌തകം 2004 നന്നായി ഉപയോ​ഗ​പ്പെ​ടു​ത്തുക. പ്രസം​ഗ​വും സദസ്യ ചർച്ചയും. “ഭരണസം​ഘ​ത്തി​ന്റെ കത്ത്‌” എന്നതിലെ വിശേ​ഷാ​ശ​യ​ങ്ങ​ളും ലോക​വ്യാ​പക റിപ്പോർട്ടി​ലെ ശ്രദ്ധേ​യ​മായ സംഖ്യ​ക​ളും വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തുന്ന ഏതാനും അനുഭ​വ​ങ്ങ​ളും വിവരി​ക്കുക. ഈ വർഷം​കൊണ്ട്‌ മുഴു പുസ്‌ത​ക​വും വായി​ച്ചു​തീർക്കാൻ ഏവരെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: സത്യം കുടും​ബ​ങ്ങളെ ഏകീക​രി​ക്കു​ന്നു. പ്രസം​ഗ​വും സദസ്യ ചർച്ചയും. കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നുള്ള എതിർപ്പു നിമിത്തം യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നു താത്‌പ​ര്യ​ക്കാർ ചില​പ്പോൾ വിട്ടു​നിൽക്കാ​റുണ്ട്‌. ചില അനുഭ​വങ്ങൾ വിവരി​ക്കുക: 2002 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14-15 പേജുകൾ; 2000 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 8-ാം പേജ്‌; 1999 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 32-ാം പേജ്‌; 1999 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 4-ാം പേജ്‌; 1998 ഫെബ്രു​വരി 22 ലക്കം ഉണരുക!യുടെ 31-ാം പേജ്‌. കുടും​ബ​ത്തി​ലെ ഒരംഗം പോലും ബൈബിൾ തത്ത്വങ്ങൾ പിൻപ​റ്റു​ന്നെ​ങ്കിൽ അത്‌ മിക്ക​പ്പോ​ഴും കുടും​ബ​ജീ​വി​തം മെച്ച​പ്പെ​ടു​ത്തു​മെന്ന കാര്യം വിശേ​ഷ​വ​ത്‌ക​രി​ക്കുക.

ഗീതം 130, സമാപന പ്രാർഥന.

ഏപ്രിൽ 5-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 126

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

20 മിനി: ജഡിക ശുദ്ധി നമ്മെ ശുപാർശ ചെയ്യുന്നു. 2002 ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 19-21 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. ആവശ്യം ലഘുപ​ത്രി​ക​യി​ലെ 9-ാമത്തെ പാഠത്തി​ന്റെ 5-ാം ഖണ്ഡിക ഉപയോ​ഗിച്ച്‌, വീടും പരിസ​ര​വും വൃത്തി​യാ​യി സൂക്ഷി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം കാണാൻ ബൈബിൾ വിദ്യാർഥി​യെ നയപൂർവം സഹായി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്ന്‌ ഒരു മൂപ്പൻ പയനി​യർക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്ന​താ​യുള്ള ഒരു പ്രകടനം ഉൾപ്പെ​ടു​ത്തുക.

15 മിനി: സ്‌മാരകാചരണവും മാർച്ചി​ലെ വർധിച്ച സേവന പ്രവർത്ത​ന​വു​മാ​യി ബന്ധപ്പെട്ട്‌ ഉണ്ടായ നല്ല അനുഭ​വങ്ങൾ വിവരി​ക്കുക.

ഗീതം 25, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക