വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/03 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • ഉപതലക്കെട്ടുകള്‍
  • നവംബർ 10-ന്‌ ആരംഭി​ക്കുന്ന വാരം
  • നവംബർ 17-ന്‌ ആരംഭി​ക്കുന്ന വാരം
  • നവംബർ 24-ന്‌ ആരംഭി​ക്കുന്ന വാരം
  • ഡിസംബർ 1-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2003
km 11/03 പേ. 2

സേവന​യോഗ പട്ടിക

നവംബർ 10-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 212

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. 4-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ നവംബർ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ ആദ്യ​ത്തേത്‌) നവംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും നിങ്ങളു​ടെ പ്രദേ​ശത്ത്‌ എങ്ങനെ അവതരി​പ്പി​ക്കാ​മെന്നു കാണി​ക്കുന്ന തനിമ​യാർന്ന രണ്ടു പ്രകട​നങ്ങൾ നടത്തുക. ഓരോ​ന്നി​ലും ഒരു മാസിക മാത്ര​മാണ്‌ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന​തെ​ങ്കി​ലും മാസി​കകൾ ജോഡി​യാ​യി സമർപ്പി​ക്കുക. ഒരു പ്രകട​ന​ത്തിൽ, നമ്മുടെ ലോക​വ്യാ​പക വേല സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്ക​പ്പെ​ടുന്ന വിധം വിശദീ​ക​രി​ക്കുക.—വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 2-ാം പേജ്‌ അല്ലെങ്കിൽ ഉണരുക!യുടെ 5-ാം പേജ്‌ കാണുക.

15 മിനി: “ഒരുങ്ങി​യി​രി​പ്പിൻ.”a ഈ വ്യവസ്ഥി​തി​യു​ടെ ഉത്‌ക​ണ്‌ഠ​ക​ളും ശ്രദ്ധാ​ശൈ​ഥി​ല്യ​ങ്ങ​ളും, ആത്മീയ പ്രവർത്ത​ന​ങ്ങൾക്കാ​യി ഫലകര​മാ​യി ഉപയോ​ഗി​ക്കാൻ കഴിയുന്ന സമയം കവർന്നു കളയാ​തി​രി​ക്കാൻ തങ്ങളെ എന്താണ്‌ സഹായി​ക്കു​ന്ന​തെന്ന്‌ അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

20 മിനി: നിങ്ങൾ സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ദൈവത്തെ ആരാധി​ക്കുക പുസ്‌ത​ക​ത്തി​ന്റെ 47-9 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള സദസ്യ ചർച്ച. സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ നമ്മെ സഹായി​ക്കുന്ന ബൈബിൾ തത്ത്വങ്ങൾ സംബന്ധിച്ച്‌, 13-ാം ഖണ്ഡിക​യിൽ നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങ​ളും ഉദ്ധരി​ച്ചി​ട്ടി​ല്ലാത്ത തിരു​വെ​ഴു​ത്തു​ക​ളും ഉപയോ​ഗിച്ച്‌ അഭി​പ്രാ​യം പറയാൻ സദസ്സിനെ ക്ഷണിക്കുക.

ഗീതം 127, സമാപന പ്രാർഥന.

നവംബർ 17-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 96

12 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നിലവി​ലുള്ള സാഹിത്യ സമർപ്പണം ഉപയോ​ഗി​ച്ച​തി​ന്റെ രസകര​മായ വയൽസേവന അനുഭ​വ​ങ്ങ​ളുള്ള രണ്ടോ മൂന്നോ പ്രസാ​ധ​ക​രു​മാ​യി അഭിമു​ഖം നടത്തുക. ചിലർക്കു ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാൻ സാധി​ച്ചി​ട്ടു​ണ്ടാ​വാം.

15 മിനി: കൊടുക്കൽ മനോ​ഭാ​വം നട്ടുവ​ളർത്തു​വിൻ. 2003 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 27-30 പേജു​കളെ ആസ്‌പ​ദ​മാ​ക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.

18 മിനി: “അഭിന​ന്ദനം നവോ​ന്മേഷം പകരുന്നു.”b കുടും​ബ​സ​ന്തു​ഷ്ടി പുസ്‌ത​ക​ത്തി​ന്റെ 49-50 പേജു​ക​ളി​ലെ 21-ാം ഖണ്ഡിക​യിൽനി​ന്നുള്ള ആശയങ്ങൾ ഉൾപ്പെ​ടു​ത്തുക. മറ്റുള്ള​വ​രു​ടെ അഭിനന്ദന വാക്കു​ക​ളാൽ പ്രോ​ത്സാ​ഹി​ത​രായ വ്യക്തി​ക​ളിൽനിന്ന്‌ ഹ്രസ്വ​മായ അഭി​പ്രാ​യങ്ങൾ ക്ഷണിക്കുക.

ഗീതം 58, സമാപന പ്രാർഥന.

നവംബർ 24-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 213

12 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌. 4-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ നവംബർ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ മൂന്നാ​മ​ത്തേത്‌) ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും സമർപ്പി​ക്കാ​നുള്ള രണ്ടു വ്യത്യസ്‌ത അവതര​ണങ്ങൾ പ്രകടി​പ്പി​ക്കുക. 4-ാം പേജിൽ നിർദേ​ശി​ച്ചി​രി​ക്കു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മായ ഒരു തിരു​വെ​ഴുത്ത്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ഓരോ​ന്നി​ലും ഒരു മാസിക മാത്ര​മാണ്‌ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന​തെ​ങ്കി​ലും മാസി​കകൾ ജോഡി​യാ​യി സമർപ്പി​ക്കുക. പൊതു​വാ​ഹ​ന​ത്തിൽ യാത്ര​ചെ​യ്യവേ അല്ലെങ്കിൽ മറ്റേ​തെ​ങ്കി​ലും ഉചിത​മായ പ്രാ​ദേ​ശിക സാഹച​ര്യ​ത്തിൽ അനൗപ​ചാ​രി​ക​മാ​യി മാസി​കകൾ സമർപ്പി​ക്കുന്ന വിധം ഒരു പ്രകട​ന​ത്തിൽ അവതരി​പ്പി​ക്കുക.

10 മിനി: ചോദ്യപ്പെട്ടി. മൂപ്പൻ നടത്തുന്ന പ്രസംഗം.

23 മിനി: “യഹോ​വ​യു​മാ​യി ഗാഢബന്ധം നട്ടുവ​ളർത്തൽ”c നൽകിയിരിക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. തിരു​വെ​ഴു​ത്തു​ക​ളു​ടെ പ്രയുക്തത സംബന്ധിച്ച്‌ സദസ്സിൽനിന്ന്‌ അഭി​പ്രാ​യങ്ങൾ ക്ഷണിക്കുക. വ്യക്തി​പ​ര​മായ ബൈബിൾ പഠനത്തി​ന്റെ ഗുണമേന്മ മെച്ച​പ്പെ​ടു​ത്താൻ തങ്ങളെ എന്തു സഹായി​ച്ചി​രി​ക്കു​ന്നു എന്ന്‌ അഭി​പ്രാ​യം പറയാൻ ഒന്നോ രണ്ടോ പേരെ മുൻകൂ​ട്ടി ക്രമീ​ക​രി​ക്കുക.

ഗീതം 202, സമാപന പ്രാർഥന.

ഡിസംബർ 1-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 138

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നവംബ​റി​ലെ വയൽസേവന റിപ്പോർട്ട്‌ നൽകാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. ഡിസം​ബ​റി​ലെ സാഹിത്യ സമർപ്പണം ഏതെന്നു പരാമർശി​ക്കുക. നിർദേ​ശി​ച്ചി​രി​ക്കുന്ന ഒന്നോ രണ്ടോ അവതര​ണങ്ങൾ ഹ്രസ്വ​മാ​യി പുനര​വ​ലോ​കനം ചെയ്യുക. കൂടു​ത​ലായ അവതര​ണങ്ങൾ കണ്ടെത്തു​ന്ന​തിന്‌ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചിക (ഇംഗ്ലീഷ്‌) പ്രസാ​ധ​കർക്ക്‌ എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയു​മെന്ന്‌ വിശദീ​ക​രി​ക്കുക.—2001 സെപ്‌റ്റം​ബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 2-ാം പേജ്‌ കാണുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: മറ്റുള്ളവരെ പഠിപ്പി​ക്കാൻ വേണ്ടത്ര യോഗ്യ​ത​യു​ള്ളവർ. 2000 ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 16-7 പേജു​ക​ളി​ലെ 9-13 ഖണ്ഡിക​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള സദസ്യ ചർച്ച. ഫലപ്ര​ദ​മാ​യി പഠിപ്പി​ക്കാൻ പ്രാപ്‌ത​രാ​യി​രി​ക്കുക എന്നത്‌ നമ്മുടെ ശുശ്രൂ​ഷ​യി​ലെ ഒരു മുഖ്യ ലക്ഷ്യമാണ്‌. ചെമ്മരി​യാ​ടു​തു​ല്യ​രെ സഹായി​ക്കു​ന്ന​തി​ലെ നമ്മുടെ വിജയം, അറിവു പകരു​ക​യും പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യുന്ന ഒരു വിധത്തിൽ രാജ്യ സന്ദേശം കൈമാ​റാ​നുള്ള നമ്മുടെ പ്രാപ്‌തി​യെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. പിൻവ​രുന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക: (1) പ്രസം​ഗി​ക്ക​ലും പഠിപ്പി​ക്ക​ലും തമ്മിൽ എന്താണു വ്യത്യാ​സം? (it-2 പേ. 672 ഖ. 2) (2) ഒരു ബൈബി​ള​ധ്യ​യനം നടത്തി​നോ​ക്കാൻ ചിലർ മടിക്കു​ന്നത്‌ എന്തു​കൊണ്ട്‌? (3) പഠിപ്പി​ക്കൽ പ്രാപ്‌തി വികസി​പ്പി​ക്കാൻ നമുക്ക്‌ എങ്ങനെ സാധി​ക്കും? (4) പഠിക്കുന്ന കാര്യങ്ങൾ നമ്മുടെ ബൈബിൾ വിദ്യാർഥി മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പു വരുത്താൻ കഴിയും? (5) നാം വിദ്യാർഥി​യെ ഏതു ലക്ഷ്യം നേടു​ന്ന​തിന്‌ സഹായി​ക്കാൻ ശ്രമി​ക്കണം?

ഗീതം 70, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക