വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/03 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2003
  • ഉപതലക്കെട്ടുകള്‍
  • ജൂലൈ 14-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 21-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 28-ന്‌ ആരംഭി​ക്കുന്ന വാരം
  • ആഗസ്റ്റ്‌ 4-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2003
km 7/03 പേ. 2

സേവന​യോഗ പട്ടിക

കുറിപ്പ്‌: കൺ​വെൻ​ഷൻ നടക്കുന്ന മാസങ്ങ​ളിൽ ഓരോ ആഴ്‌ച​ത്തേ​ക്കും നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ സേവന​യോ​ഗം പട്ടിക​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും. “ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​വിൻ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം സഭകൾക്ക്‌ പട്ടിക​യിൽ ആവശ്യ​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താ​വു​ന്ന​താണ്‌. ഉചിത​മാ​യി​രി​ക്കു​ന്നി​ടത്ത്‌, ഈ മാസത്തെ അനുബ​ന്ധ​ത്തി​ലെ പ്രാ​ദേ​ശി​ക​മാ​യി ബാധക​മാ​കുന്ന പ്രത്യേക ബുദ്ധി​യു​പ​ദേ​ശങ്ങൾ വീണ്ടും പരിചി​ന്തി​ക്കു​ന്ന​തിന്‌ കൺ​വെൻ​ഷനു തൊട്ടു​മു​മ്പുള്ള സേവന​യോ​ഗ​ത്തി​ലെ 15 മിനിട്ട്‌ ഉപയോ​ഗി​ക്കുക. കൺ​വെൻ​ഷൻ സവിശേഷ ആശയങ്ങ​ളു​ടെ പരിചി​ന്ത​ന​ത്തി​നാ​യി ജനുവ​രി​യിൽ ഒരു മുഴു സേവന​യോ​ഗ​വും ഉപയോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും. ആ ചർച്ചയ്‌ക്കുള്ള തയ്യാ​റെ​ടു​പ്പെന്ന നിലയിൽ നമുക്ക്‌ എല്ലാവർക്കും കൺ​വെൻ​ഷൻ സമയത്ത്‌ അർഥവ​ത്തായ കുറി​പ്പു​കൾ എടുക്കാ​വു​ന്ന​താണ്‌. വ്യക്തി​പ​ര​മാ​യും വയൽശു​ശ്രൂ​ഷ​യി​ലും ബാധക​മാ​ക്കാൻ ആഗ്രഹി​ക്കുന്ന പ്രത്യേക ആശയങ്ങ​ളും അതിൽ ഉൾപ്പെ​ടു​ത്താം. കൺ​വെൻ​ഷനെ തുടർന്ന്‌ ആ നിർദേ​ശങ്ങൾ നാം എങ്ങനെ പിൻപ​റ്റി​യി​രി​ക്കു​ന്നു എന്ന്‌ വിവരി​ച്ചു​കൊണ്ട്‌ നമുക്ക്‌ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും.

ജൂലൈ 14-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 56

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. 8-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ ജൂലൈ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ ആദ്യ​ത്തേത്‌) ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും വയലിൽ എങ്ങനെ സമർപ്പി​ക്കാ​മെന്നു സ്വാഭാ​വി​ക​മായ രീതി​യിൽ പ്രകടി​പ്പി​ച്ചു​കാ​ണി​ക്കുക. ഓരോ പ്രകട​ന​ത്തി​ലും ഒരു മാസിക മാത്ര​മാണ്‌ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന​തെ​ങ്കി​ലും മാസി​കകൾ ജോഡി​യാ​യി സമർപ്പി​ക്കുക.

15 മിനി: “യഹോ​വയെ സ്‌തു​തി​ക്കാൻ ഒരുമി​ച്ചു​കൂ​ടു​ന്നു.”a നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. ഒന്നാം ദിവസം രാവിലെ മുതൽ മൂന്നാം ദിവസം വൈകു​ന്നേരം വരെയുള്ള എല്ലാ സെഷനു​കൾക്കും സന്നിഹി​ത​രാ​യി​രി​ക്കാൻ എല്ലാവ​രെ​യും ഉദ്‌ബോ​ധി​പ്പി​ക്കുക. കേൾക്കുക മാത്രം ചെയ്യാതെ പഠിക്കുന്ന കാര്യങ്ങൾ പിൻപ​റ്റുക കൂടെ ചെയ്യേ​ണ്ട​തി​ന്റെ ആവശ്യം ഊന്നി​പ്പ​റ​യുക. ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷന്റെ വിശേ​ഷാ​ശ​യങ്ങൾ പുനര​വ​ലോ​കനം ചെയ്യ​പ്പെ​ടുന്ന, ജനുവ​രി​യി​ലേക്ക്‌ ആസൂ​ത്രണം ചെയ്‌തി​രി​ക്കുന്ന സേവന​യോ​ഗം സംബന്ധിച്ച മുകളി​ലുള്ള കുറിപ്പ്‌ പരിചി​ന്തി​ക്കുക. കുറി​പ്പു​ക​ളെ​ടു​ക്കാൻ ഏവരെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: “ദൈവ​ത്തി​ന്റെ കരുണ​യ്‌ക്കുള്ള നന്ദി.”b 3-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ 1998 ഒക്ടോ​ബ​റി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 8-ാം പേജിനെ ആസ്‌പ​ദ​മാ​ക്കി, ഒരു മാസി​കാ​റൂട്ട്‌ ആരംഭി​ക്കു​ന്ന​തി​നുള്ള നിർദേ​ശങ്ങൾ നൽകുക. ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങു​ന്ന​തിൽ ഫലപ്ര​ദ​മെന്നു തെളി​ഞ്ഞി​ട്ടുള്ള മാർഗ​ങ്ങളെ കുറിച്ച്‌ പ്രാപ്‌ത​രായ ഒന്നോ രണ്ടോ പ്രസാ​ധ​ക​രോ​ടു ചോദി​ക്കുക. ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ക്കാ​നും അത്‌ ക്രമമാ​യി നടത്താ​നും ലക്ഷ്യം വെക്കു​ന്ന​തിന്‌ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.—OM-MY പേ. 91.

ഗീതം 176, സമാപന പ്രാർഥന.

ജൂലൈ 21-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 184

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

15 മിനി: “സത്‌പ്ര​വൃ​ത്തി​ക​ളിൽ മാതൃ​ക​യാ​യി​രി​ക്കുക.”c നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. താമസ​സൗ​ക​ര്യ​വു​മാ​യി ബന്ധപ്പെട്ട്‌ നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി വെച്ചി​രി​ക്കുന്ന ക്രമീ​ക​ര​ണ​ങ്ങ​ളോ​ടു പറ്റിനിൽക്കേ​ണ്ട​തി​ന്റെ ആവശ്യം ഊന്നി​പ്പ​റ​യുക. കൺ​വെൻ​ഷ​നി​ലു​ട​നീ​ളം ശുചി​ത്വം പാലി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വിലമ​തി​ക്കാൻ എല്ലാവ​രെ​യും സഹായി​ക്കുക. എല്ലാവ​രും ഒരു​പോ​ലെ നല്ല നടത്ത കാഴ്‌ച​വെ​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കുക.

20 മിനി: പ്രസംഗവേലയിലെ അവരുടെ ധൈര്യം അനുക​രി​ക്കുക. ദൈവത്തെ ആരാധി​ക്കുക പുസ്‌ത​ക​ത്തി​ന്റെ 170-1 പേജു​കളെ ആസ്‌പ​ദ​മാ​ക്കി നടത്തുന്ന സദസ്യ ചർച്ച. 7-ാം ഖണ്ഡിക​യിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാ​നും പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കളെ കുറിച്ച്‌ അഭി​പ്രാ​യം പറയാ​നും സദസ്യരെ ക്ഷണിക്കുക. ഏതാനും തിരു​വെ​ഴു​ത്തു​കൾ തിര​ഞ്ഞെ​ടുത്ത്‌ വായി​ക്കുക. ഈ വിവര​ണ​ങ്ങ​ളിൽനിന്ന്‌ നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും പ്രസം​ഗി​ക്കാ​നുള്ള നമ്മുടെ നിയമനം സംബന്ധിച്ച്‌ ഉചിത​മായ വീക്ഷണം ഉണ്ടായി​രി​ക്കാൻ അവ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും എടുത്തു പറയുക.

ഗീതം 201, സമാപന പ്രാർഥന.

ജൂലൈ 28-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 45

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ജൂ​ലൈ​യി​ലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. 8-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ ജൂലൈ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ മൂന്നാ​മ​ത്തേത്‌) ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​വും എങ്ങനെ സമർപ്പി​ക്കാ​മെന്നു പ്രകടി​പ്പി​ക്കുക. ഓരോ പ്രകട​ന​ത്തി​ലും ഒരു മാസിക മാത്ര​മാണ്‌ വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന​തെ​ങ്കി​ലും മാസി​കകൾ ജോഡി​യാ​യി സമർപ്പി​ക്കുക. പ്രകട​ന​ങ്ങ​ളിൽ ഒന്ന്‌ പ്രസാ​ധകൻ അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന വിധത്തിൽ അവതരി​പ്പി​ക്കുക.

15 മിനി: “മാന്യ​മായ വസ്‌ത്ര​ധാ​രണം ദൈവ​ഭ​യത്തെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.”d ഒരു മൂപ്പൻ നിർവ​ഹി​ക്കേ​ണ്ടത്‌. നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. നന്നായി വായി​ക്കാൻ കഴിവുള്ള ഒരു സഹോ​ദ​ര​നെ​ക്കൊണ്ട്‌ ഓരോ ഖണ്ഡിക​യും വായി​പ്പി​ക്കുക.

20 മിനി: “കൂട്ടസാ​ക്ഷീ​ക​രണം സന്തോഷം കൈവ​രു​ത്തു​ന്നു.”e 3-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ 2001 സെപ്‌റ്റം​ബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ ചോദ്യ​പ്പെ​ട്ടി​യെ ആസ്‌പ​ദ​മാ​ക്കി​യുള്ള അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക. ഒരു സഭാപു​സ്‌ത​കാ​ധ്യ​യന മേൽവി​ചാ​ര​ക​നു​മാ​യി ഹ്രസ്വ​മായ ഒരു അഭിമു​ഖം നടത്തുക. തന്റെ പുസ്‌ത​കാ​ധ്യ​യന കൂട്ടത്തി​നാ​യി അദ്ദേഹം ചെയ്‌തി​രി​ക്കുന്ന വയൽസേവന ക്രമീ​ക​ര​ണങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും കൂട്ടസാ​ക്ഷീ​ക​ര​ണ​ത്തിൽനിന്ന്‌ പുസ്‌ത​കാ​ധ്യ​യ​ന​ക്കൂ​ട്ടം പ്രയോ​ജനം അനുഭ​വി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും അദ്ദേഹ​ത്തോ​ടു ചോദി​ക്കുക.

ഗീതം 36, സമാപന പ്രാർഥന.

ആഗസ്റ്റ്‌ 4-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 178

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ഈ മാസ​ത്തേ​ക്കുള്ള സാഹിത്യ സമർപ്പണം ഏതാ​ണെന്നു പറയുക. ഉപയോ​ഗി​ക്കാ​വുന്ന ഒന്നോ രണ്ടോ ഹ്രസ്വ അവതര​ണങ്ങൾ പ്രകടി​പ്പി​ച്ചു​കാ​ണി​ക്കുക.

20 മിനി: “ബഹുഭാ​ഷാ പ്രദേ​ശത്ത്‌ സാഹി​ത്യം സമർപ്പി​ക്കൽ.”f നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കുക. 3-ാം ഖണ്ഡിക പരിചി​ന്തി​ക്കു​മ്പോൾ, നിങ്ങളു​ടെ പ്രദേ​ശത്ത്‌ സംസാ​രി​ക്കുന്ന മറ്റൊരു ഭാഷയിൽ—ആ ഭാഷ ഉപയോ​ഗി​ക്കുന്ന സഭ ഇല്ലെങ്കിൽ—ലളിത​മായ ഒരു അവതരണം പ്രകടി​പ്പി​ച്ചു​കാ​ണി​ക്കുക.

15 മിനി: “ശാരീ​രിക വൈക​ല്യ​മു​ള്ള​വ​രെ​ങ്കി​ലും ഫലപ്രദർ.”g മറ്റുള്ള​വർക്ക്‌ എങ്ങനെ പിന്തുണ നൽകാൻ കഴിയും എന്നതു സംബന്ധിച്ച്‌ 1990 ആഗസ്റ്റ്‌ 22 ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്‌) 22-3 പേജു​ക​ളിൽ, “എന്തു ചെയ്യാൻ കഴിയും?” എന്ന ഉപശീർഷ​ക​ത്തിൻ കീഴിൽ നൽകി​യി​രി​ക്കുന്ന വിവര​ങ്ങളെ ആസ്‌പ​ദ​മാ​ക്കി​യുള്ള അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക.

ഗീതം 49, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

d ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

e ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

f ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

g ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക