അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജൂൺ: പരിജ്ഞാനം പുസ്തകമോ ആവശ്യം ലഘുപത്രികയോ സമർപ്പിക്കുക. വീട്ടുകാരുടെ കൈവശം ഈ പ്രസിദ്ധീകരണങ്ങൾ ഉണ്ടെങ്കിൽ, സഭയിൽ സ്റ്റോക്കുള്ള ഉചിതമായ മറ്റൊരു ലഘുപത്രിക ഉപയോഗിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെപ്പറയുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്). അനുയോജ്യമായിരിക്കുന്നിടത്ത്, ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതിചെയ്യുന്നുവോ? (ഇംഗ്ലീഷ്), യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്), സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ: “നിന്റെ രാജ്യം വരേണമേ,” ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്നീ പുസ്തകങ്ങളിൽ ഏതെങ്കിലുമോ നിറം മങ്ങുന്ന കടലാസ്സിൽ അച്ചടിച്ചിട്ടുളള 192 പേജുളള ഏതെങ്കിലും പുസ്തകമോ അതുമല്ലെങ്കിൽ 1988-ന് മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്.
◼ അടുത്തയിടെ, അനേകം പരസ്യപ്രസംഗ ബാഹ്യരേഖകൾ പരിഷ്കരിക്കുകയുണ്ടായി. 2003 ആഗസ്റ്റിൽ വാർഷിക ഫാറങ്ങളോടൊപ്പം, പരസ്യപ്രസംഗത്തിന്റെ ഇംഗ്ലീഷിലുള്ള എല്ലാ പുതിയ ബാഹ്യരേഖകളും അയയ്ക്കുന്നതായിരിക്കും. പ്രാദേശിക ഭാഷകളിൽ അപ്പോഴേക്കും തയ്യാറാക്കാൻ കഴിയുന്നിടത്തോളം ബാഹ്യരേഖകളും അതോടൊപ്പം അയച്ചുതരുന്നതാണ്. ശേഷിക്കുന്ന ബാഹ്യരേഖകൾ പിന്നീട് തപാൽമാർഗം അയയ്ക്കുന്നതായിരിക്കും. പരിഷ്കരിച്ച ബാഹ്യരേഖകൾ ലഭിക്കുമ്പോൾ സഭകൾ പഴയവ കളഞ്ഞിട്ട് പുതിയവ തങ്ങളുടെ ഫയലിൽ സൂക്ഷിക്കേണ്ടതാണ്.
◼ ചിലപ്പോൾ ഒരു സഭയ്ക്കുള്ള സാഹിത്യങ്ങൾ, മാസികകൾ, നമ്മുടെ രാജ്യ ശുശ്രൂഷ എന്നിവയും മറ്റ് ഇനങ്ങളും ഒരുമിച്ച് അയയ്ക്കാറുണ്ട്. അയയ്ക്കുന്നതിനോടു ബന്ധപ്പെട്ട ചെലവുകൾ കുറയ്ക്കുന്നതിനു വേണ്ടിയാണിത്. അതുകൊണ്ട് കാർട്ടണുകൾ കിട്ടിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അവയെല്ലാം തുറന്നുനോക്കാനും തങ്ങളുടെ ഡിപ്പാർട്ടുമെന്റുമായി ബന്ധമില്ലാത്തവ അധ്യക്ഷ മേൽവിചാരകന് ഉടനടി കൈമാറാനും സാഹിത്യങ്ങളും മാസികകളും കൈകാര്യം ചെയ്യുന്ന സഹോദരന്മാർക്ക് നിർദേശം കൊടുക്കേണ്ടതാണ്.
◼ സിഡി റോമിലുള്ള വാച്ച്ടവർ ലൈബ്രറി—2001 പതിപ്പിനുവേണ്ടിയുള്ള അപേക്ഷകൾ സഭകൾക്ക് ഇപ്പോൾ അയച്ചു തുടങ്ങാവുന്നതാണ്. ഈ കോംപാക്റ്റ് ഡിസ്ക് ഇംഗ്ലീഷിൽ മാത്രമായിരിക്കും ലഭ്യമാകുന്നത്. ഇത് പൊതുജനങ്ങൾക്കോ സ്കൂൾ ലൈബ്രറികൾക്കോ യഹോവയുടെ സാക്ഷികളിൽ കേവലമൊരു താത്പര്യം പ്രകടിപ്പിക്കുന്നവർക്കോ വിതരണം ചെയ്യുന്നതിനുള്ളതല്ല എന്നതു മനസ്സിൽ പിടിക്കുക. വാച്ച്ടവർ ലൈബ്രറി—2001 കംപ്യൂട്ടർ സൗകര്യങ്ങളുള്ള സഭാംഗങ്ങൾക്കു വേണ്ടി സഭയിലൂടെ മാത്രം ലഭ്യമാക്കുന്ന ഒന്നാണ്. കോംപാക്റ്റ് ഡിസ്ക്കുകൾ എത്തിച്ചേരുന്നതു വരെ സഭയുടെ പായ്ക്കിങ് ലിസ്റ്റിൽ അവ “തത്കാലം ലഭ്യമല്ല” (“Pending”) എന്നു രേഖപ്പെടുത്തിയിരിക്കും.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണം:
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി (മുസ്ലീങ്ങൾക്കുവേണ്ടി) —ഇംഗ്ലീഷ്, കന്നട, ബംഗാളി, മലയാളം
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി (മുസ്ലീങ്ങൾക്കുവേണ്ടി) —ഗുജറാത്തി