ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2003 ജൂൺ 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2003 മേയ് 5 മുതൽ ജൂൺ 30 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. പ്രസംഗം നടത്തുമ്പോൾ ഉച്ചനീചത്വം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഇത് എങ്ങനെ കൈവരിക്കാവുന്നതാണ്? [be പേ. 111 ചതുരം; പേ. 112 ചതുരം]
2. ഒരു പ്രസംഗകൻ താൻ അവതരിപ്പിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുകയും യഹോവയെ സ്നേഹിക്കുകയും ചെയ്യുന്നെങ്കിലും അദ്ദേഹത്തിന് ഉത്സാഹം ഇല്ലാതെ പോയേക്കാവുന്നത് എന്തുകൊണ്ട്? [be പേ. 115 ഖ. 3-4; പേ. 116 ഖ. 1]
3. പ്രസംഗത്തിൽ ഊഷ്മളതയും വികാരഭാവവും പ്രകടിപ്പിക്കാൻ ഒരു പ്രസംഗകനെ എന്തു സഹായിക്കും, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 119 ഖ. 1-4]
4. പ്രസംഗത്തിൽ അനുയോജ്യമായ ഉത്സാഹവും ഊഷ്മളതയും മറ്റു വികാരങ്ങളും ആണ് പ്രകടിപ്പിക്കുന്നത് എന്ന് എങ്ങനെ അറിയാം? [be പേ. 120 ഖ. 2-5]
5. ശരിയോ തെറ്റോ: ശ്രോതാക്കൾ നിങ്ങളെ നോക്കുന്നെങ്കിൽ മാത്രമേ ആംഗ്യങ്ങൾക്കും മുഖഭാവത്തിനും പ്രാധാന്യമുള്ളൂ. വിവരിക്കുക. [be പേ. 121 ഖ. 3]
1-ാം നമ്പർ നിയമനം
6. ബാല്യകാലം ദാരുണമായിരുന്നിട്ടും ശരിയായ ഗതി തിരഞ്ഞെടുക്കാൻ യോശീയാവിനെ സഹായിച്ചത് എന്ത്? (2 ദിന. 34:1, 2) [w01 4/15 പേ. 26 ഖ. 5-പേ. 27 ഖ. 5; പേ. 28 ഖ. 4]
7. സദൃശവാക്യങ്ങൾ 9:7, 8എ-യുടെ അർഥമെന്ത്, ഇത് വയൽശുശ്രൂഷയിൽ എങ്ങനെ പ്രാവർത്തികമാക്കാം? [w01 5/15 പേ. 29 ഖ. 4-5]
8. ഇസ്രായേല്യരോട് ‘മറക്കരുത്’ എന്നു പറഞ്ഞപ്പോൾ യഹോവ എന്താണ് അർഥമാക്കിയത്, മറക്കാതിരിക്കുന്നതിന് നാം എന്തു ചെയ്യണം? (ആവ. 4:9; 8:11) [be പേ. 20 ഖ. 1-3]
9. ഒരാൾ ഗൗരവമായ പാപം ചെയ്തിട്ട് യഥാർഥ അനുതാപം പ്രകടമാക്കുന്നെങ്കിൽ അയാൾക്ക് താൻ വിലകെട്ടവനാണെന്നു തോന്നേണ്ടതില്ല എന്ന് സങ്കീർത്തനം 32:1, 5-ലെയും 51:10, 15-ലെയും ദാവീദിന്റെ ആത്മാർഥമായ വാക്കുകൾ സൂചിപ്പിക്കുന്നത് എങ്ങനെ? [w01 6/1 പേ. 30 ഖ. 1-3]
10. 1 തിമൊഥെയൊസ് 5:3-16-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ നിർദേശങ്ങളിൽനിന്ന്, സഹായം ആവശ്യമായവർക്കു വേണ്ടി കരുതുന്നതു സംബന്ധിച്ച് എന്തു പഠിക്കാനാകും? [w01 6/15 പേ. 10 ഖ. 3]
പ്രതിവാര ബൈബിൾ വായന
11. യോഹന്നാൻ 3:3-ൽ (NW) രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ‘വീണ്ടും ജനിക്കണം’ എന്ന് യേശു പറഞ്ഞപ്പോൾ അവൻ എന്തിനെ പരാമർശിക്കുകയായിരുന്നു? [w95 7/1 പേ. 9-10 ഖ. 4-5]
12. യേശു തന്റെ വിദ്യാഭ്യാസം ഏതു രീതിയിൽ ഉപയോഗിച്ചു, അതിൽനിന്ന് നമുക്ക് മൂല്യവത്തായ എന്തു പാഠം പഠിക്കാനാകും? (യോഹ. 7:15-18) [w96 2/1 പേ. 9-10 ഖ. 4-7]
13. യോഹന്നാൻ 7:53–യോഹന്നാൻ8:11 പുതിയലോക ഭാഷാന്തരത്തിന്റെ മുഖ്യ പാഠഭാഗത്ത് ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്?
14. യേശു സ്വർഗാരോഹണം ചെയ്ത ‘അതേ രീതിയിൽ വന്നത്’ എങ്ങനെ? (പ്രവൃ. 1:11) [w90 12/1 പേ. 25 ഖ. 5]
15. പ്രവൃത്തികൾ 5:13-ൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം ‘മററുള്ളവരിൽ ആരും [ശിഷ്യന്മാരോടു] ചേരുവാൻ തുനിയാഞ്ഞത്’ എന്തുകൊണ്ട്?