സേവനയോഗ പട്ടിക
മേയ് 12-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് മേയ് 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിൽ ആദ്യത്തേത്) മേയ് 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. സംഭാവന ക്രമീകരണത്തെ കുറിച്ച് പരാമർശിക്കുക.
20 മിനി: മാതാപിതാക്കളേ, പുരോഗതി പ്രാപിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കുവിൻ. ശുശ്രൂഷാസ്കൂൾ പുസ്തകം 9-12, 21-38 പേജുകളിലെ സവിശേഷാശയങ്ങൾ ചർച്ചചെയ്തുകൊണ്ടുള്ള പ്രസംഗം. ശുശ്രൂഷയിൽ പുരോഗമിക്കാൻ തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഈ വിവരങ്ങളിൽ ചിലത് കുടുംബാധ്യയനത്തിൽ ഉപയോഗിക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക. ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കാൻ യുവപ്രായക്കാരെ സഹായിക്കുന്നതിനായി ഉപയോഗിക്കാവുന്ന പ്രത്യേക ആശയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക.
15 മിനി: “സുവാർത്ത ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു.”a പ്രസംഗവേലയിലെ തങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിനായി വ്യക്തിപരമായ സാഹചര്യങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ തങ്ങൾക്ക് എങ്ങനെ സാധിച്ചിരിക്കുന്നു എന്ന് ഹ്രസ്വമായി പറയാൻ ഒന്നോ രണ്ടോ പ്രസാധകരെ മുൻകൂട്ടി ക്രമീകരിക്കുക.
ഗീതം 46, സമാപന പ്രാർഥന.
മേയ് 19-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ട് യഹോവയെ സ്തുതിക്കുക.” പ്രസംഗവും സദസ്യ ചർച്ചയും. 3-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ, പിൻവരുന്ന ചില സാഹചര്യങ്ങളിൽ ബൈബിൾ ചർച്ചയ്ക്കു തുടക്കമിടാൻ തക്കവണ്ണം എന്തു പറയാൻ സാധിക്കും എന്ന് സദസ്സിനോട് ചോദിക്കുക: (1) കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ. (2) പൊതുവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ. (3) മുറ്റത്തോ പറമ്പിലോ ജോലിചെയ്യുന്ന ഒരു അയൽക്കാരനോട്. (4) ജോലിസ്ഥലത്ത് നിങ്ങളുടെ ഒരു സഹജോലിക്കാരനോട്. (5) സ്കൂളിൽ ഒരു സഹപാഠിയോട്. ഒരു പ്രസാധകൻ അനൗപചാരിക സാക്ഷീകരണം വിജയകരമായി നടത്തിയത് എങ്ങനെയെന്നു കാണിക്കുന്ന ഒരു പ്രാദേശിക അനുഭവം പറയാൻ മുൻകൂട്ടി ക്രമീകരിക്കുക.
ഗീതം 135, സമാപന പ്രാർഥന.
മേയ് 26-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. മേയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് മേയ് 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ജൂൺ 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക. മാസികകൾ സ്വീകരിക്കാതിരുന്ന ഒരു വീട്ടുകാരന് ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ കൊടുത്തുകൊണ്ടായിരിക്കണം ഒരു പ്രകടനം അവസാനിപ്പിക്കേണ്ടത്.
10 മിനി: ചോദ്യപ്പെട്ടി. പ്രസംഗം. 2001 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിലെ 12-15 വരെയുള്ള ഖണ്ഡികകളിൽ ടെലിഫോൺ അവതരണങ്ങൾക്കു നൽകിയിരിക്കുന്ന ചില നിർദേശങ്ങളോ പ്രാദേശികമായി ഫലപ്രദമായിരുന്നിട്ടുള്ള മറ്റു നിർദേശങ്ങളോ ഹ്രസ്വമായി പുനരവലോകനം ചെയ്യുക.
25 മിനി: “ദൈവവചനം സത്യമാകുന്നു.”b നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിക്കുക. ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രസാധകർ ബൈബിൾ ഉപയോഗിച്ചത് സത്യം പഠിക്കാൻ തങ്ങളെ എങ്ങനെ സഹായിച്ചു എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. 4-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, “ദൈവവചനം ശരിയായി കൈകാര്യം ചെയ്യുക” എന്ന ലേഖനത്തിൽ (km 12/01 പേ. 1 ഖ. 3-4) നൽകിയിരിക്കുന്ന നിർദേശങ്ങളിൽ ചിലത് ഉപയോഗിച്ചുകൊണ്ട്, ആദ്യ സന്ദർശനത്തിൽ എങ്ങനെ ബൈബിൾ ഉപയോഗിക്കാം എന്ന് പ്രാപ്തനായ ഒരു പ്രസാധകൻ പ്രകടിപ്പിച്ചു കാണിക്കട്ടെ.
ഗീതം 188, സമാപന പ്രാർഥന.
ജൂൺ 2-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും സമർപ്പിക്കുന്നതിന് 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ നൽകിയിരിക്കുന്ന ഒന്നോ രണ്ടോ നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
20 മിനി: മാന്യമായ വിവാഹം—ഒരു ദിവ്യ നിബന്ധന. പ്രസംഗവും സദസ്യ ചർച്ചയും. നിയമപരമായി വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് പല നാടുകളിലും സാധാരണമാണ്. ഇതിനു പ്രായോഗികമായ ചില പ്രയോജനങ്ങളുണ്ടെന്ന് ചിലർ അവകാശപ്പെടുന്നു. വിവാഹത്തിന്റെ ഉപജ്ഞാതാവ് ദൈവമാണ് എന്ന് എടുത്തു പറഞ്ഞുകൊണ്ട് ബൈബിളിന്റെ വീക്ഷണം പ്രദീപ്തമാക്കുക. (rs പേ. 248-9) വിവാഹിതരാകാതെ ഒരുമിച്ചു പാർക്കുന്നത് പരസംഗമാണ്. (fy പേ. 17) പലരും വിശ്വസിക്കുന്നതിൽനിന്നു വിരുദ്ധമായി, വിവാഹത്തിനു മുമ്പ് ഒരുമിച്ചു താമസിക്കുന്നതു നിമിത്തം വിവാഹം വിജയിക്കാനുള്ള സാധ്യത കുറഞ്ഞുപോകുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. (g02 4/8 പേ 28; g92 9/8 പേ. 28; g91 5/8 പേ. 28) യഹോവയുടെ നിലവാരങ്ങളോടു പറ്റിനിന്നുകൊണ്ട് ക്രിസ്ത്യാനികൾ അവനോട് ആദരവു പ്രകടമാക്കുന്നു. അങ്ങനെ ചെയ്തുകൊണ്ട് അവർ തങ്ങൾക്കുതന്നെ നന്മ കൈവരുത്തുകയും ചെയ്യുന്നു.—യെശ. 48:17, 18.
15 മിനി: നിങ്ങൾ എങ്ങനെ പ്രയോജനം നേടുന്നു? സ്കൂൾ മേൽവിചാരകൻ നിർവഹിക്കുന്ന സദസ്യ ചർച്ച. ജനുവരി മുതൽ പുതിയ മാതൃകയിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്താൻ ആരംഭിച്ചു. സ്കൂളിന്റെ പുതിയ സവിശേഷതകളിൽ ചിലത് ഹ്രസ്വമായി പുനരവലോകനം ചെയ്യുക. ഇതുവരെ നിരീക്ഷിക്കാനായ ക്രിയാത്മക ഫലങ്ങൾ എടുത്തു പറയുക. കൂടുതൽ വിദ്യാർഥികൾ സ്കൂളിൽ ചേർന്നിരിക്കുന്നുവോ? പങ്കുപറ്റാനുള്ള മനസ്സൊരുക്കം വർധിച്ചിരിക്കുന്നുവോ? ബുദ്ധിയുപദേശം നൽകുന്നതിനുള്ള പുതിയ ക്രമീകരണത്തിൽനിന്ന് വിദ്യാർഥികൾ എങ്ങനെ പ്രയോജനം നേടുന്നു? വ്യക്തിപരമായി എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു എന്നും ഭാവിയിൽ പുതിയ മാതൃകയിലുള്ള ഈ സ്കൂൾ ക്രമീകരണം തങ്ങളെ എങ്ങനെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും സദസ്സിനോടു ചോദിക്കുക.
ഗീതം 225, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.