സേവനയോഗ പട്ടിക
ജനുവരി 13-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജനുവരി 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ ആദ്യത്തേത്) ജനുവരി 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക.
15 മിനി: വചനം കൂടാതെ ചേർന്നുവരുന്നു. പ്രസംഗവും സദസ്യ ചർച്ചയും. മാതൃകായോഗ്യമായ ക്രിസ്തീയ നടത്ത ശക്തമായ ഒരു സാക്ഷ്യമാണ്. ചില ക്രിസ്ത്യാനികളുടെ അത്തരം നടത്ത അവരുടെ അവിശ്വാസികളായ ഇണകളെ യഹോവയുടെ ആരാധകരായിത്തീരാൻ പ്രേരിപ്പിച്ചിരിക്കുന്നു. (1 പത്രൊ. 3:1, 2) 1999 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 4-ാം പേജിലും 1995 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 10-11 പേജുകളിലും വാർഷികപുസ്തകം 1995-ന്റെ (ഇംഗ്ലീഷ്) 46-ാം പേജിലും നൽകിയിരിക്കുന്ന അനുഭവങ്ങൾ പറയുക. ഇക്കാര്യത്തിൽ ബൈബിൾ നൽകുന്ന ബുദ്ധിയുപദേശം ബാധകമാക്കിയതു നിമിത്തം തങ്ങൾ നിരീക്ഷിച്ച ഏതാനും സത്ഫലങ്ങളെ കുറിച്ചു പറയാൻ രണ്ടോ മൂന്നോ പേരെ മുന്നമേ ക്രമീകരിക്കുക.
20 മിനി: “നമ്മുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കൽ.”a 3-ാം ഖണ്ഡിക പരിചിന്തിച്ച ശേഷം സ്നാപനമേറ്റ ഒരു മുതിർന്ന യുവാവുമായോ കൗമാരപ്രായക്കാരനുമായോ അഭിമുഖം നടത്തുക. സ്നാപനമേറ്റതു മുതൽ ആ വ്യക്തിക്ക് ഏതെല്ലാം വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട്, അവയെ വിജയകരമായി തരണം ചെയ്യാൻ എന്താണ് സഹായിച്ചത്? യഹോവയ്ക്ക് തന്റെ ജീവിതം സമർപ്പിച്ചതു നിമിത്തം ആ വ്യക്തി എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
ഗീതം 22, സമാപന പ്രാർഥന.
ജനുവരി 20-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: നിങ്ങൾ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കുന്നുണ്ടോ? പ്രസംഗവും സദസ്യ ചർച്ചയും. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2003 നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 3-4 പേജുകളിൽ നൽകിയിരിക്കുന്ന ആമുഖത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തുക. കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് എങ്ങനെ ദിനവാക്യം പരിചിന്തിക്കാം എന്നതു സംബന്ധിച്ച് ചില നിർദേശങ്ങൾ നൽകുക. ദിനവാക്യം നിത്യേന വായിക്കുന്നതിന്റെ പ്രയോജനങ്ങൾ കാണിച്ചുകൊടുക്കാനായി അടുത്ത മാസത്തേക്കു പട്ടികപ്പെടുത്തിയിരിക്കുന്ന രണ്ടോ മൂന്നോ വാക്യങ്ങളും നൽകിയിരിക്കുന്ന അഭിപ്രായങ്ങളും ചർച്ച ചെയ്യുക. ഇന്നത്തെ ദിനവാക്യവും അഭിപ്രായങ്ങളും ഒരു ദമ്പതികൾ ഒരുമിച്ചിരുന്നു പരിചിന്തിക്കുന്നതിന്റെ ഹ്രസ്വമായ പ്രകടനം ഉൾപ്പെടുത്തുക.
22 മിനി: “മറ്റുള്ളവരെ നിർമലഭാഷ പഠിപ്പിക്കുക.”b 6-ാം ഖണ്ഡിക പരിചിന്തിച്ചതിനു ശേഷം, 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ ഒരു അവതരണം ഉപയോഗിച്ചുകൊണ്ട്, മടക്കസന്ദർശനം നടത്തവേ വീട്ടുവാതിൽക്കൽ നിന്നുകൊണ്ടുതന്നെ ഒരു ബൈബിളധ്യയനം എങ്ങനെ ആരംഭിക്കാമെന്നു പ്രകടിപ്പിക്കുക. ആവശ്യം ലഘുപത്രികയിലെ ഒരു ഖണ്ഡികയുടെ പരിചിന്തനം അതിൽ ഉൾപ്പെടുത്തുക. തുടർന്നു വരുന്ന ഖണ്ഡികയിൽനിന്ന് ഒരു ചോദ്യം ഉന്നയിക്കുകയും അടുത്ത സന്ദർശനത്തിൽ അതിനുള്ള ഉത്തരം പറയാൻ ക്രമീകരിക്കുകയും ചെയ്തുകൊണ്ടു വേണം പ്രസാധകൻ പ്രകടനം അവസാനിപ്പിക്കാൻ. തങ്ങൾ സന്ദർശിക്കുന്ന ആർക്കെങ്കിലും ഈ രീതിയിൽ അധ്യയനം എടുക്കുന്നത് താത്പര്യമായിരിക്കുമോ എന്നു പരിഗണിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 68, സമാപന പ്രാർഥന.
ജനുവരി 27-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജനുവരി 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിലെ മൂന്നാമത്തേത്) ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോന്നിലും, ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ വീട്ടുകാരന്—ഒന്ന് മാസിക സ്വീകരിക്കാത്ത വ്യക്തിക്കും മറ്റൊന്ന് സ്വീകരിക്കുന്ന വ്യക്തിക്കും—കൊടുത്തുകൊണ്ടായിരിക്കണം അവസാനിപ്പിക്കേണ്ടത്. മാസികകൾ സമർപ്പിച്ചിടത്ത് ലഘുലേഖകൾ കൊടുത്തിട്ടു പോരുമ്പോൾ എങ്ങനെ മടക്കസന്ദർശനം നടത്താൻ കഴിയുമെന്ന് ഹ്രസ്വമായി വിശദീകരിക്കുക.—2001 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലെ 10-ാം ഖണ്ഡിക കാണുക.
35 മിനി: “‘തീക്ഷ്ണ രാജ്യഘോഷകർ’ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽനിന്ന് പൂർണ പ്രയോജനം നേടൽ.” വീക്ഷാഗോപുര അധ്യയന നിർവാഹകൻ നടത്തേണ്ടത്. ഒരു മിനിട്ടു നേരത്തെ ആമുഖത്തിനു ശേഷം, ലേഖനത്തിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടിയെ കുറിച്ചു സദസ്സുമായി ചർച്ച ചെയ്യുക. ഓരോ ഭാഗത്തിനും ശ്രദ്ധാപൂർവം സമയം വേർതിരിക്കുക. പ്രധാന ആശയങ്ങൾ ഓർമയിലേക്കു കൊണ്ടുവരാൻ ഹ്രസ്വമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്താം. പഠിച്ച കാര്യങ്ങൾ തങ്ങൾ ബാധകമാക്കിയിരിക്കുന്നത് എങ്ങനെ എന്നും അതു മുഖാന്തരം എന്തെല്ലാം പ്രയോജനങ്ങൾ ആസ്വദിക്കുന്നു എന്നും ഉചിതമായിരിക്കുന്നിടത്ത് സദസ്സിനോടു ചോദിക്കുക.
ഗീതം 194, സമാപന പ്രാർഥന.
ഫെബ്രുവരി 3-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
12 മിനി: അവരുടെ വിശ്വാസം അനുകരിക്കുക. നിരവധി വർഷങ്ങൾ താഴ്മയോടും വിശ്വസ്തതയോടും കൂടെ യഹോവയെ സേവിച്ച ഒരു മൂപ്പനുമായി അഭിമുഖം നടത്തുക. (എബ്രാ. 13:7) അദ്ദേഹം സത്യം പഠിച്ചത് എങ്ങനെയായിരുന്നു? സത്യത്തിനു വേണ്ടി നടപടികൾ സ്വീകരിക്കുന്നതിൽ അദ്ദേഹത്തിന് എന്തെല്ലാം പ്രതിസന്ധികൾ മറികടക്കേണ്ടിവന്നു? പുരോഗതി പ്രാപിക്കുന്നതിൽ ഏതെല്ലാം ആത്മീയ കരുതലുകളും പ്രോത്സാഹനവുമാണ് അദ്ദേഹത്തെ സഹായിച്ചത്? സഭയിലെ സേവന പദവികൾ എത്തിപ്പിടിക്കുന്നതിനായി അദ്ദേഹം എന്താണു ചെയ്തത്? (1 തിമൊ. 3:1) സഭാ ഉത്തരവാദിത്വങ്ങളും ലൗകിക, കുടുംബ ഉത്തരവാദിത്വങ്ങളും സമനിലയിൽ കൊണ്ടുപോകാൻ അദ്ദേഹത്തെ സഹായിച്ചിരിക്കുന്നത് എന്താണ്? (1 തിമൊ. 5:8) സഭയിലെ മറ്റുള്ളവരെ സഹായിക്കാനുള്ള പദവിയെ അദ്ദേഹം എങ്ങനെയാണു വീക്ഷിക്കുന്നത്?
18 മിനി: “താഴ്മ ആവശ്യമായ ഒരു വേല.”c നമ്മുടെ പ്രദേശത്ത് ആരെങ്കിലും നമ്മെ പരിഹസിക്കുകയോ നമ്മോടു തർക്കിക്കാൻ വരികയോ കോപത്തോടും അപമര്യാദയോടും കൂടെ പെരുമാറുകയോ ചെയ്യുന്നെങ്കിൽ എങ്ങനെ പ്രതികരിക്കണം എന്നതു സംബന്ധിച്ച് നിർദേശങ്ങൾ നൽകാൻ 3-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ സദസ്സിനെ ക്ഷണിക്കുക. 4-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 1, പേജ് 1160, ഖണ്ഡിക 3-ൽ നിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 133, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.