സേവനയോഗ പട്ടിക
ജൂൺ 10-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ജൂൺ 24-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ നമ്മുടെ മുഴു സഹോദരവർഗവും എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച്, ജൂൺ 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിൽ ആദ്യത്തേത്.) ജൂൺ 15 ലക്കം വീക്ഷാഗോപുരവും സമർപ്പിക്കുന്ന ഓരോ പ്രകടനം നടത്തുക. ഓരോന്നിലും “എനിക്ക് മതത്തിൽ താൽപര്യമില്ല” എന്നു പറയുന്ന സംഭാഷണം മുടക്കിയോടു സംസാരിക്കേണ്ട വ്യത്യസ്ത വിധങ്ങൾ കാണിക്കുക.—ന്യായവാദം പുസ്തകം, 16-17 പേജുകൾ കാണുക.
10 മിനി: ചോദ്യപ്പെട്ടി. മുഴു ലേഖനവും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും വായിക്കുക. തുടർന്ന്, നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1998 മാർച്ച് ലക്കത്തിലെ ‘ചോദ്യപ്പെട്ടി’യിൽ നിന്നുള്ള മറ്റ് ആശയങ്ങൾ വികസിപ്പിച്ചുകൊണ്ട് കൂടുതലായ അഭിപ്രായങ്ങൾ പറയുക.
20 മിനി: “ധാരാളമായി വിതയ്ക്കുന്നത് സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നു.”a 1992 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 15-16 പേജുകളിലെ 14-17 ഖണ്ഡികകളിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 220, സമാപന പ്രാർഥന.
ജൂൺ 17-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “ഉള്ളതുകൊണ്ടു തൃപ്തരായിരിക്കുക.”b സമയം അനുവദിക്കുന്നതനുസരിച്ച്, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ കഴിയുന്നത്ര വായിച്ചു ചർച്ച ചെയ്തുകൊണ്ട് ഈ ബുദ്ധിയുപദേശത്തിന്റെ തിരുവെഴുത്ത് അടിസ്ഥാനത്തിന് ഊന്നൽ നൽകുക.
ഗീതം 197, സമാപന പ്രാർഥന.
ജൂൺ 24-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ജൂൺ 8, (മാസികാവതരണ കോളത്തിൽ മൂന്നാമത്തേത്.) ജൂലൈ 1 ലക്കം മാസികകൾ എങ്ങനെ സമർപ്പിക്കാമെന്ന് ഒരുമിച്ചു സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ദമ്പതികൾ പ്രകടിപ്പിക്കുന്നു. ഭർത്താവ് ഉണരുക!യും ഭാര്യ വീക്ഷാഗോപുരവും വിശേഷവത്കരിക്കുന്നു.
12 മിനി: പ്രാദേശിക പ്രസാധകരുടെ പിൻവരുന്ന അനുഭവങ്ങൾ പറയുകയോ അവതരിപ്പിക്കുകയോ ചെയ്യുക. (1) തങ്ങളുടേതല്ലാത്ത ഭാഷ സംസാരിക്കുന്നവരോടു സാക്ഷീകരിക്കുന്നത്, (2) വീടുതോറുമോ തെരുവിലോ അല്ലാതെ മറ്റു സാഹചര്യങ്ങളിൽ സാക്ഷീകരിക്കുന്നത്. അടുത്ത വാരത്തിലെ സേവനയോഗത്തിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ, ജൂലൈയിലും ആഗസ്റ്റിലും സമർപ്പിക്കാൻ പോകുന്ന ഒരു ലഘുപത്രികയോടൊപ്പം ഉപയോഗിക്കുന്നതിന് ഒരു അവതരണം തിരഞ്ഞെടുത്തു പരിശീലിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.—2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ “മറ്റു പ്രസിദ്ധീകരണങ്ങൾ” എന്ന ചതുരം കാണുക.
25 മിനി: “നമ്മുടെ മുഴു സഹോദരവർഗത്തെയും നാം സ്നേഹിക്കുന്നതിന്റെ കാരണം.” നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് നമ്മുടെ മുഴു സഹോദരവർഗവും എന്ന വീഡിയോയുടെ സദസ്യ ചർച്ചയിലേക്കു നേരിട്ടു കടക്കുക.
ഗീതം 95, സമാപന പ്രാർഥന.
ജൂലൈ 1-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂണിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. ജൂലൈ മാസത്തിൽ പ്രസാധകർ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന ലഘുപത്രികയും അവതരണവും ഏതാണെന്ന് അവരോടു ചോദിക്കുക.
15 മിനി: ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! പ്രസംഗവും സദസ്യ ചർച്ചയും. യഹോവയെ കുറിച്ചു പഠിക്കാൻ കുട്ടികളെയും പരിമിത വിദ്യാഭ്യാസമുള്ളവരെയും നന്നായി വായിക്കാൻ അറിയാത്തവരെയും സഹായിക്കുന്ന ഈ ലഘുപത്രികയെ ഒരു ശക്തമായ പഠന സഹായിയാക്കിത്തീർക്കുന്ന അതിന്റെ സവിശേഷതകൾ ചൂണ്ടിക്കാട്ടുക. ലഘുപത്രികയിലെ ലളിതവും ന്യായയുക്തവുമായ വിശദീകരണങ്ങൾക്കുള്ള ഉദാഹരണങ്ങൾ ചർച്ച ചെയ്യുക. വിദ്യാർഥിയുടെ ഹൃദയത്തിലെത്താൻ ചിത്രങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുക. ഈ ലഘുപത്രിക ഫലകരമായി ഉപയോഗിക്കാനാവുന്ന വിധങ്ങൾ നിർദേശിക്കുക. മാതാപിതാക്കൾ കൊച്ചു കുട്ടികളോടൊത്ത് ഇതു പഠിക്കേണ്ടതുണ്ട്. ശുശ്രൂഷയിൽ ഉചിതമായ സന്ദർഭങ്ങളിലെല്ലാം ഇതു സമർപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: “മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്കു ‘മനസ്സുണ്ടോ?’”c സഹായ മനസ്കത ഉണ്ടായിരിക്കാൻ സഭയിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 156, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.