വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/02 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • ഉപതലക്കെട്ടുകള്‍
  • മേയ്‌ 13-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 20-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 27-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 3-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2002
km 5/02 പേ. 2

സേവന​യോഗ പട്ടിക

മേയ്‌ 13-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 37

15 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. 8-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ മേയ്‌ 8 ലക്കം ഉണരുക!യും (മാസി​കാ​വ​തരണ കോള​ത്തി​ലെ ആദ്യ​ത്തേത്‌.) മേയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും അവതരി​പ്പി​ക്കു​ന്ന​തി​നുള്ള വ്യത്യസ്‌ത പ്രകട​നങ്ങൾ നടത്തുക. “ഞാൻ തിരക്കി​ലാണ്‌” എന്നു പറയുന്ന സംഭാ​ഷണം മുടക്കി​യോ​ടു സംസാ​രി​ക്കേണ്ട വ്യത്യസ്‌ത വിധങ്ങൾ ഓരോ​ന്നി​ലും പ്രകടി​പ്പി​ക്കുക.—ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 19-20 പേജുകൾ കാണുക.

10 മിനി: “നമ്മുടെ സാഹി​ത്യ​ങ്ങളെ നിങ്ങൾ മൂല്യ​വ​ത്താ​യി കരുതു​ന്നു​വോ?” ഒരു മൂപ്പൻ നടത്തുന്ന പ്രോ​ത്സാ​ഹ​ജ​ന​ക​മായ പ്രസംഗം.

20 മിനി: “‘തീക്ഷ്‌ണ രാജ്യ​ഘോ​ഷകർ,’ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഡിസ്‌ട്രിക്‌റ്റ്‌ കൺ​വെൻ​ഷൻ—2002.”a സെക്ര​ട്ടറി നിർവ​ഹി​ക്കേ​ണ്ടത്‌. ബൈബിൾ കാലങ്ങൾ മുതൽ ഇന്നു വരെ, ദൈവ​ജ​നത്തെ ബലിഷ്‌ഠ​രാ​ക്കു​ന്ന​തിൽ വലിയ കൂടി​വ​ര​വു​കൾ ഒരു പ്രമുഖ പങ്കുവ​ഹി​ച്ചി​ട്ടുണ്ട്‌. (ഘോഷകർ [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തി​ന്റെ 254-ാം പേജിലെ 1-3 ഖണ്ഡിക​ക​ളും ഉൾക്കാഴ്‌ച [ഇംഗ്ലീഷ്‌] 1-ാം വാല്യ​ത്തി​ന്റെ 821-ാം പേജിലെ 5-ാം ഖണ്ഡിക​യും കാണുക.) ഈ വർഷത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺ​വെൻ​ഷന്റെ മൂന്നു ദിവസ​ങ്ങ​ളി​ലും ഹാജരാ​കു​ന്ന​തി​നുള്ള ഒരുക്കങ്ങൾ ഇപ്പോൾത്തന്നെ തുടങ്ങാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 115, സമാപന പ്രാർഥന.

മേയ്‌ 20-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 13

12 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌. ചോദ്യ​പ്പെട്ടി പുനര​വ​ലോ​കനം ചെയ്യുക.

10 മിനി: ക്രിസ്‌തീയ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ക്കൽ. പ്രാപ്‌ത​നായ ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ദേശഭ​ക്തി​പ​ര​മായ ചടങ്ങുകൾ ഇന്നു സ്‌കൂ​ളു​ക​ളി​ലും ജോലി​സ്ഥ​ല​ത്തും മറ്റു സ്ഥലങ്ങളി​ലു​മൊ​ക്കെ വളരെ സാധാ​ര​ണ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. ഇതിനെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന മിക്കവ​രും അങ്ങനെ ചെയ്യു​ന്നത്‌ ദേശീയ ദുരന്തങ്ങൾ നിമിത്തം സംജാ​ത​മായ ഉത്‌കണ്‌ഠ​യോ​ടും ദുഃഖ​ത്തോ​ടും പൊരു​ത്ത​പ്പെ​ടാ​നുള്ള മാർഗ​മെന്ന നിലയി​ലാണ്‌. ലോക​ത്തിൽ നടക്കുന്ന കാര്യങ്ങൾ നമ്മെയും വേദനി​പ്പി​ക്കു​ന്നെ​ങ്കി​ലും, നാം അഖിലാണ്ഡ പരമാ​ധി​കാ​ര​മെന്ന വലിയ വിവാ​ദ​വി​ഷയം തിരി​ച്ച​റി​യു​ക​യും രാജ്യ സന്ദേശ​ത്തിൽ ആശ്വാസം കണ്ടെത്തു​ക​യും ചെയ്യുന്നു. ദേശഭ​ക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ നാം ഏർപ്പെ​ടാ​ത്ത​തി​ന്റെ കാരണം മറ്റുള്ള​വ​രോ​ടു നയപൂർവം വിശദീ​ക​രി​ക്കു​മ്പോൾത്തന്നെ, ദൈവ​വ​ച​ന​ത്തിൽ നാം കണ്ടെത്തി​യി​രി​ക്കുന്ന ആശ്വാ​സ​വും പ്രത്യാ​ശ​യും അവരു​മാ​യി പങ്കു​വെ​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളും വിദ്യാ​ഭ്യാ​സ​വും എന്ന ലഘുപ​ത്രി​ക​യു​ടെ 20-24 പേജു​ക​ളി​ലെ “പതാകാ വന്ദനം” എന്ന ഉപതല​ക്കെ​ട്ടിൻ കീഴിൽ നാം ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളിൽ പങ്കെടു​ക്കു​ക​യി​ല്ലാ​ത്ത​തി​ന്റെ കാരണം വിശദീ​ക​രി​ക്കു​ന്നുണ്ട്‌. മുഖ്യാ​ശ​യങ്ങൾ ചർച്ച ചെയ്യുക, കുട്ടി​ക​ളു​മാ​യി ഈ വിവരങ്ങൾ പുനര​വ​ലോ​കനം ചെയ്യാൻ മാതാ​പി​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. പ്രസ്‌തുത ലഘുപ​ത്രി​ക​യു​ടെ 20-ാം പേജി​ലെ​യും 1996 ജനുവരി 8 ലക്കം ഉണരുക!യുടെ 31-ാം പേജി​ലെ​യും അനുഭ​വങ്ങൾ പറയുക. ഗവൺമെ​ന്റി​ന്റെ അധികാ​രത്തെ ആദരി​ക്കു​മ്പോൾത്തന്നെ, യഹോ​വയ്‌ക്ക്‌ അനന്യ​ഭക്തി നൽകേ​ണ്ട​തി​ന്റെ ആവശ്യം ഊന്നി​പ്പ​റ​യുക.

8 മിനി: പ്രാ​ദേ​ശിക ആവശ്യങ്ങൾ.

15 മിനി: “ശുചി​ത്വം ദൈവ​ത്തി​നു മഹത്ത്വം കരേറ്റു​ന്നു.” സദസ്സു​മാ​യി മൂപ്പൻ പ്രസ്‌തുത ലേഖനം ചർച്ച ചെയ്യുന്നു. 2002 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 6-7 പേജു​ക​ളി​ലെ വിവരങ്ങൾ ഹ്രസ്വ​മാ​യി പുനര​വ​ലോ​കനം ചെയ്‌തു​കൊണ്ട്‌ ഉപസം​ഹ​രി​ക്കുക.

ഗീതം 169, സമാപന പ്രാർഥന.

മേയ്‌ 27-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 208

12 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. മേയ്‌ മാസത്തെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. 8-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ മേയ്‌ 8 ലക്കം ഉണരുക! അവതരി​പ്പി​ക്കുന്ന വിധം (മാസി​കാ​വ​തരണ കോള​ത്തി​ലെ മൂന്നാ​മ​ത്തേത്‌.) ഒരു യുവ പ്രസാ​ധ​ക​നും ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​രം അവതരി​പ്പി​ക്കുന്ന വിധം ഒരു മുതിർന്ന പ്രസാ​ധ​ക​നും പ്രകടി​പ്പി​ക്കു​ന്നു. ഓരോ പ്രകട​ന​ത്തി​നു ശേഷവും എത്ര എളുപ്പ​ത്തി​ലാണ്‌ അവതര​ണ​ത്തിൽ ഒരു തിരു​വെ​ഴുത്ത്‌ ഉൾപ്പെ​ടു​ത്തി​യത്‌ എന്നതി​നെ​ക്കു​റി​ച്ചു പറയുക.

15 മിനി: “നിങ്ങളു​ടെ സഭയ്‌ക്കു വലിയ പ്രദേ​ശ​മാ​ണോ ഉള്ളത്‌?” സേവന മേൽവി​ചാ​രകൻ നടത്തേണ്ട പ്രസം​ഗ​വും സദസ്യ ചർച്ചയും. സഭയ്‌ക്ക്‌ എന്തുമാ​ത്രം പ്രദേ​ശ​മു​ണ്ടെ​ന്നും കഴിഞ്ഞ വർഷം അതിൽ എത്ര​ത്തോ​ളം പ്രവർത്തി​ച്ചു​തീർത്തെ​ന്നും പറയുക. നൽകി​യി​രി​ക്കുന്ന നിർദേ​ശങ്ങൾ പ്രാ​ദേ​ശി​ക​മാ​യി എപ്രകാ​രം ഉപയോ​ഗി​ക്കാ​മെന്നു വിശദീ​ക​രി​ക്കുക. അപൂർവ​മാ​യി മാത്രം പ്രവർത്തി​ച്ചി​ട്ടുള്ള പ്രദേ​ശങ്ങൾ സമീപ​ഭാ​വി​യിൽ പ്രവർത്തി​ച്ചു​തീർക്കാ​നാ​യി ചെയ്യുന്ന ക്രമീ​ക​ര​ണ​ങ്ങളെ കുറിച്ചു പറയുക.

18 മിനി: “അധ്യയ​നങ്ങൾ തുടങ്ങാൻ നിങ്ങൾ ആവശ്യം ലഘുപ​ത്രിക ഉപയോ​ഗി​ക്കു​ന്നു​ണ്ടോ?” (ഇതിന്റെ ചർച്ചയ്‌ക്കാ​യി എല്ലാവ​രു​ടെ​യും കൈവശം 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ അനുബന്ധം ഉണ്ടായി​രി​ക്കണം.) ആദ്യം​തന്നെ, 3-ാം ഖണ്ഡിക​യി​ലെ ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഒരു അധ്യയനം തുടങ്ങുന്ന വിധം നന്നായി തയ്യാറായ ഒരു പ്രസാ​ധകൻ പ്രകടി​പ്പി​ക്കുക. അതിനു​ശേഷം ലഘുപ​ത്രി​ക​യു​ടെ സവി​ശേ​ഷ​തകൾ പരാമർശി​ക്കു​ക​യും അധ്യയ​നങ്ങൾ തുടങ്ങാൻ അത്‌ എപ്രകാ​രം നന്നായി രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നു​വെന്നു വിശദീ​ക​രി​ക്കു​ക​യും ചെയ്യുക. 2002 ജനുവരി അനുബ​ന്ധ​ത്തിൽ നിർദേ​ശി​ച്ചി​രി​ക്കുന്ന അവതര​ണങ്ങൾ പുനര​വ​ലോ​കനം ചെയ്യു​ന്ന​തി​ന്റെ മൂല്യം എടുത്തു​പ​റ​യുക. ഏത്‌ അവതര​ണങ്ങൾ ഉപയോ​ഗി​ച്ച​പ്പോ​ഴാണ്‌ നല്ല ഫലം ലഭിച്ച​തെന്ന്‌ സദസ്യ​രോ​ടു ചോദി​ക്കുക. മേൽപ്പറഞ്ഞ പ്രകടനം ആവർത്തി​ച്ചു​കൊണ്ട്‌ ഉപസം​ഹ​രി​ക്കുക.

ഗീതം 93, സമാപന പ്രാർഥന.

ജൂൺ 3-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 178

15 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. മാർച്ച്‌, ഏപ്രിൽ, മേയ്‌ എന്നീ മാസങ്ങ​ളിൽ സഹായ പയനി​യ​റി​ങ്ങോ സാധാരണ പയനി​യ​റി​ങ്ങോ ചെയ്‌തതു നിമിത്തം ലഭിച്ച അനു​ഗ്ര​ഹ​ങ്ങളെ കുറിച്ചു പറയാൻ ഏതാനും പ്രസാ​ധ​കരെ ക്രമീ​ക​രി​ക്കുക.

15 മിനി: ന്യായ​വാ​ദം പുസ്‌ത​ക​ത്തിൽ മറ്റു ബൈബിൾ ഭാഷാ​ന്ത​രങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വിധം. ഒരു ഹ്രസ്വ പ്രസം​ഗ​വും അതിനു ശേഷമുള്ള സദസ്യ ചർച്ചയും. ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 8-ാം പേജിലെ 2-ാം ഖണ്ഡിക വായി​ച്ചിട്ട്‌, നമ്മുടെ ശുശ്രൂ​ഷ​യിൽ ബൈബിൾ എന്തു​കൊണ്ട്‌, എങ്ങനെ കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്ക​ണ​മെന്നു വിശദീ​ക​രി​ക്കുക. ബൈബിൾ പേരു​ക​ളു​ടെ ചുരു​ക്ക​രൂ​പം നൽകി​യി​രി​ക്കുന്ന 6-ാം പേജി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ക​യും മറ്റു ഭാഷാ​ന്ത​ര​ങ്ങ​ളിൽനി​ന്നുള്ള വിവർത്ത​നങ്ങൾ നാം ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ കാരണം എന്താ​ണെന്നു വിശദീ​ക​രി​ക്കു​ക​യും ചെയ്യുക. 1997 ഒക്ടോബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 16-ാം പേജിലെ 2-ാം ഖണ്ഡിക​യി​ലും 20-ാം പേജിലെ 15-ാം ഖണ്ഡിക​യി​ലും പരാമർശി​ച്ചി​രി​ക്കുന്ന മുന്നറി​യി​പ്പു​കളെ കുറിച്ചു ചർച്ച ചെയ്യുക. ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ലെ “അപ്പോസ്‌ത​ലിക പിൻതു​ടർച്ച,” “പ്രതി​മകൾ,” “ത്രിത്വം” എന്നീ വിഷയങ്ങൾ ഉപയോ​ഗിച്ച്‌, സത്യം പഠിപ്പി​ക്കു​മ്പോൾ വിവിധ ബൈബിൾ പരിഭാ​ഷകൾ താരത​മ്യം ചെയ്യു​ന്നത്‌ എങ്ങനെ സഹായ​ക​മാ​യേ​ക്കാം എന്നു ദൃഷ്ടാ​ന്തീ​ക​രി​ക്കാൻ സദസ്യ​രോട്‌ ആവശ്യ​പ്പെ​ടുക.

15 മിനി: “വിശ്വാ​സം നമ്മെ സത്‌പ്ര​വൃ​ത്തി​കൾക്കു പ്രേരി​പ്പി​ക്കു​ന്നു.”b 2-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ തീക്ഷ്‌ണ​ത​യുള്ള ഒരു സാക്ഷി​യു​മാ​യി ഹ്രസ്വ അഭിമു​ഖം നടത്തുക. മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​ന്നത്‌ തന്റെ വിശ്വാ​സത്തെ പ്രകട​മാ​ക്കു​ക​യും ശക്തമാ​ക്കു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ​യെന്ന്‌ പ്രസാ​ധകൻ/പ്രസാ​ധിക പറയുന്നു.

ഗീതം 56, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക