വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/02 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • ഉപതലക്കെട്ടുകള്‍
  • ഏപ്രിൽ 8-ന്‌ ആരംഭി​ക്കുന്ന വാരം
  • ഏപ്രിൽ 15-ന്‌ ആരംഭി​ക്കുന്ന വാരം
  • ഏപ്രിൽ 22-ന്‌ ആരംഭി​ക്കുന്ന വാരം
  • ഏപ്രിൽ 29-ന്‌ ആരംഭി​ക്കുന്ന വാരം
  • മേയ്‌ 6-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2002
km 4/02 പേ. 2

സേവന​യോഗ പട്ടിക

ഏപ്രിൽ 8-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 39

13 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. ഏപ്രിൽ 22-ന്‌ ആരംഭി​ക്കുന്ന വാരത്തി​ലെ സേവന​യോ​ഗ​ത്തി​ലെ ചർച്ചയ്‌ക്കുള്ള തയ്യാ​റെ​ടു​പ്പെന്ന നിലയിൽ, യുവജ​നങ്ങൾ ചോദി​ക്കു​ന്നു—എനിക്ക്‌ എങ്ങനെ യഥാർഥ സുഹൃ​ത്തു​ക്കളെ നേടാ​നാ​കും? എന്ന വീഡി​യോ കാണാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക. 8-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ ഏപ്രിൽ 8 ലക്കം ഉണരുക!യും ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​ര​വും അവതരി​പ്പി​ക്കു​ന്ന​തി​നുള്ള രണ്ടു പ്രകട​നങ്ങൾ നടത്തുക. “എനിക്ക്‌ എന്റെ സ്വന്തം മതമുണ്ട്‌” എന്നു പറയുന്ന സംഭാ​ഷണം മുടക്കി​യോട്‌ സംസാ​രി​ക്കേണ്ട വ്യത്യസ്‌ത വിധങ്ങൾ ഓരോ​ന്നി​ലും പ്രകടി​പ്പി​ക്കുക.—ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 18-19 പേജുകൾ കാണുക.

12 മിനി: പ്രാ​ദേ​ശിക ആവശ്യങ്ങൾ.

20 മിനി: ‘എല്ലാവർക്കും നന്മ ചെയ്യുക.’a ചോ​ദ്യോ​ത്തര ചർച്ചയ്‌ക്കു​ശേഷം, തങ്ങൾ എങ്ങനെ​യാ​ണു ശുശ്രൂഷ വികസി​പ്പി​ക്കു​ന്ന​തെന്നു പറയാൻ ഒന്നോ രണ്ടോ പ്രസാ​ധ​ക​രു​മാ​യി അഭിമു​ഖം നടത്തുക.

ഗീതം 157, സമാപന പ്രാർഥന.

ഏപ്രിൽ 15-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 101

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

15 മിനി: പയനി​യർമാർ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ തുടരു​ന്നു. സേവന മേൽവി​ചാ​രകൻ ഒരു സഭാ പുസ്‌തക അധ്യയന മേൽവി​ചാ​ര​ക​നും ഒരു പയനി​യ​റും ഒരു പ്രസാ​ധ​ക​നു​മാ​യി ചർച്ച നടത്തുന്നു. 1998 സെപ്‌റ്റം​ബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 8-ാം പേജിൽ വിവരി​ച്ചി​രി​ക്കുന്ന ‘പയനി​യർമാർ മറ്റുള്ള​വരെ സഹായി​ക്കു​ന്നു’ എന്ന ഭാഗം സേവന മേൽവി​ചാ​രകൻ പുനര​വ​ലോ​കനം ചെയ്യുന്നു. തുടർന്ന്‌, അദ്ദേഹം ഓരോ​രു​ത്ത​രു​മാ​യി അവർക്ക്‌ അതിലുള്ള പങ്ക്‌ എന്താ​ണെ​ന്നും അത്‌ എപ്രകാ​രം അതിന്റെ ഉദ്ദേശ്യം സാധി​ക്കു​ന്നു എന്നും ചർച്ച ചെയ്യുന്നു. ഇത്‌ വിജയ​ക​ര​മാ​ക്കാൻ അവർ എന്താണു ചെയ്‌തി​രി​ക്കു​ന്നത്‌? ശുശ്രൂ​ഷ​യിൽ സഹായം വേണ​മെ​ന്നു​ണ്ടെ​ങ്കിൽ തന്നെ അറിയി​ക്കാൻ സേവന മേൽവി​ചാ​രകൻ എല്ലാ പ്രസാ​ധ​ക​രെ​യും ക്ഷണിക്കു​ന്നു. മുമ്പു സഹായം ലഭിച്ചി​ട്ടു​ള്ള​വരെ, ശുശ്രൂ​ഷ​യു​ടെ മറ്റൊരു വശത്തു കൂടു​ത​ലായ സഹായം ലഭിക്കാ​നാ​യി വീണ്ടും ഉൾപ്പെ​ടു​ത്താ​വു​ന്ന​താണ്‌.

20 മിനി: “മുഴു​സമയ സേവന​ത്തി​ന്റെ സന്തോ​ഷങ്ങൾ.”b അവധി​ക്കാ​ലത്ത്‌ സഹായ പയനിയർ സേവന​ത്തിന്‌ അപേക്ഷി​ക്കാൻ യുവജ​ന​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 199, സമാപന പ്രാർഥന.

ഏപ്രിൽ 22-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 90

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. 8-ാം പേജിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ ഏപ്രിൽ 8 ലക്കം ഉണരുക! അവതരി​പ്പി​ക്കുന്ന വിധം ഒരു സഹോ​ദ​രി​യും മേയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​രം അവതരി​പ്പി​ക്കുന്ന വിധം ഒരു ശുശ്രൂ​ഷാ​ദാ​സ​നും പ്രകടി​പ്പി​ക്കട്ടെ. ഓരോ പ്രകട​ന​ത്തി​നു ശേഷവും, വീട്ടു​കാ​രന്റെ താത്‌പ​ര്യം ഉണർത്താൻ ഉപയോ​ഗിച്ച ഒന്നോ രണ്ടോ പ്രാരംഭ വാചകങ്ങൾ എടുത്തു​പ​റ​യുക.

10 മിനി: സമയനിഷ്‌ഠ പാലി​ക്കുക! ഒരു പ്രസംഗം. നമ്മുടെ ആരാധ​ന​യും സേവന​വു​മാ​യി ബന്ധപ്പെട്ട പ്രവർത്ത​നങ്ങൾ “ഒരു നിയമിത സമയം” ആവശ്യ​മാ​ക്കി​ത്തീർക്കുന്ന സുപ്ര​ധാന കാര്യ​ങ്ങ​ളാണ്‌. (സഭാ. 3:1, NW) ദിവ്യാ​ധി​പത്യ കരുത​ലു​ക​ളിൽനി​ന്നു പൂർണ പ്രയോ​ജനം നേടാൻ നാം ആഗ്രഹി​ക്കു​ന്നു. സഭാ​യോ​ഗ​ങ്ങ​ളും വയൽസേവന യോഗ​വും നിയമിത സമയത്തു​തന്നെ തുട​ങ്ങേ​ണ്ട​താണ്‌. തന്റെ പ്രവൃ​ത്തി​കൾ ചെയ്യു​ന്ന​തിൽ യഹോവ ഒരിക്ക​ലും താമസ​മു​ള്ള​വനല്ല. (ഹബ. 2:3) ഇക്കാര്യ​ത്തിൽ നാം പുരോ​ഗതി വരു​ത്തേ​ണ്ട​തു​ണ്ടോ? ചില​പ്പോൾ, ഒഴിവാ​ക്കാ​നാ​വാത്ത സാഹച​ര്യ​ങ്ങൾ നിമിത്തം നാം വൈകി​വ​ന്നേ​ക്കാം. എന്നാൽ നല്ല സംഘാ​ട​ന​മു​ണ്ടെ​ങ്കിൽ, യോഗ​ത്തി​ന്റെ പ്രാരംഭ ഗീതവും പ്രാർഥ​ന​യും കഴിഞ്ഞ്‌ എത്തി​ച്ചേ​രു​ന്ന​തോ വയൽസേവന യോഗ​വും മറ്റും കഴിഞ്ഞ​ശേഷം വരുന്ന​തോ ഒരു ശീലമാ​ക്കാ​തി​രി​ക്കാൻ സാധി​ക്കും. ആത്മീയ കാര്യ​ങ്ങ​ളെ​ല്ലാം നമ്മൾ താമസം​വി​നാ ചെയ്യു​മെന്ന്‌ ഉറപ്പു​വ​രു​ത്തുന്ന നല്ല ശീലങ്ങൾ നട്ടുവ​ളർത്താൻ കഴിയുന്ന പ്രാ​യോ​ഗിക വിധങ്ങൾ ചർച്ച ചെയ്യുക.—1990 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 29-ാം പേജ്‌ കാണുക.

25 മിനി: “ആവേശ​ക​ര​മായ ഒരു പ്രതി​ക​രണം!”c 1-ാം ഖണ്ഡിക ചർച്ച ചെയ്യു​മ്പോൾ യുവജ​നങ്ങൾ ചോദി​ക്കു​ന്നു—എനിക്ക്‌ എങ്ങനെ യഥാർഥ സുഹൃ​ത്തു​ക്കളെ നേടാ​നാ​കും? എന്ന വീഡി​യോ​യെ കുറി​ച്ചുള്ള ഹ്രസ്വ​മായ അഭി​പ്രാ​യങ്ങൾ പറയാൻ സദസ്സിന്‌ അവസരം നൽകുക. തുടർന്ന്‌, 2-7 ഖണ്ഡിക​ക​ളിൽ അവതരി​പ്പി​ച്ചി​രി​ക്കുന്ന ഓരോ ചോദ്യ​വും സദസ്സു​മാ​യി ചർച്ച ചെയ്യുക. ജൂണിൽ നമ്മുടെ മുഴു സഹോ​ദ​ര​വർഗ​വും (ഇംഗ്ലീഷ്‌) എന്ന വീഡി​യോ നാം അവലോ​കനം ചെയ്യു​ന്ന​താ​യി​രി​ക്കും.

ഗീതം 191, സമാപന പ്രാർഥന.

ഏപ്രിൽ 29-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 162

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ഏപ്രിൽ മാസത്തെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക.

15 മിനി: “രാജ്യ​പ്ര​സം​ഗം ജീവര​ക്ഷാ​കരം!”d തിരു​വെ​ഴു​ത്തു​കൾ എങ്ങനെ ബാധക​മാ​കു​ന്നു എന്നതു സംബന്ധിച്ച്‌ സദസ്യ​രു​ടെ അഭി​പ്രാ​യം ക്ഷണിക്കുക.

20 മിനി: ന്യായ​വാ​ദം പുസ്‌തകം ഉപയോ​ഗി​ച്ചു ഗവേഷണം നടത്തുക. സദസ്യ ചർച്ച. ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ലെ “മുഖ്യ വിഷയങ്ങൾ” (5-6 പേജുകൾ) എന്നതിനു കീഴിൽ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത വിഷയ​ങ്ങളെ കുറി​ച്ചുള്ള ചോദ്യ​ങ്ങൾ ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ ഉയർന്നു​വ​രാ​റുണ്ട്‌. നമ്മുടെ വിശ്വാ​സ​ങ്ങൾക്ക്‌ ഉപോദ്‌ബ​ല​ക​മായ തിരു​വെ​ഴു​ത്തു​കൾ കണ്ടുപി​ടി​ക്കാൻ “അനു​ക്ര​മ​ണിക” (439-47 പേജുകൾ) വളരെ സഹായ​ക​മാണ്‌. പിൻവ​രുന്ന ചോദ്യ​ങ്ങ​ളി​ലെ ചെരി​ച്ചെ​ഴു​തി​യി​രി​ക്കുന്ന ഓരോ വാക്കും അനു​ക്ര​മ​ണി​ക​യിൽ നോക്കി അവയ്‌ക്കുള്ള ഉത്തരം കണ്ടുപി​ടി​ക്കാൻ സദസ്സിനെ ക്ഷണിക്കുക: ദേശീ​യ​ഗാ​ന​ങ്ങ​ളെ​യും പതാക​ക​ളെ​യും ക്രിസ്‌ത്യാ​നി​കൾ എപ്രകാ​രം വീക്ഷി​ക്കു​ന്നു? വിപത്തു​കൾ സംഭവി​ക്കാൻ ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? വിവാ​ഹ​മോ​ചനം സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം വിശദ​മാ​ക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? സഹോ​ദ​രി​മാർ ചില​പ്പോൾ ശിരോ​വസ്‌ത്രം ധരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, എപ്പോൾ? മാതൃ​ദി​നം ഉത്ഭവി​ച്ചത്‌ എങ്ങനെ? ബൈബി​ളി​ലെ 1,44,000 അക്ഷരീയ സംഖ്യ​യാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? ധനവാ​ന്റെ​യും ലാസറി​ന്റെ​യും ഉപമയു​ടെ അർഥ​മെന്ത്‌? ശുശ്രൂ​ഷ​യിൽ ന്യായ​വാ​ദം പുസ്‌തകം ഉപയോ​ഗി​ക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 28, സമാപന പ്രാർഥന.

മേയ്‌ 6-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 141

10 മിനി: പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ജോലി​സ്ഥ​ല​ത്തേക്കു പോയ​പ്പോ​ഴോ അവധി​യി​ലാ​യി​രു​ന്ന​പ്പോ​ഴോ സാക്ഷി​ക​ള​ല്ലാത്ത ബന്ധുക്കളെ സന്ദർശി​ച്ച​പ്പോ​ഴോ നടത്തിയ അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തി​ന്റെ അനുഭ​വങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.

10 മിനി: “വീക്ഷാ​ഗോ​പു​ര​ത്തിൽനി​ന്നും ഉണരുക!യിൽനി​ന്നും പ്രയോ​ജനം നേടു​ന്ന​തിൽ തുടരുക.” സദസ്യ ചർച്ച.

25 മിനി: “ആത്മീയ​മാ​യി ശക്തമായ കുടും​ബങ്ങൾ—എങ്ങനെ?”e ലേഖനം ചർച്ച ചെയ്‌ത ശേഷം 1999 ഫെബ്രു​വരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 10-12 പേജു​ക​ളി​ലെ ചില പ്രാ​യോ​ഗിക അനുഭ​വങ്ങൾ പറയുക.

ഗീതം 17, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

d ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

e ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക