സേവനയോഗ പട്ടിക
ഫെബ്രുവരി 11-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഫെബ്രുവരി 25-ന് ആരംഭിക്കുന്ന വാരത്തിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ, ഉല്പത്തി 6:1-9:19 വായിക്കുകയോ അവലോകനം നടത്തുകയോ ചെയ്യാനും നോഹ—അവൻ ദൈവത്തോടൊത്തു നടന്നു എന്ന വീഡിയോ കാണാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “ദൈവവചനം പൂർണമായി പ്രസംഗിക്കുക.”a (ഖണ്ഡികകൾ 1-13) അധ്യക്ഷ മേൽവിചാരകൻ നടത്തേണ്ടത്. മാർച്ചിലും അതിനുശേഷവും നാം നിറവേറ്റാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ഉത്സാഹപൂർവകമായ ചർച്ച. മാർച്ചിൽ ശുശ്രൂഷയിൽ പരമാവധി പങ്കുപറ്റാൻ തക്കവണ്ണം ഒരു പ്രായോഗിക പട്ടിക ഉണ്ടാക്കുന്നതിന് അനുബന്ധത്തിൽ നൽകിയിരിക്കുന്ന കലണ്ടർ എല്ലാവരും ഉപയോഗിക്കണം. ആ മാസത്തിൽ സഹായ പയനിയറിങ് ചെയ്യാൻ കഴിയുന്ന എല്ലാവരെയും അതിനു പ്രോത്സാഹിപ്പിക്കുക. 7-8 ഖണ്ഡികകൾ ചർച്ച ചെയ്യുമ്പോൾ, കഴിഞ്ഞ സ്മാരക കാലത്തു പയനിയറിങ് ചെയ്തവർ ആസ്വദിച്ച അനുഗ്രഹങ്ങളെ കുറിച്ചു ചോദിക്കുക. സഹായ പയനിയറിങ്ങിനുള്ള അപേക്ഷ ഈ യോഗത്തിനു ശേഷം ലഭ്യമായിരിക്കുമെന്ന് അറിയിക്കുക.
13 മിനി: “മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്.” ഈ ദുർഘട നാളുകളിലെ പ്രക്ഷുബ്ധ സംഭവങ്ങളുമായി മാസികയിലെ ലേഖനങ്ങളെ ബന്ധിപ്പിക്കുന്നതിന് നന്നായി തയ്യാറാകാൻ നമ്മുടെ രാജ്യ ശുശ്രൂഷയിലെ ഈ പംക്തി പ്രസാധകരെ എങ്ങനെ സഹായിച്ചിരിക്കുന്നു എന്ന് അവരോടു ചോദിക്കുക. ആളുകൾക്ക് ആശ്വാസം കൈവരുത്തുന്നതിലും കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കു ബൈബിളധിഷ്ഠിത ഉത്തരങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുന്നതിലും ചിലർക്ക് ഉണ്ടായ അനുഭവങ്ങൾ ഏവ? ഫെബ്രുവരി 8 ലക്കം ഉണരുക!യും തുടർന്ന് ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു കാണിക്കുന്ന ഹ്രസ്വമായ രണ്ടു പ്രകടനങ്ങൾ നടത്തുക.
ഗീതം 49, സമാപന പ്രാർഥന.
ഫെബ്രുവരി 18-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
10 മിനി: “എന്തെങ്കിലും നീക്കിവെക്കുക.” സദസ്യ ചർച്ച. ലോകവ്യാപക വേലയെ പിന്തുണയ്ക്കുന്നതിൽ സഭ കാട്ടുന്ന ഔദാര്യത്തെ അഭിനന്ദിക്കുക.
25 മിനി: “ദൈവവചനം പൂർണമായി പ്രസംഗിക്കുക.”b (ഖണ്ഡികകൾ 14-23) സേവന മേൽവിചാരകൻ നടത്തേണ്ടത്. മാർച്ചിലെ വർധിച്ച പ്രവർത്തനത്തിന് പ്രാദേശികമായി ചെയ്യുന്ന പ്രത്യേക ക്രമീകരണങ്ങൾ അവലോകനം ചെയ്യുക. ആ മാസത്തേക്കായി ക്രമീകരിച്ചിരിക്കുന്ന വയൽസേവന യോഗങ്ങളുടെ മുഴു പട്ടികയും വിവരിക്കുക. നിഷ്ക്രിയർ ആയിത്തീർന്നവരെ പുനഃക്രിയരാക്കുന്നതിനും കുട്ടികളെയും ബൈബിൾ വിദ്യാർഥികളെയും സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരാകാൻ യോഗ്യത പ്രാപിക്കുന്നതിനു സഹായിക്കുന്നതിനും ശ്രദ്ധ കൊടുക്കുക. മാർച്ചിൽ സഹായ പയനിയറിങ് ചെയ്യാൻ പോകുന്നവരുടെ പേരുകൾ വായിക്കുക. അവരോടൊപ്പം ചേരുന്നതിനെ കുറിച്ചു പ്രാർഥനാപൂർവം ചിന്തിക്കാൻ കൂടുതൽ പേരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 143, സമാപന പ്രാർഥന.
ഫെബ്രുവരി 25-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. രണ്ട് ഹ്രസ്വ മാസികാവതരണങ്ങൾ പ്രകടിപ്പിക്കുക. ഒന്ന് ഫെബ്രുവരി 8 ലക്കം ഉണരുക! ഉപയോഗിച്ചും മറ്റേത് മാർച്ച് 1 ലക്കം വീക്ഷാഗോപുരം ഉപയോഗിച്ചും. ഒരെണ്ണം യുവപ്രായത്തിലുള്ള ഒരാൾ നടത്തട്ടെ. ഫെബ്രുവരിയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക.
15 മിനി: “സാക്ഷ്യം നൽകുന്ന വീഡിയോകളുടെ പ്രഭാവം.” സദസ്യ ചർച്ച. സേവനയോഗ പരിപാടിയിൽ നാം ഇതുവരെ എട്ടു വീഡിയോകൾ അവലോകനം ചെയ്തുകഴിഞ്ഞു. ലേഖനത്തിൽ നൽകിയിരിക്കുന്ന ദൃഷ്ടാന്തങ്ങൾ ഹ്രസ്വമായി ചർച്ച ചെയ്തശേഷം, മറ്റുള്ളവരെ ഈ വീഡിയോകൾ കാണിച്ചതിൽനിന്ന് എന്തു ഫലം ഉണ്ടായെന്നു വിവരിക്കാൻ പ്രസാധകരോടു പറയുക.
15 മിനി: “നോഹ—അവൻ ദൈവത്തോടൊത്തു നടന്നു എന്ന വീഡിയോയിൽനിന്ന് എല്ലാവർക്കും പഠിക്കാനാകും.” നോഹ വീഡിയോയെ കുറിച്ചുള്ള സദസ്യ ചർച്ച. ഈ പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നേരെ ചർച്ചയിലേക്കു കടക്കുക. ഏപ്രിലിൽ യുവജനങ്ങൾ ചോദിക്കുന്നു—എനിക്ക് എങ്ങനെ യഥാർഥ സുഹൃത്തുക്കളെ നേടാനാകും? (ഇംഗ്ലീഷ്) എന്ന വീഡിയോ നാം അവലോകനം ചെയ്യുന്നതായിരിക്കും.
ഗീതം 215, സമാപന പ്രാർഥന.
മാർച്ച് 4-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
12 മിനി: “ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ജനം.”c 1997 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 6-ാം പേജിലെ “സന്തുഷ്ടിയിലേക്കുള്ള പടികൾ” എന്ന ഭാഗം ഹ്രസ്വമായി ഉൾപ്പെടുത്തുക.
12 മിനി: ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ പരിജ്ഞാനം പുസ്തകം ഉപയോഗിക്കുക. ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കുന്നതിന് മാർച്ചിൽ ഒരു പ്രത്യേക ശ്രമം ചെയ്യാൻ നാം ആഗ്രഹിക്കുന്നു. 1998 ആഗസ്റ്റ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലെ 8-ാം ഖണ്ഡികയിലുള്ള അനുഭവം ഹ്രസ്വമായി വിവരിക്കുക. അടുത്തയിടെ ആരെങ്കിലും പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് ഒരു അധ്യയനം തുടങ്ങിയെങ്കിൽ, അതു പുനരവതരിപ്പിച്ചു കാണിക്കുക. 2002 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ “പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ” എന്നതിനെ കുറിച്ച് എല്ലാവരെയും ഓർമിപ്പിക്കുക. പുസ്തകം ഉപയോഗിച്ചുകൊണ്ട്, അനുബന്ധത്തിന്റെ 6-ാം പേജിലെ “നേരിട്ടുള്ള സമീപനം” എന്നതിനു കീഴിലുള്ള നിർദേശങ്ങളിൽ ഒരെണ്ണം പ്രകടിപ്പിച്ചു കാണിക്കുക.
16 മിനി: “പ്രസംഗിക്കുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?”d അനേക വർഷങ്ങളായി പ്രസംഗിക്കുന്നതിൽ തുടരുന്ന ഒന്നോ രണ്ടോ പ്രസാധകരുമായുള്ള അഭിമുഖത്തോടെ ഉപസംഹരിക്കുക. അവർ ഈ വേലയിൽ സ്ഥിരോത്സാഹം കാട്ടിയിരിക്കുന്നത് എന്തുകൊണ്ടെന്നും അത് അവർക്കു പ്രയോജനം ചെയ്തിരിക്കുന്നത് എങ്ങനെയെന്നും അവർ പറയട്ടെ.
ഗീതം 223, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.