സേവനയോഗ പട്ടിക
ഡിസംബർ 10-ന് ആരംഭിക്കുന്ന വാരം
13 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഡിസംബർ 24-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിന്റെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ, ഭൂമിയുടെ അറുതികളിലേക്ക് എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് (1) ഡിസംബർ 8 ലക്കം ഉണരുക!-യും (2) ഡിസംബർ 15 ലക്കം വീക്ഷാഗോപുരവും അവതരിപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക.
12 മിനി: മൂപ്പന്മാർക്ക് അർഹമായ പരിഗണന നൽകുക. രണ്ടോ മൂന്നോ ശുശ്രൂഷാദാസന്മാർ 1999 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 18-19 പേജുകളിലെ വിവരങ്ങൾ ചർച്ച ചെയ്യുന്നു. ലൗകിക തൊഴിൽ, കുടുംബ ഉത്തരവാദിത്വങ്ങൾ, ദിവ്യാധിപത്യ നിയമനങ്ങൾ തുടങ്ങി മൂപ്പന്മാർക്കു കൈകാര്യം ചെയ്യാനുള്ള വിവിധ ചുമതലകളെ കുറിച്ച് അവർ പറയുന്നു. അവരെ പ്രോത്സാഹിപ്പിക്കാനും അവരുടെ ഭാരങ്ങൾ ലഘൂകരിക്കാനും അവർ നൽകുന്ന മാർഗനിർദേശങ്ങൾ പിൻപറ്റാനും കഴിയുന്ന മാർഗങ്ങൾ പരിചിന്തിക്കുക. മൂപ്പന്മാർ അമൂല്യമായ സേവനം അനുഷ്ഠിക്കുന്നുവെന്നും “അസാധാരണയിലും കവിഞ്ഞ പരിഗണന” അവർക്കു നൽകേണ്ടതാണെന്നും ശൂശ്രൂഷാദാസന്മാർ സമ്മതിക്കുന്നു.—1 തെസ്സ. 5:12, 13, NW.
20 മിനി: “യഹോവയുടെ സ്നേഹത്തോടു വിലമതിപ്പു പ്രകടമാക്കുന്നതിന്റെ പ്രയോജനങ്ങൾ—ഭാഗം 2.”a 2-6 വരെയുള്ള ഖണ്ഡികകൾ ചർച്ച ചെയ്യുമ്പോൾ, അടുത്ത കാലത്തെ ദുരന്തങ്ങളും അതിന്റെ അനന്തര ഫലങ്ങളും നിമിത്തം നിരാശിതരോ ഉത്കണ്ഠാകുലരോ ആയിരിക്കുന്നവർക്ക് ആശ്വാസവും പ്രത്യാശയും പകരാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ സഭയെ ക്ഷണിക്കുക. അവയിൽ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിച്ചു കാണിക്കാൻ മുൻകൂട്ടി ക്രമീകരിക്കുക.
ഗീതം 222, സമാപന പ്രാർഥന.
ഡിസംബർ 17-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ഡിസംബർ 25-ലേക്കും ജനുവരി 1-ലേക്കും ഉള്ള പ്രത്യേക വയൽസേവന ക്രമീകരണങ്ങൾ വിവരിക്കുക.
20 മിനി: “ദൈവവചനം ശരിയായി കൈകാര്യം ചെയ്യുക.”b 4-ാം ഖണ്ഡികയിലെ അവതരണം സ്വാഭാവിക രീതിയിൽ പ്രകടിപ്പിച്ചു കാണിക്കാൻ ക്രമീകരണം ചെയ്യുക. ഇപ്പോഴത്തെ ലോകാവസ്ഥകളിൽ അസ്വസ്ഥരായിരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനും പ്രാദേശികമായി ഉപയോഗിച്ച ഫലകരമായ അവതരണം പ്രകടിപ്പിച്ചു കാണിക്കുക. ഹ്രസ്വമായ ഒരു അനുഭവം പറയാവുന്നതാണ്. എന്നിട്ട്, ബൈബിൾ ഉപയോഗിക്കുന്നത് നൽകുന്ന സാക്ഷ്യത്തെ കൂടുതൽ ഫലപ്രദമാക്കുമെന്നു വിചാരിക്കുന്നത് എന്തുകൊണ്ടെന്നു സദസ്സിനോടു ചോദിക്കുക.
17 മനി: “ഞാൻ ഏതു ബൈബിൾ ഭാഷാന്തരമാണ് ഉപയോഗിക്കേണ്ടത്?” പ്രസംഗവും സദസ്യ ചർച്ചയും. പ്രദേശത്തെ ആളുകളുടെ സംസാര ഭാഷയിലുള്ള സമ്പൂർണ ബൈബിൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിശേഷവത്കരിക്കുക.
ഗീതം 225, സമാപന പ്രാർഥന.
ഡിസംബർ 24-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജനുവരിയിലെ സാഹിത്യ സമർപ്പണം ഏതെന്നും സഭയിൽ സ്റ്റോക്കുള്ള പുസ്തകങ്ങൾ ഏവയെന്നും പറയുക. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് രണ്ട് ഹ്രസ്വ മാസികാവതരണങ്ങൾ പ്രകടിപ്പിക്കുക. ഒന്ന് ഡിസംബർ 8 ലക്കം ഉണരുക! ഉപയോഗിച്ചും മറ്റേത് ജനുവരി 1 ലക്കം വീക്ഷാഗോപുരം ഉപയോഗിച്ചും. ഒരെണ്ണം യുവപ്രായത്തിലുള്ള ഒരാൾ നടത്തട്ടെ.
10 മിനി: “2002-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ.” സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. തങ്ങളുടെ നിയമനങ്ങൾ നിറവേറ്റുന്നതിൽ ശുഷ്കാന്തി കാട്ടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
25 മിനി: “സാക്ഷീകരിക്കൽ—ഭൂമിയുടെ അറുതികളിലേക്ക്.” സദസ്യ ചർച്ച. സ്വന്തം പ്രദേശത്തോ ആവശ്യം അധികമുള്ള മറ്റു പ്രദേശങ്ങളിലോ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ കൂടുതലായി എന്തു ചെയ്യാനാകുമെന്നു ഗൗരവപൂർവം ചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. 2001 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലെ വിവരങ്ങൾ പരാമർശിക്കുക. ഫെബ്രുവരിയിൽ നാം നോഹ—അവൻ ദൈവത്തോടുകൂടെ നടന്നു എന്ന വീഡിയോ അവലോകനം ചെയ്യുന്നതായിരിക്കും.
ഗീതം 24, സമാപന പ്രാർഥന.
ഡിസംബർ 31-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. പുതിയ വർഷത്തിൽ നിങ്ങളുടെ സഭയുടെ യോഗസമയങ്ങളിൽ മാറ്റം വരുത്തുന്നെങ്കിൽ, പുതിയ സമയത്ത് ക്രമമായി ഹാജരാകാൻ എല്ലാവരെയും ദയാപൂർവം പ്രോത്സാഹിപ്പിക്കുക. താത്പര്യക്കാർക്കും നിഷ്ക്രിയർക്കും സമയമാറ്റത്തെ കുറിച്ച് അറിയാമെന്ന് ഉറപ്പുവരുത്തുക.
35 മിനി: “‘ദൈവവചനം പഠിപ്പിക്കുന്നവർ’ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പഠിച്ച കാര്യങ്ങൾ നിങ്ങൾ ബാധകമാക്കുന്നുണ്ടോ?” കൺവെൻഷൻ പരിപാടിയുടെ സദസ്യ ചർച്ച. വീക്ഷാഗോപുര അധ്യയന നിർവാഹകൻ കൈകാര്യം ചെയ്യേണ്ടത്. ഒരു മിനിട്ടു നേരത്തെ മുഖവുരയ്ക്കു ശേഷം, ഓരോ ദിവസത്തെയും പരിപാടികൾക്കായി 10-12 മിനിട്ടു നീക്കിവെക്കുക. ഓരോ ഉപശീർഷകത്തിനും കീഴിൽ കൊടുത്തിരിക്കുന്ന മുഖ്യ ആശയങ്ങൾ ഹ്രസ്വമായി അവതരിപ്പിക്കുക, അതിനുശേഷം പിൻവരുന്ന ആശയങ്ങളെ കുറിച്ച് സദസ്യരുടെ അഭിപ്രായം ആരായുക: (1) നിർദേശങ്ങൾ ബാധകമാക്കാൻ അവർ എങ്ങനെ ശ്രമിച്ചിരിക്കുന്നു, (2) അപ്രകാരം ചെയ്യുന്നതിൽനിന്ന് അവർ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു, (3) കൂടുതലായി എന്തു ചെയ്യേണ്ടതുണ്ടെന്ന് അവർ വിചാരിക്കുന്നു. ജീവസ്സുറ്റ ഒരു ചർച്ചയ്ക്കായി ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ഉപയോഗിക്കുക. പഠിച്ച കാര്യങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയാൻ എല്ലാവരെയും സഹായിക്കുക.
ഗീതം 151, സമാപന പ്രാർഥന.
ജനുവരി 7-ന് ആരംഭിക്കുന്ന വാരം
10 മനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: നിങ്ങളുടെ ജീവിതം ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്തുക. 1998 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 8-9 പേജുകൾ കുടുംബാംഗങ്ങൾ ചർച്ച ചെയ്യുന്നു. കുടുംബത്തിനു നിരാശയ്ക്കു പകരം സന്തോഷം കൈവരുത്തുന്ന ഒരു ഗതി അവരെല്ലാം പിൻപറ്റാൻ പിതാവ് ആഗ്രഹിക്കുന്നു. വിവേചന, മൂല്യവത്തായ മുൻഗണനകൾ, യഹോവയിലുള്ള ആശ്രയം എന്നിവയുടെ ആവശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സന്തുഷ്ടി എങ്ങനെ ഉറപ്പാക്കാമെന്നു കാണിക്കുന്ന തിരുവെഴുത്തു പ്രബോധനങ്ങൾ പുനരവലോകനം ചെയ്യുക. ഒരു കുടുംബമെന്ന നിലയിൽ വരുത്താൻ കഴിയുന്ന പ്രായോഗിക പൊരുത്തപ്പെടുത്തലുകളെ കുറിച്ച് അവർ ചർച്ച ചെയ്യുന്നു.
15 മിനി: നമ്മുടെ രാജ്യഹാളിന് അടുത്ത ശ്രദ്ധ നൽകുക. മൂപ്പൻ നടത്തുന്ന പ്രസംഗം. രാജ്യഹാളിന്റെ അവസ്ഥ നോക്കുക. അത് എല്ലായ്പോഴും വൃത്തിയും വെടിപ്പും ഉള്ളതും ആകർഷകവുമാണോ? ഇരിപ്പിടങ്ങൾ, ശബ്ദസംവിധാനം എന്നിവ നല്ല നിലയിലാണോ? നല്ല വായു സഞ്ചാരമുണ്ടോ? യോഗങ്ങൾ നന്നായി ആസ്വദിക്കുന്നതിന് ഇവയൊക്കെ ആവശ്യമാണ്. കക്കൂസ് നല്ല നിലയിലാണോ? ഹാളിന്റെ ഭിത്തിയുടെ അകവശവും പുറവശവും കേടുപാടുകൾ തീർത്ത് നന്നായി സൂക്ഷിച്ചിട്ടുണ്ടോ? ഹാളിന്റെ പരിസരം ഏതവസ്ഥയിലാണ്? ക്രമമായ രാജ്യഹാൾ ശുചീകരണത്തിനുള്ള പട്ടിക കൃത്യമായി പിൻപറ്റുന്നുണ്ടോ? ശ്രദ്ധയോ പുരോഗതിയോ ആവശ്യമായ എന്തെങ്കിലും ഉണ്ടെങ്കിൽ പരാമർശിക്കുക. സ്മാരകത്തിനു മുമ്പായി വിപുലമായ രീതിയിൽ ശുചീകരണത്തിനുള്ള എന്തു പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്? അതിനു മുമ്പായി എന്തെല്ലാം കേടുപോക്കലുകൾ നടത്തേണ്ടതുണ്ട്? ഇക്കാര്യത്തിൽ സഭയ്ക്ക് എപ്രകാരം സഹായിക്കാൻ കഴിയുമെന്നു പറയുക. നമ്മുടെ ആരാധനാ സ്ഥലം യഹോവയുടെ ഭവനത്തിനു ചേർച്ചയിലുള്ള ഭംഗിയും മഹത്ത്വവും പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.—സങ്കീ. 84:1.
ഗീതം 126, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.