ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
2001 സെപ്റ്റംബർ 3 മുതൽ ഡിസംബർ 24 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ മറ്റൊരു കടലാസ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതൊരു ചോദ്യത്തിനും ഉത്തരമെഴുതാൻ ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.)
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. വിശ്വാസം ദൈവാത്മാവിന്റെ ഫലങ്ങളിലൊന്ന് ആയതിനാൽ വിശ്വാസമില്ലാത്ത ആളുകൾ ആ ആത്മാവ് ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നില്ല, അല്ലെങ്കിൽ അവർ തെറ്റായ ഉദ്ദേശ്യത്തോടെ അങ്ങനെ ചെയ്യുകയോ തങ്ങളുടെ ജീവിതത്തിൽ ആത്മാവിന്റെ പ്രവർത്തനത്തെ ചെറുത്തു നിൽക്കുകയോ ചെയ്യുന്നു. (ലൂക്കൊ. 11:13; ഗലാ. 5:22) (rs പേ. 129 ഖ. 1)
2. മൂർഖന് സ്വാഭാവികമായും ചെവികേൾക്കുകയില്ലാത്തതിനാൽ അവയുടെ ചെവികൾ പ്രവർത്തനക്ഷമമല്ലെന്ന് സങ്കീർത്തനം 58:4 (NW) ശരിയായിത്തന്നെ സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; Rbi8 പേ. 1583 കാണുക.)
3. സങ്കീർത്തനം 68:11-ൽ പരാമർശിച്ചിരിക്കുന്ന സ്ത്രീകളുടെ ‘വലിയ ഗണം,’ ശത്രു രാഷ്ട്രങ്ങളെ കീഴടക്കിയപ്പോൾ ഇസ്രായേൽ പുരുഷന്മാർ അടിമത്തത്തിൽനിന്നു മോചിപ്പിച്ച വിദേശ വനിതാ അടിമകളാണ്. [പ്രതിവാര ബൈബിൾ വായന; w86 11/1 പേ. 28 ഖ. 3)
4. ഓരോരുത്തരും മരിക്കുന്ന വിധവും സമയവും ജനനസമയത്തോ അതിനു മുമ്പോ നിശ്ചയിക്കപ്പെട്ടിരിക്കുന്നെങ്കിൽ, അപകടകരമായ സാഹചര്യങ്ങളെ ഒഴിവാക്കുകയോ ഒരുവന്റെ ആരോഗ്യ സംരക്ഷണം നടത്തുകയോ ചെയ്യേണ്ടതില്ല. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകൾ മരണനിരക്കിനു മാറ്റം വരുത്തുകയുമില്ല. (rs പേ. 138 ഖ. 3)
5. “ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു” എന്ന പൗലൊസിന്റെ വാക്കുകൾ, തിമൊഥെയൊസ് തന്റെ കൗമാരത്തിലോ 20-കളുടെ തുടക്കത്തിലോ ആയിരുന്നുവെന്നു സൂചിപ്പിക്കുന്നു. (1 തിമൊ. 4:12) (w99 9/15 പേ. 29 ഖ. 1-3; പേ. 31 ഖ. 2)
6. സങ്കീർത്തനം 110:1-ലെ ‘എന്റെ കർത്താവ്’ എന്ന പ്രയോഗം യേശുവിനെ പരാമർശിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w94 6/1 പേ. 28 ഖ. 5 കാണുക.)
7. സങ്കീർത്തന പുസ്തകത്തിൽ യഹോവ എന്ന പേര് ഏതാണ്ട് 700 പ്രാവശ്യവും അതിന്റെ ഹ്രസ്വരൂപമായ “യാഹ്” 43 പ്രാവശ്യവും പ്രത്യക്ഷപ്പെടുന്നു, എല്ലാംകൂടി ഓരോ സങ്കീർത്തനത്തിലും ദിവ്യ നാമം ശരാശരി 5 പ്രാവശ്യം പരാമർശിച്ചിരിക്കുന്നു. (si പേ. 104 ഖ. 23)
8. യേശുവിനെ കുറിച്ച് തിരുവെഴുത്തുകളിൽ “ഒരു ദൈവം” എന്നും “വീരനാം ദൈവം” എന്നും പറഞ്ഞിട്ടുണ്ടെങ്കിലും ഒരിടത്തും അവനെ സർവശക്തൻ എന്നു പറഞ്ഞിട്ടില്ല. (യോഹ. 1:1, NW; യെശ. 9:6; ഉല്പ. 17:1) (rs പേ. 150 ഖ. 2)
9. സദൃശവാക്യങ്ങളുടെ പുസ്തകത്തിന്റെ പഠനം വാസ്തവത്തിൽ ശലോമോന്റെ സ്വന്തം ജ്ഞാനത്തിന്റെ പഠനമാണ്. (si പേ. 106 ഖ. 1)
10. സദൃശവാക്യങ്ങൾ 21:17-ൽ കാണുന്ന ‘ഉല്ലാസപ്രിയം’ ഒഴിവാക്കാനുള്ള ബൈബിൾ ബുദ്ധിയുപദേശം സൂചിപ്പിക്കുന്നത്, കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കുള്ള സമയം കവർന്നെടുക്കും എന്നതിനാൽ വിനോദം തെറ്റാണ് എന്നാണ്. [പ്രതിവാര ബൈബിൾ വായന; w97 10/1 പേ. 27 ഖ. 7 കാണുക.)
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക:
11. മാർത്തയെ മൃദുവായി ശാസിച്ചതിലൂടെ യേശു എന്തു ചൂണ്ടിക്കാണിച്ചു? (ലൂക്കൊ. 10:40-42) (w99 9/1 പേ. 30 ഖ. 7)
12. യഹോവ സങ്കീർത്തനക്കാരനെ ഏതു “മഹത്വ”ത്തിലേക്കാണ് എടുത്തത്? (സങ്കീ. 73:24) [പ്രതിവാര ബൈബിൾ വായന; w86 12/1 പേ. 27 ഖ. 3 കാണുക.)
13. സങ്കീർത്തനം 84:1-3-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം സേവന പദവികൾ സംബന്ധിച്ച എന്തു വീക്ഷണം സങ്കീർത്തനക്കാരൻ പ്രകടിപ്പിക്കുന്നു? [പ്രതിവാര ബൈബിൾ വായന; w97 3/15 പേ. 8 ഖ. 5-7 കാണുക.)
14. ആളുകൾ ചെയ്യുന്ന സകല കാര്യങ്ങളും യഹോവ മുൻകൂട്ടി അറിയുകയോ നിർണയിക്കുകയോ ചെയ്യുന്നില്ലെന്ന് വെളിപ്പാടു 22:17-ഉം റോമർ 2:4, 5-ഉം പ്രകടമാക്കുന്നത് എങ്ങനെ? (rs പേ. 141 ഖ. 1-2)
15. വെളിപ്പാടു പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന യേശുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ ആദിമ ക്രിസ്ത്യാനികൾ വിശ്വസിച്ചിരുന്നെങ്കിലും, കാലക്രമത്തിൽ ഏതു സ്വാധീന ഘടകങ്ങൾ വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ ഈ ദിവ്യപഠിപ്പിക്കലിനെ തിരസ്കരിക്കുന്നതിലേക്കു നയിച്ചു? (w99 12/1 പേ. 6 ഖ. 3-പേ. 7 ഖ. 5)
16. മറ്റുള്ളവരിൽ ‘വ്യക്തിപരമായ താത്പര്യം’ കാണിക്കുന്നതിൽ ക്രിസ്ത്യാനികൾ എന്തു പരിമിതി വെക്കണം? (ഫിലി. 2:4) (w99 12/1 പേ. 29 ഖ. 1)
17. മക്കൾ “മേശെക്കു ചുററും ഒലിവുതൈകൾപോലെ” ആണെന്ന സങ്കീർത്തനം 128:3-ലെ പരാമർശം എന്തു സൂചിപ്പിക്കുന്നു? [പ്രതിവാര ബൈബിൾ വായന; w00 8/15 പേ. 30 ഖ. 4 കാണുക.)
18. ദൈവത്തിന്റെ പ്രവൃത്തി ഭയാദരവു ജനിപ്പിക്കുന്നതായി നാം കണ്ടെത്തുന്നെങ്കിൽ അതു നമ്മെ എങ്ങനെ ബാധിക്കും? (സങ്കീ. 139:14) [പ്രതിവാര ബൈബിൾ വായന; w93 10/1 പേ. 15 ഖ. 18)
19. അധാർമികതയുടെ അനന്തരഫലങ്ങൾ “കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും” ഉള്ളതായി സദൃശവാക്യങ്ങൾ 5:3, 4 പറയുന്നത് എന്തുകൊണ്ട്? [പ്രതിവാര ബൈബിൾ വായന; w00 7/15 പേ. 29 ഖ. 2 കാണുക.)
20. സദൃശവാക്യങ്ങൾ 14:29-നു ചേർച്ചയിൽ, അക്ഷമയുടെയും അനിയന്ത്രിത കോപത്തിന്റെയും അനന്തരഫലങ്ങൾ ഒഴിവാക്കാൻ വിവേകത്തിനു നമ്മെ എങ്ങനെ സഹായിക്കാനാകും? [പ്രതിവാര ബൈബിൾ വായന; w97 3/15 പേ. 13 ഖ. 7-8]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. യഥാർഥ പ്രവാചകന്മാർ _________________________ സംസാരിക്കുകയും _________________________ പ്രഖ്യാപിക്കുകയും ചെയ്തു. (ആവ. 18:18-20; 1 യോഹ. 4:1-3) (rs പേ. 133 ഖ. 1, 4)
22. സദൃശവാക്യങ്ങളുടെ ഉദ്ദേശ്യം രണ്ടാണ്—________ ഉൾനടുക, ___________________ നൽകുക. (സദൃ. 1:1-4) (w99 പേ. 13 ഖ. 2)
23. “അത്യുന്നതന്റെ രഹസ്യസ്ഥലം” __________ സംബന്ധിച്ച വിവാദവിഷയത്തിൽ ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിക്കുന്നവർക്കുള്ള _________________________ സ്ഥലമാണ്; അത് _________________________ മനുഷ്യർക്ക് അജ്ഞാതമാണ് അഥവാ “രഹസ്യ”മാണ്. (സങ്കീ. 91:1, NW) [പ്രതിവാര ബൈബിൾ വായന; w86 12/1 പേ. 29 ഖ. 2)
24. ‘യഹോവയുടെ ഉപകാരങ്ങൾ [“പ്രവൃത്തികൾ,” NW) മറക്കാതിരിക്കുന്നത്’ “അവന്റെ പ്രവൃത്തിക”ളെ കുറിച്ച്, 103-ാം സങ്കീർത്തനത്തിൽ വിവരിച്ചിരിക്കുന്ന അവന്റെ സ്നേഹദയാ പ്രവൃത്തികളെ കുറിച്ച് _________________________ വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നു. (സങ്കീ. 103:2) [പ്രതിവാര ബൈബിൾ വായന; w99 5/15 പേ. 21 ഖ. 5-6 കാണുക.)
25. സദൃശവാക്യങ്ങൾ _________________________ പ്രയോഗിക്കുന്ന, _________________________ ഉദ്ദേശിച്ചുള്ള, സാരവത്തായ മൊഴികളാണ്. (si പേ. 107 ഖ. 6)
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ശൗൽ തന്നോടു പെരുമാറിയ വിധത്തെപ്രതി കോപിക്കാൻ കാരണമുണ്ടായിരുന്നെങ്കിലും ദാവീദ് തന്റെ കോപത്തെ നിയന്ത്രിച്ചു, കാരണം (ശൗൽ അപൂർണനാണെന്നും ദൈവദാസന്മാർ ക്ഷമ പ്രകടമാക്കണമെന്നും അവൻ തിരിച്ചറിഞ്ഞു; യഹോവയുമായുള്ള തന്റെ ബന്ധം അവന്റെ മനസ്സിൽ വളരെ വ്യക്തമായി ഉണ്ടായിരുന്നു; മറ്റുള്ളവരെ വിധിക്കുന്നത് തെറ്റാണെന്ന് അവന് അറിയാമായിരുന്നു). (1 ശമൂ. 24:6, 15) (w99 8/15 പേ. 8 ഖ. 7)
27. ഗ്രാഹ്യം, ഉൾക്കാഴ്ച, വിവേകം, ചിന്താപ്രാപ്തി എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉൾപ്പെട്ടതാണു (ജ്ഞാനം; ശിക്ഷണം; നീതി); ഒരു കാര്യത്തെ അതിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു കാണാനും അതിന്റെ ഭാഗങ്ങൾക്ക് മുഴു സംഗതിയുമായുള്ള ബന്ധം മനസ്സിലാക്കുകവഴി അതിന്റെ ഘടന വിവേചിച്ച് അറിയാനും ഉള്ള പ്രാപ്തിയാണ് (നന്മ; ഗ്രാഹ്യം; നല്ല ന്യായനിർണയം). (സദൃ. 1:1-4) (w99 9/15 പേ. 13 ഖ. 2)
28. പോത്തീഫറിന്റെ ഭാര്യയുടെ അധാർമിക പ്രലോഭനത്തെ ചെറുത്തുനിൽക്കാനുള്ള യോസേഫിന്റെ ശക്തി (പരസംഗത്തെ കുറ്റംവിധിക്കുന്ന മോശൈക ന്യായപ്രമാണത്തെ കുറിച്ചുള്ള അവന്റെ അറിവിൽനിന്ന്; അവളുടെ ഭർത്താവിന്റെ വലിയ പദവിയോടുള്ള ആരോഗ്യകരമായ ഒരു ഭയത്തിൽനിന്ന്; യഹോവയുമായുള്ള തന്റെ ബന്ധത്തെ മൂല്യവത്തായി കണക്കാക്കിയതിൽനിന്ന്) ഉടലെടുത്തതാണ്. (ഉല്പ. 39:7-9) (w99 10/1 പേ. 29 ഖ. 3)
29. സങ്കീർത്തനം 119-ന്റെ എഴുത്തുകാരന് (ദൈവത്തിന്റെ വചനത്തോട് അഥവാ നിയമത്തോട്; ജീവനാകുന്ന സമ്മാനത്തോട്; രക്ഷയുടെ പ്രത്യാശയോട്) ആഴമായ വിലമതിപ്പുണ്ടായിരുന്നു, അത് ആ സങ്കീർത്തനത്തിലെ മിക്കവാറും എല്ലാ വാക്യങ്ങളിലും പരാമർശിച്ചിരിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w99 11/1 പേ. 9 ഖ. 5; w87 4/1 പേ. 26 ഖ. 2)
30. (റോമർക്ക്; ഗലാത്യർക്ക്; എബ്രായർക്ക്) ഉള്ള പൗലൊസിന്റെ ലേഖനത്തിലെ ആദ്യ രണ്ട് അധ്യായങ്ങളിൽ യേശുക്രിസ്തുവിന്റെ (ശ്രേഷ്ഠ സ്ഥാനത്തെ; സ്നാപനത്തെ; ഭൗമിക ശുശ്രൂഷയെ) കുറിച്ച് സങ്കീർത്തനങ്ങളിൽ നിന്നുള്ള അനേകം ഉദ്ധരണികൾ നാം കാണുന്നു. (si പേ. 105 ഖ. 28)
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
സദൃ. 2:19; 14:15; 18:17; റോമ. 10:17; എബ്രാ. 13:18
31. വിശ്വാസം ആർജിക്കുന്നതിന്, ഒരു വ്യക്തി ആദ്യം ബൈബിൾ എന്തു പറയുന്നുവെന്ന് കണ്ടെത്തി അതു ശ്രദ്ധാപൂർവം പരിശോധിക്കണം. (rs പേ. 131 ഖ. 1)
32. ക്രിസ്ത്യാനികൾക്ക് അവിശ്വസ്തമോ മറ്റുള്ളവരുടെ ന്യായമായ താത്പര്യങ്ങളെ അവഗണിക്കുന്നതോ ആയ ബിസിനസ് നടപടികളിൽ ഏർപ്പെടാനാവില്ല. (w99 9/15 പേ. 10 ഖ. 2)
33. ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നവർ മടങ്ങിവരാൻ കഴിയാത്ത ഒരു അവസ്ഥയിൽ, അതായത് മരണത്തിൽ, എത്തിച്ചേർന്നേക്കാം. (w99 11/15 പേ. 27 ഖ. 4-5)
34. ബുദ്ധിമാനും വകതിരിവുള്ളവനുമായ വ്യക്തി തന്റെ നടപടികളുടെ പരിണതഫലങ്ങൾ ജ്ഞാനപൂർവം തൂക്കിനോക്കുന്നു, ജനപ്രീതിയുള്ളതുകൊണ്ടു മാത്രം ഏതെങ്കിലും ഒരു പുതിയ പ്രവണതയെ അയാൾ അന്ധമായി പിന്തുടരുന്നില്ല. [പ്രതിവാര ബൈബിൾ വായന; g94 12/8 പേ. 16 ഖ. 1)
35. ഒരുവന്റെ ന്യായവാദം കഴമ്പുള്ളതും ശരിയായതുമായി തോന്നിയേക്കാമെങ്കിലും, ഒരു നിഗമനത്തിൽ എത്തുന്നതിനു മുമ്പ് സംഗതിയുടെ രണ്ടു വശവും കേൾക്കുന്നതു ജ്ഞാനമാണ്. (si പേ. 111 ഖ. 36)