വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/01 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
  • ഉപതലക്കെട്ടുകള്‍
  • നവംബർ 12-ന്‌ ആരംഭി​ക്കുന്ന വാരം
  • നവംബർ 19-ന്‌ ആരംഭി​ക്കുന്ന വാരം
  • നവംബർ 26-ന്‌ ആരംഭി​ക്കുന്ന വാരം
  • ഡിസംബർ 3-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 11/01 പേ. 2

സേവന​യോഗ പട്ടിക

നവംബർ 12-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 179

8 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ നിന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ.

17 മിനി: ന്യായവാദം പുസ്‌ത​ക​ത്തി​ന്റെ സവി​ശേ​ഷ​തകൾ. സദസ്യ ചർച്ച. ബൈബിൾ പഠിപ്പി​ക്ക​ലു​കൾ വിശദീ​ക​രി​ക്കു​ന്ന​തിൽ പുസ്‌ത​ക​ത്തി​ന്റെ വിവിധ സവി​ശേ​ഷ​തകൾ വളരെ സഹായ​ക​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണാൻ പിൻവ​രുന്ന ഉദാഹ​ര​ണങ്ങൾ പരിചി​ന്തി​ക്കുക: നിർവ​ച​നങ്ങൾ, “രാജ്യം” (പേജ്‌ 225-6) അല്ലെങ്കിൽ “ആത്മാവ്‌” (പേജ്‌ 380) എന്നിവ​യു​ടേതു പോലു​ള്ളവ; ഒരു താരതമ്യ പഠനത്തി​നു സഹായി​ക്കുന്ന വിവിധ ഭാഷാ​ന്ത​ര​ങ്ങ​ളിൽ നിന്നുള്ള ഉദ്ധരണി​കൾ, ബൈബി​ളിൽ എവിടെ എങ്ങനെ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു (പേജ്‌ 191-3) അല്ലെങ്കിൽ നരകത്തെ സംബന്ധിച്ച സത്യം (പേജ്‌ 169-70) എന്നിവ വ്യക്തമാ​ക്കു​ന്ന​തിന്‌; പട്ടികകൾ, മറ്റു മതങ്ങളിൽനിന്ന്‌ നമ്മെ വ്യത്യ​സ്‌ത​രാ​ക്കി നിറു​ത്തുന്ന വിശ്വാ​സങ്ങൾ വിശദീ​ക​രി​ക്കു​ന്നവ (പേജ്‌ 199-201) അല്ലെങ്കിൽ ഏതു മതമാണു ശരി​യെന്ന്‌ ഒരുവന്‌ എങ്ങനെ അറിയാം എന്നു കാണി​ക്കു​ന്നവ (പേജ്‌ 328-30); ചരിത്ര പശ്ചാത്തലം, ക്രിസ്‌തു​മ​സ്സി​ന്റെ ഉത്ഭവം (പേജ്‌ 176-8) അല്ലെങ്കിൽ ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ നിഷ്‌പക്ഷത (പേജ്‌ 273-5) വെളി​പ്പെ​ടു​ത്തു​ന്നത്‌; ശാസ്‌ത്രീയ തെളി​വു​കൾ, സൃഷ്ടിയെ പിന്തു​ണ​യ്‌ക്കു​ന്നവ (പേജ്‌ 85-6) അല്ലെങ്കിൽ മാരി​ഹ്വാ​ന​യു​ടെ​യും പുകയി​ല​യു​ടെ​യും ഉപയോ​ഗം ഹാനി​ക​ര​മാ​ണെന്നു കാണി​ക്കു​ന്നവ (പേജ്‌ 108-11). വയൽശു​ശ്രൂ​ഷ​യിൽ അവസരം ലഭിക്കു​മ്പോ​ഴെ​ല്ലാം ഈ മികച്ച പഠിപ്പി​ക്കൽ സഹായി ഉപയോ​ഗി​ക്കാൻ പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: “യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടു വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ—ഭാഗം 1.” 3-6 ഖണ്ഡികകൾ ചർച്ച ചെയ്യു​മ്പോൾ, വീടു​തോ​റു​മുള്ള വേലയി​ലും തെരുവു സാക്ഷീ​ക​ര​ണ​ത്തി​ലും മടക്കസ​ന്ദർശ​ന​ത്തി​ലും ബൈബിൾ അധ്യയ​ന​ത്തി​ലും ഉണ്ടായ പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനുഭ​വങ്ങൾ വിവരി​ക്കാൻ സഭയെ ക്ഷണിക്കുക.

ഗീതം 200, സമാപന പ്രാർഥന.

നവംബർ 19-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 172

8 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

22 മിനി: “നിങ്ങളു​ടെ ഗ്രഹണ പ്രാപ്‌തി​കൾ വികസി​പ്പി​ക്കുക.” കഴിഞ്ഞ സേവന വർഷം നടന്ന പ്രത്യേക സമ്മേളന ദിന പരിപാ​ടി​യു​ടെ ജീവസ്സുറ്റ ഒരു അവലോ​കനം മൂപ്പൻ നടത്തുന്നു.

ഗീതം 195, സമാപന പ്രാർഥന.

നവംബർ 26-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 177

15 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നവംബ​റി​ലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. “മാസി​കകൾ വിശേ​ഷ​വ​ത്‌ക​രി​ക്കാൻ പറയാ​വു​ന്നത്‌” എന്നതിനു കീഴിലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌ നന്നായി തയ്യാറായ രണ്ടു മാസികാ അവതര​ണങ്ങൾ പ്രകടി​പ്പി​ക്കുക—നവംബർ 8 ഉണരുക! ഉപയോ​ഗി​ച്ചുള്ള ആദ്യത്തെ അവതര​ണ​വും നവംബർ 15 വീക്ഷാ​ഗോ​പു​രം ഉപയോ​ഗി​ച്ചുള്ള അവതര​ണ​വും. ഡിസം​ബ​റിൽ യുവജ​നങ്ങൾ ചോദി​ക്കു​ന്നു പുസ്‌തകം സമർപ്പി​ക്കു​മ്പോൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌ ഒരു അവതരണം എങ്ങനെ കണ്ടെത്താ​മെന്നു വിശദീ​ക​രി​ക്കുക. വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചി​ക​യിൽ (ഇംഗ്ലീഷ്‌) “Presentations” [“അവതരണങ്ങൾ”] എന്നതിനു കീഴി​ലും “List by Publication” [“പ്രസിദ്ധീകരണ ക്രമത്തി​ലുള്ള പട്ടിക”] എന്ന ഉപശീർഷ​ക​ത്തിൻ കീഴി​ലും നോക്കുക. ഒന്നോ രണ്ടോ ഉദാഹ​ര​ണങ്ങൾ പറയുക.

15 മിനി: “എനിക്ക്‌ എവിടെ സമയം കണ്ടെത്താ​നാ​കും?” പ്രസം​ഗ​വും സദസ്യ ചർച്ചയും. 2000 ഒക്‌ടോ​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 20-1 പേജു​ക​ളി​ലെ “ചിലർ പഠനത്തി​നാ​യി സമയം കണ്ടെത്തുന്ന വിധം” എന്ന ഉപശീർഷ​ക​ത്തി​നു കീഴി​ലുള്ള 9-10 ഖണ്ഡിക​ക​ളി​ലെ മുഖ്യ ആശയങ്ങൾ ഉൾപ്പെ​ടു​ത്തുക. അനാവശ്യ അനുധാ​വ​നങ്ങൾ ഒഴിവാ​ക്കി​ക്കൊണ്ട്‌ കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങൾക്കു തങ്ങൾ സമയം കണ്ടെത്തി​യി​രി​ക്കുന്ന പ്രാ​യോ​ഗിക വിധങ്ങളെ കുറിച്ചു വിവരി​ക്കാൻ സദസ്സിനെ ക്ഷണിക്കുക. വ്യക്തി​പ​ര​മായ പഠനത്തി​നും കുടുംബ അധ്യയ​ന​ത്തി​നും സഭാ​യോ​ഗ​ങ്ങൾക്കും വയൽശു​ശ്രൂ​ഷ​യ്‌ക്കും ദൈനം​ദിന ബൈബിൾ വായന​യ്‌ക്കും വേണ്ടി സമയം പട്ടിക​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആവശ്യം ഊന്നി​പ്പ​റ​യുക.

15 മിനി: കുട്ടികൾ യഹോ​വയെ സ്‌തു​തി​ക്കു​ന്നു. സദസ്യ ചർച്ച. മിക്ക സഭകളി​ലും പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ക്കുന്ന അനേകം കുട്ടികൾ ഉണ്ട്‌. മിക്ക​പ്പോ​ഴും സാക്ഷ്യം നൽകേണ്ടി വരുന്നത്‌ മുതിർന്ന​വർക്കാ​ണെ​ങ്കി​ലും അവർ അങ്ങനെ ചെയ്യു​ന്നത്‌ ഉചിത​മാണ്‌. (സങ്കീ. 148:12, 13; മത്താ. 21:15, 16) പരിശീ​ല​ന​വും പ്രോ​ത്സാ​ഹ​ന​വും നൽകി​ക്കൊണ്ട്‌ മാതാ​പി​താ​ക്ക​ളും മറ്റു പ്രസാ​ധ​ക​രും കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ താത്‌പ​ര്യം എടുക്കു​മ്പോൾ അവർ വയൽസേ​വ​ന​ത്തിൽ വളരെ​യേറെ സന്തോഷം അനുഭ​വി​ക്കു​ന്നു. വീടു​തോ​റു​മുള്ള വേലയി​ലും മടക്കസ​ന്ദർശ​ന​ങ്ങ​ളി​ലും അവരെ​ക്കൂ​ടി ഉൾപ്പെ​ടു​ത്താ​വുന്ന വിധങ്ങളെ കുറിച്ച്‌ സദസ്സിൽനിന്ന്‌ അഭി​പ്രാ​യങ്ങൾ ക്ഷണിക്കുക. എപ്രകാ​രം മാസി​കകൾ സമർപ്പി​ക്കു​ക​യും അവതര​ണ​ത്തിൽ ബൈബിൾ ഉപയോ​ഗി​ക്കു​ക​യും വീട്ടു​വാ​തിൽക്കൽ ആത്മവി​ശ്വാ​സ​ത്തോ​ടെ സംസാ​രി​ക്കു​ക​യും ചെയ്യാ​മെന്നു പഠിക്കാൻ കുട്ടി​കളെ സഹായി​ക്കു​ന്ന​തിന്‌ തങ്ങൾ എന്തു ചെയ്‌തി​രി​ക്കു​ന്നു​വെന്ന്‌ മാതാ​പി​താ​ക്ക​ളോ​ടു ചോദി​ക്കുക. കുട്ടി​കളെ അഭിന​ന്ദി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾക്ക്‌ ഊന്നൽ നൽകുക. പ്രസാ​ധ​ക​രായ ഒന്നോ രണ്ടോ കുട്ടി​ക​ളു​മാ​യി അഭിമു​ഖം നടത്തുക, പ്രസം​ഗ​വേ​ല​യിൽ അവർ ആസ്വദി​ക്കു​ന്നത്‌ എന്താ​ണെ​ന്നും അത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അവർ പറയട്ടെ.

ഗീതം 198, സമാപന പ്രാർഥന.

ഡിസംബർ 3-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 170

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ചോദ്യ​പ്പെട്ടി പുനര​വ​ലോ​കനം ചെയ്യുക.

15 മിനി: “ശക്തിക്കാ​യി യഹോ​വ​യിൽ ആശ്രയി​ക്കുക.” 1999 ഒക്‌ടോ​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 18-19 പേജു​ക​ളി​ലെ 6-8 ഖണ്ഡിക​ക​ളിൽ നിന്നുള്ള ഹ്രസ്വ​മായ അഭി​പ്രാ​യങ്ങൾ ഉൾപ്പെ​ടു​ത്തുക.

20 മിനി: “അധ്യയ​നങ്ങൾ തുടങ്ങു​ന്ന​തിന്‌ ഒരു പുതിയ ഉപകരണം!” സേവന മേൽവി​ചാ​രകൻ നടത്തുന്ന സദസ്യ ചർച്ച. ലഭ്യ​മെ​ങ്കിൽ, ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന പുതിയ ലഘു​ലേ​ഖ​യു​ടെ ഓരോ പ്രതി ഹാജരാ​യി​രി​ക്കുന്ന എല്ലാവർക്കും സേവക​ന്മാർ വിതരണം ചെയ്യട്ടെ. “മാസി​കകൾ വിശേ​ഷ​വ​ത്‌ക​രി​ക്കാൻ പറയാ​വു​ന്നത്‌” എന്ന ചതുര​ത്തി​ലെ നിർദേ​ശങ്ങൾ ഉപയോ​ഗിച്ച്‌, നന്നായി തയ്യാറായ രണ്ട്‌ അവതര​ണ​ങ്ങ​ളു​ടെ പ്രകട​ന​ങ്ങ​ളും ഉൾപ്പെ​ടു​ത്തുക. ഒരു പ്രസാ​ധകൻ നവംബർ 8 ഉണരുക!യും (രണ്ടാമത്തെ അവതരണം) മറ്റൊരു പ്രസാ​ധകൻ ഡിസംബർ 1 വീക്ഷാ​ഗോ​പു​ര​വും അവതരി​പ്പി​ക്കു​ന്നു. ഓരോ പ്രകട​ന​ത്തി​ലും, വീട്ടു​കാ​രന്‌ ബൈബി​ളി​നെ കുറിച്ച്‌ അറിയാൻ ലഘുലേഖ നൽകി​ക്കൊണ്ട്‌ പ്രസാ​ധകൻ ഉപസം​ഹ​രി​ക്കു​ന്നു—ഒന്ന്‌ മാസിക സ്വീക​രി​ക്കാത്ത ആൾക്കും മറ്റേത്‌ മാസിക സ്വീക​രി​ക്കുന്ന ആൾക്കും. ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടുന്ന എല്ലാവർക്കും ഈ പുതിയ ലഘുലേഖ നൽകാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ഗീതം 191, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക