സേവനയോഗ പട്ടിക
കുറിപ്പ്: വരും മാസങ്ങളിൽ പതിവുപോലെ വാരം തോറും നമ്മുടെ രാജ്യ ശുശ്രൂഷയിൽ സേവനയോഗം പട്ടികപ്പെടുത്തുന്നതായിരിക്കും. സഭകൾക്ക് “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയത്തക്കവണ്ണം ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ പട്ടികയിൽ വരുത്താവുന്നതാണ്. ഈ മാസത്തെ അനുബന്ധത്തിലെ പ്രാദേശികമായി ബാധകമാകുന്ന പ്രത്യേക ബുദ്ധിയുപദേശങ്ങൾ വീണ്ടും പരിചിന്തിക്കുന്നതിനായി കൺവെൻഷനു തൊട്ടുമുമ്പുള്ള സേവനയോഗത്തിലെ 15 മിനിട്ട് ഉപയോഗിക്കുക. കൺവെൻഷൻ സവിശേഷ ആശയങ്ങളുടെ പരിചിന്തനത്തിനായി ഡിസംബറിൽ ഒരു മുഴു സേവനയോഗം ഉപയോഗിക്കുന്നതായിരിക്കും. ആ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ നമുക്ക് എല്ലാവർക്കും കൺവെൻഷൻ സമയത്ത് അർഥവത്തായ കുറിപ്പുകൾ എടുക്കാവുന്നതാണ്. വ്യക്തിപരമായും വയൽശുശ്രൂഷയിലും ബാധകമാക്കാൻ ആഗ്രഹിക്കുന്ന ആശയങ്ങളും അതിൽ ഉൾപ്പെടുത്തുക. കൺവെൻഷനെ തുടർന്ന്, ലഭിച്ച നിർദേശങ്ങൾ എങ്ങനെ ബാധകമാക്കി എന്നു വിവരിക്കുന്നതിനും നമുക്കു തയ്യാറായിരിക്കാവുന്നതാണ്. ലഭിച്ച നല്ല നിർദേശങ്ങളിൽനിന്ന് നാം എങ്ങനെ പ്രയോജനം നേടി എന്നു കേൾക്കുന്നത് പരസ്പരം കെട്ടുപണി ചെയ്യുന്നതായിരിക്കും.
ജൂലൈ 9-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. സേവനയോഗ പൊരുത്തപ്പെടുത്തലിനെ സംബന്ധിച്ചും ഡിസംബറിൽ സേവനയോഗ പരിപാടിയിൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ സവിശേഷ ആശയങ്ങളുടെ പുനരവലോകനം നടത്തുമ്പോൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനെ സംബന്ധിച്ചും മുകളിൽ കൊടുത്തിരിക്കുന്ന കുറിപ്പ് പരിചിന്തിക്കുക.
17 മിനി: യുവജനങ്ങളേ—നിങ്ങളുടെ തൊഴിലിന്റെ ചെലവു കണക്കുകൂട്ടുക. ഒരു പിതാവ് തന്റെ കൗമാരപ്രായത്തിലുള്ള മകനോടോ മകളോടോ ഒപ്പം ലൗകിക തൊഴിലിൽ അനുഭവ പരിചയമുള്ള ഒരു മൂപ്പനെ സന്ദർശിക്കുന്നു. തൊഴിൽ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ചു മൂന്നാഴ്ച മുമ്പ് നടത്തിയ സേവനയോഗ പരിപാടിയെ കുറിച്ചു പരിചിന്തിച്ച ശേഷം സാധാരണ പയനിയർ സേവനം ഏറ്റെടുക്കുന്നതിനെ കുറിച്ച് ആ കുട്ടി ഗൗരവമായി ചിന്തിക്കുന്നു. എന്നാൽ തന്റെ ഭൗതിക ആവശ്യങ്ങൾക്കു വേണ്ടി എങ്ങനെ കരുതും എന്നതിനെ സംബന്ധിച്ച് അവന്/അവൾക്ക് നിശ്ചയമില്ല. സമനിലയോടു കൂടിയ വീക്ഷണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം മൂപ്പൻ ഊന്നിപ്പറയുന്നു. (1999 സെപ്റ്റംബർ 1 വീക്ഷാഗോപുരം, പേജ് 11, ഖണ്ഡിക 13) തങ്ങളുടെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു സജ്ജരായിരിക്കാൻ ഏതെങ്കിലും പരിശീലനം സിദ്ധിക്കുന്നത് ബുദ്ധിയായിരിക്കും. ചുരുങ്ങിയ സമയവും പണവും ചെലവഴിച്ചുകൊണ്ട് നേടാവുന്ന അടിസ്ഥാന വൈദഗ്ധ്യം മാത്രം സമ്പാദിച്ചതിലൂടെ പലരും വിജയം കണ്ടെത്തിയിരിക്കുന്നു. (1996 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരം, പേജ് 14; യുവജനങ്ങൾ ചോദിക്കുന്നു, പേജ് 178) 1996 മാർച്ച് 8 ഉണരുക!-യുടെ 9-11 പേജുകളും അനുയോജ്യമായ ലൗകിക തൊഴിൽ കണ്ടുപിടിക്കുന്നതിനെ അല്ലെങ്കിൽ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച ചില പ്രായോഗിക നിർദേശങ്ങളും അവർ ചർച്ച ചെയ്യുന്നു.
20 മിനി: “ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ നിങ്ങൾക്കു സാധിക്കുമോ?”a പ്രാദേശിക പ്രസാധകർ ഒറ്റപ്പെട്ട അല്ലെങ്കിൽ അധികം പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശത്തു പ്രവർത്തിച്ചതിന്റെ പ്രോത്സാഹജനകമായ അനുഭവങ്ങളും ഉൾപ്പെടുത്തുക.—നമ്മുടെ ശുശ്രൂഷ പുസ്തകം, പേജ് 112-13.
ഗീതം 42, സമാപന പ്രാർഥന.
ജൂലൈ 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: സകല ജനതകൾക്കുമുള്ള സുവാർത്ത. സദസ്യ ചർച്ചയും പ്രകടനവും. ഈ രാജ്യത്ത് പല ഭാഷക്കാരായ ആളുകളുണ്ട്. സകല ജനതകൾക്കുമുള്ള സുവാർത്ത എന്ന ചെറുപുസ്തകം ഉപയോഗിച്ച് മറ്റൊരു ഭാഷക്കാരനോട് എങ്ങനെ സാക്ഷീകരിക്കാം എന്നു കാണിക്കുക. രണ്ടാം പേജിൽ കൊടുത്തിരിക്കുന്ന “ഈ ചെറുപുസ്തകത്തിന്റെ ഉപയോഗം” ചുരുക്കിപ്പറയുക. നിങ്ങളുടെ സഭയുടെ ഭാഷയിൽ കൊടുത്തിരിക്കുന്ന അവതരണം വായിക്കുക. മറ്റൊരു ഭാഷ സംസാരിക്കുന്ന ആളെ വീട്ടുവാതിൽക്കൽ കണ്ടുമുട്ടുമ്പോൾ എന്തുചെയ്യണം എന്നതു പ്രകടിപ്പിക്കുക. നിങ്ങളുടെ പ്രദേശത്ത് ഇത് എങ്ങനെ ചെയ്തു എന്നതിന്റെ ഏതെങ്കിലും നല്ല അനുഭവം ഉണ്ടെങ്കിൽ പറയുക.—1998 ഫെബ്രുവരി നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം, ഖണ്ഡിക 7-8 കാണുക.
20 മിനി: “പിന്മാറി നിൽക്കരുത്!”b സമയം അനുവദിക്കുന്നതനുസരിച്ച് 1999 ഡിസംബർ 15 വീക്ഷാഗോപുരത്തിന്റെ 25-ാം പേജിൽനിന്നുള്ള അനുഭവങ്ങൾ പറയുക.
ഗീതം 63, സമാപന പ്രാർഥന.
ജൂലൈ 23-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
20 മിനി: യുവജനങ്ങളേ—നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വിവേചന ഉള്ളവരായിരിക്കുക. അനുബന്ധ വിദ്യാഭ്യാസത്തെ കുറിച്ച് ഒരു മൂപ്പൻ ചില മാതാപിതാക്കളുമായും അവരുടെ കൗമാരപ്രായക്കാരായ കുട്ടികളുമായും സംസാരിക്കുന്നു. 1999 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിന്റെ 16-17 പേജുകളിലെ 11-13 ഖണ്ഡികകൾ ചർച്ച ചെയ്യുന്നതിൽ മൂപ്പൻ നേതൃത്വം വഹിക്കുന്നു. അവരുടെ മുൻഗണനാ പട്ടികയിൽ മുഴുസമയ ശുശ്രൂഷ ഒന്നാമതു വരേണ്ടത് എന്തുകൊണ്ട് എന്നതിന് ഊന്നൽ നൽകുന്നു. (1996 ഡിസംബർ 1 വീക്ഷാഗോപുരം, പേജ് 18-19, ഖണ്ഡിക 13-15) അതിനുശേഷം അവർ 1998 മാർച്ച് 8 ഉണരുക!-യുടെ 20-1 പേജുകളിലെ ബുദ്ധിയുപദേശം അവലോകനം ചെയ്യുന്നു. അനുബന്ധ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്തുന്നതിൽ വിവേചന പ്രകടമാക്കേണ്ടതിന്റെയും ശുശ്രൂഷയിൽ ഉത്സാഹപൂർവം പങ്കെടുക്കുന്നതിന് ഒരുവനെ പിന്തുണയ്ക്കാൻ മാത്രമായി അതിനെ ഉപയോഗിക്കേണ്ടതിന്റെയും ആവശ്യത്തെക്കുറിച്ച് ഊന്നിപ്പറയുക. ഒന്നാമതു രാജ്യ താത്പര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള യേശുവിന്റെ ബുദ്ധിയുപദേശം അനുസരിച്ചു പ്രവർത്തിക്കേണ്ടതാണെന്ന് എല്ലാവരും സമ്മതിക്കുന്നു.—മത്താ. 6:33.
20 മിനി: “യെശയ്യാ പ്രവചനം പഠിക്കാൻ ഒരുങ്ങുക!”c യെശയ്യാ പുസ്തകം പഠിക്കുന്നതിൽനിന്ന് നമുക്ക് എന്തു പ്രയോജനം ലഭിക്കും എന്നതിനെ സംബന്ധിച്ച് ഹ്രസ്വമായി അഭിപ്രായം പറയുക. (യെശയ്യാ പ്രവചനം 1-ന്റെ 1-ാം അധ്യായത്തിലെ 10-12 ഖണ്ഡികകൾ കാണുക.) സഭാ പുസ്തകാധ്യയനത്തിന് ക്രമമായി ഹാജരാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 53, സമാപന പ്രാർഥന.
ജൂലൈ 30-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂലൈ മാസത്തെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
14 മിനി: “കൺവെൻഷനുകൾ—സന്തോഷിക്കാനുള്ള സമയം!” മൂപ്പൻ നടത്തുന്ന പ്രസംഗം. ബൈബിൾ കാലങ്ങളിൽ യഹോവയുടെ ജനത്തിന്റെ വലിയ കൂടിവരവുകൾ നടത്തിയിരുന്നത് എന്തുകൊണ്ടെന്നും അവ ഇന്നും പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ടെന്നും വിവരിക്കുക. ഈ അവസരങ്ങൾ ശക്തിപ്പെടുത്തുന്ന സഹവാസവും ജീവത്പ്രധാനമായ ആത്മീയ ആഹാരവും പ്രദാനം ചെയ്യുന്നു. എല്ലാവരും ഡിസ്ട്രിക്റ്റ് കൺവെൻഷന് മൂന്നു ദിവസവും ഹാജരാകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
16 മിനി: ‘“മാന്യമായും ക്രമീകരണപ്രകാരവും” സംഘടിപ്പിച്ചിരിക്കുന്നു.’d ഒരു കൺവെൻഷൻ സംഘടിപ്പിക്കുന്നതിന് ചെയ്യേണ്ട വിപുലമായ ക്രമീകരണങ്ങളെ കുറിച്ചു വിവരിക്കുക. നമ്മുടെ പ്രയോജനത്തിനായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങളോടു പൂർണമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക. ഉചിതമായ ആദരവു പ്രകടമാക്കാനും അനാവശ്യമായ പ്രശ്നങ്ങൾ ഒഴിവാക്കാനും കഴിയുന്ന വിധങ്ങളെ കുറിച്ച് അവലോകനം ചെയ്യുക.
ഗീതം 31, ഉപസംഹാര പ്രാർഥന.
ആഗസ്റ്റ് 6-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജോലി സ്ഥലത്തേക്കുള്ള യാത്രാ മധ്യേയോ അവധിക്കു പോയപ്പോഴോ സാക്ഷികളല്ലാത്ത ബന്ധുക്കളെ സന്ദർശിച്ചപ്പോഴോ അനൗപചാരിക സാക്ഷീകരണം നടത്തിയതിന്റെ അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
17 മിനി: “ശ്രദ്ധിച്ചുകേട്ട് കൂടുതൽ പ്രബോധനം ഉൾക്കൊള്ളുക.” പ്രസംഗവും സദസ്യ ചർച്ചയും. കൺവെൻഷനിൽ ലഭിക്കുന്ന പ്രബോധനങ്ങൾ നമുക്ക് ആവശ്യമായിരിക്കുന്ന ജീവത്പ്രധാനമായ ആത്മീയ ആഹാരം ആയിരിക്കുന്നത് എന്തുകൊണ്ടെന്നു വിവരിക്കുക. ഇത്തരം ഒരു പരിപാടി അവതരിപ്പിക്കുന്നതിന് എത്രമാത്രം സമയവും ശ്രമവും ആവശ്യമാണ് എന്നതിനെ കുറിച്ചു പറയുക. തനിക്കും മറ്റുള്ളവർക്കും ഏറ്റവും പ്രയോജനം ലഭിക്കുന്നതിന് ഓരോരുത്തർക്കും എന്തു ചെയ്യാനാകും എന്ന് പറയാൻ സദസ്സിനോട് ആവശ്യപ്പെടുക. പരിപാടി ആരംഭിക്കുന്നതിനു മുമ്പുതന്നെ നാം ഇരിപ്പിടങ്ങളിൽ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം എടുത്തുപറയുക.
18 മിനി: “നല്ലതു പ്രവർത്തിക്കുക, പുകഴ്ച നേടുക!”e നാം ഒരു വലിയ കൺവെൻഷനു ഹാജരാകുമ്പോൾ കൂടുതലായ ശ്രദ്ധ ആകർഷിക്കുന്നത് എന്തുകൊണ്ടെന്നു വിവരിക്കുക. നിരീക്ഷകരിൽനിന്നുള്ള അനുകൂലമായ അഭിപ്രായങ്ങൾ കൂടുതലായ രാജ്യസാക്ഷീകരണത്തിന് ഉതകുന്നു, അതേസമയം വിമർശനാത്മകമായ അഭിപ്രായ പ്രകടനങ്ങൾ ആളുകളെ പിന്തിരിപ്പിക്കും. ആളുകളോടുള്ള ആത്മാർഥമായ താത്പര്യം ഉൾപ്പെടെയുള്ള ക്രിസ്തീയ ഗുണങ്ങൾ നമുക്കുണ്ടെന്ന് പ്രകടമാക്കുന്നതിന് ചെയ്യേണ്ടതായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക.
ഗീതം 105, ഉപസംഹാര പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.