നിങ്ങളുടെ ലൈബ്രറിയിൽ ഇല്ലാത്ത ഏതെങ്കിലും വാർഷികപുസ്തകങ്ങളുണ്ടോ?
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകങ്ങളിൽ ഓരോന്നും ഒരു അമൂല്യ നിധിയാണ്. അവയുടെ വായന നാം ആസ്വദിക്കുന്നു. രാജ്യപ്രസംഗ വേലയെക്കുറിച്ച് ലോകമെങ്ങുനിന്നും ലഭിക്കുന്ന കെട്ടുപണി ചെയ്യുന്ന റിപ്പോർട്ടുകൾ, യഹോവയുടെ മാർഗനിർദേശത്തിലും സംരക്ഷണത്തിലും അനുഗ്രഹത്തിലും ഉള്ള നമ്മുടെ ദൃഢവിശ്വാസം ഊട്ടിയുറപ്പിക്കുന്നു. 1997 മുതൽ 2000 വരെയുള്ള ഇംഗ്ലീഷ് വാർഷികപുസ്തകങ്ങളുടെ ഒരു ശേഖരം ഞങ്ങൾക്കുണ്ട്. ഉറുഗ്വേ, ചെക്ക് റിപ്പബ്ലിക്ക്, ജപ്പാൻ, ജർമനി, പരാഗ്വേ, ബെനിൻ, ബ്രസീൽ, ബ്രിട്ടൻ, മഡഗാസ്കർ, മലാവി, മാർട്ടിനിക്ക്, മൈക്രോനേഷ്യ എന്നിവിടങ്ങളിലെ രാജ്യവേലയുടെ പുളകപ്രദമായ ചരിത്രം ഈ വാർഷികപുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ വ്യക്തിഗത ലൈബ്രറിയിൽ ഈ വാർഷികപുസ്തകങ്ങളിൽ ഏതെങ്കിലും ഇല്ലാതെയുണ്ടോ എന്ന് എന്തുകൊണ്ടു പരിശോധിച്ചുകൂടാ? അതുപോലെ, ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ മേൽവിചാരകൻ രാജ്യഹാൾ ലൈബ്രറിയും പരിശോധിക്കേണ്ടതാണ്. ഈ വാർഷികപുസ്തകങ്ങൾ ആവശ്യമുള്ള ഏതൊരു പ്രസാധകനും അല്ലെങ്കിൽ സഭയ്ക്കും സഭാ സാഹിത്യ ദാസൻ മുഖാന്തരം ഇപ്പോൾ അവയ്ക്കായി അപേക്ഷിക്കാവുന്നതാണ്.