വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/01 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
  • ഉപതലക്കെട്ടുകള്‍
  • ജൂൺ 11-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 18-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂൺ 25-ന്‌ ആരംഭി​ക്കുന്ന വാരം
  • ജൂലൈ 2-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 6/01 പേ. 2

സേവന​യോഗ പട്ടിക

ജൂൺ 11-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 178

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​ക​ളും നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ നിന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​ക​ളും. ജൂൺ 25-ന്‌ ആരംഭി​ക്കുന്ന വാരത്തി​ലെ സേവന​യോഗ പരിപാ​ടി​യി​ലെ ചർച്ചയ്‌ക്കുള്ള ഒരുക്ക​മെന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷികൾ നാസി ആക്രമ​ണ​ത്തി​നെ​തി​രെ ഉറച്ചു​നിൽക്കു​ന്നു എന്ന വീഡി​യോ കാണാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

15 മിനി:“‘നന്മ ചെയ്യു​ന്ന​തിൽ’ തുടരുക.” മൂപ്പൻ നടത്തുന്ന പ്രോ​ത്സാ​ഹ​ജ​ന​ക​മായ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠിത പ്രസംഗം.

20 മിനി:“വിദ്യാർഥി​യു​ടെ ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലുക.”a തങ്ങളുടെ ഹൃദയ​ങ്ങ​ളിൽ യഹോ​വ​യി​ലും യേശു​വി​ലു​മുള്ള വിശ്വാ​സ​വും അവരോ​ടുള്ള സ്‌നേ​ഹ​വും വളർത്തി​യെ​ടു​ക്കാൻ പുതി​യ​വരെ എങ്ങനെ സഹായി​ക്കാം എന്നതു സംബന്ധിച്ച പ്രാ​യോ​ഗിക നിർദേ​ശങ്ങൾ ഉൾപ്പെ​ടു​ത്തുക. 1999 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14-ാം പേജിലെ 18-20 ഖണ്ഡിക​ക​ളിൽ നിന്നുള്ള പ്രധാന ആശയങ്ങൾ ഉപയോ​ഗി​ക്കുക.

ഗീതം 184, സമാപന പ്രാർഥന.

ജൂൺ 18-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 194

5 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

10 മിനി:സാധ്യ​ത​യുള്ള സംഭാ​ഷണം മുടക്കി​ക​ളോ​ടു പ്രതി​ക​രി​ക്കൽ. സദസ്യ ചർച്ച. ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 15-16 പേജു​ക​ളി​ലെ “വിശദീ​ക​രണം” എന്ന ഭാഗം അവലോ​കനം ചെയ്യുക. 16-20 പേജു​ക​ളിൽനിന്ന്‌, നിങ്ങളു​ടെ പ്രദേ​ശത്ത്‌ അഭിമു​ഖീ​ക​രി​ക്കുന്ന ചില തടസ്സവാ​ദങ്ങൾ തിര​ഞ്ഞെ​ടു​ക്കുക. ഈ സാഹച​ര്യ​ത്തിൽ എങ്ങനെ പ്രതി​ക​രി​ക്കു​ന്ന​താണ്‌ ഫലപ്ര​ദ​മെ​ന്നും അത്‌ എന്തു​കൊ​ണ്ടെ​ന്നും വിവരി​ക്കാൻ സദസ്യരെ ക്ഷണിക്കുക.

15 മിനി:യുവജ​ന​ങ്ങളേ—തൊഴിൽ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ ജ്ഞാനം പ്രകട​മാ​ക്കുക. അനുബന്ധ വിദ്യാ​ഭ്യാ​സ​ത്തോ​ടു ബന്ധപ്പെട്ട തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ അവലോ​കനം ചെയ്യുന്ന മൂന്നു സേവന​യോഗ ഭാഗങ്ങ​ളിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. ചില ക്രിസ്‌തീയ യുവജ​നങ്ങൾ ഉന്നത വിദ്യാ​ഭ്യാ​സം സമ്പാദിച്ച്‌ ലൗകിക തൊഴിൽ തേടി പോകു​ന്നു. അത്‌ അവരുടെ ആത്മീയ​തയെ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ന്നു. ഈ ഭാഗം മാതാ​പി​താ​ക്ക​ളും അവരുടെ യുവ പ്രായ​ത്തി​ലുള്ള മകനും അല്ലെങ്കിൽ മകളും തമ്മിലുള്ള ചർച്ചയാണ്‌. ഭാവി ലാക്കു​കളെ കുറിച്ച്‌ ഗൗരവ​മായ ഒരു തീരു​മാ​നം എടുക്കേണ്ട ഘട്ടത്തി​ലാണ്‌ യുവാവ്‌/യുവതി. സാമ്പത്തിക നേട്ടങ്ങ​ളോ പ്രശസ്‌തി​യോ ജീവിത സുഖങ്ങ​ളോ തേടാൻ ചിലർ ആഗ്രഹി​ച്ചേ​ക്കാ​മെ​ങ്കി​ലും, ബൈബിൾ എന്താണു ശുപാർശ ചെയ്യു​ന്നത്‌ എന്നു കാണാൻ കുടും​ബം അതു പരി​ശോ​ധി​ക്കു​ന്നു. (യുവജ​നങ്ങൾ ചോദി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ 174-5 പേജു​ക​ളും 1997 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 21-ാം പേജും 1999 സെപ്‌റ്റം​ബർ 1 ലക്കത്തിന്റെ 19-21 പേജു​ക​ളി​ലെ 1-3, 5-6 ഖണ്ഡിക​ക​ളും കാണുക.) രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കാൻ തക്കവണ്ണം ദിവ്യാ​ധി​പത്യ ലാക്കു​ക​ളിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ തന്നെ സഹായി​ക്കുന്ന ഒരു ഗതി പിന്തു​ട​രു​ന്നതു ജ്ഞാനമാണ്‌ എന്നതി​നോട്‌ യുവാവ്‌/യുവതി യോജി​ക്കു​ന്നു.

15 മിനി:“നിങ്ങൾക്ക്‌ നിരു​ത്സാ​ഹത്തെ വിജയ​ക​ര​മാ​യി നേരി​ടാൻ കഴിയും.” 2001 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 20-23 പേജു​കളെ അടിസ്ഥാ​ന​മാ​ക്കി മൂപ്പൻ നടത്തുന്ന പ്രസംഗം.

ഗീതം 197, സമാപന പ്രാർഥന.

ജൂൺ 25-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 2

15 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ജൂലൈ, ആഗസ്റ്റ്‌ മാസങ്ങ​ളി​ലെ സാഹിത്യ സമർപ്പണം അവലോ​കനം ചെയ്യുക. സഭയിൽ സ്റ്റോക്കുള്ള രണ്ടു ലഘുപ​ത്രി​കകൾ വിശേ​ഷ​വ​ത്‌ക​രി​ക്കുക. ശുശ്രൂ​ഷ​യിൽ അവ എങ്ങനെ സമർപ്പി​ക്കാ​മെന്നു കാണി​ക്കുന്ന നന്നായി തയ്യാറായ പ്രകട​നങ്ങൾ ഉൾപ്പെ​ടു​ത്തുക. നിർദിഷ്ട അവതര​ണ​ങ്ങൾക്ക്‌, 1995 മുതൽ 1998 വരെയുള്ള നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ ജൂലൈ, ആഗസ്റ്റ്‌ ലക്കങ്ങളു​ടെ പിൻപേജ്‌ കാണുക.

30 മിനി:“ഞാൻ ഉറച്ചു നിൽക്കു​ന്നു! ഞാൻ ഉറച്ചു നിൽക്കു​ന്നു! ഞാൻ ഉറച്ചു നിൽക്കു​ന്നു!” 2-ാം ഖണ്ഡിക​യി​ലെ ചോദ്യ​ങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഉറച്ചു​നിൽക്കു​ന്നു വീഡി​യോ​യെ കുറി​ച്ചുള്ള സദസ്യ ചർച്ച. തുടർന്ന്‌ 3-4 ഖണ്ഡികകൾ പരിചി​ന്തി​ക്കുക. 1999 നവംബർ 22 ലക്കം ഉണരുക!യുടെ 31-ാം പേജിലെ അനുഭവം വിവരി​ച്ചു​കൊണ്ട്‌ ഉപസം​ഹ​രി​ക്കുക. ആഗസ്റ്റിൽ, പുതി​യ​ലോക സമുദാ​യം പ്രവർത്ത​ന​ത്തിൽ എന്ന വീഡി​യോ പുനര​വ​ലോ​കനം ചെയ്യാ​മെന്നു പ്രതീ​ക്ഷി​ക്കു​ന്നു.

ഗീതം 29, സമാപന പ്രാർഥന.

ജൂലൈ 2-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 5

13 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ജൂണിലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. “നിങ്ങളു​ടെ ലൈ​ബ്ര​റി​യിൽ ഇല്ലാത്ത ഏതെങ്കി​ലും വാർഷി​ക​പു​സ്‌ത​ക​ങ്ങ​ളു​ണ്ടോ?” എന്ന ചതുരം അവലോ​കനം ചെയ്യുക. വാർഷി​ക​പു​സ്‌ത​ക​ങ്ങ​ളു​ടെ ഉള്ളടക്ക​ത്തി​ന്റെ മൂല്യം ചിത്രീ​ക​രി​ക്കാൻ, 1997 മുതൽ 2000 വരെയുള്ള വാർഷി​ക​പു​സ്‌ത​ക​ങ്ങ​ളിൽ നിന്നുള്ള അനുഭ​വ​ങ്ങ​ളു​ടെ പ്രസക്ത ഭാഗങ്ങൾ ഹ്രസ്വ​മാ​യി പങ്കു​വെ​ക്കുക. തങ്ങളുടെ വ്യക്തിഗത ലൈ​ബ്ര​റി​യിൽ ഈ വാർഷി​ക​പു​സ്‌ത​കങ്ങൾ ഇല്ലാത്തവർ അവയുടെ സ്റ്റോക്ക്‌ തീരു​ന്ന​തി​നു മുമ്പ്‌ ഓർഡർ ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

15 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ.

17 മിനി:“നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള ബധിരരെ കണ്ടെത്തു​ന്ന​തിൽ ശുഷ്‌കാ​ന്തി കാട്ടുക.” ഇന്ത്യയി​ലെ എല്ലാ സഭകൾക്കു​മുള്ള 1998 ഒക്‌ടോ​ബർ 15-ലെ കത്തിലുള്ള “മറ്റു ഭാഷകൾ സംസാ​രി​ക്കുന്ന ആളുകളെ കണ്ടെത്തൽ” എന്ന ഭാഗം അവലോ​കനം ചെയ്യുക. 2001 ഏപ്രിൽ 22 ലക്കം ഇംഗ്ലീഷ്‌ ഉണരുക!യുടെ 19-23 പേജു​ക​ളി​ലെ അനുഭവം ഹ്രസ്വ​മാ​യി വിവരി​ക്കുക.

ഗീതം 32, സമാപന പ്രാർഥന.

[അടിക്കു​റിപ്പ്‌]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആമുഖ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക