ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പുനരവലോകനം
2001 ജനുവരി 1 മുതൽ ഏപ്രിൽ 23 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. ഗുരുതരമായ തെറ്റിനു നേരെ കണ്ണടയ്ക്കാൻ കേവലം വികാരത്തെ നാം ഒരിക്കലും അനുവദിക്കരുതെങ്കിലും, നമുക്കെതിരെ പാപം ചെയ്ത അനുതാപമുള്ള വ്യക്തിയോട് കരുണാപൂർവം ക്ഷമിച്ചുകൊണ്ട് നമുക്ക് യോസേഫിന്റെ മാതൃക അനുകരിക്കാൻ കഴിയും. (ഉല്പ. 42:21; 45:4, 5) [w99 1/1 പേ. 31 ഖ. 2-3]
2. 1 ദിനവൃത്താന്തം എന്ന ബൈബിൾ പുസ്തകത്തിൽ, വംശാവലികൾക്കു പുറമേ, ശമൂവേലിന്റെയും രാജാക്കന്മാരുടെയും പുസ്തകത്തിലെ വിവരങ്ങളുടെ കേവലം ആവർത്തനം മാത്രമേ അടങ്ങിയിട്ടുള്ളൂ. [si പേ. 75 ഖ. 1]
3. ഭാവിയിലെപ്പോഴോ പ്രത്യക്ഷപ്പെടുന്ന ഒരു “എതിർക്രിസ്തു”വിനെ മാത്രമേ ബൈബിൾ പരാമർശിക്കുന്നുള്ളൂ. [rs പേ. 32]
4. സ്വർഗീയ മണ്ഡലത്തിൽനിന്ന് ഭൂമിയിലേക്ക് വരാനും ദൂതന്മാരെക്കാൾ താഴ്ന്ന ഒരു മനുഷ്യനായിത്തീരാനും ഉള്ള അതുല്യമായ നിയമനം സ്വീകരിക്കുകവഴി യേശു തന്റെ താഴ്മ പ്രകടമാക്കി. (ഫിലി. 2:5-8; എബ്രാ. 2:7) [w99 2/1 പേ. 6 ഖ. 3]
5. ശീശക് യഹൂദ ആക്രമിച്ച് “യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു” എന്നതിനെ പുരാവസ്തു ശാസ്ത്രം സ്ഥിരീകരിക്കുന്നു. (2 ദിന. 12:9) [പ്രതിവാര ബൈബിൾ വായന; w89 3/1 പേ. 31 ഖ. 4 കാണുക.]
6. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കിടയിൽ ശിശുസ്നാപനം ഇല്ലായിരുന്നു. [rs പേ. 55]
7. ഒരുവൻ ദൈവത്തെ സേവിക്കേണ്ടത് ഭാവി പ്രതിഫലം സംബന്ധിച്ച യാതൊരു ചിന്തയും ഇല്ലാതെ ആയിരിക്കണം. [w99 4/15 പേ. 16 ഖ. 1]
8. സങ്കീർത്തനം 103:2-ൽ യഹോവയുടെ “ഉപകാരങ്ങൾ” [“പ്രവൃത്തികൾ,” NW] എന്നു പരാമർശിച്ചപ്പോൾ, യഹോവയുടെ ഭൗതിക സൃഷ്ടികളാണ് ദാവീദിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. [w99 5/15 പേ. 21 ഖ. 5-6]
9. ശലോമോനും സെരുബ്ബാബേലും ഹെരോദാവും പണിത ആലയങ്ങളും മോശ നിർമിച്ച സമാഗമന കൂടാരവും ചിത്രീകരിക്കുന്നത് ഒരേ സംഗതിയെ തന്നെയാണ്. [si പേ. 87 ഖ. 16]
10. 1 ദിനവൃത്താന്തത്തിലെ വംശാവലികൊണ്ട് ആദിമ ക്രിസ്തീയ സഭയ്ക്ക് വലിയ പ്രയോജനമൊന്നും ലഭിച്ചില്ല. [si പേ. 78 ഖ. 23]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക:
11. ആഹാബിന്റെ കുടുംബത്തിന്മേൽ യഹോവ കടുത്ത ന്യായവിധി നിർവഹിച്ചത് എന്തുകൊണ്ട്? (1 രാജാ. 16:31; 2 രാജാ. 9:7, 26) [si പേ. 74 ഖ. 34]
12. മത്തായി 24:45-51 സൂചിപ്പിക്കുന്ന പ്രകാരം, വിശ്വാസത്യാഗികളായി മാറുന്നവരുടെ സ്വഭാവവിശേഷതകൾ എന്ത്? [rs പേ. 35]
13. യഹൂദ രാജാവായ ഉസ്സീയാവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് കഴിവുകളെ സംബന്ധിച്ച ഏതു സുപ്രധാന പാഠം നമുക്ക് പഠിക്കാൻ കഴിയും? (2 ദിന. 26:15-21) [പ്രതിവാര ബൈബിൾ വായന; w99 12/1 പേ. 26 ഖ. 1-2 കാണുക.]
14. തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിലൂടെ ഒരു ആചാരം എർപ്പെടുത്തുന്നതിനു പകരം, ശക്തമായ ഏതു പാഠമാണ് യേശു നമുക്കു നൽകിയത്? (യോഹ. 13:4, 5) [w99 3/1 പേ. 31 ഖ. 1]
15. 1 ദിനവൃത്താന്തം 14:8-17-ലെ വിവരണം യെശയ്യാവിന്റെ നാളുകളിൽ താത്പര്യജനകം ആയിരുന്നത് എന്തുകൊണ്ട്, ഇന്നത്തെ ക്രൈസ്തവലോകം അതിന് ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്? (യെശ. 28:21) [പ്രതിവാര ബൈബിൾ വായന; w91 6/1 പേ. 21 ഖ. 2-3 കാണുക.]
16. ബാൽ ആരാധനയുടെ ഏതെല്ലാം പ്രത്യേകതകളാണ് അതിനെ മിക്ക ഇസ്രായേല്യർക്കും ആകർഷകമാക്കിയത്? [w99 4/1 പേ. 29 ഖ. 3-6]
17. യെരൂശലേമിലെ ജലവിതരണം സംരക്ഷിക്കാനും വർധിപ്പിക്കാനുമായി ഹിസ്കീയാവ് ചെയ്ത വേലയിൽനിന്ന് നമുക്ക് ഏത് പ്രായോഗിക പാഠം ഉൾക്കൊള്ളാൻ കഴിയും? (2 ദിന. 32:3, 4) [പ്രതിവാര ബൈബിൾ വായന; w96 8/15 പേ. 6 ഖ. 1-2 കാണുക.]
18. ദൈവത്തെ സേവിക്കാനും വ്യാജാരാധനയ്ക്കെതിരെ ഉറച്ചു നിൽക്കാനും യോശീയാവിന്റെ മാതൃക ഇന്നത്തെ യുവജനങ്ങൾക്ക് ഒരു പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെ? (2 ദിന. 34:3, 8, 33) [പ്രതിവാര ബൈബിൾ വായന; w91 9/1 പേ. 5 ഖ. 2 കാണുക.]
19. ബാബിലോണിൽ നിന്ന് പോകാതിരുന്ന യഹൂദന്മാരെല്ലാം അവിശ്വസ്തരായിരുന്നോ, അവരിൽ നിന്ന് നമുക്ക് ഏത് പ്രായോഗിക പാഠം പഠിക്കാൻ കഴിയും? (എസ്രാ 1:3-6) [പ്രതിവാര ബൈബിൾ വായന; [w86 1/15 പേ. 8 ഖ. 4, 7 കാണുക.]
20. 2 ദിനവൃത്താന്തം 5:13, 14-ലെ വിവരണത്തിൽ, യഹോവ തന്റെ ജനത്തിന്റെ ഇമ്പമാർന്ന പുകഴ്ത്തൽ ശ്രദ്ധിച്ചെന്നും അതിൽ സംപ്രീതനായെന്നും എന്തു സൂചിപ്പിക്കുന്നു? [പ്രതിവാര ബൈബിൾ വായന; w94 5/1 പേ. 10 ഖ. 7 കാണുക.]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. സഹക്രിസ്ത്യാനിയെ ബുദ്ധിയുപദേശിക്കുന്ന ഒരാൾക്ക് താൻ പറയുന്ന കാര്യങ്ങൾ മാനുഷിക _________________________ലോ _________________________ലോ അല്ല, മറിച്ച് ദൈവിക _________________________ൽ അധിഷ്ഠിതമാണെന്ന് ഉറപ്പുണ്ടായിരിക്കണം. (കൊലൊ. 2:8) [w99 1/15 പേ. 22 ഖ. 1]
22. _________________________ യുദ്ധത്തിന്റെ സമയത്ത് ഒരു _________________________ നിലപാട് സ്വീകരിക്കാനാവില്ല. (മത്താ. 12:30; 2 തെസ്സ. 1:6, 7) [rs പേ. 48]
23. പൂർണവളർച്ച പ്രാപിക്കുന്നതിൽ നിന്ന് മുളകളെ ഞെരുക്കിയേക്കാവുന്ന മുള്ളുകളെപ്പോലെ, അനിയന്ത്രിതമായ _________________________ _________________________ വഞ്ചനാത്മക ശക്തിയും ആത്മീയ പക്വതയിലേക്ക് മുന്നേറുന്നതിൽനിന്ന് ഒരുവനെ തടഞ്ഞേക്കാം. (മത്താ. 13:19, 22) [w99 3/15 പേ. 22 ഖ. 5]
24. 1 കൊരിന്ത്യർ 15:29 [NW]-ൽ പൗലൊസ് പ്രസ്താവിക്കുന്നതനുസരിച്ച്, “മരിച്ചവരായിരിക്കാൻവേണ്ടി സ്നാപനമേൽക്കുന്നത്” ക്രിസ്തുവിന്റെ കാര്യത്തിൽ എന്നപോലെ, _________________________ ആത്മജീവനിലേക്കുള്ള _________________________ നയിക്കുന്ന ഒരു ജീവിതഗതിയിലേക്ക് നിമജ്ജനം ചെയ്യപ്പെടുന്നതിനെ അർഥമാക്കുന്നു. [rs പേ. 57]
25. ശലോമോൻ പരാജയപ്പെട്ടിടത്ത് വിജയിക്കുന്നതിന് ഒരു സത്യക്രിസ്ത്യാനി തന്റെ ആരാധനയിൽ _________________________ _________________________ ഉപേക്ഷിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണ ഹൃദയത്തോടെ സേവിക്കുക എന്ന _________________________ വാക്കുകൾ അനുസരിക്കുകയും വേണം. (മത്താ. 22:37; 1 ദിന. 28:9) [പ്രതിവാര ബൈബിൾ വായന; w87 8/1 പേ. 13 ഖ. 17-18 കാണുക.]
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. 2 രാജാക്കന്മാർ 17:5, 6 (തിഗ്ലത്ത്-പിലേസർ; ശൽമനേസ്സർ അഞ്ചാമൻ; ഏസെർ-ഹദ്ദോൻ) ഇസ്രായേലിന്റെ വടക്കേ പത്തു ഗോത്രരാജ്യത്തെ ആക്രമിക്കുകയും ശമര്യയെ മൂന്നു വർഷത്തേക്ക് ഉപരോധിക്കുകയും ചെയ്തത് എങ്ങനെയെന്നും ഒടുവിൽ പൊ.യു.മു. (740; 607; 537)-ൽ ശമര്യ അസ്സീറിയയ്ക്ക് കീഴടങ്ങിയത് എങ്ങനെയെന്നും പറയുന്നു. [പ്രതിവാര ബൈബിൾ വായന; w89 8/1 പേ. 29 ഖ. 1 കാണുക.]
27. 2 രാജാക്കന്മാർ 25-ാം അധ്യായം, പ്രവാസം തുടങ്ങിയശേഷം ബാബിലോണിൽ നടന്ന സംഭവങ്ങളെ വിവരിച്ചുകൊണ്ട് ആ പുസ്തകത്തിന്റെ എഴുത്തുകാരൻ (ദാനീയേൽ; യെഹസ്ക്കേൽ; യിരെമ്യാവ്) ആണെന്നും അതിന്റെ എഴുത്ത് ഏകദേശം (പൊ.യു.മു. 580; 537; 455)-ൽ പൂർത്തിയായെന്നും പരോക്ഷമായി സൂചിപ്പിക്കുന്നു. (2 രാജാ. 25:27) [പ്രതിവാര ബൈബിൾ വായന; si പേ. 64 ഖ. 3 കാണുക.]
28. പുറപ്പാടു 4:11 സൂചിപ്പിക്കുന്നതുപോലെ, യഹോവയാം ദൈവം ‘ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കുന്നു’ എന്നതിന്റെ അർഥം (മനുഷ്യരുടെ വൈകല്യങ്ങൾക്ക് അവൻ ഉത്തരവാദിയാണ്; സേവനപദവികൾക്ക് വ്യത്യസ്ത ആളുകളെ നിയമിക്കുന്നു; ശാരീരിക ന്യൂനതകൾ സംഭവിക്കാൻ അവൻ അനുവദിച്ചിരിക്കുന്നു) എന്നാണ്. [w99 5/1 പേ. 28 ഖ. 4]
29. 2 ദിനവൃത്താന്തം 36:17-23-ൽ പരാമർശിച്ചിരിക്കുന്ന 70 വർഷ കാലഘട്ടം പൊ.യു.മു. (537; 607; 677)-ൽ അവസാനിച്ചു. [si പേ. 84 ഖ. 35]
30. ജന്മദിനാഘോഷങ്ങളെ കുറിച്ച് ബൈബിളിൽ നേരിട്ടുള്ള രണ്ടേരണ്ടു പരാമർശങ്ങൾ (അവയെ അനുകൂലിക്കുന്നവയാണ്; അവയെ അനുകൂലിക്കുന്നവയല്ല; അവയെ കുറിച്ച് യാതൊരു സന്ദേശവും നൽകുന്നില്ല). (ഉല്പ. 40:20-22; മത്താ. 14:6-10) [rs പേ. 68]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
പുറ. 21:22, 23; സദൃ. 25:11; റോമ. 12:2; 2 പത്രൊ. 3:15, 16; വെളി. 16:13, 14.
31. നമ്മുടെ ചിന്തയ്ക്ക് മാറ്റം വരുത്താനും മനസ്സിനെ ദിവ്യസത്യംകൊണ്ട് നിറയ്ക്കാനും മനസ്സോടെയുള്ള ശ്രമം ആവശ്യമാണ്. [w99 4/1 പേ. 22 ഖ. 2]
32. ബുദ്ധിയുപദേശം നൽകുമ്പോൾ ഉചിതമായ വാക്കുകൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. [w99 1/15 പേ. 23 ഖ.1]
33. ഒരു അജാത ശിശുവിന് പരിക്കേൽപ്പിക്കുന്ന വ്യക്തി അതിന് കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന് യഹോവ വെളിപ്പെടുത്തിയിട്ടുണ്ട്. [rs പേ. 25]
34. ദൈവത്തിനെതിരായുള്ള യുദ്ധത്തിൽ കലാശിക്കുന്ന ലോകസാഹചര്യത്തിലേക്ക് പിശാചായ സാത്താന്റെ സ്വാധീനം രാഷ്ട്രങ്ങളെ തള്ളിവിടുകയാണ്. [rs പേ. 48]
35. നമ്മുടെ സ്വന്തം ആശയങ്ങളോട് പൊരുത്തത്തിൽ കൊണ്ടുവരാൻ വേണ്ടി തിരുവെഴുത്തുകൾ വളച്ചൊടിക്കുന്നത് നിലനിൽക്കുന്ന ദ്രോഹത്തിന് ഇടയാക്കും. [rs പേ. 66]