വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/01 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
  • ഉപതലക്കെട്ടുകള്‍
  • ഫെബ്രു​വരി 12-ന്‌ ആരംഭി​ക്കുന്ന വാരം
  • ഫെബ്രു​വരി 19-ന്‌ ആരംഭി​ക്കുന്ന വാരം
  • ഫെബ്രു​വരി 26-ന്‌ ആരംഭി​ക്കുന്ന വാരം
  • മാർച്ച്‌ 5-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 2/01 പേ. 2

സേവന​യോഗ പട്ടിക

ഫെബ്രു​വരി 12-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 6

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽനി​ന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ. ഫെബ്രു​വരി 26-ന്‌ ആരംഭി​ക്കുന്ന വാരത്തി​ലെ സേവന​യോ​ഗ​ത്തിൽ, ബൈബിൾ—മനുഷ്യ​വർഗ​ത്തി​ന്റെ ഏറ്റവും പുരാ​ത​ന​മായ ആധുനിക ഗ്രന്ഥം എന്ന വീഡി​യോ ചർച്ച ചെയ്യ​പ്പെ​ടും. രാജ്യ ശുശ്രൂ​ഷ​യു​ടെ ഈ പേജിൽ നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും അത്‌.

15 മിനി: “സത്‌പ്ര​വൃ​ത്തി​ക​ളാൽ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുക.” a ഘോഷകർ (ഇംഗ്ലീഷ്‌) പുസ്‌തകം പേജ്‌ 187, ഖണ്ഡികകൾ 2-3-ലെ വിവരങ്ങൾ ഉൾപ്പെ​ടു​ത്തുക.

20 മിനി: “മറ്റുള്ള​വരെ ബോധ്യ​പ്പെ​ടു​ത്താൻ കഴിയുന്ന വിധം.” പ്രസ്‌തുത ലേഖന​ത്തെ​യും 1998 മേയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 21-3 പേജു​ക​ളി​ലെ തിര​ഞ്ഞെ​ടുത്ത വിവര​ങ്ങ​ളെ​യും ആസ്‌പ​ദ​മാ​ക്കി ഒരു പുസ്‌ത​കാ​ധ്യ​യന നിർവാ​ഹ​ക​നും ഒരു പയനി​യ​റും അല്ലെങ്കിൽ ഫലപ്ര​ദ​നായ പ്രസാ​ധ​ക​നും തമ്മിൽ നടത്തുന്ന ചർച്ച. 23-ാം പേജിലെ, “വിദ്യാർഥി​യു​ടെ ഹൃദയ​ത്തി​ലെ​ത്തി​ച്ചേരൽ” എന്ന ചതുര​വും പരിചി​ന്തി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ സാധാ​ര​ണ​മായ ഒരു വ്യാജമത വിശ്വാ​സം തിര​ഞ്ഞെ​ടു​ത്തിട്ട്‌ അതു സംബന്ധിച്ച ബൈബി​ളി​ന്റെ വീക്ഷണം ഒരു വ്യക്തിയെ എങ്ങനെ ബോധ്യ​പ്പെ​ടു​ത്താം എന്ന്‌ ചർച്ച ചെയ്യുക.

ഗീതം 208, സമാപന പ്രാർഥന.

ഫെബ്രു​വരി 19-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 221

8 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

15 മിനി: “ദൈവ​ത്തി​ന്റെ വിസ്‌മ​യാ​വ​ഹ​മായ പ്രവൃ​ത്തി​കൾക്ക്‌ ശ്രദ്ധ കൊടു​പ്പിൻ.” b യെശയ്യാ പ്രവച​ന​ത്തോട്‌ വിലമ​തിപ്പ്‌ വർധി​പ്പി​ക്കാൻ ഉതകുന്ന ഏതാനും ചിത്രങ്ങൾ പുതിയ പുസ്‌ത​ക​ത്തിൽനിന്ന്‌ ചൂണ്ടി​ക്കാ​ട്ടുക.

22 മിനി: “യഹോ​വ​യു​ടെ നാമ​ത്തെ​യും പ്രവൃ​ത്തി​ക​ളെ​യും കുറിച്ച്‌ അറിയി​ക്കുക.” c സഹായ പയനി​യ​റി​ങ്ങിൽ ഏർപ്പെ​ടു​ന്ന​തിന്‌ കഴിയു​ന്ന​ത്ര​യും പ്രസാ​ധ​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള ശ്രമങ്ങൾ ഉൾപ്പെടെ, മാർച്ചി​ലും ഏപ്രി​ലി​ലും വർധിച്ച പ്രവർത്ത​ന​ത്തി​നാ​യി പ്രാ​ദേ​ശി​ക​മാ​യി ചെയ്യുന്ന പ്രത്യേക ക്രമീ​ക​ര​ണ​ങ്ങളെ കുറിച്ച്‌ മൂപ്പൻ പറയുന്നു. കഴിഞ്ഞ ഏപ്രി​ലിൽ പയനി​യ​റിങ്‌ ചെയ്‌ത ചിലർ അതിൽനി​ന്നു ലഭിച്ച സംതൃ​പ്‌തി​യെ കുറിച്ചു പറയട്ടെ. യോഗ്യ​ത​യുള്ള ഓരോ നിഷ്‌ക്രി​യ​നെ​യും സേവന​ത്തിൽ വീണ്ടും നമ്മോടു ചേരാൻ സഹായി​ക്കു​ന്ന​തി​ലും കുട്ടി​ക​ളെ​യും മറ്റ്‌ ബൈബിൾ വിദ്യാർഥി​ക​ളെ​യും സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​രാ​യി​ത്തീ​രാൻ സഹായി​ക്കു​ന്ന​തി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക.—2000 നവംബ​റി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ ചോദ്യ​പ്പെട്ടി കാണുക.

ഗീതം 27, സമാപന പ്രാർഥന.

ഫെബ്രു​വരി 26-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 48

8 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ഫെബ്രു​വ​രി​യി​ലെ വയൽസേവന റിപ്പോർട്ട്‌ ഇടാൻ എല്ലാവ​രെ​യും ഓർമി​പ്പി​ക്കുക.

12 മിനി: പരിജ്ഞാനം പുസ്‌ത​ക​ത്തി​നു​വേണ്ടി നിർദേ​ശി​ച്ചി​രി​ക്കുന്ന അവതര​ണങ്ങൾ. ഏത്‌ അവതരണം ഉപയോ​ഗി​ച്ചാ​യി​രി​ക്കും മാർച്ചിൽ നിങ്ങൾ പരിജ്ഞാ​നം പുസ്‌തകം സമർപ്പി​ക്കുക? നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ കഴിഞ്ഞ ലക്കങ്ങളു​ടെ പിൻപേജ്‌ നോക്കി​യാൽ പ്രാരംഭ സന്ദർശനം നടത്താ​നുള്ള അവതര​ണങ്ങൾ കാണാ​വു​ന്ന​താണ്‌. അവയിൽ മിക്കതി​ലും എങ്ങനെ ഒരു മടക്കസ​ന്ദർശനം ക്രമീ​ക​രി​ക്കാ​മെ​ന്നും പറയു​ന്നുണ്ട്‌. നിർദേ​ശി​ച്ചി​രി​ക്കുന്ന അവതര​ണ​ങ്ങ​ളിൽ രണ്ടോ മൂന്നോ എണ്ണം പരിചി​ന്തി​ക്കുക. (1996 മാർച്ച്‌, ജൂൺ, നവംബർ; 1997 ജൂൺ; 1998 മാർച്ച്‌) 1996 നവംബർ ലക്കത്തിൽ നേരി​ട്ടുള്ള സമീപനം ഉപയോ​ഗിച്ച്‌ ബൈബിൾ അധ്യയനം തുടങ്ങു​ന്ന​തി​നാ​യി നൽകി​യി​രി​ക്കുന്ന രണ്ട്‌ അവതര​ണങ്ങൾ പ്രകടി​പ്പി​ച്ചു കാണി​ക്കുക. പുതിയ ബൈബിൾ അധ്യയ​നങ്ങൾ തുടങ്ങു​ന്ന​തി​നാ​യി പ്രത്യേക ശ്രമം ചെയ്യാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

25 മിനി: “മനുഷ്യ​വർഗ​ത്തി​ന്റെ ഏറ്റവും പുരാ​ത​ന​മായ ആധുനിക ഗ്രന്ഥ​ത്തോട്‌ വിലമ​തി​പ്പു വർധി​പ്പി​ക്കൽ.” ഈ പേജിലെ ചോദ്യ​ങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള സദസ്യ ചർച്ച. 37 ഭാഷക​ളി​ലാ​യി പൂർണ​മാ​യോ ഭാഗി​ക​മാ​യോ 10 കോടി​യി​ല​ധി​കം പ്രതികൾ ഉള്ള പുതി​യ​ലോക ഭാഷാ​ന്തരം ഏറ്റവും വ്യാപ​ക​മാ​യി വിതരണം ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന ബൈബി​ളു​ക​ളിൽ ഒന്നാണ്‌ എന്ന വസ്‌തുത എടുത്തു​പ​റ​യുക. ഏപ്രി​ലിൽ ഈ പരമ്പര​യി​ലെ മൂന്നാ​മത്തെ വീഡി​യോ നാം പരിചി​ന്തി​ക്കും. ബൈബിൾ—നിങ്ങളു​ടെ ജീവി​ത​ത്തിൽ അതിനുള്ള ശക്തി എന്നാണ്‌ അതിന്റെ പേർ.

ഗീതം 64, സമാപന പ്രാർഥന.

മാർച്ച്‌ 5-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 81

5 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

18 മിനി: “യഹോവ ശക്തി പകരുന്നു.” d തിരു​വെ​ഴു​ത്തു​കൾ എങ്ങനെ ബാധക​മാ​കു​ന്നു എന്ന്‌ സദസ്സി​നോ​ടു ചോദി​ക്കുക.

22 മിനി: “വിജയ​ക​ര​മായ ടെലി​ഫോൺ സാക്ഷീ​ക​രണം.” e സേവന മേൽവി​ചാ​രകൻ നിർവ​ഹി​ക്കു​ന്നു. 1999 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 23-ാം പേജിലെ 17-ാം ഖണ്ഡിക​യി​ലെ പ്രോ​ത്സാ​ഹ​ജ​ന​ക​മായ ആശയങ്ങൾ ഉൾപ്പെ​ടു​ത്തുക. 2000 നവംബ​റി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ “പ്രതി​ക​രി​ക്കു​ന്നത്‌ ഒരു മെഷീ​നാ​ണെ​ങ്കി​ലോ” എന്ന ചതുരം പുനര​വ​ലോ​കനം ചെയ്യുക. ടെലി​ഫോൺ സാക്ഷീ​ക​ര​ണ​ത്തി​നാ​യി വേർതി​രി​ച്ചി​രി​ക്കുന്ന പ്രദേ​ശങ്ങൾ ഏതെല്ലാ​മാ​ണെന്നു വിശദീ​ക​രി​ക്കുക. ഈ വിധത്തിൽ സാക്ഷീ​ക​രി​ച്ച​തി​ലൂ​ടെ നല്ല ഫലങ്ങൾ ലഭിച്ചി​ട്ടുള്ള ഏതാനും പേരോട്‌ അതു ഹ്രസ്വ​മാ​യി പറയാൻ ആവശ്യ​പ്പെ​ടുക.

ഗീതം 108, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌ ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

c ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

d ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

e ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക