വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/01 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
  • ഉപതലക്കെട്ടുകള്‍
  • ജനുവരി 8-ന്‌ ആരംഭി​ക്കുന്ന വാരം
  • ജനുവരി 15-ന്‌ ആരംഭി​ക്കുന്ന വാരം
  • ജനുവരി 22-ന്‌ ആരംഭി​ക്കുന്ന വാരം
  • ജനുവരി 29-ന്‌ ആരംഭി​ക്കുന്ന വാരം
  • ഫെബ്രു​വരി 5-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 1/01 പേ. 2

സേവന​യോഗ പട്ടിക

ജനുവരി 8-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 29

7 മിനി: പ്രാദേശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ നിന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ

18 മിനി: ‘നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​ക്കട്ടെ.’a 1997 ജൂൺ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 15-ാം പേജിലെ 12-13 ഖണ്ഡിക​ക​ളി​ലുള്ള ആശയങ്ങൾ ഉൾപ്പെ​ടു​ത്തുക. സാക്ഷീ​ക​രി​ക്കാ​നുള്ള ഏതവസ​ര​വും ഉപയോ​ഗ​പ്പെ​ടു​ത്താൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: നമ്മുടെ ആരോഗ്യ സംരക്ഷ​ണ​ത്തി​നുള്ള സ്‌നേ​ഹ​പു​ര​സ്സ​ര​മായ കരുതൽ. യോഗ്യ​നായ ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ആഗ്രഹി​ക്കാത്ത ഒരു രക്തപ്പകർച്ച​യ്‌ക്ക്‌ വിധേ​യ​നാ​കു​ന്ന​തിന്‌ എതി​രെ​യുള്ള ഏറ്റവും നല്ല സംരക്ഷണം മുൻകൂർ വൈദ്യ നിർദേശം/വിമു​ക്ത​മാ​ക്കൽ കാർഡ്‌ പൂരി​പ്പി​ക്കു​ക​യാണ്‌ എന്ന സംഗതിക്ക്‌ ഊന്നൽ നൽകുക. ഇന്ന്‌ യോഗ​ത്തി​നു​ശേഷം, സ്‌നാ​പ​ന​മേറ്റ എല്ലാ പ്രസാ​ധ​കർക്കും ഈ കാർഡ്‌ ലഭിക്കു​ന്ന​താ​യി​രി​ക്കും. എന്നാൽ അത്‌ ഇന്നുതന്നെ പൂരി​പ്പി​ക്ക​രുത്‌. വിതരണം ചെയ്യാൻ ആവശ്യ​മായ അത്രയും കാർഡു​കൾ സഭയിൽ ഉണ്ടായി​രി​ക്കണം. എന്നാൽ അതിൽ തീയതി വെക്കു​ക​യും കാർഡ്‌ ഉടമയും സാക്ഷി​ക​ളും ഒപ്പിടു​ക​യും ചെയ്യേ​ണ്ടത്‌ അടുത്ത പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നു ശേഷമാ​യി​രി​ക്കണം. ഇക്കാര്യ​ത്തിൽ സഹായം ആവശ്യ​മു​ള്ള​വരെ പുസ്‌ത​കാ​ധ്യ​യന നിർവാ​ഹകൻ സഹായി​ക്കു​മെന്ന്‌ ദയവായി പറയുക. സാക്ഷി​ക​ളു​ടെ സാന്നി​ധ്യ​ത്തി​ലാ​യി​രി​ക്കണം കാർഡ്‌ ഉടമ ഒപ്പി​ടേ​ണ്ടത്‌. പുസ്‌ത​കാ​ധ്യ​യന കൂട്ടത്തിൽപ്പെട്ട എല്ലാവർക്കും മുൻകൂർ വൈദ്യ നിർദേശം/വിമു​ക്ത​മാ​ക്കൽ കാർഡ്‌ പൂരി​പ്പി​ക്കു​ന്ന​തിന്‌ ആവശ്യ​മായ സഹായം ലഭിക്കു​ന്നു​വെന്ന്‌ പുസ്‌ത​കാ​ധ്യ​യന നിർവാ​ഹകൻ ഉറപ്പു​വ​രു​ത്തേ​ണ്ട​താണ്‌. കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള തിരി​ച്ച​റി​യി​ക്കൽ കാർഡും ഈ യോഗ​ത്തി​നു ശേഷം മാതാ​പി​താ​ക്കൾക്ക്‌ ലഭിക്കു​ന്ന​താണ്‌. സ്‌നാ​പ​ന​മേൽക്കാത്ത പ്രസാ​ധ​കർക്ക്‌ മുൻകൂർ വൈദ്യ നിർദേശം/വിമു​ക്ത​മാ​ക്കൽ കാർഡി​ന്റെ മാതൃക അനുസ​രിച്ച്‌ തങ്ങളുടെ സ്വന്തം സാഹച​ര്യ​ങ്ങൾക്കും ബോധ്യ​ങ്ങൾക്കും യോജിച്ച വിധത്തിൽ തങ്ങൾക്കും കുട്ടി​കൾക്കും വേണ്ടി സ്വന്തമാ​യി കാർഡ്‌ തയ്യാറാ​ക്കാ​വു​ന്ന​താണ്‌.

ഗീതം 1, സമാപന പ്രാർഥന.

ജനുവരി 15-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 51

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

20 മിനി: “ലളിത​മാ​ക്ക​പ്പെട്ട സാഹിത്യ വിതരണ ക്രമീ​ക​രണം.” യോഗ്യ​നായ ഒരു മൂപ്പൻ സദസ്യ പങ്കുപ​റ്റ​ലോ​ടെ പ്രസ്‌തുത ലേഖനം ചർച്ച ചെയ്യുന്നു. ഹ്രസ്വ​വും നന്നായി തയ്യാർ ചെയ്‌ത​തു​മായ മൂന്ന്‌ പ്രകട​ന​ങ്ങ​ളു​ടെ ഒരു പരമ്പര പരിച​യ​സ​മ്പ​ന്ന​നായ ഒരു പ്രസാ​ധകൻ അവതരി​പ്പി​ക്കട്ടെ. 1999 ഡിസം​ബ​റി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 3-ാം പേജിലെ 4-ാം ഖണ്ഡിക​യി​ലുള്ള നിർദേ​ശ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ആദ്യത്തെ പ്രകടനം. ഈ മാസം സമർപ്പി​ക്കാ​നുള്ള സാഹി​ത്യം അതിനാ​യി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. പ്രസാ​ധകൻ മടക്കസ​ന്ദർശനം ക്രമീ​ക​രി​ക്കു​ക​യും സ്വമേ​ധയാ സംഭാ​വ​ന​യ്‌ക്കുള്ള കവർ ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. രണ്ടാമത്തെ പ്രകട​ന​ത്തിൽ, സംസാ​രി​ക്കാൻ സന്നദ്ധനാ​യെ​ങ്കി​ലും രാജ്യ​സ​ന്ദേ​ശ​ത്തിൽ യഥാർഥ താത്‌പ​ര്യ​മി​ല്ലാത്ത വീട്ടു​കാ​രന്‌ പ്രസി​ദ്ധീ​ക​രണം കൊടു​ക്കാ​തി​രി​ക്കു​ന്നത്‌ പ്രകടി​പ്പി​ക്കുക. മൂന്നാ​മത്തെ പ്രകട​ന​ത്തിൽ, നല്ല താത്‌പ​ര്യ​മുള്ള, എന്നാൽ വളരെ തിരക്കി​ലാ​യി​രി​ക്കുന്ന ഒരാൾക്ക്‌ ഒരു ലഘുലേഖ കൊടു​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ കാണി​ക്കുക. പ്രസാ​ധകൻ മടക്കസ​ന്ദർശ​ന​വും ക്രമീ​ക​രി​ക്കു​ന്നു.

15 മിനി: നിങ്ങൾ തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കു​ന്നു​വോ? പ്രസം​ഗ​വും അഭിമു​ഖ​ങ്ങ​ളും. കുടും​ബ​മൊ​ന്നിച്ച്‌ ദിനവാ​ക്യം പരി​ശോ​ധി​ക്കു​ന്ന​തി​ലെ ജ്ഞാനം എടുത്തു​കാ​ട്ടുന്ന, 1996 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 17-18 പേജു​ക​ളി​ലെ 12-14 ഖണ്ഡികകൾ പരിചി​ന്തി​ക്കുക. കുടും​ബാം​ഗ​ങ്ങളെ അഭിമു​ഖം ചെയ്യുക. തങ്ങൾക്ക്‌ യഥാർഥ​ത്തിൽ പ്രയോ​ജനം ചെയ്‌ത ഈയിടെ നടന്ന ഒരു ദിനവാ​ക്യ ചർച്ചയെ കുറിച്ച്‌ ഓരോ​രു​ത്ത​രും പറയുന്നു, ആ വാക്യം പ്രയോ​ജ​ന​ക​ര​മാ​യി​രു​ന്ന​തി​ന്റെ കാരണ​വും അവർ നൽകുന്നു. നമ്മുടെ കുടും​ബ​ങ്ങളെ ആത്മീയ​മാ​യി ശക്തരാ​ക്കാ​നും ശുശ്രൂ​ഷ​യിൽ ഊർജ​സ്വ​ല​രാ​ക്കാ​നു​മാ​യി രൂപകൽപ്പന ചെയ്‌തി​രി​ക്കുന്ന ക്രമമായ കുടുംബ പഠന ക്രമീ​ക​ര​ണ​ങ്ങ​ളു​ടെ ഒരു ഭാഗമാ​യി​രി​ക്കണം ദിനവാ​ക്യ പരിചി​ന്തനം എന്ന്‌ ഊന്നി​പ്പ​റ​യുക.

ഗീതം 67, സമാപന പ്രാർഥന.

ജനുവരി 22-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 90

7 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

18 മിനി: മുഖവുരകൾ തയ്യാറാ​കേണ്ട വിധം. പ്രസം​ഗ​വും പ്രകട​ന​ങ്ങ​ളും. ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ 9-ാം പേജിലെ മുഖ്യാ​ശ​യങ്ങൾ പരിചി​ന്തി​ക്കുക. നമ്മുടെ ശൈലി​ക്കും വ്യക്തി​ത്വ​ത്തി​നും പ്രദേ​ശ​ത്തി​നും ഏറ്റവും യോജിച്ച മുഖവു​രകൾ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാ​മെന്ന്‌ കാണി​ക്കുക. ആവശ്യം ലഘുപ​ത്രിക സമർപ്പി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയുന്ന ഏതാനും മാതൃകാ മുഖവു​രകൾ പുനര​വ​ലോ​കനം ചെയ്യുക, എന്നിട്ട്‌ അവയിൽ ഒന്നോ രണ്ടോ എണ്ണം പ്രകടി​പ്പി​ച്ചു​കാ​ണി​ക്കുക. (1997 ഏപ്രിൽ മാസത്തെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 8-ാം പേജ്‌ കാണുക.) ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ലെ​യും നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ​യും നിർദേ​ശങ്ങൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

20 മിനി: “നല്ല ശ്രോ​താവ്‌ ആയിരി​ക്കു​വിൻ.” പ്രസം​ഗ​വും സദസ്യ ചർച്ചയും. സ്‌കൂൾ ഗൈഡ്‌ബു​ക്കി​ന്റെ 27-8 പേജു​ക​ളി​ലെ 15-17 ഖണ്ഡിക​ക​ളി​ലുള്ള ആശയങ്ങൾ പുനര​വ​ലോ​കനം ചെയ്യുക. നാം നല്ല ശ്രദ്ധ നൽകു​ന്നു​ണ്ടോ എന്ന്‌ അറിയാ​നുള്ള ഏറ്റവും നല്ല മാർഗം, കേട്ട കാര്യങ്ങൾ എത്രമാ​ത്രം ഓർക്കാൻ കഴിയു​ന്നു​വെന്ന്‌ നോക്കു​ന്ന​താണ്‌. ഇന്നത്തെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂ​ളിൽ പങ്കെടു​ത്തവർ അവതരി​പ്പിച്ച സവി​ശേ​ഷ​മായ ഏതാനും ആശയങ്ങൾ ഓർമ​യിൽനിന്ന്‌ പറയാൻ സദസ്യരെ ക്ഷണിക്കുക.

ഗീതം 96, സമാപന പ്രാർഥന.

ജനുവരി 29-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 139

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ. ജനുവ​രി​യി​ലെ റിപ്പോർട്ടി​ടാൻ പ്രസാ​ധ​കരെ ഓർമി​പ്പി​ക്കുക. ഫെബ്രു​വ​രി​യി​ലെ സാഹിത്യ സമർപ്പ​ണ​ത്തെ​ക്കു​റി​ച്ചും സഭയിൽ ഏതെല്ലാം പുസ്‌ത​കങ്ങൾ സ്റ്റോക്കു​ണ്ടെ​ന്നും പറയുക.

15 മിനി: സ്രഷ്ടാവിനെ മെച്ചമാ​യി അറിയുക. സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിൽ പഠിക്കാൻ പോകുന്ന നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടോ? എന്ന പുസ്‌ത​ക​ത്തി​ന്റെ പഠനത്തി​നാ​യി ആകാംക്ഷ ജനിപ്പി​ക്കു​ന്ന​തിന്‌ 1999 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 24-6 പേജു​കളെ ആസ്‌പ​ദ​മാ​ക്കി​യുള്ള പ്രസംഗം. ഓരോ ആഴ്‌ച​യി​ലെ​യും പുസ്‌ത​കാ​ധ്യ​യന ചർച്ചക​ളിൽ പങ്കുപ​റ്റാൻ യുവജ​ന​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. നമ്മുടെ മഹാ സ്രഷ്ടാ​വി​നെ കുറിച്ചു കഴിയു​ന്ന​ത്ര​യും പഠിക്കു​ന്ന​തിന്‌ അധ്യയ​ന​ത്തിൽ ക്രമമാ​യി പങ്കെടു​ക്കാൻ എല്ലാവ​രും ആഗ്രഹി​ക്കും. സ്രഷ്ടാവ്‌ പുസ്‌ത​ക​ത്തി​നു പകരം അഞ്ച്‌ ലഘുപ​ത്രി​കകൾ പഠിക്കാൻ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​രി​ക്കുന്ന സഭകളിൽ അതനു​സ​രിച്ച്‌ വിവരങ്ങൾ അവതരി​പ്പി​ക്കുക.

20 മിനി: “മാതാ​പി​താ​ക്കളേ—നിങ്ങളു​ടെ മക്കളിൽ നല്ല ശീലങ്ങൾ ഉൾനടുക.” പ്രസംഗം. ആത്മീയ കാര്യ​ങ്ങ​ളിൽ തീക്ഷ്‌ണ​രായ കുട്ടി​ക​ളുള്ള മാതാ​പി​താ​ക്ക​ളു​മാ​യി അഭിമു​ഖം നടത്തുക. വയൽ ശുശ്രൂ​ഷ​യിൽ മക്കളെ പങ്കെടു​പ്പി​ക്കാൻ തക്കവിധം തങ്ങൾ കൈ​ക്കൊണ്ട ക്രിയാ​ത്മ​ക​മായ സംഗതി​ക​ളെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്കൾ പറയുന്നു. സമയം അനുവ​ദി​ക്കു​ന്നത്‌ അനുസ​രിച്ച്‌, കുടുംബ സന്തുഷ്ടി പുസ്‌ത​ക​ത്തി​ന്റെ 55-9 പേജു​ക​ളി​ലെ നിർദേ​ശങ്ങൾ ഉൾപ്പെ​ടു​ത്തുക.

ഗീതം 149, സമാപന പ്രാർഥന.

ഫെബ്രു​വരി 5-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 168

10 മിനി: പ്രാദേശിക അറിയി​പ്പു​കൾ.

15 മിനി: “സന്തോ​ഷ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നവർ ആയിരി​പ്പിൻ”b ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 2-ന്റെ 120-ാം പേജി​ലുള്ള 6-8 ഖണ്ഡിക​ക​ളിൽ വിവരി​ച്ചി​രി​ക്കു​ന്നത്‌ അനുസ​രിച്ച്‌, ദൈവ​സേ​വ​ന​ത്തി​ലെ നമ്മുടെ സന്തോഷം വർധി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ വ്യക്തമാ​ക്കുക.

20 മിനി: നിങ്ങൾക്ക്‌ ആരോ​ഗ്യാ​വ​ഹ​മായ വിനോ​ദം കണ്ടെത്താ​നാ​കും. 1997 മേയ്‌ 22 ലക്കം ഉണരുക!യിലെ ബുദ്ധി​യു​പ​ദേശം കുടും​ബം ഒത്തൊ​രു​മിച്ച്‌ ചർച്ച ചെയ്യുന്നു. കുടും​ബ​ത്തി​ന്റെ വിനോ​ദ​കാ​ര്യ​ങ്ങളെ കുറിച്ച്‌ പിതാവ്‌ ഉത്‌ക​ണ്‌ഠാ​കു​ല​നാണ്‌. “വിനോ​ദ​ത്തിന്‌ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു?” (പേജുകൾ 4-7) എന്ന ഭാഗം ഹ്രസ്വ​മാ​യി പരിചി​ന്തിച്ച ശേഷം, ഏതു തരത്തി​ലുള്ള വിനോ​ദ​ങ്ങ​ളാണ്‌ ആരോ​ഗ്യാ​വ​ഹ​വും പ്രയോ​ജ​ന​പ്ര​ദ​വും എന്നതിൽ അവർ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു. നമ്മുടെ ശുശ്രൂഷ പുസ്‌ത​ക​ത്തി​ന്റെ 131-2 പേജു​ക​ളി​ലെ “വിനോ​ദം” എന്നതിനു കീഴി​ലും 135-36 പേജു​ക​ളി​ലെ “സകലവും ദൈവ​മ​ഹ​ത്വ​ത്തി​നാ​യി ചെയ്യുക” എന്നതിനു കീഴി​ലു​മുള്ള ആശയങ്ങൾ പരിചി​ന്തി​ക്കുക. നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തിൽ മാതാ​പി​താ​ക്കൾക്കുള്ള പങ്കി​നെ​ക്കു​റി​ച്ചും മുഴു കുടും​ബ​ത്തി​ന്റെ​യും പ്രയോ​ജ​ന​ത്തി​നാ​യി കുടും​ബാം​ഗങ്ങൾ സഹകരി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റി​ച്ചും എടുത്തു​പ​റ​യുക.

ഗീതം 190, സമാപന പ്രാർഥന.

[അടിക്കു​റി​പ്പു​കൾ]

a ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

b ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക