സേവനയോഗ പട്ടിക
ഒക്ടോബർ 9-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “ഞാൻ മാറിപ്പാർക്കണമോ?” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. എങ്ങോട്ടെങ്കിലും മാറിപ്പാർക്കാൻ തീരുമാനിക്കുമ്പോൾ നല്ല വിവേചന ഉപയോഗിക്കേണ്ടതിന്റെ ആവശ്യം വിശദമാക്കുക. സദൃശവാക്യങ്ങൾ 22:3-ലെ ബുദ്ധിയുപദേശം എങ്ങനെ ബാധകമാക്കാമെന്ന് ചർച്ച ചെയ്യുക. 1988 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 22-ാം പേജിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പുകളെ കുറിച്ചു പറയുക.
20 മിനി: യോഗങ്ങൾക്കു നന്നായി തയ്യാറാകുക. പ്രസംഗവും സദസ്യ ചർച്ചയും. യോഗങ്ങളിൽനിന്നു നമുക്ക് ലഭിക്കുന്ന പ്രയോജനം ഏറിയകൂറും, യോഗങ്ങൾക്കു നാം എത്ര നന്നായി തയ്യാറാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. 1998 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 15-16 പേജുകളിലുള്ള 8-11 ഖണ്ഡികകളിലെ പ്രായോഗിക നിർദേശങ്ങൾ പരിചിന്തിക്കുക. സദസ്യരോട് അവർ എങ്ങനെയാണ് നന്നായി തയ്യാറാകാനുള്ള ആഗ്രഹം വളർത്തിയെടുക്കുകയും തയ്യാറാകാൻ വേണ്ട സമയം കണ്ടെത്തുകയും ചെയ്യുന്നത് എന്ന് ചോദിക്കുക.
ഗീതം 211, സമാപന പ്രാർഥന.
ഒക്ടോബർ 16-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
20 മിനി: “താത്പര്യമുണർത്താൻ ആനുകാലിക സംഭവങ്ങൾ ഉപയോഗിക്കുക.” സദസ്യ ചർച്ചയും പ്രകടനങ്ങളും. പ്രദേശത്തെ ആളുകളിൽ താത്പര്യം ഉണർത്തിയിരിക്കുന്ന ഏതാനും ആനുകാലിക സംഭവങ്ങൾ പറയുക. ഭാവി സംബന്ധിച്ച് എന്തു ഉത്കണ്ഠകളാണ് ഇവ ഉളവാക്കിയിരിക്കുന്നത്? ബൈബിൾ ചർച്ചയിലേക്കു നയിക്കുന്ന ഒരു അവതരണം എങ്ങനെ തയ്യാറാകാം എന്നതു സംബന്ധിച്ച ഏതാനും നിർദേശങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 11-ാം പേജിനെ ആസ്പദമാക്കി നൽകുക. പ്രായോഗികവും നന്നായി തയ്യാറായതുമായ രണ്ടു പ്രകടനങ്ങൾ അവതരിപ്പിക്കുക.
20 മിനി: നമുക്കെല്ലാം പയനിയർ ആത്മാവ് പ്രകടിപ്പിക്കാനാകും. 1997 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 22-3 പേജുകളെ ആസ്പദമാക്കി ഒരു പുസ്തകാധ്യയന നിർവാഹകനും അദ്ദേഹത്തിന്റെ സഹായിയും തമ്മിൽ നടത്തുന്ന ചർച്ച. സഭയിൽ കൂടുതൽ പയനിയർമാർ ഉണ്ടായിരിക്കുന്നത് പ്രോത്സാഹജനകമായിരിക്കുന്നത് എന്തുകൊണ്ടെന്നും ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഏവർക്കും എന്തു ചെയ്യാൻ കഴിയുമെന്നും അവർ ചർച്ച ചെയ്യുന്നു. ഇപ്പോൾ പയനിയർമാരായിരിക്കുന്നവരെ അതിൽ തുടരുന്നതിനു പ്രോത്സാഹിപ്പിക്കാനും സഭയിലെ എല്ലാവർക്കും ശുശ്രൂഷയോടുള്ള തീക്ഷ്ണത വളർത്തിയെടുക്കാനും സാധിക്കുന്ന വിധങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്യുന്നു.
ഗീതം 131, സമാപന പ്രാർഥന.
ഒക്ടോബർ 23-ന് ആരംഭിക്കുന്ന വാരം
5 മിനി: പാദേശിക അറിയിപ്പുകൾ.
15 മിനി: “പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങൾ.” (1-ഉം 2-ഉം ഖണ്ഡികകൾ മാത്രം) പ്രസംഗം. സൊസൈറ്റി വീഡിയോ നിർമാണത്തിലേക്ക് പ്രവേശിച്ച ചരിത്രത്തെക്കുറിച്ച് ഹ്രസ്വമായി പറയുക. (ഘോഷകർ [ഇംഗ്ലീഷ്] പുസ്തകത്തിന്റെ 600-601 പേജുകൾ കാണുക.) ഒക്ടോബർ 30 ന് ആരംഭിക്കുന്ന വാരത്തിലെ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പ് എന്നനിലയിൽ യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം (ഇംഗ്ലീഷ്) എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. വീഡിയോ കൈവശമുള്ളവർക്ക് അത് ഇല്ലാത്തവരുമായി പങ്കുവെക്കുകയോ ഒന്നിച്ചിരുന്നു കാണുകയോ ചെയ്യാവുന്നതാണ്.
25 മിനി: “പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?” സേവന മേൽവിചാരകൻ നടത്തുന്ന പ്രോത്സാഹജനകമായ പ്രസംഗം. 2000 ജൂലൈ 3-ന് സൊസൈറ്റി മൂപ്പന്മാർക്ക് അയച്ച കത്തിലെ അറിയിപ്പ് വായിച്ചശേഷം, ഹാജരായിരിക്കുന്ന ഓരോരുത്തർക്കും രാജ്യവാർത്ത നമ്പർ 36-ന്റെ ഓരോ പ്രതി വിതരണം ചെയ്യുക. തുടർന്ന് ലേഖനം ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. പ്രദേശം പൂർണമായി പ്രവർത്തിക്കാൻ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക. സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായിത്തീരാൻ പുതിയവരെയും കുട്ടികളെയും എങ്ങനെ സഹായിക്കാനാകുമെന്ന് പറയുക. ഹ്രസ്വമായ ഒരു അവതരണം പ്രകടിപ്പിക്കുക. ഈ പ്രസ്ഥാനത്തിൽ എല്ലാവർക്കും പൂർണ പങ്കുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക.
ഗീതം 53, സമാപന പ്രാർഥന.
ഒക്ടോബർ 30-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. ഒക്ടോബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. വാരാന്തത്തിൽ രാജ്യവാർത്ത നമ്പർ 36-നോടൊപ്പം വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കാൻ സഭയെ പ്രോത്സാഹിപ്പിക്കുക.
12 മിനി: ഗീതാലാപനം—നമ്മുടെ ആരാധനയുടെ സുപ്രധാന ഭാഗം. രണ്ടു പ്രസാധകരുമായി അവരുടെ ഗീതാലാപനത്തെക്കുറിച്ച് ഒരു പുസ്തകാധ്യയന നിർവാഹകൻ സംസാരിക്കുന്നു. അവരുടെ ഗീതാലാപനം അത്ര ഊർജസ്വലമല്ലെന്ന് അദ്ദേഹം നിരീക്ഷിച്ചിരിക്കുന്നു. 1997 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 27-8 പേജുകളിലുള്ള ഏതാനും ആശയങ്ങൾ അദ്ദേഹം അവരുമായി ചർച്ച ചെയ്യുന്നു. 1999 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-ാം പേജിലെ 12-ാം ഖണ്ഡികയിലെ നിർദേശമനുസരിച്ച്, പ്രസ്തുത വാരത്തിലെ വീക്ഷാഗോപുര അധ്യയനത്തിൽ പാടേണ്ട ഒരു ഗീതത്തിലെ വരികൾ അവർ അപഗ്രഥിക്കുന്നു. ആത്മാർഥമായ ആലാപനത്തിലൂടെ, യഹോവയ്ക്ക് അർപ്പിക്കുന്ന ഹൃദയംഗമമായ സ്തുതികൾക്ക് നാം ജീവൻ പകരുന്നു.
25 മിനി: യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം (ഇംഗ്ലീഷ്). സദസ്യ ചർച്ച. “പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന ഉപകരണങ്ങൾ” എന്ന ലേഖനത്തിന്റെ 3-ാം ഖണ്ഡികയിലുള്ള ചോദ്യങ്ങൾ പരിചിന്തിക്കുക. ഈ വീഡിയോ ഉപയോഗിച്ച് സംഘടനയുമായി നല്ല പരിചയത്തിലാകാൻ താത്പര്യക്കാരെ എങ്ങനെ സഹായിക്കാൻ കഴിയും എന്നതു സംബന്ധിച്ച നിർദേശങ്ങൾ നൽകുക. ഒന്നോ രണ്ടോ അനുഭവങ്ങൾ ഉൾപ്പെടുത്തുക—1993 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 22-3 പേജുകൾ കാണുക.
ഗീതം 223, സമാപന പ്രാർഥന.
നവംബർ 6-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: നാം എന്തു വിശ്വസിക്കുന്നു? “മറ്റു മതങ്ങളിൽനിന്ന് തങ്ങളെ വ്യത്യസ്തരാക്കുന്ന എന്താണ് സാക്ഷികൾ പഠിപ്പിക്കുന്നത്?” എന്നു ചോദിക്കുന്ന വ്യക്തിക്ക് ഒരു സഹോദരൻ മടക്കസന്ദർശനം നടത്തുന്നു. 1998 ഒക്ടോബർ 1 ലക്കത്തിലെ വീക്ഷാഗോപുരത്തിന്റെ 6-ാം പേജിലുള്ള ചതുരത്തിലെ വിവരങ്ങൾ ചർച്ച ചെയ്യുക. മാനുഷികമായ പഠിപ്പിക്കലുകളെ പ്രതി മറ്റു മതങ്ങൾ അടിസ്ഥാന ബൈബിൾ സത്യങ്ങളെ അവഗണിക്കുകയോ തിരസ്കരിക്കുകയോ ചെയ്തിരിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: ഫലകരമായി സംഭാഷണങ്ങൾ ആരംഭിച്ചതു സംബന്ധിച്ച അനുഭവങ്ങൾ. ഒക്ടോബർ 16-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടിയിൽ, ശുശ്രൂഷയിലായിരിക്കെ ആളുകളുടെ താത്പര്യം ഉണർത്താൻ കഴിയുന്ന ആനുകാലിക സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള അവതരണങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള നിർദേശം നമുക്കു ലഭിച്ചിരുന്നു. അവ ബാധകമാക്കിയതു മുഖാന്തരം ഇതുവരെയും തങ്ങൾക്കു ലഭിച്ചിരിക്കുന്ന നല്ല അനുഭവങ്ങളെക്കുറിച്ച് പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 205, സമാപന പ്രാർഥന.