സേവനയോഗ പട്ടിക
ആഗസ്റ്റ് 14-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. സഭയുടെ മേയ് മാസത്തെ വയൽസേവന റിപ്പോർട്ടിനെക്കുറിച്ച് പറയുക. ഇനിയും രണ്ടു വാരാന്തങ്ങളേ ശേഷിച്ചിട്ടുള്ളു, അതുകൊണ്ട്, മാസാവസാനത്തിനു മുമ്പായി വയൽശുശ്രൂഷയിൽ പങ്കുപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. വാരാന്ത വയൽസേവന യോഗ ക്രമീകരണങ്ങളെ കുറിച്ചു പറയുക.
15 മിനി: “വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക.” ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക. പുസ്തകാധ്യയന നിർവാഹകൻ തന്റെ കൂട്ടത്തിന്റെ വയൽസേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വയൽസേവനത്തിൽ ക്രമമായി ഏർപ്പെടാൻ വ്യക്തിഗത സഹായം ആവശ്യമുള്ളവർക്ക് അതു നൽകുകയും ചെയ്യുന്ന വിധത്തെക്കുറിച്ചു പറയുന്ന നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ (1997-ലെ പതിപ്പ്) 44-5 പേജുകളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക.
18 മിനി: സ്കൂൾ വിദ്യാഭ്യാസം നിങ്ങൾക്കു പ്രയോജനം ചെയ്യുന്ന വിധം. ലൗകിക വിദ്യാഭ്യാസം പ്രയോജനകരം ആയിരിക്കുന്നത് എന്തുകൊണ്ടെന്നു തിരിച്ചറിയാൻ സഹായിച്ചുകൊണ്ട് ഒരു പിതാവ് തന്റെ കുട്ടികളോടു സംസാരിക്കുന്നു. (യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 133-9 പേജുകൾ കാണുക.) ഈ പ്രക്ഷുബ്ധ നാളുകളിൽ സ്കൂളിൽ പോകുന്നത് ഒരു വെല്ലുവിളിയാണെന്നു മിക്ക ചെറുപ്പക്കാരും വിചാരിക്കുന്നു. പഠിക്കുന്ന പല കാര്യങ്ങൾക്കും പ്രായോഗിക മൂല്യം ഇല്ല എന്നു നിഗമനം ചെയ്യുന്ന അവർക്കു മടുപ്പു തോന്നുകയും ചെയ്യുന്നു. മതിയായ ലൗകിക വിദ്യാഭ്യാസം നേടുന്നത് ജ്ഞാനമായിരിക്കുന്നതിന്റെ ഈടുറ്റ കാരണങ്ങളും അതു സംബന്ധിച്ച തിരുവെഴുത്തു തത്ത്വങ്ങളും പിതാവ് തന്റെ മക്കളുമായി ചർച്ച ചെയ്യുന്നു. ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാനും നന്നായി പഠിക്കാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിക്കുന്നു.
ഗീതം 127, സമാപന പ്രാർഥന.
ആഗസ്റ്റ് 21-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകളും കണക്കു റിപ്പോർട്ടും. “സ്നേഹവാനായ ഒരു ദൈവം കഷ്ടത ഇത്രയും കാലം തുടരാൻ അനുവദിച്ചതെന്തുകൊണ്ടാണ്?” എന്ന ചോദ്യത്തിന് വയൽസേവനത്തിൽ ആയിരിക്കെ ഉത്തരം നൽകുന്നതായി കാണിക്കുന്ന നന്നായി തയ്യാറായ ഒരു പ്രകടനം അവതരിപ്പിക്കുക. (ന്യായവാദം പുസ്തകം, പേജ് 395-6) ഈ വാരാന്തത്തിൽ വയൽ ശുശ്രൂഷയിൽ പങ്കുപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
10 മിനി: സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗം. 1999 ഡിസംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലെ “നമ്മുടെ സാഹിത്യം ജ്ഞാനപൂർവം ഉപയോഗിക്കുക” എന്ന ലേഖനത്തിലെ മുഖ്യ ആശയങ്ങൾ എടുത്തുപറയുക. സാഹിത്യങ്ങൾ സമർപ്പിക്കുമ്പോൾ നല്ല ന്യായബോധവും വിവേചനയും ഉപയോഗിക്കാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക.
25 മിനി: “നിങ്ങൾ പ്രയോജനം നേടുന്നുവോ?” ചോദ്യോത്തര പരിചിന്തനം.
ഗീതം 152, സമാപന പ്രാർഥന.
ആഗസ്റ്റ് 28-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ആഗസ്റ്റിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. സെപ്റ്റംബർ 6-ഓടെ എല്ലാ റിപ്പോർട്ടുകളും കൂട്ടിനോക്കാൻ കഴിയേണ്ടതിന് സഭാ പുസ്തകാധ്യയന നിർവാഹകർ തങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരും റിപ്പോർട്ട് ഇട്ടെന്ന് ഉറപ്പുവരുത്തണം.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “യോഗങ്ങൾ യുവജനങ്ങൾക്കു പ്രയോജനം ചെയ്യുന്നു.” ഒരു മൂപ്പൻ നടത്തുന്ന ചോദ്യോത്തര ചർച്ച. 9-ാമത്തെ ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ, യോഗസമയത്തു ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന ഏതാനും പ്രായോഗിക സംഗതികൾ പരിചിന്തിക്കുക. (1998 സെപ്റ്റംബർ 22 ലക്കം ഉണരുക!യുടെ 19-20 പേജുകൾ കാണുക.) എല്ലാ യോഗങ്ങൾക്കും കുട്ടികളെ കണിശമായും കൊണ്ടുവരാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക.—1997 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 25-ാം പേജിലുള്ള അനുഭവം കാണുക.
ഗീതം 176, സമാപന പ്രാർഥന.
സെപ്റ്റംബർ 4-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി. അനൗപചാരിക സാക്ഷീകരണത്തിലൂടെ തങ്ങൾക്കു ലഭിച്ച നല്ല ഫലങ്ങളെ കുറിച്ചുള്ള പ്രസാധകരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ (1997-ലെ പതിപ്പ്) 93-4 പേജുകളിലെ വിവരങ്ങൾ ഉപയോഗിച്ച് ശുശ്രൂഷയുടെ ഈ മേഖലയിൽ ഏർപ്പെടുന്നതിന്റെ മൂല്യം ഊന്നിപ്പറയുക.
10 മിനി: നാം ജീവിക്കുന്ന സമയം അനന്യസാധാരണമാണ്. 1996 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 22-3 പേജുകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി:“നിങ്ങൾ സഹിച്ചുനിൽക്കുന്നുവോ?” പ്രസംഗവും സദസ്യ ചർച്ചയും. ക്രിസ്തീയ ശുശ്രൂഷയിൽ സഹിഷ്ണുത പ്രകടമാക്കുന്നതിൽ നേടിയ വ്യക്തിപരമായ വിജയത്തെ കുറിച്ചു ചിന്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ബലഹീനത പ്രകടമായിത്തീരുന്നെങ്കിൽ, നാം നമ്മെത്തന്നെ ആത്മീയമായി ശക്തിപ്പെടുത്തേണ്ടതുണ്ട്. 1999 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-1 പേജുകളിലെ 17-21 ഖണ്ഡികകളിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക. വർഷങ്ങളോളം വിശ്വസ്തമായി സഹിച്ചുനിന്നിട്ടുള്ള രണ്ടോ മൂന്നോ പ്രസാധകരെ, അവർ അതിനായി എന്താണു ചെയ്തത് എന്നു പറയാൻ ക്ഷണിക്കുക.
ഗീതം 206, സമാപന പ്രാർഥന.