സേവനയോഗ പട്ടിക
ഏപ്രിൽ 10-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഏപ്രിൽ 16-ന് നടത്താനിരിക്കുന്ന “മനുഷ്യവർഗത്തിനു മറുവില ആവശ്യമായിരിക്കുന്നതിന്റെ കാരണം” എന്ന പ്രത്യേക പരസ്യപ്രസംഗത്തിന്റെ കാര്യം പ്രത്യേകം ഓർമിപ്പിക്കുക. ഏപ്രിൽ 14-19 തീയതികളിലേക്കായി തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2000-ത്തിൽ നൽകിയിരിക്കുന്ന സ്മാരക ബൈബിൾ വായന പട്ടിക പിൻപറ്റാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക. അനുബന്ധത്തിന്റെ 4-ാം പേജിൽ കൊടുത്തിരിക്കുന്ന “സ്മാരക ഓർമിപ്പിക്കലുകൾ” പുനരവലോകനം ചെയ്യുക.
15 മിനി: “നിങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തോടു പ്രതികരിക്കുന്നുവോ?” ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് മുഖവുര അവതരിപ്പിച്ച ശേഷം ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. 1998 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16, 17 പേജുകളിലെ 12, 13 ഖണ്ഡികകളിലെ ആശയങ്ങൾ ഉൾപ്പെടുത്തുക. ആളുകളെ സ്മാരകത്തിനു ക്ഷണിക്കുന്നതിന് ഒരു പ്രത്യേക ശ്രമം ചെലുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “ഏപ്രിൽ—സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കാനുള്ള സമയം!” ചോദ്യോത്തരങ്ങൾ. ഏപ്രിലിൽ നാം എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നതിനെ കുറിച്ചുള്ള ഉത്സാഹപൂർവകമായ ചർച്ച. “മിക്കവർക്കും ഉത്സാഹകാരണമായിത്തീരുന്ന ശുഷ്കാന്തി” എന്ന ഭാഗം അവലോകനം ചെയ്യാനായി അവസാനത്തെ മൂന്നോ നാലോ മിനിട്ട് ഉപയോഗിക്കുക.
ഗീതം 199, സമാപന പ്രാർഥന.
ഏപ്രിൽ 17-ന് ആരംഭിക്കുന്ന വാരം
13 മിനി: പ്രാദേശിക അറിയിപ്പുകളും കണക്കു റിപ്പോർട്ടും. ഏപ്രിൽ മാസത്തിൽ ഇനി രണ്ടു വാരാന്തങ്ങൾ കൂടിയേ ശേഷിച്ചിട്ടുള്ളൂ. അതുകൊണ്ട് മാസാവസാനത്തിനു മുമ്പ് ശുശ്രൂഷയിൽ പങ്കുപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഏറ്റവും പുതിയ മാസികകൾ ഉപയോഗിച്ച് ഹ്രസ്വമായ ഒരു മാസികാ അവതരണം പ്രകടിപ്പിച്ചു കാണിക്കുക. ഈസ്റ്റർ ആചാരങ്ങളിൽ പങ്കെടുക്കാൻ നമ്മെ ക്ഷണിച്ചേക്കാവുന്നവരോടു മറുപടി പറയാൻ തക്കവണ്ണം ന്യായവാദം പുസ്തകത്തിന്റെ 179-80 പേജുകൾ പുനരവലോകനം ചെയ്യുക.
16 മിനി: “നിങ്ങൾ ആത്മത്യാഗ മനോഭാവം പ്രകടിപ്പിക്കുന്നുണ്ടോ?” ചോദ്യോത്തരങ്ങൾ. നാം പ്രധാനപ്പെട്ട സംഗതിക്ക് പ്രഥമ സ്ഥാനം കൊടുത്തുകൊണ്ട് ഉചിതമായ മുൻഗണനകൾ വെക്കേണ്ടതുണ്ട്. ആത്മീയമായി നമുക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളിൽ തുടരുന്നതിന് ആത്മനിയന്ത്രണം ആവശ്യമാണ്. കൂടാതെ നാം അതിനു വേണ്ടി മുൻകൈയെടുത്തു പ്രവർത്തിക്കുകയും വേണം. യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയുമെന്നു വിശദീകരിക്കുക.—ഉൾക്കാഴ്ച, വാല്യം 2, പേജ് 68, ഖണ്ഡികകൾ 3-5 കാണുക.
16 മിനി: മാസികകൾ—അവ ഏറ്റവുമധികം പ്രയോജനം ചെയ്യുന്നിടങ്ങളിൽ സമർപ്പിക്കുക. സദസ്യ പങ്കുപറ്റലോടെയുള്ള പ്രസംഗം. 1995 ജനുവരി 8 ലക്കം ഉണരുക!യുടെ 22-4 പേജുകളിലെ നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. മാസികകളിലെ ചില പ്രത്യേക ലേഖനങ്ങളിൽ താത്പര്യം തോന്നാൻ സാധ്യതയുള്ളവരെ കണ്ടെത്തി, അവർക്കത് കൊടുക്കുന്നതു നല്ലതായിരിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുക. മുൻലക്കങ്ങളിൽ വന്ന ചില വിഷയങ്ങൾ നമ്മുടെ പ്രദേശത്തെ ഏതുതരം ആളുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സ്വീകാര്യമായിരിക്കുമായിരുന്നു എന്നതിനെ കുറിച്ചു പരിചിന്തിക്കുക. ഈ രീതി പരീക്ഷിച്ചുനോക്കി നല്ല ഫലങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതു വിവരിക്കാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 71, സമാപന പ്രാർഥന.
ഏപ്രിൽ 24-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. സഭയുടെ സ്മാരക ഹാജർ അറിയിക്കുക. സ്മാരകത്തിന് ആദ്യമായി ഹാജരായവർ പറഞ്ഞ അഭിപ്രായങ്ങൾ വിവരിക്കാൻ സദസ്സിനെ ക്ഷണിക്കുക.
17 മിനി: യോഗങ്ങളിൽ സംബന്ധിക്കാൻ പുതിയവരെ സഹായിക്കുക. പരിജ്ഞാനം പുസ്തകത്തിന്റെ 161-3 പേജുകളിലെ 5-8 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗം. അധ്യയനം തുടങ്ങി കുറച്ചുനാൾ കഴിയുമ്പോൾ പുതിയവർ യോഗങ്ങൾക്കു ഹാജരായി തുടങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്. അവരെ യോഗങ്ങൾക്കു കൊണ്ടുവരിക എന്നത് ഒരു വെല്ലുവിളി ആയിരുന്നേക്കാം. നമുക്ക് അവരെ എങ്ങനെ പ്രചോദിപ്പിക്കാൻ കഴിയും? അധ്യയനങ്ങൾ നടത്തുന്നവർ പരിജ്ഞാനം പുസ്തകത്തിലെ ഈ ആശയങ്ങൾ തങ്ങളുടെ വിദ്യാർഥികളുമായി ചർച്ചചെയ്യേണ്ടതാണ്. എന്നിട്ട്, നമ്മോടൊപ്പം സത്യാരാധനയിൽ പങ്കുപറ്റുന്നതിന് അവരെ സഹായിക്കാൻ ആവശ്യമായ സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യുക.
18 മിനി: “നിങ്ങൾ ക്രമമുള്ള ഒരു രാജ്യഘോഷകനാണോ?” പ്രസംഗവും സദസ്യ ചർച്ചയും. സെക്രട്ടറി നിർവഹിക്കുന്നു. നാം നമ്മുടെ വയൽസേവന പ്രവർത്തനം റിപ്പോർട്ടു ചെയ്യുന്നത് എന്തിനാണെന്നു വിശദീകരിക്കുക. (നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 106-8 പേജുകൾ കാണുക.) നാം കൃത്യസമയത്തു റിപ്പോർട്ടിടുന്നില്ലെങ്കിൽ ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നു പറയുക. സമയത്തിന് റിപ്പോർട്ടിടുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് തങ്ങൾ എന്താണു ചെയ്യുന്നതെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. പുസ്തക അധ്യയന നിർവാഹകർക്ക് ഇതിന് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് പറയുക. ഏപ്രിലിൽ ഇനി ഒരു വാരാന്തം കൂടിയേ ഉള്ളൂ. അതുകൊണ്ട് എല്ലാവരും ശുശ്രൂഷയിൽ പങ്കുപറ്റുകയും മാസാവസാനം റിപ്പോർട്ടിടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
ഗീതം 200, സമാപന പ്രാർഥന.
മേയ് 1-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏപ്രിലിലെ വയൽസേവന റിപ്പോർട്ടിടാൻ എല്ലാവരെയും ഓർമിപ്പിക്കുക. മേയ് 6-ഓടെ റിപ്പോർട്ടുകൾ എല്ലാം സമാഹരിച്ച് അയയ്ക്കാൻ കഴിയത്തക്കവണ്ണം തന്റെ പുസ്തക അധ്യയന കൂട്ടത്തിലെ ഓരോ വ്യക്തിയും റിപ്പോർട്ടിട്ടു എന്ന് അധ്യയന നിർവാഹകൻ ഉറപ്പു വരുത്തണം. ചോദ്യപ്പെട്ടി അവലോകനം ചെയ്യുക, അതിലെ വിവരങ്ങൾ പ്രാദേശികമായി എങ്ങനെ ബാധകമാക്കാമെന്നു വിവരിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
18 മിനി: “നിങ്ങൾ മടങ്ങിച്ചെല്ലുന്നുവെന്ന് ഉറപ്പു വരുത്തുക!” സദസ്യ ചർച്ച. മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ നാം പരാജയപ്പെട്ടേക്കാവുന്നതിന്റെ കാരണങ്ങൾ പരിചിന്തിക്കുക. കൃത്യമായ രേഖകളും മടങ്ങിച്ചെല്ലാനുള്ള മനസ്സൊരുക്കവും പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കുക. മടക്കസന്ദർശനങ്ങൾ നടത്തുന്നതിന് ഓരോ വാരവും കുറച്ചു സമയം മാറ്റിവെക്കാൻ നിർദേശിക്കുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 88-9 പേജുകളിലെ വിവരങ്ങൾ പുനരവലോകനം ചെയ്യുക. വാർഷികപുസ്തകം 1995-ന്റെ 45-ാം പേജിൽ നൽകിയിരിക്കുന്ന അനുഭവം വിവരിക്കുക.—1 കൊരി. 3:6, 7.
ഗീതം 68, സമാപന പ്രാർഥന.