അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ. താത്പര്യക്കാർക്ക് ആവശ്യം ലഘുപത്രിക നൽകി ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുക. ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക.
◼ ഏപ്രിലിലും മേയിലും സഹായ പയനിയറിങ് നടത്താൻ ആഗ്രഹിക്കുന്നവർ ഇപ്പോൾത്തന്നെ അതിനുള്ള ആസൂത്രണങ്ങൾ ചെയ്‌ത് തങ്ങളുടെ അപേക്ഷ എത്രയും നേരത്തെ നൽകേണ്ടതാണ്. ഇത് വയൽസേവനത്തോടുള്ള ബന്ധത്തിൽ വേണ്ട ക്രമീകരണങ്ങൾ വരുത്തുന്നതിനും ആവശ്യമായ മാസികകളും മറ്റു സാഹിത്യങ്ങളും നേരത്തേതന്നെ കരുതുന്നതിനും മൂപ്പന്മാരെ സഹായിക്കും. സഹായ പയനിയറായി അംഗീകരിക്കപ്പെടുന്നവരുടെ പേരുകൾ ഓരോ മാസവും സഭയിൽ അറിയിക്കണം.
◼ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ മുഴു അധ്യയന പട്ടികയും നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഈ ലക്കത്തോടൊപ്പമുണ്ട്. എടുത്തുനോക്കാൻ സൗകര്യത്തിന് അതിന്റെ ഫോട്ടോകോപ്പിയെടുത്ത് പഠിക്കാനുള്ള പുസ്തകത്തിൽത്തന്നെ സൂക്ഷിക്കാവുന്നതാണ്.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ മാർച്ച് 1-നോ അതു കഴിഞ്ഞ് എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റു ചെയ്യണം. അതു ചെയ്തുകഴിയുമ്പോൾ, അടുത്ത കണക്കു റിപ്പോർട്ട് വായിച്ച ശേഷം സഭയിൽ അറിയിപ്പു നടത്തുക.
◼ 2000-ത്തിലെ സ്മാരകം ഏപ്രിൽ 19-ാം തീയതി ബുധനാഴ്‌ച ആയിരിക്കും. ആ ബുധനാഴ്‌ച യോഗങ്ങൾ ഉള്ള സഭകൾക്ക്, രാജ്യഹാൾ ലഭ്യമാകുന്ന പക്ഷം ആ വാരത്തിലെ മറ്റൊരു ദിവസം പ്രസ്‌തുത യോഗങ്ങൾ നടത്താവുന്നതാണ്. അതു പ്രായോഗികമല്ലെങ്കിൽ, സേവനയോഗ പരിപാടിയിലെ, നിങ്ങളുടെ സഭയ്‌ക്കു പ്രത്യേകാൽ ബാധകമാകുന്ന ഭാഗങ്ങൾ മറ്റൊരു സേവനയോഗത്തിന്റെ കൂടെ നടത്താവുന്നതാണ്.
◼ ഒരു സഭയോടൊത്തു സഹവസിക്കുന്നവർ തങ്ങളുടെ വ്യക്തിപരമായ വരിസംഖ്യകൾ ഉൾപ്പെടെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയതും പുതുക്കുന്നതുമായ എല്ലാ വരിസംഖ്യാ അപേക്ഷകളും സഭ മുഖാന്തരം അയയ്ക്കേണ്ടതാണ്.
◼ സാഹിത്യത്തിനായി പ്രസാധകർ നേരിട്ട് അയയ്‌ക്കുന്ന അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതു സംബന്ധിച്ച് സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി മനസ്സിൽ പിടിക്കുക.
◼ ഇൻഡ്യയിൽ നടന്ന “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്ട് കൺവെൻഷൻ പരമ്പരകളിൽ മൊത്തം 30,462 പേർ സന്നിഹിതരായി. ഇത് ഒരു പുതിയ അത്യുച്ചവും മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വർധനവുമാണ്. ഇരുപത്തേഴ് ഇടങ്ങളിലായി നടന്ന ഈ കൺവെൻഷനുകളിൽ മൊത്തം 881 പേർ സ്നാപനമേറ്റു.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ, പ്രാഥമിക ബൈബിൾ ഉപദേശങ്ങൾ—മിസോ