സേവനയോഗ പട്ടിക
മാർച്ച് 13-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “നാം പ്രസംഗിക്കുന്നതു സുവാർത്തയാണ്.” ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് പ്രാരംഭ പ്രസ്താവനകൾ നടത്തിയ ശേഷം ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. ശുശ്രൂഷയിൽ പരിജ്ഞാനം പുസ്തകം സമർപ്പിക്കുമ്പോൾ അതിൽ നിന്ന് ഫലകരമായി ഉപയോഗിക്കാൻ കഴിയുന്ന ചില തിരുവെഴുത്ത് ആശയങ്ങൾ ചൂണ്ടിക്കാണിക്കുക.
20 മിനി: “2000 ഏപ്രിൽ നമുക്ക് ഏറ്റവും മെച്ചപ്പെട്ട മാസം ആക്കാനാകുമോ?” (ഖണ്ഡികകൾ 1-11) ചോദ്യോത്തരങ്ങൾ. അടുത്ത കാലത്ത് സഭയിൽ ഏറ്റവും കൂടുതൽ സഹായ പയനിയർമാർ ഉണ്ടായിരുന്നത് ഏതു മാസമാണെന്നു പറയുക. ശുശ്രൂഷയിലെ തങ്ങളുടെ പങ്കു വർധിപ്പിച്ചതു മുഖാന്തരം ലഭിച്ച വ്യക്തിപരമായ പ്രയോജനങ്ങളെക്കുറിച്ചു പറയാൻ അവരിൽ ചിലരെ തിരഞ്ഞെടുക്കുക. ഏപ്രിൽ മാസത്തിൽ പുതിയൊരു സഹായ പയനിയർ അത്യുച്ചത്തിനായി പ്രവർത്തിക്കാൻ സഭയിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 113-4 പേജുകളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകളെക്കുറിച്ചു പറയുക. സഹായ പയനിയറിങ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രസാധകർക്ക് യോഗത്തിനു ശേഷം അപേക്ഷാഫാറങ്ങൾ ലഭിക്കുന്നതാണ്.
ഗീതം 187, സമാപന പ്രാർഥന.
മാർച്ച് 20-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകളും കണക്കു റിപ്പോർട്ടും.
15 മിനി: “എനിക്ക് എന്തു ചെയ്യാൻ കഴിയും?” ഒന്നോ രണ്ടോ ശുശ്രൂഷാ ദാസന്മാരുമൊത്ത് പുസ്തകാധ്യയന നിർവാഹകൻ ലേഖനം ചർച്ച ചെയ്യുന്നു. പല പരിമിതികൾ നിമിത്തം, സഭാ പ്രവർത്തനങ്ങളിൽ കാര്യമായൊന്നും ഉൾപ്പെടാൻ തങ്ങൾക്ക് കഴിയുന്നില്ല എന്ന് ചില പ്രസാധകർക്കു തോന്നിയേക്കാം. രാജ്യവേലയെ ഉന്നമിപ്പിക്കാനും സഭയെ ശക്തിപ്പെടുത്താനുമായി നമുക്കെല്ലാം വിലപ്പെട്ട സംഭാവനയേകാൻ സാധിക്കുന്ന ഏതാനും വിധങ്ങളെക്കുറിച്ചു പരിചിന്തിക്കുക. ‘ഒരു അന്തിമ റിപ്പോർട്ടിൽ പങ്കു’പറ്റാൻ ഓരോരുത്തർക്കും എങ്ങനെ സാധിക്കുമെന്നു വ്യക്തമാക്കിക്കൊണ്ട് ഉപസംഹരിക്കുക.—നമ്മുടെ ശുശ്രൂഷ, പേജുകൾ 108-10 കാണുക.
20 മിനി: “2000 ഏപ്രിൽ നമുക്ക് ഏറ്റവും മെച്ചപ്പെട്ട മാസം ആക്കാനാകുമോ?” (ഖണ്ഡികകൾ 12-18) ചോദ്യോത്തരങ്ങൾ. ഒരു പരിചയക്കാരനെ സ്മാരകത്തിനു ക്ഷണിക്കുന്ന വിധം ഹ്രസ്വമായി പ്രകടിപ്പിക്കുക. 2000 കലണ്ടറിലെ ഏപ്രിൽ മാസത്തെക്കുറിച്ച് ചർച്ച ചെയ്തിട്ട്, പ്രാദേശികമായി ക്രമീകരിച്ചിരിക്കുന്ന വയൽസേവന യോഗത്തെക്കുറിച്ചു പറയുക. ഏപ്രിൽ മാസം ശുശ്രൂഷയിൽ സാധ്യമാകുന്നത്ര പങ്കുപറ്റാൻ കഴിയേണ്ടതിന് പ്രായോഗികമായ പട്ടിക ഉണ്ടാക്കാൻ ഓരോരുത്തരെയും ഓർമിപ്പിക്കുക. അങ്ങനെ ചെയ്യുന്നത് മുഴു സഭയ്ക്കും ശുശ്രൂഷയിൽ നല്ലൊരു പങ്ക് ഉണ്ടായിരിക്കാൻ സഹായിക്കും. സഹായ പയനിയറിങ് ചെയ്യാൻ സാധിക്കുന്ന എല്ലാവരും യോഗാനന്തരം അപേക്ഷാഫാറം വാങ്ങാൻ പ്രോത്സാഹിപ്പിക്കുക.
ഗീതം 65, സമാപന പ്രാർഥന.
മാർച്ച് 27-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലെ വയൽ സേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഏപ്രിൽ മാസത്തിൽ സഹായ പയനിയറിങ് ചെയ്യാൻ പോകുന്നവരുടെ പേരുകൾ വായിക്കുക. അപേക്ഷ നൽകാൻ ഇനിയും സമയമുണ്ടെന്നു പറയുക. പ്രസ്തുത മാസത്തേക്കുള്ള മുഴു വയൽസേവന യോഗ പട്ടികയും ചുരുക്കിപ്പറയുക. ഈ വാരാന്തത്തിൽത്തന്നെ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് ഏപ്രിൽ മാസത്തിന് ഒരു നല്ല തുടക്കം കുറിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഏപ്രിലിൽ, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ നാം സമർപ്പിക്കുന്നതായിരിക്കും. ഓരോ പുതിയ ലക്കം മാസികയിൽനിന്നും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു സംഭാഷണ വിഷയവും ലേഖനവും എടുത്തുകാട്ടുക. എല്ലാവരുടെയും കൈയിൽ ആവശ്യം ലഘുപത്രിക ഉണ്ടായിരിക്കണം. അത് ഉപയോഗിച്ച് താത്പര്യക്കാരുമായി ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ഒരു ശ്രമം ചെയ്യുക.
13 മിനി: “സഹായം തേടുക.” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗവും സദസ്യ ചർച്ചയും. നാമെല്ലാവരും കൂടെക്കൂടെ ഏതെങ്കിലും തരത്തിലുള്ള സഹായം വേണ്ടവരാണെന്നു വിശദീകരിക്കുക. ഓരോരുത്തരും താന്താന്റെ ചുമടു ചുമക്കണമെന്നതു ശരിതന്നെ. (ഗലാ. 6:5) എങ്കിലും, അതിനു സാധിക്കാതെ വരുമ്പോൾ സഭയിലെ ആത്മീയ പക്വതയുള്ളവരിൽ നിന്നു സഹായം സ്വീകരിക്കാൻ മടി കാണിക്കേണ്ടതില്ല. മറ്റുള്ളവർ ദയാപുരസ്സരം നൽകിയ സഹായം തങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു എന്നു പ്രകടമാക്കുന്ന അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
12 മിനി: വാർഷികപുസ്തകം 2000 പുനരവലോകനം ചെയ്യുക. 31-ാം പേജിൽ കൊടുത്തിരിക്കുന്ന “1999-ലെ ആകെ മൊത്തം” എന്നതിലെ സവിശേഷതകൾ സദസ്സുമൊത്ത് ചർച്ച ചെയ്യുക. അതിനുശേഷം, 3-5 പേജുകളിലെ, “ഭരണസംഘത്തിന്റെ കത്ത്” ചർച്ച ചെയ്യുക. നൽകപ്പെട്ടിരിക്കുന്ന പ്രോത്സാഹജനകമായ വിവരങ്ങൾക്കു ചേർച്ചയിൽ തങ്ങൾ എങ്ങനെ പ്രവർത്തിക്കും എന്നതു സംബന്ധിച്ച ചിലരുടെ അഭിപ്രായങ്ങൾ ചോദിക്കുക.
ഗീതം 195, സമാപന പ്രാർഥന.
ഏപ്രിൽ 3-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകളും വയൽ സേവന അനുഭവങ്ങളും. വയൽ ശുശ്രൂഷയിൽ ഏർപ്പെടാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളുടെ പ്രദേശത്തു നിന്നുള്ള തിരഞ്ഞെടുത്ത അനുഭവങ്ങൾ പറയുക.
17 മിനി: “ദാനീയേൽ പ്രവചനം പഠിക്കൽ.” ചോദ്യോത്തരങ്ങൾ. ദാനീയേൽ എന്ന ബൈബിൾ പുസ്തകത്തിന്റെ പഠനം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും എന്നതു സംബന്ധിച്ച് ചുരുക്കമായി അഭിപ്രായം പറയുക. (1-ാം അധ്യായത്തിന്റെ 15-17 ഖണ്ഡികകൾ കാണുക.) ദാനീയേൽ പ്രവചനം പുസ്തകം പ്രാദേശിക ഭാഷയിൽ ലഭ്യമല്ലെങ്കിൽ അനുയോജ്യമായ മറ്റേതെങ്കിലും ഭാഷയിലുള്ള പതിപ്പ് ഉപയോഗിക്കാവുന്നതാണ്. മുടങ്ങാതെ പുസ്തക അധ്യയനത്തിൽ സംബന്ധിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
18 മിനി: ഗുരുതരമായ ഒരു ദുഷ്പ്രവൃത്തി ഞാൻ റിപ്പോർട്ടു ചെയ്യണമോ? യുവജനങ്ങളെ മനസ്സിൽപ്പിടിച്ചുകൊണ്ട് ഒരു മൂപ്പൻ നടത്തുന്ന ശക്തമായ പ്രസംഗം. ആധുനിക സമൂഹത്തിൽ വികാസം പ്രാപിച്ചിരിക്കുന്ന അനേകം പ്രശ്നങ്ങൾ യുവജനങ്ങളുടെമേൽ ഹാനികരമായ ഫലം ഉളവാക്കിയിട്ടുണ്ട്: അധഃപതിക്കുന്ന ധാർമിക നിലവാരങ്ങൾ, വർധിച്ചുവരുന്ന അക്രമം, മയക്കുമരുന്നുകളോടുള്ള ആസക്തി, അധികാരികളോടുള്ള അനാദരവ് എന്നിവയാണ് അവയിൽ ചിലത്. ചില യുവജനങ്ങൾ തങ്ങളുടെ മോശമായ നടത്തയെ മറച്ചുപിടിച്ചുകൊണ്ട് ഒരു ഇരട്ട ജീവിതം നയിക്കുന്നു. ഇത് മുഴു സഭയുടെയും ആത്മീയ ക്ഷേമത്തിന് ഒരു ഭീഷണി തന്നെയാണ്. ചിലർ ഗൗരവമായ തെറ്റുകൾ ചെയ്യുകയും അതു രഹസ്യമാക്കി വെക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവനിയമത്തിന്റെ ഗുരുതരമായ ലംഘനം ഉൾപ്പെടുന്ന എന്തെങ്കിലും സഭയിലെ ഒരു സഹോദരനോ സഹോദരിയോ ചെയ്തെന്ന് അറിയുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? ലേവ്യപുസ്തകം 5:1-ലെ (NW) തത്ത്വം പരിചിന്തിക്കുക. (1997 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 27-30 പേജുകൾ കാണുക.) യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 68-9 പേജുകളിലെ വിവരങ്ങൾ പരിചിന്തിക്കുകയും അത്തരമൊരു സന്ദർഭത്തിൽ എന്തു ചെയ്യണമെന്നു വിശദീകരിക്കുകയും ചെയ്യുക.
ഗീതം 68, സമാപന പ്രാർഥന.