അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഫെബ്രുവരി: കുടുംബസന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ഒരു പ്രത്യേക ശ്രമം നടത്തുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഒറ്റപ്രതികൾ. താത്പര്യക്കാർക്ക് ആവശ്യം ലഘുപത്രിക നൽകിക്കൊണ്ട് അതുപയോഗിച്ച് ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുക.
◼ സെക്രട്ടറിയും സേവന മേൽവിചാരകനും സാധാരണ പയനിയർമാരുടെ പ്രവർത്തനം അവലോകനം ചെയ്യണം. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മൂപ്പന്മാർ ചെയ്യേണ്ടതുണ്ട്. നിർദേശങ്ങൾക്കായി, ഒക്ടോബർ 1-ലെ സൊസൈറ്റിയുടെ വാർഷിക s-201 കത്തുകൾ പുനരവലോകനം ചെയ്യുക. ഒപ്പം 1986 ഒക്ടോബർ മാസത്തെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ അനുബന്ധത്തിന്റെ 12-20 ഖണ്ഡികകൾ കൂടി കാണുക.
◼ 2000 ഏപ്രിൽ 17-ന് ആരംഭിക്കുന്ന വാരം മുതൽ നമ്മൾ സഭാപുസ്തക അധ്യയനത്തിന് ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകം പഠിക്കുന്നതായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!—ഇംഗ്ലീഷ്, കന്നട, തമിഴ്, പഞ്ചാബി, മലയാളം.
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി—അസമിയ, ഇംഗ്ലീഷ്, കന്നട, തമിഴ്, ബംഗാളി, മലയാളം.
ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?—മലയാളം.