വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/00 പേ. 2
  • സേവന യോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവന യോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • ഉപതലക്കെട്ടുകള്‍
  • ഫെബ്രു​വരി 14-ന്‌ ആരംഭി​ക്കുന്ന വാരം
  • ഫെബ്രു​വരി 21-ന്‌ ആരംഭി​ക്കുന്ന വാരം
  • ഫെബ്രു​വരി 28-ന്‌ ആരംഭി​ക്കുന്ന വാരം
  • മാർച്ച്‌ 6-ന്‌ ആരംഭി​ക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2000
km 2/00 പേ. 2

സേവന യോഗ പട്ടിക

ഫെബ്രു​വരി 14-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 113

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ നിന്നുള്ള തിര​ഞ്ഞെ​ടുത്ത അറിയി​പ്പു​കൾ.

15 മിനി:‘അടിയ​ന്തി​ര​ത​യോ​ടെ വചനം പ്രസം​ഗി​ക്കുക.’ ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക. നമ്മുടെ ശുശ്രൂഷ പുസ്‌ത​ക​ത്തി​ന്റെ [1997-ലെ പതിപ്പ്‌] 170-ാം പേജിൽ കാണുന്ന ആശയങ്ങൾ ഉൾപ്പെ​ടു​ത്തുക. പ്രസംഗ പ്രവർത്തനം ഊർജി​ത​പ്പെ​ടു​ത്തു​ന്ന​തി​നുള്ള ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നൽകുക.

20 മിനി:“ന്യായ​വാ​ദം ചെയ്യാ​നുള്ള പ്രാപ്‌തി എങ്ങനെ വളർത്തി​യെ​ടു​ക്കാം?” പ്രസം​ഗ​വും പ്രകട​ന​വും. ന്യായ​വാ​ദം ചെയ്യാ​നുള്ള പ്രാപ്‌തി ശുശ്രൂ​ഷ​യിൽ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്നും അത്‌ എങ്ങനെ ആർജി​ക്കാ​മെ​ന്നും വിശദീ​ക​രി​ക്കുക. 3-ാമത്തെ ഖണ്ഡിക​യിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പടികൾ പിൻപ​റ്റി​ക്കൊണ്ട്‌ ശുശ്രൂ​ഷ​യ്‌ക്ക്‌ എങ്ങനെ തയ്യാറാ​കാ​മെന്ന്‌ പ്രാപ്‌ത​രായ രണ്ടു പ്രസാ​ധകർ ചർച്ച​ചെ​യ്യു​ക​യും തങ്ങളുടെ അവതരണം പ്രകടി​പ്പി​ച്ചു കാണി​ക്കു​ക​യും വേണം.

ഗീതം 182, സമാപന പ്രാർഥന.

ഫെബ്രു​വരി 21-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 17

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. കണക്കു റിപ്പോർട്ട്‌.

15 മിനി:‘കർത്താ​വിൽ കഠിന​മാ​യി അധ്വാ​നി​ക്കുന്ന സ്‌ത്രീ​കൾ.’ ഒരു മിനി​ട്ടിൽ കുറഞ്ഞ സമയം​കൊണ്ട്‌ പ്രാരംഭ പ്രസ്‌താ​വ​നകൾ നടത്തി​യിട്ട്‌, ചോ​ദ്യോ​ത്തര ചർച്ചയാ​യി അവതരി​പ്പി​ക്കുക. 1996 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14, 15 പേജു​ക​ളി​ലെ 18, 19 ഖണ്ഡിക​ക​ളിൽ കാണുന്ന ആശയങ്ങൾ ഉൾപ്പെ​ടു​ത്തുക. സഹോ​ദ​രി​മാ​രു​ടെ മനസ്സോ​ടെ​യുള്ള പിന്തു​ണ​യെ​യും ശുശ്രൂ​ഷ​യി​ലെ തീക്ഷ്‌ണ​ത​യെ​യും മറ്റുള്ള​വർക്കാ​യി അവർ ചെയ്യുന്ന സേവന​ങ്ങ​ളെ​യും പ്രതി അവരെ അഭിന​ന്ദി​ക്കുക.

20 മിനി:“വിശ്വാ​സ​ത്തിൽ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മെ എന്തു സഹായി​ക്കും?” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ദുർഘട നാളു​ക​ളിൽ ജീവി​ക്കുന്ന നമു​ക്കെ​ല്ലാം ഒരു വിധത്തി​ല​ല്ലെ​ങ്കിൽ മറ്റൊരു വിധത്തിൽ സഹായം ആവശ്യ​മാണ്‌. നിരു​ത്സാ​ഹ​പ്പെ​ടു​ത്തുന്ന പ്രശ്‌ന​ങ്ങ​ളിൽപ്പെട്ട്‌ ഉഴലു​ന്ന​വരെ ശക്തീക​രി​ക്കാൻ മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും എന്തു ചെയ്യാൻ കഴിയു​മെന്നു പുനര​വ​ലോ​കനം ചെയ്യുക. (1993 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 21-3 പേജു​ക​ളി​ലെ “കെട്ടു​പ​ണി​ചെ​യ്യുന്ന മേയിക്കൽ” എന്ന ഉപശീർഷ​ക​ത്തിൻ കീഴി​ലുള്ള ആശയങ്ങൾ കാണുക.) ആത്മീയ സ്ഥിരത പ്രാപി​ക്ക​ത്ത​ക്ക​വണ്ണം നമു​ക്കെ​ങ്ങനെ അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കാം എന്നു വിശദീ​ക​രി​ക്കുക.—റോമ. 1:11, 12.

ഗീതം 82, സമാപന പ്രാർഥന.

ഫെബ്രു​വരി 28-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 46

10 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ. ഫെബ്രു​വ​രി​യി​ലെ വയൽ സേവന റിപ്പോർട്ടി​ടാൻ എല്ലാവ​രെ​യും ഓർമി​പ്പി​ക്കുക. സമാധാ​ന​പൂർണ​മായ പുതിയ ലോകം എന്ന ലഘുലേഖ ഉപയോ​ഗി​ച്ചു​കൊണ്ട്‌ എങ്ങനെ പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ലേക്കു ശ്രദ്ധ തിരി​ക്കാം എന്നു പ്രകടി​പ്പി​ച്ചു കാണി​ക്കുക. ലഘു​ലേ​ഖ​യു​ടെ ആദ്യ ഖണ്ഡിക​യിൽ നൽകി​യി​രി​ക്കുന്ന ചോദ്യ​ങ്ങൾ ഉന്നയിച്ച ശേഷം സങ്കീർത്തനം 37:29 ഉൾപ്പെടെ 3-ാം പേജിലെ ആദ്യ ഖണ്ഡിക വായി​ക്കുക. താത്‌പ​ര്യം കാണി​ക്കു​ന്നു​വെ​ങ്കിൽ, പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ന്റെ 5-ാം പേജി​ലുള്ള ചതുരം വായിച്ചു കേൾപ്പി​ച്ചിട്ട്‌ ഒരു അധ്യയനം വാഗ്‌ദാ​നം ചെയ്യുക. ഭവന ബൈബിൾ അധ്യയ​നങ്ങൾ ആരംഭി​ക്കാൻ ഈ മാസം എല്ലാവ​രും ഒരു പ്രത്യേക ശ്രമം നടത്തേ​ണ്ട​താണ്‌.

5 മിനി:ചോദ്യ​പ്പെട്ടി. ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.

12 മിനി:ദാനീ​യേൽ പ്രവചനം പുസ്‌തകം അവലോ​കനം ചെയ്യുക. പ്രസം​ഗ​വും സദസ്യ ചർച്ചയും. അധ്യാ​യ​ങ്ങ​ളു​ടെ ആകർഷ​ക​മായ തലക്കെ​ട്ടു​കൾ, ജീവസ്സുറ്റ ചിത്രങ്ങൾ, ഓരോ അധ്യാ​യ​ത്തി​ന്റെ​യും അവസാനം നൽകി​യി​രി​ക്കുന്ന ചിന്തോ​ദ്ദീ​പ​ക​മായ ചോദ്യ​ങ്ങൾ അടങ്ങിയ ചതുരങ്ങൾ, വിശദാം​ശങ്ങൾ വ്യക്തമാ​ക്കുന്ന ഭൂപടങ്ങൾ, ചാർട്ടു​കൾ എന്നിങ്ങ​നെ​യുള്ള പുതിയ പുസ്‌ത​ക​ത്തി​ന്റെ സവി​ശേ​ഷ​തകൾ അവലോ​കനം ചെയ്യുക. മീഖാ​യേൽ ഒരു പ്രത്യേക വിധത്തിൽ “നില്‌ക്കുന്ന”ത്‌ എപ്രകാ​ര​മാണ്‌ എന്നതിനെ കുറി​ച്ചുള്ള പ്രോ​ത്സാ​ഹ​ജ​ന​ക​മായ വിശദീ​ക​രണം പരിചി​ന്തി​ക്കുക (പേജുകൾ 288-90). ദൈവ​വ​ച​ന​ത്തി​ന്റെ ഉപദേ​ഷ്ടാ​ക്കൾ എന്ന നിലയിൽ നാം സഹിച്ചു നിൽക്കേ​ണ്ട​തി​ന്റെ ആവശ്യത്തെ കുറിച്ചു ചർച്ച ചെയ്യുക (പേജുകൾ 311-12). നാമെ​ല്ലാം പുസ്‌തകം ശ്രദ്ധാ​പൂർവം വായി​ക്കു​ക​യും അങ്ങനെ ചെയ്യാൻ താത്‌പ​ര്യ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേണം.

18 മിനി:“ഉറച്ച ബോധ്യ​ത്തോ​ടെ സുവാർത്ത പ്രസം​ഗി​ക്കൽ.” 1-ഉം 2-ഉം ഖണ്ഡിക​ക​ളി​ലെ ആശയങ്ങ​ളെ​യും അവയിൽ ഉദ്ധരി​ക്കു​ക​യും പരാമർശി​ക്കു​ക​യും ചെയ്‌തി​ട്ടുള്ള തിരു​വെ​ഴു​ത്തു​ക​ളെ​യും അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള രണ്ടോ മൂന്നോ മിനിട്ടു നേരത്തെ ഹൃദ്യ​മായ ഒരു മുഖവു​ര​യ്‌ക്കു ശേഷം, 3-12 ഖണ്ഡികകൾ ചോ​ദ്യോ​ത്തര രൂപത്തിൽ ചർച്ച ചെയ്യുക.

ഗീതം 61, സമാപന പ്രാർഥന.

മാർച്ച്‌ 6-ന്‌ ആരംഭി​ക്കുന്ന വാരം

ഗീതം 116

5 മിനി:പ്രാ​ദേ​ശിക അറിയി​പ്പു​കൾ.

10 മിനി:പ്രാ​ദേ​ശിക ആവശ്യങ്ങൾ.

10 മിനി:“നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നതിനു ശ്രദ്ധ നൽകുക.” സഭാ​യോ​ഗങ്ങൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ​യിൽ നിന്ന്‌ പൂർണ പ്രയോ​ജനം നേടാൻ തങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച്‌ ഒരു കുടും​ബ​ത്ത​ലവൻ ഭാര്യ​യും കുട്ടി​ക​ളു​മാ​യി ചർച്ച ചെയ്യുന്നു. ശ്രദ്ധി​ക്കുന്ന കാര്യ​ത്തിൽ കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം പുരോ​ഗതി പ്രാപി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ അദ്ദേഹം വിചാ​രി​ക്കു​ന്നു. അവർ, യോഗ​ങ്ങ​ളിൽ പഠിക്കുന്ന കാര്യ​ങ്ങളെ കുറിച്ചു ചർച്ച​ചെ​യ്യു​ന്നത്‌ ഉൾപ്പെടെ നൽകി​യി​രി​ക്കുന്ന എല്ലാ നിർദേ​ശ​ങ്ങ​ളും വിശക​ലനം ചെയ്യു​ക​യും ഓരോ​ന്നും ബാധക​മാ​ക്കാ​വുന്ന വിധത്തെ കുറിച്ച്‌ പരിചി​ന്തി​ക്കു​ക​യും ചെയ്യുന്നു. കഴിയു​ന്നി​ട​ത്തോ​ളം ഒരൊറ്റ യോഗ​മോ കൺ​വെൻ​ഷൻ-സമ്മേളന പരിപാ​ടി​ക​ളോ മുടക്കു​ക​യി​ല്ലെ​ന്നുള്ള തങ്ങളുടെ തീരു​മാ​ന​ത്തോട്‌ എങ്ങനെ പറ്റിനിൽക്കാം എന്ന്‌ അവർ ചർച്ച ചെയ്യുന്നു.

20 മിനി:“ഉറച്ച ബോധ്യ​ത്തോ​ടെ സുവാർത്ത പ്രസം​ഗി​ക്കൽ.” കഴിഞ്ഞ ആഴ്‌ച ചർച്ച ചെയ്‌ത അനുബ​ന്ധ​ത്തി​ലെ ആദ്യ 12 ഖണ്ഡികകൾ ചുരു​ക്ക​മാ​യി പുനര​വ​ലോ​കനം ചെയ്‌തിട്ട്‌, 13-24 വരെയുള്ള ഖണ്ഡികകൾ ചോ​ദ്യോ​ത്തര രൂപത്തിൽ ചർച്ച ചെയ്യുക. അവയിൽ ഉദ്ധരി​ക്കു​ക​യും പരാമർശി​ക്കു​ക​യും ചെയ്‌തി​ട്ടുള്ള തിരു​വെ​ഴു​ത്തു​കൾ നന്നായി ഉപയോ​ഗി​ക്കുക.

ഗീതം 186, സമാപന പ്രാർഥന.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക