യഹോവയുടെ നാമം ഭൂമിയിലെമ്പാടും പ്രസിദ്ധമാക്കൽ
1 ‘ഭൂമിയുടെ അററത്തോളം തന്റെ സാക്ഷികളാകാൻ’ യേശു തന്റെ ശിഷ്യന്മാരെ നിയോഗിച്ചപ്പോൾ അവർക്കു പിന്തുടരാനായി അവൻ അതിനോടകംതന്നെ ഒരു മാതൃക വെച്ചിട്ടുണ്ടായിരുന്നു. (പ്രവൃ. 1:8) എപ്പോൾ, എവിടെ ആളുകളെ കണ്ടുമുട്ടിയാലും അവരോടെല്ലാം അവൻ മനുഷ്യവർഗത്തെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യത്തെക്കുറിച്ചു സംസാരിച്ചു. യേശുവിനെ അനുകരിച്ചുകൊണ്ട്, യഹോവയുടെ നാമം “ഭൂമിയിൽ എല്ലാടവും പ്രസിദ്ധമാ”ക്കാൻ വിശ്വസ്ത അടിമവർഗം പല മാർഗങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.—യെശ. 12:4, 5.
2 മുൻ കാലങ്ങളിൽ ചെയ്തിരുന്നത്: കഴിഞ്ഞ കാലങ്ങളിൽ പ്രസംഗങ്ങൾ വർത്തമാനപത്രങ്ങളിൽ പ്രസിദ്ധീകരിക്കുമായിരുന്നു; “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” നിർമിച്ച് ദശലക്ഷങ്ങളുടെ മുമ്പാകെ പ്രദർശിപ്പിക്കുകയുണ്ടായി; ഉച്ചഭാഷിണി ഘടിപ്പിച്ച കാറുകളും ഗ്രാമഫോണുകളും വ്യാപകമായി ഉപയോഗിച്ചു; കുറെക്കാലത്തേക്ക് റേഡിയോയും ഉപയോഗിച്ചിരുന്നു—എല്ലാം സുവാർത്ത പ്രസംഗിക്കുന്നതിനായിരുന്നു. എന്നിരുന്നാലും, ആളുകളെ നേരിട്ട് സന്ദർശിക്കുന്നതിന് ആയിരുന്നു എല്ലായ്പോഴും ഊന്നൽ നൽകിയിരുന്നത്. അങ്ങനെ, കണ്ടെത്തുന്ന താത്പര്യത്തെ വളർത്തിയെടുക്കാൻ സാധിക്കുമായിരുന്നു. തത്ഫലമായി, യഹോവയുടെ നാമം എല്ലായിടത്തും പ്രസിദ്ധമാക്കുന്നതിൽ വീടുതോറുമുള്ള ശുശ്രൂഷ വളരെ ഫലപ്രദമായ ഒരു മാർഗമാണെന്നു തെളിഞ്ഞിരിക്കുന്നു.—പ്രവൃ. 5:42.
3 ഇക്കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്: കാലം മാറിയതോടെ ആളുകളുടെ ജീവിതവും തിരക്കുപിടിച്ചത് ആയിത്തീർന്നു. അതിനാൽ, മിക്ക സ്ഥലങ്ങളിലും വിരളമായി മാത്രമേ ആളുകളെ വീട്ടിൽ കണ്ടെത്താനാകൂ. ആത്മീയ കാര്യങ്ങൾ വായിക്കാനും അവയെക്കുറിച്ചു ധ്യാനിക്കാനും സമയം കണ്ടെത്തുന്ന ആളുകൾ ചുരുക്കമാണ്. തന്മൂലം, നാം നമ്മുടെ ശുശ്രൂഷയിൽ യഥോചിതം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്. നമ്മുടെ നിയമിത പ്രദേശത്തെ ഭവനങ്ങൾ തുടർച്ചയായി പ്രവർത്തിച്ചു തീർക്കുന്നതോടൊപ്പം തന്നെ, ആളുകളെ കണ്ടെത്താവുന്ന ഇടങ്ങളിലേക്കു പോകാനും നമ്മുടെ പ്രത്യാശയെക്കുറിച്ചു പ്രതിവാദം ചെയ്യാൻ ‘എപ്പോഴും ഒരുങ്ങിയിരിക്കാ’നും നാം പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (1 പത്രൊ. 3:15) അതിന്റെ അർഥം, സഹജോലിക്കാർ, സഹപാഠികൾ, തെരുവിലും പാർക്കിലും പാർക്കിങ് സ്ഥലങ്ങളിലും ഉള്ള ആളുകൾ, കടകളിൽ കാണുന്ന ആളുകൾ എന്നിങ്ങനെ കണ്ടുമുട്ടുന്ന ഏവരോടും സാക്ഷീകരിക്കാൻ ശ്രമിക്കണം എന്നാണ്. അതേ, യഹോവയുടെ പിന്തുണ ഉള്ളതിനാൽ, നമുക്ക് അതിൽ വിജയിക്കാൻ കഴിയും. എന്നാൽ, ആളുകളെ കണ്ടെത്തി സാക്ഷീകരിക്കുന്നതിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടോ?
4 വ്യക്തികളെന്ന നിലയിൽ ലഭ്യമായ ഏതൊരു മാർഗവും ഉപയോഗിച്ചുകൊണ്ട് നമ്മുടെ പ്രദേശത്ത് യഹോവയുടെ നാമം പ്രസിദ്ധമാക്കുന്നതിൽ നമുക്കു തുടരാം. നീതിഹൃദയരെ ആകർഷിക്കുന്ന യഹോവയിൽ ആശ്രയിക്കവെ, ശുശ്രൂഷ പൂർണമായി നിറവേറ്റുന്നതിൽ നമുക്ക് വലിയ സംതൃപ്തി കണ്ടെത്താനാകും.—യോഹ. 6:44.