ആഗസ്റ്റിലേക്കുള്ള സേവനയോഗങ്ങൾ
ആഗസ്റ്റ് 2-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തിന്റെയും പ്രാദേശിക സഭയുടെയും ഏപ്രിലിലെ സേവന റിപ്പോർട്ട് അപഗ്രഥിക്കുക. ആഗസ്റ്റ് മാസം വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക.
17 മിനി:“യഹോവയുടെ മനോഹര നാമത്തിന് ഉന്നത മൂല്യം കൽപ്പിക്കുക.” മുഖവുരയ്ക്ക് ഒരു മിനിട്ടിൽ കുറഞ്ഞ സമയം മാത്രം എടുക്കുക, എന്നിട്ട് ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വിശേഷവത്കരിക്കുക.—എന്നേക്കും ജീവിക്കുക പുസ്തകത്തിന്റെ 184-5 പേജുകൾ കാണുക.
18 മിനി:“ലൗകിക വിദ്യാഭ്യാസവും നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങളും.” ഒരു പിതാവ് തന്റെ മകനോ മകളോ ഒത്ത് ലേഖനം ചർച്ച ചെയ്യുന്നു. കൂടാതെ, 1995 ഡിസംബർ 22 ലക്കം ഉണരുക!യുടെ 7-11 പേജുകളിലുള്ള ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവർ പുനരവലോകനം ചെയ്യുന്നു.
ഗീതം 148, സമാപന പ്രാർഥന.
ആഗസ്റ്റ് 8-ന് ആരംഭിക്കുന്ന വാരം
8 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
12 മിനി:പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു—എന്ത് പുരോഗതി കൈവരിച്ചിരിക്കുന്നു? സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗവും അഭിമുഖങ്ങളും. 1998 സെപ്റ്റംബറിലെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. പ്രാദേശികമായി ഇത് എങ്ങനെ സംഘടിപ്പിച്ചു എന്നു വിവരിക്കുക, സഹായം ലഭിച്ചവർ കൈവരിച്ച പുരോഗതി എടുത്തു പറയുക. ഒന്നോ രണ്ടോ പയനിയർമാരും അവർ നൽകിയ സഹായത്തിൽനിന്നു പ്രയോജനം നേടിയ ഏതാനും പ്രസാധകരും ആയി അഭിമുഖം നടത്തുക. അടുത്തതായി സഹായം ലഭിക്കാൻ പോകുന്നവരെ ഈ ക്രമീകരണത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ പ്രോത്സാഹിപ്പിക്കുക.
25 മിനി:“പയനിയർ സേവനത്തിലേക്കുള്ള വാതിൽ നിങ്ങൾക്കായി ഇപ്പോൾ തുറന്നിരിക്കുന്നവോ?” ഒരു മൂപ്പൻ നടത്തുന്ന ചോദ്യോത്തര ചർച്ച. കൂടുതൽ പ്രസാധകർക്കു പയനിയറിങ് നടത്താനുള്ള വിധങ്ങൾ ക്രിയാത്മകമായ വിധത്തിൽ, എടുത്തുപറയുക. പയനിയറിങ്ങിൽ സാധാരണ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെ തരണം ചെയ്യുന്നതിൽ വിജയിച്ച സ്വന്തം അനുഭവം വിവരിക്കേണ്ടതിനു പയനിയർമാരുമായി അഭിമുഖം നടത്തുക. “മാതൃകാ സാധാരണ പയനിയർ പട്ടികകൾ” വിശകലനം ചെയ്യുക, നല്ല ആസൂത്രണം മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ എങ്ങനെ സഹായിക്കുമെന്ന് ഊന്നിപ്പറയുക. പയനിയർ അപേക്ഷാഫാറം ലഭിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും യോഗത്തിനുശേഷം അതു ലഭിക്കുന്നതാണെന്ന് അറിയിക്കുക.
ഗീതം 202, സമാപന പ്രാർഥന.
ആഗസ്റ്റ് 16-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ആഗസ്റ്റിൽ ഇനി രണ്ട് വാരാന്ത്യങ്ങളേ ശേഷിച്ചിട്ടുള്ളൂ. അതുകൊണ്ട് മാസാവസാനത്തിനു മുമ്പ് ശുശ്രൂഷയിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. “പുതിയ സർക്കിട്ട് സമ്മേളന പരിപാടി” പുനരവലോകനം ചെയ്യുക. സ്നാപനമേൽക്കുന്നതിനെ കുറിച്ചു ചിന്തിക്കാൻ പുതിയവരെ പ്രോത്സാഹിപ്പിക്കുക. എല്ലാ സെഷനിലും പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:ശിഷ്യരെ ഉളവാക്കുന്നതിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടോ? സദസ്യ ചർച്ച. വലിയ അളവിൽ പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കപ്പെട്ടിരിക്കുന്നതിന്റെ വീക്ഷണത്തിൽ, തങ്ങൾക്കു ലഭിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ നിന്നു പ്രയോജനം നേടാൻ ആളുകളെ സഹായിക്കേണ്ടതിന് ബൈബിൾ അധ്യയനങ്ങൾ തുടങ്ങുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. കൂടുതൽ അധ്യയനങ്ങൾ നടത്തുന്നതിനു തടസ്സമായിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ പ്രസാധകരെ അനുവദിക്കുക: (1) അധ്യയനത്തിനു താത്പര്യമുള്ള ആളുകളെ കണ്ടെത്താൻ പ്രയാസമാണ്. (2) താത്പര്യം കാട്ടുന്ന ചില ആളുകൾ, അധ്യയനത്തിനിരിക്കാൻ സാധിക്കാത്തവിധം തിരക്കാണെന്നു പറയുന്നു. (3) അധ്യയനം തുടങ്ങിയാൽത്തന്നെ, വ്യക്തിയെ വീട്ടിൽ കണ്ടെത്താൻ ബുദ്ധിമുട്ടായതുകൊണ്ട് അധ്യയനം ക്രമമായി നടത്താൻ കഴിയുന്നില്ല. ബൈബിൾ അധ്യയനം നടത്തുന്നതു സംബന്ധിച്ച് ചില പ്രസാധകർക്കുള്ള തോന്നലുകളെ കുറിച്ചും പ്രതിപാദിക്കുക: (1) ‘പഠിപ്പിക്കാൻ എനിക്കു യോഗ്യതയുണ്ടെന്നു തോന്നുന്നില്ല.’ (2) ‘വാരംതോറും അധ്യയനം എടുക്കാൻ എനിക്കു സമയമില്ല.’ (3) ‘മറ്റൊരാളോടു ബാധ്യസ്ഥൻ ആയിരിക്കാൻ എനിക്കു മടിയാണ്.’ (4) ശുശ്രൂഷയുടെ മറ്റു വശങ്ങളിൽ പങ്കെടുക്കുന്നതുകൊണ്ട് ഞാൻ സംതൃപ്തനാണ്.’ ശിഷ്യരാക്കൽ വേലയിൽ വ്യക്തിപരമായി പങ്കെടുക്കേണ്ടതിന് ഈ തടസ്സങ്ങൾ തരണം ചെയ്യാൻ ക്രിയാത്മകമായ നിർദേശങ്ങൾ നൽകുക. ബൈബിൾ അധ്യയനം നടത്തുന്നതിൽ വിജയിച്ചിരിക്കുന്ന പ്രസാധകർ തങ്ങൾ അനുഭവിച്ച സന്തോഷം വിവരിക്കത്തക്കവണ്ണം ക്രമീകരിക്കുക.—1998 മേയിലെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 3-8, 15 ഖണ്ഡികകൾ കാണുക.
ഗീതം 100, സമാപന പ്രാർഥന.
ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:വിവാഹത്തിന്റെ വിശുദ്ധിയെ വിലമതിക്കാൻ പുതിയ താത്പര്യക്കാരെ സഹായിക്കുക. ന്യായവാദം പുസ്തകത്തിന്റെ 248-50 പേജുകളെ ആധാരമാക്കിയുള്ള സദസ്യ ചർച്ച മൂപ്പൻ നടത്തുന്നു. രാജ്യ സന്ദേശത്തോടു പ്രതികരിക്കുന്നവരെങ്കിലും നിയമാനുസൃതമായി വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നതുകൊണ്ട് പുരോഗതി പ്രാപിക്കാൻ താമസിക്കുന്ന ദമ്പതികളെ നാം കണ്ടുമുട്ടാറുണ്ട്. ക്രിസ്ത്യാനികൾ മാന്യമായ വിവാഹത്തെ ഉയർത്തിപ്പിടിക്കേണ്ടത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അവരെ എങ്ങനെ സഹായിക്കാമെന്നു ചർച്ച ചെയ്യുക. (1992 ജനുവരി 8 ഉണരുക!-യുടെ [ഇംഗ്ലീഷ്] 26-27 പേജുകൾ കാണുക.) വിവാഹം നിയമാനുസൃതമായി രജിസ്റ്റർ ചെയ്യുന്നതുവരെ സഭയുടെ ഭാഗമാകാൻ കഴിയാത്തത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അത്തരക്കാരെ സഹായിക്കാൻ നയപരമായി എന്തു പറയാൻ സാധിക്കുമെന്നതു സംബന്ധിച്ചു നിർദേശങ്ങൾ നൽകുക.
20 മിനി:“ഒരു ബുദ്ധമത വിശ്വാസിയോട് നിങ്ങൾ എന്തു പറയും?” ചോദ്യോത്തരങ്ങൾ. വയൽസേവനത്തിനിടയിൽ നമുക്ക് അപരിചിതമായ ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒക്കെ പിൻപറ്റുന്ന അക്രൈസ്തവ മതത്തിൽ പെട്ട ആളുകളെ കണ്ടുമുട്ടുമ്പോൾ പലപ്പോഴും എന്തു പറയണമെന്ന് അറിയാതെ നാം പകച്ചു പോകുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ഈ ലേഖനം അഞ്ചു പരമ്പരകളായിട്ടാണു ക്രമീകരിച്ചിരിക്കുന്നത്. നന്നായി തയ്യാറാക്കിയ അവതരണം പ്രകടിപ്പിച്ചു കാണിക്കുക. ബുദ്ധമതത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1998 ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം; ന്യായവാദം പുസ്തകം പേജ് 21; ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) പുസ്തകത്തിന്റെ 6-ാം പേജ് എന്നിവ കാണുക.
ഗീതം 133, സമാപന പ്രാർഥന.
ആഗസ്റ്റ് 30-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ആഗസ്റ്റ് മാസത്തിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. സെപ്റ്റംബർ 6-ഓടെ എല്ലാ റിപ്പോർട്ടുകളും അപഗ്രഥിക്കാൻ സാധിക്കേണ്ടതിന് സഭാ പുസ്തകാധ്യയന നിർവാഹകർ തങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരും റിപ്പോർട്ടു സമർപ്പിച്ചുവെന്ന് ഉറപ്പുവരുത്തണം.
17 മിനി:നാം നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നു. 1995 ഡിസംബർ 1 വീക്ഷാഗോപുരത്തിന്റെ 15-17 പേജുകളിലുള്ള 7-11 ഖണ്ഡികകളെ ആസ്പദമാക്കി സദസ്യ ചർച്ച ഉൾപ്പെടെ ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. നമ്മുടെ സഹോദരങ്ങളെ അടുത്തറിയുകയും പ്രോത്സാഹനം പങ്കുവെക്കുകയും പരിശോധനകൾ സഹിച്ചുനിൽക്കാൻ അന്യോന്യം സഹായിക്കുകയും ചെയ്യുന്നതിലൂടെ ആസ്വദിക്കാൻ കഴിയുന്ന പ്രയോജനങ്ങളെ വിശേഷവത്കരിക്കുക. ഇത് വലിയ അളവിൽ എങ്ങനെ ചെയ്യാൻ കഴിയും എന്നതിനു നിർദേശങ്ങൾ നൽകുക. മറ്റുള്ളവരിൽനിന്നു സ്നേഹപൂർവകമായ പ്രോത്സാഹനം ലഭിച്ചതുവഴി നവോന്മേഷവും ശക്തിയും ലഭിച്ചത് എങ്ങനെയെന്നു വിവരിക്കാൻ സദസ്യരെ ക്ഷണിക്കുക.
18 മിനി:നിങ്ങളുടെ പ്രത്യാശയ്ക്കു കാരണം നൽകുക. ഹൈസ്കൂളിൽ പഠിക്കുന്ന മാതൃകായോഗ്യരായ രണ്ടു കൗമാരപ്രായക്കാരുമായി ഒരു മൂപ്പൻ അഭിമുഖം നടത്തുന്നു. നമ്മുടെ കൗമാരപ്രായക്കാർ തങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കുപറ്റാത്തത് എന്തുകൊണ്ടാണ് എന്നറിയാൻ ലോകക്കാരായ സമപ്രായക്കാർ നിരന്തരം അവസരങ്ങൾ സൃഷ്ടിക്കുന്നു. തങ്ങളുടെ ബൈബിളധിഷ്ഠിത വിശ്വാസങ്ങൾ വിവരിക്കാൻ അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾതന്നെ, യുവജനങ്ങൾ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കേണ്ടതുണ്ട്. പുകയിലയോ മയക്കുമരുന്നുകളോ വെച്ചുനീട്ടുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്ന് കൂട്ടം ചർച്ച ചെയ്യുന്നു. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 277-81 പേജുകളിലെ ന്യായവാദങ്ങൾ പുനരവലോകനം ചെയ്യുക. ശരിയായതു ചെയ്യാനുള്ള തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത് ഒരു സംരക്ഷണമായും നല്ല സാക്ഷ്യമായും ഉതകുന്നത് എങ്ങനെയെന്നു വിശദമാക്കുക.
ഗീതം 129, സമാപന പ്രാർഥന.