ജൂലൈയിലേക്കുള്ള സേവനയോഗങ്ങൾ
ജൂലൈ 5-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തിന്റെയും പ്രാദേശിക സഭയുടെയും മാർച്ചിലെ സേവന റിപ്പോർട്ട് അപഗ്രഥിക്കുക. ദിവ്യാധിപത്യ വാർത്തകൾ.
20 മിനി:“യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക.” മുഖവുരയ്ക്ക് ഒരു മിനിട്ടിൽ കുറഞ്ഞ സമയം മാത്രം എടുക്കുക, എന്നിട്ട് ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. ആത്മാർഥമായ വ്യത്യസ്തതരം പ്രാർഥനകൾ വിജയപ്രദമായ ശുശ്രൂഷയിൽ ഒരു മർമപ്രധാന പങ്കു വഹിക്കുന്നത് എപ്രകാരം എന്നു വിശദീകരിക്കുക. സമയോചിതമായ പ്രാർഥനകൾ തങ്ങളെ ശുശ്രൂഷയിൽ സഹായിച്ചത് എങ്ങനെ എന്നതു സംബന്ധിച്ചുള്ള അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക.—1996 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 32-ാം പേജ് കാണുക.
15 മിനി:ലഘുപത്രികകൾ നന്നായി പ്രയോജനപ്പെടുത്തുക. പ്രസംഗവും പ്രകടനങ്ങളും. ലഘുപത്രികകൾ നമ്മുടെ ശുശ്രൂഷയിലെ വിലയേറിയ ഉപകരണങ്ങൾ ആയിരിക്കുന്നതിന്റെ കാരണം വിശദീകരിക്കുക. വ്യാപകമായി താത്പര്യമുള്ള വിഷയങ്ങൾ ലഘുപത്രികകൾ ഫലപ്രദമായി അവതരിപ്പിക്കുന്നു, അവ ഒരു അടിസ്ഥാന വിഷയം ഹ്രസ്വമായി ചർച്ച ചെയ്യുന്നു, കൂടാതെ തിരുവെഴുത്തു പഠിപ്പിക്കലുകൾ ലളിതമായി വിശദീകരിക്കുകയും ചെയ്യുന്നു. ഈ മാസം സമർപ്പിക്കാനുള്ള ലഘുപത്രികകൾ പരാമർശിക്കുക, എന്നിട്ട് സഭയിൽ സ്റ്റോക്കുള്ള ലഘുപത്രികകൾ ഏവയെന്നു പറയുക. വാച്ച് ടവർ പ്രസിദ്ധീകരണ സൂചികയിലെ (ഇംഗ്ലീഷ്) “അവതരണങ്ങൾ” [Presentations] എന്ന വിഷയത്തിൻ കീഴിലുള്ള നിർദേശങ്ങളെ അധിഷ്ഠിതമാക്കി രണ്ടോ മൂന്നോ ഹ്രസ്വ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 181, സമാപന പ്രാർഥന.
ജൂലൈ 12-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി:“മുന്നമേയുള്ള തയ്യാറാകൽ സന്തോഷം കൈവരുത്തുന്നു.” പ്രസംഗവും അഭിമുഖങ്ങളും. വയൽ സേവനത്തിനു തയ്യാറാകേണ്ടതിന്റെ കാരണവും സേവനത്തിൽ കൂടുതൽ സന്തോഷം അനുഭവിക്കാൻ അതു നമ്മെ സഹായിക്കുന്ന വിധവും വിശദീകരിക്കുക. (സ്കൂൾ ഗൈഡ്ബുക്ക് പേജ് 39, 1-3 ഖണ്ഡികകൾ കാണുക.) പ്രാപ്തരായ രണ്ടോ മൂന്നോ പ്രസാധകരുമായി അഭിമുഖം നടത്തുക, സേവനത്തിനു പോകുന്നതിനു മുമ്പ് തങ്ങൾ തയ്യാറാകുന്നത് എങ്ങനെയെന്നും അതു തങ്ങളെ എപ്രകാരം സഹായിക്കുന്നെന്നും അവർ പറയട്ടെ. ശുശ്രൂഷയ്ക്കു തയ്യാറാകുന്നതിൽ ന്യായവാദം പുസ്തകം ഫലപ്രദമാണെന്നു കാണിക്കുന്ന 1993 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 30-ാം പേജിലെ അനുഭവം വിവരിക്കുക.
20 മിനി:“നമുക്ക് ‘ചുരുക്കിപ്പറയാം!’” സദസ്യ പങ്കുപറ്റലും പ്രകടനങ്ങളും. വീട്ടുകാരന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ എന്തു പറയണം എന്നതു സംബന്ധിച്ച ഓരോ നിർദേശവും അവലോകനം ചെയ്യുക. പരിചയ സമ്പന്നരായ പ്രസാധകർ ഫലകരമായ ചില മുഖവുരകൾ പ്രകടിപ്പിച്ചു കാണിക്കട്ടെ. പ്രാദേശികമായി ഫലകരമായത് എന്തെന്നു പ്രകടമാക്കുന്ന കൂടുതലായ നിർദേശങ്ങളും പ്രോത്സാഹജനകമായ അനുഭവങ്ങളും വിവരിക്കാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 183, സമാപന പ്രാർഥന.
ജൂലൈ 19-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:ഞാൻ ഒരു സംഘടനയിൽ ചേരേണ്ടതുണ്ടോ? ന്യായവാദം പുസ്തകത്തിന്റെ 280-4 പേജുകളെ ആസ്പദമാക്കിയുള്ള സദസ്യ ചർച്ച. രാജ്യസന്ദേശം സ്വാഗതം ചെയ്യുന്നവരെങ്കിലും ഒരു മതസംഘടനയിൽ “ചേരുക” എന്ന ആശയത്തെ വെറുപ്പോടെ വീക്ഷിക്കുന്ന ആളുകളെ നാം മിക്കപ്പോഴും കണ്ടുമുട്ടുന്നു. “സ്ഥാപനം” (സംഘടന) എന്നതിന്റെ നിർവചനവും യഹോവയുടെ ദൃശ്യ സംഘടനയെ തിരിച്ചറിയിക്കുന്ന ഏഴു ഘടകങ്ങളും അവലോകനം ചെയ്യുക. ഈ സംഘടന മറ്റു സംഘടനകളിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടെന്നും അതോടൊത്തു സഹവസിക്കുന്നത് യഥാർഥ അനുഗ്രഹങ്ങൾ കൈവരുത്തുന്നത് എപ്രകാരമെന്നും വിശദീകരിക്കുക.
ഗീതം 189, സമാപന പ്രാർഥന.
ജൂലൈ 26-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ജൂലൈയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ചോദ്യപ്പെട്ടി.
15 മിനി:നാം ശിഷ്യരെ ഉളവാക്കുന്നുവോ? സേവന മേൽവിചാരകൻ ഒന്നോ രണ്ടോ ശുശ്രൂഷാദാസന്മാരുമൊത്ത് 1996 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 19-22 പേജുകളിൽ നിന്നുള്ള ആശയങ്ങൾ ചർച്ച ചെയ്യുന്നു. നമ്മുടെ പ്രദേശത്തുള്ള യോഗ്യരായ ആളുകളെ അന്വേഷിച്ച് ശിഷ്യരാക്കേണ്ടത് എന്തുകൊണ്ട് എന്നതിന്റെ തിരുവെഴുത്തു കാരണങ്ങൾ വിശേഷവത്കരിക്കുക. (മത്താ. 10:11) തങ്ങൾക്കു ചുറ്റുമുള്ള ദുഷിച്ചതും ഭക്തികെട്ടതുമായ അവസ്ഥകൾ നിമിത്തം നെടുവീർപ്പിടുന്ന ഇത്തരം ആളുകൾ യഹോവയുടെ കോപദിവസം ആരംഭിക്കുന്നതിനു മുമ്പ് അവനെ അന്വേഷിക്കാൻ സാധ്യതയുള്ളവരാണ്. (യെഹെ. 9:4; സെഫ. 2:2, 3) അവരിൽ ‘നിത്യജീവനായി ശരിയായ മനോനിലയുള്ളവരും’ ഉൾപ്പെടുന്നു. (പ്രവൃ. 13:48, NW) യേശു കൽപ്പിച്ചതെല്ലാം പഠിപ്പിച്ചുകൊണ്ട് ആളുകളെ ശിഷ്യരാക്കുന്നവർ ആയിരിക്കുക എന്നതാണു നമ്മുടെ നിയോഗം. (മത്താ. 24:14; 28:19, 20) വീടുതോറുമുള്ള വേല, അനൗപചാരിക സാക്ഷീകരണം, തെരുവു വേല എന്നിവയിലൂടെ നാം ആളുകളിൽ പ്രഥമ താത്പര്യം ഉണർത്തിയേക്കാമെങ്കിലും, നാം ആളുകളെ ശിഷ്യരാക്കുന്നത് അതിനെ തുടർന്നുള്ള ശുശ്രൂഷയിൽ—മടക്ക സന്ദർശനങ്ങളിലും ബൈബിൾ അധ്യയനങ്ങളിലും—ആണ്. അത് എപ്രകാരം ചെയ്യാം എന്നതു സംബന്ധിച്ച പ്രായോഗിക നിർദേശങ്ങൾ നൽകുക.
20 മിനി:“നമ്മുടെ ദൈവത്തിന്റെ ഭവനത്തെ നാം അവഗണിക്കരുത്.” 1997 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 3-6 പേജുകളെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ ഉത്സാഹത്തോടെ നടത്തുന്ന പ്രസംഗം. സ്വന്തമായി ഒരു രാജ്യഹാൾ ഉണ്ടായിരിക്കാനും ഇപ്പോൾത്തന്നെ ഒരു രാജ്യഹാൾ ഉണ്ടെങ്കിൽ അതു നന്നായി സൂക്ഷിക്കാനും സ്വന്തം രാജ്യഹാളുകൾ നിർമിക്കുന്നതിൽ രാജ്യത്തെ മറ്റു സഭകളെ സഹായിക്കാനും സഭയെ പ്രോത്സാഹിപ്പിക്കുക. അനുബന്ധത്തിന്റെ 6-ാം പേജിലെ ചതുരത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക.
ഗീതം 118, സമാപന പ്രാർഥന.