ജൂണിലേക്കുള്ള സേവനയോഗങ്ങൾ
ജൂൺ 7-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
15 മിനി:“നാം യഹോവയാൽ പഠിപ്പിക്കപ്പെടുന്നു.” ഒരു മിനിട്ടിൽ കുറഞ്ഞ സമയം കൊണ്ട് ലേഖനം പരിചയപ്പെടുത്തിയിട്ട് ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, പയനിയർ സേവനസ്കൂൾ, രാജ്യശുശ്രൂഷാ സ്കൂൾ തുടങ്ങിയവയിലൂടെ ലഭിച്ച പ്രയോജനങ്ങൾ വിവരിക്കാൻ സദസ്സിനെ ക്ഷണിക്കുക. ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരാകാൻ യഹോവയുടെ ജനത്തെ ഈ സ്കൂളുകൾ എങ്ങനെ സഹായിച്ചിരിക്കുന്നു എന്ന് ഊന്നിപ്പറയുക.
20 മിനി:“സമയം ഫലപ്രദമായി വിനിയോഗിക്കുക.” ഒരു സഭാപുസ്തകാധ്യയന നിർവാഹകനും പരിചയ സമ്പന്നരായ ഒന്നോ രണ്ടോ പ്രസാധകരും തമ്മിലുള്ള ചർച്ച. വയൽ സേവനത്തിൽ പരമാവധി പങ്ക് ഉണ്ടായിരിക്കത്തക്ക വിധം തങ്ങളുടെ സമയം ഉപയോഗിക്കുന്നത് എപ്രകാരമെന്ന് ആ പ്രസാധകർ വിവരിക്കുന്നു. പ്രായോഗികമായ ഒരു പട്ടികയുടെ പ്രാധാന്യവും അതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറയുന്നു. ശുശ്രൂഷയിൽ സമയം പാഴാക്കുന്ന സംഗതികളായ താമസിച്ചു തുടങ്ങൽ, മുന്നമേയുള്ള നല്ല ആസൂത്രണത്തിന്റെ അഭാവം, വെറുതെ വർത്തമാനം പറഞ്ഞു സമയം കളയൽ എന്നിവ തങ്ങൾ ഒഴിവാക്കുന്നത് എങ്ങനെയെന്ന് അവർ വിവരിക്കുന്നു. പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട്, സമയം മെച്ചമായി ഉപയോഗിക്കാൻ കഴിയുന്നതിനുള്ള നിർദേശങ്ങൾ നൽകുക.
ഗീതം 48, സമാപന പ്രാർഥന.
ജൂൺ 14-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:“നിങ്ങൾക്കു സഹായിക്കാനാകുമോ?” ഒരു മൂപ്പൻ നിർവഹിക്കുന്ന സദസ്യ ചർച്ച. 1995 ഒക്ടോബർ 8 ലക്കം ഉണരുക!യുടെ 8, 9 പേജുകളിൽ ഒറ്റക്കാരായ മാതാപിതാക്കളെ സഹായിക്കുന്നതു സംബന്ധിച്ചു നൽകിയിരിക്കുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തുക. സഭയിലെ മറ്റുള്ളവരിൽ നിന്നു തങ്ങൾക്കു ലഭിച്ച സ്നേഹപുരസ്സരമായ സഹായത്തോടുള്ള വിലമതിപ്പു പ്രകടിപ്പിക്കാൻ ചിലരെ ക്ഷണിക്കുക.
ഗീതം 53, സമാപന പ്രാർഥന.
ജൂൺ 21-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകമോ യൗവനം പുസ്തകമോ സഭയിൽ സ്റ്റോക്കുണ്ടെങ്കിൽ, സ്കൂളുകൾ തുറന്ന ഈ സമയത്ത് ശുശ്രൂഷയിൽ അവ എപ്രകാരം ഫലകരമായി ഉപയോഗിക്കാനാകുമെന്നു പ്രകടിപ്പിക്കുക.
17 മിനി:വീഡിയോ കാസെറ്റുകളും നാടക കാസെറ്റുകളും നന്നായി പ്രയോജനപ്പെടുത്തുക. സൊസൈറ്റി ലഭ്യമാക്കിയിരിക്കുന്ന 7 വീഡിയോ കാസെറ്റുകളും വ്യത്യസ്ത നാടകങ്ങളുടെ 9 ഓഡിയോ കാസെറ്റുകളും ഏറെ മെച്ചമായി ഉപയോഗിക്കാൻ കഴിയുമോ? നിങ്ങളും നിങ്ങളുടെ കുടുംബവും ആ കാസെറ്റുകൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ടോ? അവയ്ക്കു നമ്മുടെ ബൈബിൾ വായന മെച്ചപ്പെടുത്താനും ആത്മീയത വർധിപ്പിക്കാനും അതുപോലെതന്നെ ഒരു നല്ല സാക്ഷ്യം നൽകാനും കഴിയുന്ന വിധം വ്യക്തമാക്കിക്കൊണ്ട്, ചില കാസെറ്റുകളുടെ വിഷയങ്ങൾ അവലോകനം ചെയ്യുക. രണ്ടോ മൂന്നോ ഓഡിയോ കാസെറ്റുകളിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ സദസ്സിനെ കേൾപ്പിക്കുക. സ്വന്തം കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിലോ അല്ലെങ്കിൽ പുതിയവരെ സംഘടനയിലേക്കു നയിക്കുന്നതിലോ ഏറ്റവും ഫലപ്രദമെന്നു തങ്ങൾ കണ്ടെത്തിയ വീഡിയോ-ഓഡിയോ കാസെറ്റിനെ കുറിച്ച് അഭിപ്രായം പറയാൻ സദസ്യരോട് ആവശ്യപ്പെടുക. നല്ല ഫലങ്ങൾ ഉളവായ ഏതാനും അനുഭവങ്ങൾ വിവരിക്കുക. (വാർഷികപുസ്തകം 1999 51-2 പേജുകൾ കാണുക.) നമ്മുടെ വീഡിയോ, നാടക കാസെറ്റുകൾ നന്നായി പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
18 മിനി:“നിങ്ങൾ കാണുന്നത് ബാഹ്യാകാരം മാത്രമോ?” പ്രസംഗവും സദസ്യ ചർച്ചയും. കണ്ടുമുട്ടുന്ന ആളുകളെ കുറിച്ച് നാം എടുത്തുചാടി നിഗമനം ചെയ്യരുതാത്തതിന്റെ കാരണങ്ങൾ ഊന്നിപ്പറയുക. അയോഗ്യരെന്നു താൻ കരുതിയവരെ തെറ്റായി വിധിച്ച യോനായെ യഹോവ പഠിപ്പിച്ച പാഠം ഹ്രസ്വമായി പുനരവലോകനം ചെയ്യുക. (1997 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-2 പേജുകളിലെ 17-19 ഖണ്ഡികകൾ കാണുക.) പ്രദേശത്ത് കണ്ടുമുട്ടിയിട്ടുള്ള വ്യത്യസ്ത തരം ആളുകളെ കുറിച്ച് ക്രിയാത്മക മനോഭാവം നിലനിർത്തുന്നതും ന്യായവിധി യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നതും എങ്ങനെയെന്നു പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 77, സമാപന പ്രാർഥന.
ജൂൺ 28-ന് ആരംഭിക്കുന്ന വാരം
12 മിനി:പ്രാദേശിക അറിയിപ്പുകൾ. ജൂണിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ജൂലൈയിലേക്കുള്ള സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. പ്രാദേശികമായി വേണ്ടത്ര സ്റ്റോക്കുള്ള ലഘുപത്രികകൾ കാണിച്ചിട്ട് നമ്മുടെ അവതരണങ്ങളിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നോ രണ്ടോ പ്രസക്ത ആശയങ്ങൾ നിർദേശിക്കുക. നന്നായി തയ്യാറായ ഒരു പ്രകടനം ഉൾപ്പെടുത്തുക.
13 മിനി:തന്റെ ജനത്തിന്റെമേൽ യഹോവ പീഡനം അനുവദിക്കുന്നത് എന്തുകൊണ്ട്? യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 676-7 പേജുകളെ ആസ്പദമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. യേശു മുൻകൂട്ടി പറഞ്ഞതുപോലെ, ‘സർവ്വജനതകളും നമ്മെ വെറുക്കുന്നു.’ (മത്താ. 24:9, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ) ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴോ ലോകക്കാരായ ബന്ധുക്കളുമായി സഹവസിക്കുമ്പോഴോ ജോലിസ്ഥലത്തോ സ്കൂളിലോ സാക്ഷികൾ അല്ലാത്തവരുമായി ഇടപെടുമ്പോഴോ നാം എതിർപ്പിനു പാത്രമായേക്കാം. അത്തരം പീഡനവും എതിർപ്പും യഹോവ അനുവദിക്കുന്നതിന്റെ കാരണവും അതു സഹിച്ചുനിൽക്കുന്നത് അവസാനം അനുഗ്രഹങ്ങളിലേക്കു നയിക്കുന്നത് എങ്ങനെയെന്നും പ്രസംഗകൻ കെട്ടുപണി ചെയ്യുന്ന വിധത്തിൽ വിശദീകരിക്കുന്നു.
20 മിനി:ആളുകൾ ഉള്ളിടത്തേക്കു പോകുക! വാർഷികപുസ്തകം 1997 (ഇംഗ്ലീഷ്), 42-8 പേജുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസംഗം. വീടുതോറുമുള്ള സാക്ഷീകരണത്തിൽ നാം ക്രമമായി പങ്കെടുക്കേണ്ടതുള്ളപ്പോൾത്തന്നെ, ഏതു സമയത്തും എവിടെ വെച്ചും അനൗപചാരിക സാക്ഷീകരണം നടത്താനുള്ള അവസരങ്ങൾക്കായും നാം നോക്കിപ്പാർത്തിരിക്കണം. ബസിൽ യാത്ര ചെയ്യുമ്പോഴും തെരുവിലോ കടൽത്തീരത്തോ നടക്കുമ്പോഴും അതുപോലെതന്നെ പാർക്കു ചെയ്തിരിക്കുന്ന കാറുകളെ സമീപിച്ചും ലോറി സ്റ്റാൻഡിൽ പോയും ടെലിഫോൺ ഉപയോഗിച്ചും കത്തുകൾ എഴുതിയും വിജയപ്രദമായി അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെട്ടതിന്റെ അനുഭവങ്ങൾ വാർഷികപുസ്തകത്തിൽ നിന്നു വിവരിക്കുക. സമയം അനുവദിക്കുന്നത് അനുസരിച്ച് സ്വന്തം അനുഭവങ്ങൾ പറയാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക. ആളുകൾ ഉള്ളിടത്തെല്ലാം സാക്ഷ്യം നൽകുന്നതിന് എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ സദസ്സിലുള്ള എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 75, സമാപന പ്രാർഥന.