അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും ഉള്ള വരിസംഖ്യകൾ. താത്പര്യക്കാർക്ക് ആവശ്യം ലഘുപത്രിക കൊടുത്തു ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ശ്രമിക്കുക. ജൂൺ: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ജൂലൈ, ആഗസ്റ്റ്: താഴെക്കൊടുത്തിരിക്കുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്: ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?*. ഉചിതമായിരിക്കുന്നിടങ്ങളിൽ, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവയ്ക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവ വാസ്തവത്തിൽ സ്ഥിതി ചെയ്യുന്നുവോ?*, യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?*, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപത്രികകളും സമർപ്പിക്കാവുന്നതാണ്.
◼ നിയമിച്ചുകൊടുക്കാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ പരിജ്ഞാനം പുസ്തകമോ ആവശ്യം ലഘുപത്രികയോ സമർപ്പിക്കാവുന്നതാണ്. വീട്ടുകാരന്റെ പക്കൽ ഇവ രണ്ടും ഉണ്ടെങ്കിൽ, മറ്റേതു പ്രസിദ്ധീകരണവും സമർപ്പിക്കാം. ആളില്ലാ ഭവനങ്ങളിൽ ഇടുന്നതിനും സാഹിത്യം സ്വീകരിക്കാത്ത ആളുകൾക്കു കൊടുക്കുന്നതിനും വേണ്ടി എല്ലാവരും വ്യത്യസ്ത തരം ലഘുലേഖകൾ കൂടെ കരുതണം. താത്പര്യക്കാരുടെ അടുക്കൽ മടങ്ങിച്ചെല്ലാൻ ശ്രമിക്കേണ്ടതാണ്. നിയമിച്ചുകൊടുക്കാത്ത പ്രദേശങ്ങളിൽ പ്രത്യേക പയനിയർമാർ പ്രവർത്തിക്കുകയോ സമീപ സഭകളിലെ സഹോദരങ്ങൾക്കു പ്രസ്തുത പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഇതു വിശേഷാൽ ബാധകമാണ്.
◼ എല്ലാ അധ്യക്ഷ മേൽവിചാരകന്മാരുടെയും സെക്രട്ടറിമാരുടെയും ഏറ്റവും പുതിയ മേൽവിലാസങ്ങളുടെയും ടെലഫോൺ നമ്പരുകളുടെയും ഒരു റെക്കോർഡ് നിലനിർത്തേണ്ടത് സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതുകൊണ്ട് ഇവയിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നപക്ഷം, ‘Presiding Overseer/Secretary Change of Address’ (S-29) ഫാറം സെക്രട്ടറി എത്രയും പെട്ടെന്നു തന്നെ പൂരിപ്പിച്ച് സൊസൈറ്റിക്ക് അയച്ചുകൊടുക്കണം. ദയവായി വ്യക്തികളുടെ മുഴുവൻ പേരും എഴുതുക. ചുരുക്ക പേരല്ല വേണ്ടത്.
◼ സഭയിൽ പിൻവരുന്ന പയനിയർ ഫാറങ്ങളുടെ വേണ്ടത്ര ശേഖരം ഉണ്ടെന്ന് സെക്രട്ടറിമാർ ഉറപ്പുവരുത്തണം: നിരന്തര പയനിയർ സേവന അപേക്ഷാഫാറം (S-205), സഹായപയനിയർസേവന അപേക്ഷാഫാറം (S-205b), നിരന്തര പയനിയർ സേവനം നിർത്തുന്നതിനുള്ള അറിയിപ്പ് (S-206). സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-14) ഇവയ്ക്കുള്ള അപേക്ഷ അയയ്ക്കാവുന്നതാണ്. കുറഞ്ഞത് ഒരു വർഷത്തേക്കുള്ള ശേഖരം കരുതുക. നിരന്തര പയനിയർ അപേക്ഷാ ഫാറം ശരിയായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ വീണ്ടും പരിശോധിക്കുക. അപേക്ഷകർക്കു തങ്ങളുടെ സ്നാപനത്തിന്റെ കൃത്യ തീയതി അറിയില്ലെങ്കിൽ, അവർ അത് ഏകദേശം കണക്കാക്കി അതിന്റെ ഒരു രേഖ സൂക്ഷിക്കേണ്ടതുണ്ട്.
◼ ഫെബ്രുവരി തിരട്ടിനോടൊപ്പം, വാർഷിക ഇനങ്ങൾക്കായുള്ള പ്രത്യേക അപേക്ഷാ ഫാറം ഓരോ സഭയ്ക്കും അയച്ചിട്ടുണ്ട്. 1999-ലെ കൺവെൻഷൻ ബാഡ്ജ് കാർഡുകൾക്കും 2000-ത്തിലേക്കുവേണ്ട മറ്റു വാർഷിക ഇനങ്ങൾക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അപേക്ഷകൾ എത്രയും പെട്ടെന്ന് അയയ്ക്കുക. എന്നാൽ പ്ലാസ്റ്റിക് ബാഡ്ജ് കാർഡ് ഹോൾഡറുകൾക്കുള്ള അപേക്ഷ സാഹിത്യ ഇനങ്ങൾ അപേക്ഷിക്കുന്നതിനുള്ള സാധാരണ സാഹിത്യ അപേക്ഷാ ഫാറത്തോടൊപ്പം (S-AB-14) തന്നെ അയയ്ക്കേണ്ടതുണ്ട്. ചെറിയ പൊതികൾ അയയ്ക്കുമ്പോൾ അവ മിക്കപ്പോഴും നഷ്ടപ്പെടുന്നതു നിമിത്തമാണ് ഇത്.
◼ ലൊണാവ്ലയിൽ വെച്ചു നടന്ന മൂന്നാമത്തെ ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിച്ച 26 വിദ്യാർഥികൾ 1998 ഡിസംബർ 20-ന് ബിരുദം നേടി. അവരിൽ 23 പേർ ഇന്ത്യയിൽനിന്നും 3 പേർ നേപ്പാളിൽനിന്നും ഉള്ളവർ ആയിരുന്നു. അവർ വന്നതാകട്ടെ 25 സഭകളിൽ നിന്നും. 18 വിദ്യാർഥികൾ സ്വന്തം സഭകളിൽ സേവിക്കാനായി മടങ്ങിപ്പോയപ്പോൾ, 8 പേർ പുതിയ പ്രത്യേക പയനിയർമാർ എന്ന നിലയിൽ മുഴുസമയ സേവനം ഏറ്റെടുത്തു. ഏകാകികളായ ഈ സഹോദരന്മാർ നിയമിക്കപ്പെട്ടിരിക്കുന്ന സഭകൾ നല്ല അനുഗ്രഹങ്ങൾ ആസ്വദിക്കാൻ ഇടയാകട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു.
◼ നമ്മുടെ രാജ്യ ശുശ്രൂഷ 1999 ജനുവരി 1 മുതൽ അസമിയ, മിസ്സോ ഭാഷകളിലും ലഭ്യമാണ്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
സമാധാന പൂർണമായ ഒരു പുതിയ ലോകത്തിലെ ജീവിതം (ലഘുലേഖ നമ്പർ 15)—നെവാരി
◼ ലഭ്യമായ പുതിയ ഓഡിയോ കാസെറ്റ്:
കുടുംബങ്ങളേ—ദൈനംദിന ബൈബിൾ വായന നിങ്ങളുടെ ജീവിതചര്യ ആക്കുക—ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി
പിൻവരുന്ന പ്രസിദ്ധീകരണങ്ങൾ സ്ഥിരമായി സ്റ്റോക്കിൽ ഇല്ലാത്തതിനാൽ 1999 ജനുവരി 1-ലെ വീക്ഷാഗോപുര പ്രസിദ്ധീകരണ ലിസ്റ്റ് കാലാനുസൃതമാക്കേണ്ടതുണ്ട്:
പുസ്തകങ്ങൾ: നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക, യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?—മലയാളം
ചെറുപുസ്തകങ്ങൾ: കരുതലുള്ള ഒരു ദൈവമുണ്ടോ?, “രാജ്യത്തിന്റെ ഈ സുവാർത്ത”—തമിഴ്
*മലയാളത്തിൽ ലഭ്യമല്ല