ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
1999 ജനുവരി 4 മുതൽ ഏപ്രിൽ 19 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡിക നമ്പരുകളും കണ്ടെന്നുവരില്ല.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ സംഗതികളും എല്ലായ്പോഴും യഹോവ പദാനുപദം പറഞ്ഞെഴുതിക്കുകയല്ല ചെയ്തത്. (2 തിമൊ. 3:16) [w97 6/15 പേ. 5 ഖ. 3]
2. കുടുംബ ഐക്യവും കുട്ടികളുടെ ആത്മീയ വളർച്ചയും പൂർണമായും മാതാപിതാക്കളെ ആശ്രയിച്ചിരിക്കുന്നു. (സദൃ. 22:6) [fy പേ. 85 ഖ. 19]
3. പാപം ‘വാതില്ക്കൽ കിടക്കുക [“പതുങ്ങി കിടക്കുക,” NW]’ ആയിരുന്നതിനാൽ ഗുരുതരമായ പാപം ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കയീനു യാതൊരു നിർവാഹവും ഇല്ലായിരുന്നു. (ഉല്പ. 4:7) [പ്രതിവാര ബൈബിൾ വായന; w94 6/15 പേ. 14 ഖ. 11 കാണുക.]
4. കൗമാരപ്രായക്കാർ വളർന്നുവരുമ്പോൾ സ്വാഭാവികമായും വിനോദത്തിന്റെ തിരഞ്ഞെടുപ്പിൽ അവർക്കു കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കേണ്ടതാണ്. [fy പേ. 73 ഖ. 20]
5. നമ്മുടെ സ്രഷ്ടാവിനെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹം എല്ലായ്പോഴും സത്യം സംസാരിക്കാനുള്ള അത്യുത്തമ പ്രചോദക ഘടകമായി ഉതകുന്നു. (സദൃ. 6:17) [g97 2/22 പേ. 19 ഖ. 4]
6. ‘നമ്മുടെ വായിലെ വാക്കുകളും നമ്മുടെ ഹൃദയത്തിലെ ധ്യാനവും യഹോവയ്ക്കു പ്രസാദകര’മാക്കാൻ നാം പ്രാർഥിക്കുമ്പോൾ കഴിവിന്റെ പരമാവധി വാക്സാമർഥ്യം പ്രകടിപ്പിക്കണം. (സങ്കീ. 19:14) [w97 7/1 പേ. 29 ഖ. 4-5]
7. ഉല്പത്തി 26:4-ൽ പരാമർശിച്ചിരിക്കുന്ന യഹോവയുടെ കൽപ്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ന്യായപ്രമാണ ഉടമ്പടിയെ അർഥമാക്കുന്നു. [പ്രതിവാര ബൈബിൾ വായന; w92 10/1 പേ. 10 ഖ. 8 കാണുക.]
8. യേശു, ലൂക്കൊസ് 8:48-ൽ “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ, രോഗിയായ ആ സ്ത്രീ സൗഖ്യം പ്രാപിക്കുന്നതിന് മിശിഹാ എന്ന നിലയിൽ അവനിലുള്ള തന്റെ വിശ്വാസം പ്രഖ്യാപിക്കണമായിരുന്നു എന്ന് അർഥമാക്കി. [w97 7/1 പേ. 4 ഖ. 2-4]
9. പൊതുവായി, മനുഷ്യവർഗത്തെ അല്ലെങ്കിൽ മനുഷ്യസമുദായത്തെ കുറിക്കാൻ “ഭൂമി” എന്ന പദം ഉപയോഗിക്കുന്ന നിരവധി ബൈബിൾ ഭാഗങ്ങളിൽ ഒന്നാണ് ഉല്പത്തി 11:1. [g97 1/8 പേ. 27 ഖ. 3]
10. ദീനായുടെ ഭാഗത്തു നിന്നുമുള്ള സമ്മതത്തിന്റേതായ യാതൊരു സൂചനയും ഇല്ലെങ്കിലും ചാരിത്ര്യം നഷ്ടമാകുന്നതിൽ അവൾക്ക് ഒരളവു വരെ ഉത്തരവാദിത്വം ഉണ്ടായിരുന്നു. (ഉല്പ. 34:1, 2) [പ്രതിവാര ബൈബിൾ വായന; w85 6/15 പേ. 31 ഖ. 4 കാണുക.]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. ഉല്പത്തി 3:1-5-ലെ [NW] സാത്താന്റെ വാദഗതിയിലൂടെ അവൻ എന്താണു സൂചിപ്പിച്ചത്? [പ്രതിവാര ബൈബിൾ വായന; w95 7/15 പേ. 5 ഖ. 1 കാണുക.]
12. വെളിപ്പാടു 19:15-ൽ, യേശുവിന്റെ വായിൽനിന്നു പുറപ്പെടുന്നതായി പറഞ്ഞിരിക്കുന്ന “മൂർച്ചയുള്ള നീണ്ട വാൾ” എന്താണ്? [പ്രതിവാര ബൈബിൾ വായന; w90 5/15 പേ. 4 ഖ. 4 കാണുക.]
13. മോശ, നോഹയുടെ നാളിലെ ജലപ്രളയവുമായി ബന്ധപ്പെട്ട കൃത്യമായ തീയതികൾ നൽകുന്നു എന്ന വസ്തുത എന്തിന് ഊന്നൽ നൽകുന്നു? [g97 2/8 പേ. 26 ഖ. 4]
14. അബ്രാഹാം “യഹോവയുടെ നാമത്തിൽ ആരാധ”ന നടത്തിയത് എങ്ങനെ? (ഉല്പ. 12:8) [പ്രതിവാര ബൈബിൾ വായന; w89 7/1 പേ. 20 ഖ. 9 കാണുക.]
15. യഹോവ, പൗലൊസിനോട് “എന്റെ കൃപ [“അനർഹദയ,” NW] നിനക്കു മതി” എന്നു പറഞ്ഞപ്പോൾ എന്താണ് അർഥമാക്കിയത്? (2 കൊരി. 12:9) [w97 6/1 പേ. 25 ഖ. 3]
16. ഒരു ഉപ്പുതൂൺ ആയിത്തീരാൻ ഇടയാകത്തക്കവിധം ലോത്തിന്റെ ഭാര്യയെ പിന്തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത് എന്തായിരുന്നിരിക്കണം? (ഉല്പ. 19:26) [പ്രതിവാര ബൈബിൾ വായന; w90 12/1 പേ. 20 ഖ. 10 കാണുക.]
17. മോഷ്ടിക്കപ്പെട്ട വസ്തുക്കൾ വാങ്ങുന്നതിനെ ക്രിസ്ത്യാനികൾ എപ്രകാരം വീക്ഷിക്കുന്നു? (പുറ. 22:1; യിരെ. 17:11) [പ്രതിവാര ബൈബിൾ വായന; w92 9/15 പേ. 30 ഖ. 3 പേ. 31 ഖ. 1, 7 കാണുക.]
18. ഉല്പത്തി 33:18 പറയുന്ന പ്രകാരം യാക്കോബ് കനാന്യരുമായുള്ള സഹവാസത്തിൽ തനിക്കു താത്പര്യമില്ലെന്നു പ്രകടമാക്കിയത് എങ്ങനെ? [പ്രതിവാര ബൈബിൾ വായന; w95 9/15 പേ. 21 ഖ. 4 കാണുക.]
19. ഉല്പത്തി 37:13-ൽ വിവരിച്ചിരിക്കുന്ന യോസേഫിന്റെ പ്രവൃത്തികൾ യേശുവിന്റേതിനോടു സമാനമായിരിക്കുന്നത് എങ്ങനെ? [പ്രതിവാര ബൈബിൾ വായന; w88 4/1 പേ. 25 ഖ. 12 കാണുക.]
20. കോപം പ്രകടിപ്പിക്കുന്ന കാര്യത്തിൽ ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം എന്ത്? [g97 6/8 പേ. 19 ഖ. 2-3]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. _________________________ കാരണം കൂടാതെ മറ്റുള്ളവരെ _________________________ ഉള്ളവരായി ചിത്രീകരിക്കുന്നത് അവരെ ന്യായംവിധിക്കുന്നതിനു തുല്യമാണ്. [w97 5/15 പേ. 26 ഖ. 5]
22. ഉല്പത്തിയുടെ വിശ്വാസ്യത അതിന്റെ ആന്തരിക _________________________ ശേഷിച്ച നിശ്വസ്ത തിരുവെഴുത്തുകളോടുള്ള അതിന്റെ പൂർണമായ _________________________ പ്രകടമാക്കപ്പെടുന്നു. [si പേ. 14 ഖ. 8]
23. രെഹബെയാമിന്റെയും ഏലിയുടെയും ദൃഷ്ടാന്തങ്ങൾ, കുട്ടികളെ വളർത്തവേ അമിത _________________________ ആയിരിക്കുന്നിതിന്റെയും അമിത _________________________ അനുവദിക്കുന്നതിന്റെയും അപകടം മനസ്സിലാക്കാൻ മാതാപിതാക്കളെ സഹായിക്കും. [fy പേ. 80-1 ഖ. 9-13]
24. _________________________ നേടുന്നത് ദൈവിക _________________________ വളർത്തിയെടുക്കുന്നതിലെ ഒരു പ്രധാന പടിയാണ്. [w97 8/1 പേ. 4 ഖ. 5]
25. ദുഷ്പ്രവൃത്തി റിപ്പോർട്ടു ചെയ്യുന്നത് _________________________ കാണിക്കുന്ന ക്രിസ്തീയ തത്ത്വാധിഷ്ഠിത സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്. [w97 8/15 പേ. 30 ഖ. 2]
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. കുട്ടിയോടു മാതാവിനോ പിതാവിനോ ഉള്ള സ്നേഹത്തിന്റെ തെളിവാണ് (കർശനമായ; ചെറിയതോതിലുള്ള; ഉചിതമായ) ശിക്ഷണം. (എബ്രാ. 12:6, 11) [fy പേ. 72 ഖ. 18]
27. ഉല്പത്തി 7:6, 11-ലെ “ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ” എന്ന വിവരണം പൊ.യു.മു. (2970; 2370; 2020) എന്ന വർഷത്തിലേക്കു വിരൽചൂണ്ടുന്നു. [പ്രതിവാര ബൈബിൾ വായന; si പേ. 294 ചാർട്ട് കാണുക.]
28. യോഹന്നാൻ 8:32-ലെ വാക്കുകൾ പ്രസ്താവിച്ചപ്പോൾ യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നത് (റോമൻ ഭരണത്തിൽനിന്ന്; അന്ധവിശ്വാസത്തിൽനിന്ന്; പാപത്തിൽനിന്നും മരണത്തിൽനിന്നും) ഉള്ള സ്വാതന്ത്ര്യം ആയിരുന്നു. [w97 2/1 പേ. 5 ഖ. 1]
29. ഉല്പത്തി 22:18-ന്റെ അന്തിമ നിവൃത്തിയിൽ സന്തതി (ഇസ്ഹാക്കിനെ; ഇസ്രായേല്യരെ; യേശുവിനെയും 1,44,000 പേരെയും) അർഥമാക്കുന്നു. [പ്രതിവാര ബൈബിൾ വായന; w98 2/1 പേ. 14 ഖ. 8 കാണുക.]
30. അധാർമിക പ്രലോഭനങ്ങളെ ചെറുത്തു നിൽക്കാൻ യോസേഫിനെ സഹായിച്ചത് (മോശൈക ന്യായപ്രമാണത്തോടുള്ള അനുസരണം; ദൈവം ഉണ്ട് എന്ന ബോധ്യവും അവനെ അപ്രീതിപ്പെടുത്തുന്നതിലെ ഭയവും; ശിക്ഷയെക്കുറിച്ചുള്ള ഭയം) ആയിരുന്നു. (ഉല്പ. 39:9) [പ്രതിവാര ബൈബിൾ വായന; w81 2/15 പേ. 7 ഖ. 2 കാണുക.]
താഴെ കടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
സദൃ. 5:3, 4; 15:22; 20:11; എഫെ. 5:19; 2 തിമൊ. 3:16
31. ധാർമികവും നിർമലവുമായ ഒരു ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ തങ്ങളുടെ കുട്ടികൾ മുഴുഹൃദയത്തോടെ വിശ്വസിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കേണ്ടതു മർമപ്രധാനമാണ്. [fy പേ. 67 ഖ. 8]
32. ആശയവിനിമയത്തിനുള്ള സരണികൾ തുറന്നുവെക്കുന്നതിന് മാതാപിതാക്കളും കൗമാരപ്രായക്കാരായ മക്കളും തമ്മിൽ സ്വകാര്യ സംഭാഷണം ഉണ്ടായിരിക്കുന്നത് മർമപ്രധാനമാണ്. [fy പേ. 65 ഖ. 4]
33. സഭായോഗങ്ങളിൽ മെച്ചമായി പാടുന്നതിനുള്ള താക്കോൽ ശരിയായ ഹൃദയനിലയാണ്. [w97 2/1 പേ. 27 ഖ. 3]
34. ദൈവവചനമായ ബൈബിളിന്റെ പഠിപ്പിക്കലുകളെ കുറിച്ച് അറിവു സമ്പാദിക്കുന്നത് നിത്യജീവൻ നേടുന്നതിനുള്ള ഒരു അവശ്യ ഘടകമാണ്. [w97 8/15 പേ. 6 ഖ. 5]
35. അധാർമികതയുടെ പ്രലോഭനം ഒഴിവാക്കുന്നതിന്, അതു തെറ്റാണെന്നും അതിനു വിപത്കരവും അതികഠിനവുമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. [fy പേ. 93 ഖ. 9]