ഏപ്രിലിലേക്കുള്ള സേവനയോഗങ്ങൾ
ഏപ്രിൽ 5-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. “നമുക്ക് സ്രഷ്ടാവ് പുസ്തകം സമർപ്പിക്കാമോ?” എന്ന ഭാഗം അവലോകനം ചെയ്യുക. ഏപ്രിൽ 18-നുള്ള പ്രത്യേക പരസ്യപ്രസംഗത്തിനു ഹാജരാകാൻ എല്ലാ താത്പര്യക്കാരെയും ക്ഷണിക്കുക. “ദൈവത്തോടും അയൽക്കാരനോടും ഉള്ള യഥാർഥ സഖിത്വം” എന്നതാണ് പ്രസംഗവിഷയം.
15 മിനി:“ഉത്സാഹത്തോടെ സുവാർത്ത പ്രസംഗിക്കുക.” ഒരു മിനിറ്റിൽ കുറഞ്ഞ സമയം കൊണ്ട് ലേഖനം പരിചയപ്പെടുത്തിയിട്ട് ചോദ്യോത്തര ചർച്ചയായി നിർവഹിക്കുക. സ്കൂൾ ഗൈഡ്ബുക്കിന്റെ 191-2 പേജുകളിലെ 12-13 ഖണ്ഡികകളെ ആസ്പദമാക്കി പ്രോത്സാഹജനകമായ ഉപസംഹാരം നടത്തുക.
20 മിനി:“വയൽശുശ്രൂഷ—പൂർണ പങ്കുണ്ടായിരിക്കാൻ കുടുംബാംഗങ്ങൾക്കു സഹകരിക്കാവുന്ന വിധം.” ഒരു കുടുംബ ചർച്ച. എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കേണ്ട ഒരു പ്രതിവാര ചര്യയായി വയൽസേവനത്തെ കരുതേണ്ടതിന്റെ കാരണങ്ങൾ പരിചിന്തിക്കുക. 1993 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 17-19 പേജുകളിലെ 9-12 ഖണ്ഡികകളിൽ പ്രദാനം ചെയ്തിരിക്കുന്ന പ്രോത്സാഹനം പുനരവലോകനം ചെയ്യുക. കുടുംബത്തിനു വേണ്ടിയുള്ള പ്രതിവാര വയൽസേവന പ്രവർത്തനങ്ങൾ തങ്ങൾ വിജയപ്രദമായി ക്രമീകരിക്കുന്നത് എങ്ങനെയെന്നു വിവരിക്കാൻ സദസ്സിലുള്ള മാതാപിതാക്കളെ ക്ഷണിക്കുക.
ഗീതം 67, സമാപന പ്രാർഥന.
ഏപ്രിൽ 12-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:“അന്ത്യം സമീപിക്കവേ സാക്ഷീകരണം തീവ്രമാക്കൽ.” ചോദ്യോത്തരങ്ങൾ. പ്രസംഗവേലയിൽ പങ്കെടുക്കുമെന്ന് സ്വപ്നം കാണുകപോലും ചെയ്യാതിരുന്നവരെങ്കിലും രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിന്റെ അടിയന്തിരാവശ്യം തിരിച്ചറിഞ്ഞതിനാൽ ഈ വേലയിൽ ക്രമമായി ഏർപ്പെടുന്ന ഒന്നോ രണ്ടോ പ്രസാധകരുമായി അഭിമുഖം നടത്തുക. ആളുകൾ ഉള്ളിടത്തേക്കു ചെന്നുകൊണ്ട് സാക്ഷീകരിക്കാനുള്ള തങ്ങളുടെ ഉദ്യമങ്ങൾ പ്രസാധകർ എപ്രകാരം തീവ്രമാക്കി എന്നു പ്രകടമാക്കുന്ന, 1997 വാർഷികപുസ്തകത്തിന്റെ (ഇംഗ്ലീഷ്) 42-8 പേജുകളിലെ ഹ്രസ്വമായ അനുഭവങ്ങൾ സമയം അനുവദിക്കുന്നത് അനുസരിച്ച് ഉൾപ്പെടുത്തുക.
ഗീതം 93, സമാപന പ്രാർഥന.
ഏപ്രിൽ 19-ന് ആരംഭിക്കുന്ന വാരം
5 മിനി:പ്രാദേശിക അറിയിപ്പുകൾ.
10 മിനി:“നിങ്ങൾക്കു സ്ഥിരമായ ഒരു മാസികാ ഓർഡർ ഉണ്ടോ?” പ്രസംഗം. മാസിക കൈകാര്യം ചെയ്യുന്ന മൂപ്പനോ ശുശ്രൂഷാ ദാസനോ നിർവഹിക്കുന്നത് കൂടുതൽ അഭികാമ്യം. ഓരോ മാസവും സൊസൈറ്റിയിൽനിന്ന് എത്ര മാസികകൾ ലഭിക്കുന്നുണ്ടെന്നും സമർപ്പിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുന്ന മാസികകളുടെ ശരാശരി എണ്ണം എത്രയെന്നും പ്രസ്താവിക്കുക. നാം മാസികകൾ പാഴാക്കി കളയരുത്. പഴയ പ്രതികൾ സമർപ്പിക്കാനാകുന്ന വിധം സംബന്ധിച്ചുള്ള നിർദേശങ്ങൾ പ്രദാനം ചെയ്യുക.—1993 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1-ാം പേജ് കാണുക.
30 മിനി:“പയനിയറിങ്—നമ്മുടെ സമയത്തിന്റെ ജ്ഞാനപൂർവകമായ ഉപയോഗം!” ചോദ്യോത്തരങ്ങൾ. 5-7 ഖണ്ഡികകളിലെ അനുഭവങ്ങൾ വിവരിക്കാൻ മൂന്നു വ്യക്തികളെ നിയമിക്കുക. സഹായ/നിരന്തര പയനിയർമാരായി സേവിക്കുന്നതിനെ കുറിച്ചു പരിചിന്തിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് ഉപസംഹരിക്കുക. സഭാ സേവന കമ്മിറ്റിയിലെ എല്ലാ അംഗങ്ങളിൽ നിന്നും അപേക്ഷാ ഫാറങ്ങൾ ലഭ്യമാണ്. മേയിൽ സഹായ പയനിയറിങ് ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കാൻ വൈകിപ്പോയിട്ടില്ലെന്ന് അറിയിക്കുക.
ഗീതം 165, സമാപന പ്രാർഥന.
ഏപ്രിൽ 26-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഏപ്രിലിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. മേയിൽ സഹായ പയനിയറിങ് നടത്തുന്നവരുടെ പേരുകൾ വായിക്കുക, അപേക്ഷ നൽകാൻ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുക. പുതിയ മാസികകൾ സമർപ്പിക്കുന്നതിനു സഹായകമായ ഏതാനും നിർദേശങ്ങൾ പ്രദാനം ചെയ്യുക.—1996 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ് കാണുക.
17 മിനി:“ഞാൻ എന്താണ് ചെയ്യേണ്ടത്?” സദസ്സുമൊത്ത് ലേഖനം ഹ്രസ്വമായി അവലോകനം ചെയ്ത ശേഷം, ഒരു കൗമാരപ്രായക്കാരൻ അല്ലെങ്കിൽ കൗമാരപ്രായക്കാരി മാതാപിതാക്കളിൽ ഒരാളുമൊത്ത് ഹൈസ്കൂൾ പഠനത്തെ തുടർന്നുള്ള തന്റെ ഭാവി പദ്ധതികൾ ചർച്ചചെയ്യുന്നതിലേക്കു ശ്രദ്ധ ക്ഷണിക്കുക. 1998 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജ് അവരൊന്നിച്ച് പുനരവലോകനം ചെയ്യുന്നു. വീക്ഷാഗോപുരം 1996 ഫെബ്രുവരി 1 ലക്കത്തിന്റെ 14-ാം പേജിലും ഡിസംബർ 1 ലക്കത്തിന്റെ 17-19 പേജുകളിലും പ്രദാനം ചെയ്തിരിക്കുന്ന പ്രോത്സാഹനത്തിനു ചേർച്ചയിൽ മാതാവ്/പിതാവ് നിർദേശം നൽകുന്നു. പയനിയർമാർക്കുള്ള മണിക്കൂർ വ്യവസ്ഥയിൽ ഇളവു വരുത്തിയിരിക്കുന്നതുകൊണ്ട്, ലൗകിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടൊപ്പം പയനിയറിങ് ചെയ്യുന്നതിനെ കുറിച്ച് കൗമാരപ്രായക്കാരൻ/കൗമാരപ്രായക്കാരി പരിചിന്തിക്കുന്നു.
18 മിനി:സഹായ പയനിയർമാരുമായി അഭിമുഖം നടത്തുക. ഈ മാസം സഹായ പയനിയറിങ് നടത്തുന്ന ചില പയനിയർമാരുമായും മുമ്പ് ആ സേവനത്തിൽ ഏർപ്പെട്ടിട്ടുള്ളവരുമായും സേവന മേൽവിചാരകൻ അഭിമുഖം നടത്തുന്നു. തങ്ങൾ ആസ്വദിച്ച അനുഗ്രഹങ്ങളും കൈവരിച്ച പ്രയോജനങ്ങളും ഓരോ വർഷവും ഒന്നോ രണ്ടോ മാസം സഹായ പയനിയറിങ് നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നതിന്റെ കാരണവും വിവരിക്കാൻ അവരെ ക്ഷണിക്കുക.
ഗീതം 69, സമാപന പ്രാർഥന.