നവംബറിലേക്കുള്ള സേവന യോഗങ്ങൾ
നവംബർ 2-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തെയും പ്രാദേശിക സഭയിലെയും ജൂലൈ മാസത്തെ വയൽസേവന റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായം പറയുക.
15 മിനി: “സകലരും ‘ഹൃദയപൂർവം വചനം സ്വീകരിക്കേ’ണ്ടതുണ്ട്!” ചോദ്യോത്തരങ്ങൾ. 1996 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിലെ 21-ാം ഖണ്ഡികയിൽ നിന്നുള്ള കൂടുതലായ നിർദേശങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “എനിക്ക് ഒരു ബൈബിൾ അധ്യയനം വേണം!” സേവന മേൽവിചാരകൻ നടത്തുന്ന സദസ്യ ചർച്ച. മടക്കസന്ദർശനങ്ങൾ നടത്താനുള്ള ഈ കൂട്ടായ യത്നം പ്രാദേശികമായി എങ്ങനെ ക്രമീകരിക്കാൻ കഴിയുമെന്നു വിശദീകരിക്കുക. സാധ്യമാകുന്നിടത്തോളം, അനുഭവ പരിചയമുള്ള പ്രസാധകർക്ക് പുതിയവരോടൊത്തു പ്രവർത്തിക്കാവുന്നതാണ്. 1998 മേയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 12-15 പേജുകളിലെ നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. മടക്കസന്ദർശനം നടത്തുമ്പോൾ എങ്ങനെ ഒരു അധ്യയനം വാഗ്ദാനം ചെയ്യാമെന്നു പ്രാപ്തിയുള്ള ഒരു പ്രസാധകൻ/പ്രസാധിക പ്രകടിപ്പിച്ചു കാണിക്കട്ടെ. ഒരു പുതിയ അധ്യയനം തുടങ്ങുന്നതിനു ശ്രമിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 35, സമാപന പ്രാർഥന.
നവംബർ 9-ന് ആരംഭിക്കുന്ന വാരം
13 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ചോദ്യപ്പെട്ടി.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
17 മിനി: “യോഗങ്ങളിൽ ഉത്തരം പറഞ്ഞുകൊണ്ട് അന്യോന്യം കെട്ടുപണി ചെയ്യുക.” ചോദ്യോത്തരങ്ങൾ. ഉത്തരം പറയുന്നത് നമ്മുടെ ആത്മീയ പുരോഗതിയെ സഹായിക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുക. (സ്കൂൾ ഗൈഡ്ബുക്കിലെ 38-ാം പാഠത്തിന്റെ 4-ാം ഖണ്ഡിക കാണുക.) യോഗങ്ങളിൽ ഉത്തരം പറയാനുള്ള ബുദ്ധിമുട്ട് തങ്ങൾ എങ്ങനെ തരണം ചെയ്തുവെന്നും യോഗങ്ങളിൽ പങ്കെടുക്കുന്നതിനാൽ തങ്ങൾ എങ്ങനെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നും വിവരിക്കാൻ ചിലരെ ക്ഷണിക്കുക.
ഗീതം 51, സമാപന പ്രാർഥന.
നവംബർ 16-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. “ദേഹി ഭാരതീയ ഭാഷകളിൽ” എന്ന ശീർഷകത്തിലുള്ള ചതുരം ചർച്ച ചെയ്യുക.
20 മിനി: “നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ.” സ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രസംഗം. സ്കൂൾ ഗൈഡ്ബുക്കിന്റെ 10-11 പേജുകളിലെ 6-12 ഖണ്ഡികകൾ പുനരവലോകനം ചെയ്യുക.
17 മിനി: “നിങ്ങളുടെ ശുശ്രൂഷയിൽ ഫലപ്രദർ ആയിരിക്കുക.” അനുബന്ധത്തിലെ 1-7 ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. നിങ്ങളുടെ പ്രദേശത്ത് വിശേഷാൽ ബാധകമാകുന്ന ആശയങ്ങൾക്കു ശ്രദ്ധ നൽകുക.
ഗീതം 167, സമാപന പ്രാർഥന.
നവംബർ 23-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകത്തിന് ആളുകളുടെ മേലുള്ള സ്വാധീനത്തെക്കുറിച്ച് 1998 ആഗസ്റ്റ് 8 ലക്കം ഉണരുക!യുടെ അവസാന പേജിൽ അച്ചടിച്ചുവന്ന അനുഭവങ്ങൾ വിവരിക്കുക. ഉചിതമായ അവസരങ്ങളിൽ ഈ പുസ്തകം സമർപ്പിക്കാൻ എല്ലാ പ്രസാധകരും ഉത്സാഹിക്കണം.
17 മിനി: “നിങ്ങളുടെ ശുശ്രൂഷയിൽ ഫലപ്രദർ ആയിരിക്കുക.” അനുബന്ധത്തിലെ 8-21 ഖണ്ഡികകളുടെ ചോദ്യോത്തര പരിചിന്തനം. നിങ്ങളുടെ പ്രദേശത്ത് വിശേഷാൽ ബാധകമാകുന്ന ആശയങ്ങൾക്കു ശ്രദ്ധ നൽകുക.
20 മിനി: നിങ്ങളുടെ ബൈബിൾ വായന മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ. 1995 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-17 പേജുകളെ അധികരിച്ചുള്ള പ്രസംഗം. അനുദിന ബൈബിൾ വായനയിൽ നിന്നു ലഭിക്കുന്ന പ്രയോജനങ്ങൾ എടുത്തു പറയുക. കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പുനരവലോകനം ചെയ്യുക, അവ എങ്ങനെ ബാധകമാക്കാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുക. പതിവായി ദൈവവചനം വായിക്കുന്നതിൽനിന്ന് തങ്ങൾ എങ്ങനെ പ്രയോജനം നേടുന്നു എന്നതു സംബന്ധിച്ച് രണ്ടോ മൂന്നോ പ്രസാധകർ വിവരിക്കട്ടെ.
ഗീതം 46, സമാപന പ്രാർഥന.
നവംബർ 30-ന് ആരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. വയൽ സേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. നവംബറിൽ ഒരു അധ്യയനം ആരംഭിക്കാൻ കഴിയാഞ്ഞവർ, പരിജ്ഞാനം പുസ്തകം പുതിയലോക ഭാഷാന്തരത്തോടൊപ്പം വിശേഷവത്കരിക്കുന്ന ഡിസംബർ മാസത്തിലും തങ്ങളുടെ ശ്രമം തുടരാൻ പ്രോത്സാഹിപ്പിക്കുക. പ്രാപ്തനായ ഒരു പ്രസാധകൻ പരിജ്ഞാനം പുസ്തകത്തിന്റെ 19-ാം പേജിലെ ചതുരം ഉപയോഗിച്ച് ഒരു മടക്കസന്ദർശനം പ്രകടിപ്പിച്ചു കാണിക്കട്ടെ; ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ച ഗ്രാഹ്യം നേടാൻ ആ പുസ്തകം എങ്ങനെ ഉപയോഗിക്കാമെന്ന് പ്രസാധകൻ വിശദീകരിക്കുകയും ഒരു അധ്യയനം തുടങ്ങുകയും ചെയ്യുന്നു.
15 മിനി: യഹോവയുടെ സാക്ഷികളുടെ 1999-ലെ കലണ്ടർ നന്നായി ഉപയോഗിക്കുക. പ്രസംഗം. കലണ്ടറിന്റെ പിൻവരുന്ന പ്രത്യേകതകൾ അവലോകനം ചെയ്യുക: (1) ശ്രദ്ധേയമായ ബൈബിൾ സംഭവങ്ങളും പഠിപ്പിക്കലുകളും എടുത്തുകാട്ടുന്ന മികച്ച ചിത്രങ്ങൾ, (2) ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിനായുള്ള പ്രതിവാര ബൈബിൾ വായനാ പട്ടിക, (3) സ്മാരകത്തിന്റെ തലേ വാരത്തേക്കുള്ള വാർഷിക ബൈബിൾ വായനാ പട്ടിക, (4) ലിഖിത പുനരവലോകനത്തിന്റെ തീയതി, കൂടാതെ (5) പതിവായി മാസികാ സേവനത്തിൽ പങ്കെടുക്കുന്നതിനുള്ള ഓർമിപ്പിക്കലുകൾ. വയൽസേവന പട്ടിക, സേവന റിപ്പോർട്ടുകൾ, മറ്റുള്ളവരോടൊത്ത് പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, യോഗ നിയമനങ്ങൾ, സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം, അടുത്തുവരുന്ന സമ്മേളനങ്ങൾ തുടങ്ങിയ വിവരങ്ങൾ കുറിച്ചിടാൻ കലണ്ടറിൽ ലഭ്യമായ ഇടം ഉപയോഗിക്കുന്നതിനെ കുറിച്ചു ചർച്ച ചെയ്യുക. വീട്ടിലോ ജോലിസ്ഥലത്തോ പെട്ടെന്നു കാണാവുന്നിടത്ത് കലണ്ടർ തൂക്കിയിടുന്നതിന്റെ ഫലമായി തിരുവെഴുത്തുപരമായ ചർച്ചകൾക്ക് അവസരം ലഭിച്ചേക്കാം. വാർഷികപുസ്തകം 1988-ന്റെ (ഇംഗ്ലീഷ്) 8-ാം പേജിൽ നിന്നുള്ള അനുഭവം വിവരിക്കുക.
15 മിനി: “മടക്കസന്ദർശനങ്ങൾക്കായി ധൈര്യം സംഭരിക്കുക.” നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1997 മാർച്ച് ലക്കത്തിലെ അനുബന്ധത്തെ അധികരിച്ച് സദസ്യ ചർച്ചയോടെ നടത്തുന്ന പ്രസംഗം. സുവാർത്തയിൽ താത്പര്യം കാണിക്കുന്ന സകലരെയും നിശ്ചയമായും സന്ദർശിക്കണമെന്ന വസ്തുതയ്ക്ക് ഊന്നൽ നൽകുക.
ഗീതം 121, സമാപന പ്രാർഥന.