ഒക്ടോബറിലേക്കുള്ള സേവനയോഗങ്ങൾ
കുറിപ്പ്: നമ്മുടെ രാജ്യ ശുശ്രൂഷ വരും മാസങ്ങളിലേക്കു പ്രതിവാര സേവനയോഗങ്ങൾ പട്ടികപ്പെടുത്തുന്നതായിരിക്കും. എന്നാൽ “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയേണ്ടതിനും അതേത്തുടർന്നു വരുന്ന വാരത്തിലെ സേവനയോഗത്തിൽ കൺവെൻഷൻ പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ 30 മിനിറ്റ് നേരം അവലോകനം ചെയ്യുന്നതിനും സഭകൾക്ക് ആവശ്യാനുസൃതം പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടിയുടെ ഓരോ ദിവസത്തെയും സവിശേഷാശയങ്ങൾ പുനരവലോകനം നടത്താൻ യോഗ്യതയുള്ള രണ്ടോ മൂന്നോ സഹോദരന്മാരെ മുന്നമേ നിയമിക്കാവുന്നതാണ്. അവർ കൺവെൻഷൻ പരിപാടിയുടെ പ്രസക്ത ആശയങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. നന്നായി തയ്യാർ ചെയ്ത ഈ പുനരവലോകനം, വ്യക്തിപരമായി ബാധകമാക്കുന്നതിനും വയലിൽ ഉപയോഗിക്കുന്നതിനുമായി മുഖ്യാശയങ്ങൾ ഓർത്തിരിക്കാൻ സഭയെ സഹായിക്കും. സദസ്സിൽനിന്നുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും ഹ്രസ്വവും പ്രസക്തവും ആയിരിക്കണം
ഒക്ടോബർ 5-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “മടക്കസന്ദർശനങ്ങൾ നടത്തുകയെന്ന വെല്ലുവിളിയെ നേരിടൽ.” സേവന മേൽവിചാരകൻ നടത്തുന്ന പ്രസംഗവും സദസ്യ ചർച്ചയും. 5-ാം ഖണ്ഡിക പരിചിന്തിച്ചശേഷം, പ്രദേശത്തു നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാമെന്നു പ്രകടമാക്കുക.
20 മിനി: “മാസികാ റൂട്ടുകൾ വഴി ‘രാജ്യവിത്തു വിതയ്ക്കൽ.’” സദസ്യ ചർച്ച. തങ്ങൾ ഒരു മാസികാ റൂട്ട് തുടങ്ങിയതും അത് നിലനിർത്തുന്നതും എങ്ങനെയെന്ന് ഏതാനും പേർ വിശദീകരിക്കട്ടെ. തുടർന്ന്, ഒരു മാസികാ അവതരണം പ്രകടിപ്പിച്ചു കാണിക്കുക. അടുത്ത ലക്കങ്ങളുമായി മടങ്ങി വരാനുള്ള ക്രമീകരണവും അതിൽ ഉൾപ്പെടുത്തണം.
ഗീതം 133, സമാപന പ്രാർഥന.
ഒക്ടോബർ 12-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
10 മിനി: “നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—സെക്രട്ടറി.” തന്റെ നിയമിത ചുമതലകൾ പുനരവലോകനം ചെയ്തുകൊണ്ട് സഭാ സെക്രട്ടറി നടത്തുന്ന പ്രസംഗം. വയൽ സേവന റിപ്പോർട്ടു കൃത്യമായി ഇട്ടുകൊണ്ട് എല്ലാവർക്കും സഹകരിക്കാനാകുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
10 മിനി: അവർക്ക് ഉത്സാഹപൂർവകമായ പയനിയർ ആത്മാവുണ്ട്. വാർഷികപുസ്തകം 1998, 103-7 പേജുകളെ ആസ്പദമാക്കിയുള്ള പ്രോത്സാഹജനകമായ പ്രസംഗം. ജപ്പാനിൽ വളരെയധികം പയനിയർമാർ ഉള്ളതിന്റെ കാരണം, ആത്മീയ കാര്യങ്ങൾക്കു മുൻതൂക്കം കൊടുക്കാൻ വീട്ടമ്മമാരെ അനുവദിക്കുന്നതെന്ത്, ഓരോ പയനിയർ അപേക്ഷയ്ക്കും പിന്നിലുള്ള പ്രേരക ഘടകം എന്ത്, പയനിയർമാരിൽ ഭൂരിപക്ഷവും ആരാണ് എന്നീ ആശയങ്ങൾ വിശദീകരിക്കുക. പയനിയർമാരായ മാതാപിതാക്കൾ ചെലുത്തുന്ന നല്ല സ്വാധീനം ദൃഷ്ടാന്തീകരിക്കുക. ഒരു പയനിയറായി സേവിക്കാൻ ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതിന് എന്തു ബോധ്യം ഉണ്ടായിരിക്കണമെന്നു വിശേഷവത്കരിക്കുക. തങ്ങൾക്കു പയനിയറിങ് ചെയ്യാൻ സാധിക്കുമോ എന്നു ഗൗരവത്തോടെ ചിന്തിക്കാനും ആ വിഷയം പ്രാർഥനയിൽ ഉൾപ്പെടുത്താനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “നിങ്ങൾ മാസികകൾ വായിക്കാറുണ്ടോ?” ചോദ്യോത്തരങ്ങൾ. സ്കൂൾ ഗൈഡ് ബുക്കിന്റെ 4-ാം പാഠം 5, 6 ഖണ്ഡികകളിലെ, വ്യക്തിപരമായ വായനയ്ക്കു സമയം പട്ടികപ്പെടുത്തുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
ഗീതം 107, സമാപന പ്രാർഥന.
ഒക്ടോബർ 19-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ഏറ്റവും പുതിയ മാസികാ ലക്കങ്ങളിലെ സംസാര ആശയങ്ങൾ പുനരവലോകനം ചെയ്യുക. 1997 വാർഷികപുസ്തകത്തിന്റെ (ഇംഗ്ലീഷ്) 45-ാം പേജിലും 1996 ഒക്ടോബർ 22 ലക്കം ഉണരുക!യുടെ 32-ാം പേജിലുമുള്ള അനുഭവങ്ങൾ വിവരിക്കുക. ഈ വാരാന്തത്തിൽ മാസികാ വിതരണത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: വീക്ഷാഗോപുര അധ്യയനത്തിനു തയ്യാറാകേണ്ട വിധം. 1987 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 14-15 പേജുകളിലെ 16-18 ഖണ്ഡികകൾ, സ്കൂൾ ഗൈഡ് ബുക്കിന്റെ 7-ാം പാഠം 11-ാം ഖണ്ഡിക, 18-ാം പാഠം 4-6 ഖണ്ഡികകൾ എന്നിവയെ അടിസ്ഥാനമാക്കി വീക്ഷാഗോപുര അധ്യയന നിർവാഹകൻ നടത്തുന്ന സദസ്യ ചർച്ച. പിൻവരുന്ന ചോദ്യങ്ങൾക്ക് അഭിപ്രായങ്ങൾ ക്ഷണിക്കുക: (1) വീക്ഷാഗോപുരം മാസികയിലെ ഓരോ അധ്യയന ലേഖനത്തിൽനിന്നും നാം പരമാവധി പ്രയോജനം നേടേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (2) ഒരു പുതിയ ലക്കം കിട്ടുമ്പോൾ നാം എന്തു ചെയ്യണം? (3) വീക്ഷാഗോപുര അധ്യയനത്തിനു തയ്യാറാകാനുള്ള ഒരു ഉത്തമ മാർഗം എന്താണ്? (4) പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾക്കും ലേഖന വിഷയത്തിനും നാം എത്രത്തോളം ശ്രദ്ധ നൽകണം? (5) പഠിച്ച കാര്യങ്ങൾ നമുക്ക് എങ്ങനെ പുനരവലോകനം ചെയ്യാനാകും? (6) ഒരു ലേഖനം വ്യക്തിപരമായി പഠിച്ചു കഴിയുമ്പോൾ ഏതു മുഖ്യ ആശയങ്ങൾ നാം ധ്യാനിക്കണം? (7) ഉത്തരം പറയാൻ നാം എങ്ങനെ തയ്യാറാകണം? (8) ഒരു ചോദ്യത്തിനു വ്യത്യസ്ത ഉത്തരങ്ങൾ പറയാൻ സാധിക്കുന്നത് എങ്ങനെ? വീക്ഷാഗോപുര അധ്യയനത്തിൽനിന്ന് പരമാവധി പ്രയോജനം നേടാനായി തങ്ങൾ വ്യക്തിപരമായി ചെയ്തിരിക്കുന്നത് എന്തെന്ന് ചിലർ വിവരിക്കട്ടെ.—നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 65-7 പേജുകളും കാണുക.
ഗീതം 95, സമാപന പ്രാർഥന.
ഒക്ടോബർ 26-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. പ്രാദേശിക സഭയിൽ സ്റ്റോക്കുള്ളതും അവസരം കിട്ടുംപോലെ ശുശ്രൂഷയിൽ സമർപ്പിക്കാവുന്നതുമായ പഴയ പ്രസിദ്ധീകരണങ്ങൾ ഏവയെന്ന് പറയുക. ഡിസംബറിൽ ഒരു അവധിക്കാലം വരുന്നതുകൊണ്ട്, സ്നാപനമേറ്റ യുവ പ്രായക്കാർക്കും മറ്റുള്ളവർക്കും സഹായ പയനിയറിങ്ങിനെ കുറിച്ചു ചിന്തിക്കാവുന്നതാണ്.
20 മിനി: മതപരമായി ഭിന്നിച്ച ഒരു കുടുംബത്തിലെ ദൈവിക അനുസരണം. 1995 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 26-29 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം. അവിശ്വാസികളായ ഇണകളുള്ളവരെ ഒരു ക്രിയാത്മക മനോഭാവം നിലനിർത്താനും സഭയോടൊത്ത് തീക്ഷ്ണമായി സഹവസിക്കാനും സഹായിക്കുന്ന പ്രോത്സാഹനവും അനുശാസനങ്ങളും ദയാപൂർവം നൽകുക.
15 മിനി: യോഗങ്ങൾക്കു യഥാസമയം എത്തിച്ചേരൽ. യോഗങ്ങൾക്കു താമസിച്ച് വരുന്ന പ്രശ്നത്തെപ്പറ്റി രണ്ടോ മൂന്നോ സഭാ പുസ്തകാധ്യയന നിർവാഹകരുമായോ ശുശ്രൂഷാ ദാസന്മാരുമായോ നടത്തുന്ന ചർച്ച. അടിയന്തിര ആവശ്യങ്ങൾ, കാലാവസ്ഥാ പ്രശ്നങ്ങൾ, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള അപ്രതീക്ഷിത സാഹചര്യങ്ങൾ യോഗങ്ങൾക്കു താമസിച്ച് വരാൻ കാരണമായേക്കാം എന്ന് അവർ സമ്മതിക്കുന്നു. എന്നാൽ ചിലർ എന്നും താമസിച്ചാണ് വരാറ്. കൃത്യ സമയത്ത് എത്തിച്ചേരാൻ ആവശ്യമായിരിക്കുന്നത് എന്താണെന്ന് അവർ ക്രിയാത്മകമായ വിധത്തിൽ ചർച്ച ചെയ്ത് ദൃഷ്ടാന്തീകരിക്കുന്നു: (1) യോഗങ്ങൾക്കു ഹാജരാകുന്നതിനുള്ള പദവിയോടും അവിടെ ലഭിക്കുന്ന ആത്മീയ ഭക്ഷണത്തോടും ആസ്വദിക്കാൻ കഴിയുന്ന സഹവാസത്തോടുമുള്ള മുഴു ഹൃദയത്തോടെയുള്ള വിലമതിപ്പ്, (2) വ്യക്തിപരമായ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതും സംഘടിപ്പിക്കുന്നതും, (3) കുടുംബാംഗങ്ങൾ തമ്മിൽ പൂർണ മനസ്സോടെയുള്ള സഹകരണം, (4) നേരത്തേ പുറപ്പെടുന്നതും അപ്രതീക്ഷിത പ്രശ്നങ്ങൾക്കുകൂടി സമയം കണക്കാക്കുന്നതും, (5) സന്നിഹിതരായിരിക്കുന്ന മറ്റുള്ളവർക്ക് ശ്രദ്ധാശൈഥില്യം ഉണ്ടാക്കാതിരിക്കാനുള്ള ആത്മാർഥമായ ആഗ്രഹം. മെച്ചപ്പെടുന്നതിന് നല്ല ശ്രമം ചെലുത്തുന്നതിലൂടെ, യോഗങ്ങൾക്കു താമസിച്ചു വരുന്ന പ്രശ്നം പരിഹരിക്കാനാകും എന്നതിനോട് എല്ലാവരും യോജിക്കുന്നു.
ഗീതം 86, സമാപന പ്രാർഥന.