ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
1998 മേയ് 4 മുതൽ ആഗസ്റ്റ് 24 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡിക നമ്പരുകളും കണ്ടെന്നുവരില്ല.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് ഉത്തരം നൽകുക:
1. ബൈബിൾ വൃത്താന്തമനുസരിച്ച്, പൗലൊസ് മൂന്നു തവണ കൊരിന്ത് സന്ദർശിച്ചു. [si പേ. 214 ഖ. 3]
2. ശവശരീരം ദഹിപ്പിച്ചശേഷം ചാരം വിതറുന്നതു തിരുവെഴുത്തുകൾക്കു വിരുദ്ധമാണ്. [w96 9/15 പേ. 30 ഖ. 6-പേ. 31 ഖ. 1]
3. രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ കാട്ടുന്ന അമിത തീക്ഷ്ണത, നയവും സമാനുഭാവവും ആർദ്രതയുമില്ലാതെ മറ്റുള്ളവരോട് ഇടപെടുന്നതിനുള്ള ന്യായീകരണമായിരിക്കുന്നില്ല. (1 കൊരി. 13:2, 3) [പ്രതിവാര ബൈബിൾ വായന; w95 10/15 പേ. 31 ഖ. 5 കാണുക.]
4. സ്വർഗീയ ജീവനിലേക്കുള്ള പുനരുത്ഥാനം സമയത്തിലും സ്ഥാനപദവിയിലും ഒന്നാമത്തേതായതിനാൽ “ഒന്നാമത്തെ പുനരുത്ഥാനം” എന്നു വിളിക്കപ്പെടുന്നു. (വെളി. 20:6) [w96 10/15 പേ. 6 ഖ. 5]
5. ഗലാത്യർ 5:26-ലെ വാക്യം എല്ലാത്തരം മത്സരാത്മക സ്പോർട്സുകളിലും കളികളിലും പങ്കെടുക്കുന്നതിൽനിന്നു സത്യക്രിസ്ത്യാനികളെ വിലക്കുന്നു. [പ്രതിവാര ബൈബിൾ വായന; g95 12/8 പേ. 15 ഖ. 8 കാണുക.]
6. “ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല” എന്നു 2 കൊരിന്ത്യർ 10:4-ൽ പൗലൊസ് പ്രസ്താവിച്ചപ്പോൾ, വ്യാജോപദേശങ്ങളിൽനിന്നു സഭയെ സംരക്ഷിക്കുന്നതിനു ക്രിസ്ത്യാനികൾ വഞ്ചനയോ വാഗ്വിലാസമോ യുദ്ധായുധങ്ങളോ പോലുള്ള ജഡികായുധങ്ങൾ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഊന്നിപ്പറയുകയായിരുന്നു. [പ്രതിവാര ബൈബിൾ വായന; rs പേ. 271 ഖ. 3 കാണുക.]
7. പൗലൊസ് ഫിലിപ്പിയിൽ സഭ സ്ഥാപിച്ച് ഏതാനും മാസങ്ങൾക്കുശേഷമാണ് അവൻ ഫിലിപ്പിയർക്കുള്ള ലേഖനമെഴുതിയത്. അവർക്കിടയിൽ ഉയർന്നുവന്ന ഗൗരവാവഹമായ പ്രശ്നങ്ങളാണ് അതിനവനെ പ്രേരിപ്പിച്ചത്. [si പേ. 224 ഖ. 3]
8. 1 തിമൊഥെയൊസ് 3:16-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, യേശു “ആത്മാവിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ട”ത് പുനരുത്ഥാനത്തിൽ ആത്മീയ ജീവൻ ലഭിച്ചതിലൂടെയാണ്; അത് യേശു തികച്ചും നീതിമാനാണെന്നും കൂടുതലായ ഉയർന്ന നിയമനങ്ങൾക്കു യോഗ്യനാണെന്നും ദൈവം പ്രഖ്യാപിക്കുന്നതിനു തുല്യമായിരുന്നു. [പ്രതിവാര ബൈബിൾ വായന; w90 8/1 പേ. 17 ഖ. 12 കാണുക.]
9. ഫിലിപ്പിയർ 1:23-ൽ പരാമർശിച്ചിരിക്കുന്ന “വിട്ടുപിരിഞ്ഞു” എന്ന പ്രയോഗം വ്യക്തമായും, മരിച്ചയുടനെ ക്രിസ്തുവിനോടുകൂടെ ഇരിക്കാനുള്ള പൗലൊസിന്റെ പ്രത്യാശയെ സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w 95 3/1 പേ. 30 ഖ. 4 കാണുക.]
10. പൗലൊസ് 1 തിമൊഥെയൊസ് എഴുതിയത് റോമിലെ അവന്റെ ഒന്നാമത്തെ തടവിൽനിന്നുളള മോചനത്തിനും അവിടത്തെ അവന്റെ അന്തിമ തടവിനും ഇടയ്ക്കുള്ള സമയത്താണ്. [si പേ. 234 ഖ. 2]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. കർത്താവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിനു കൂടിവന്നപ്പോൾ, കൊരിന്തിലെ ചിലർ ഏതു വിധത്തിലാണ് “അയോഗ്യമായി” ചിഹ്നങ്ങളിൽ പങ്കുപറ്റിയത്? (1 കൊരി. 11:27) [പ്രതിവാര ബൈബിൾ വായന; w91 2/1 പേ. 29 ഖ. 17 കാണുക.]
12. കൊരിന്ത്യ സഭയുടെ ക്ഷേമത്തിനു ഭീഷണിയായിരുന്നതും കൊരിന്ത്യർക്കുള്ള രണ്ടാമത്തെ ലേഖനമെഴുതാൻ പൗലൊസിനെ പ്രേരിപ്പിച്ചതും ആരുടെ സാന്നിധ്യമാണ്? [si പേ. 214 ഖ. 2]
13. താൻ എന്തെങ്കിലും തെറ്റു ചെയ്തതായി ഒരു ക്രിസ്ത്യാനിക്കു തോന്നുന്നില്ലെങ്കിലും ക്ഷമാപണം നടത്താൻ മനസ്സൊരുക്കമുള്ളവനായിരിക്കേണ്ടത് എന്തുകൊണ്ട്? [w96 9/15 പേ. 22 ഖ. 4, 7]
14. എഫെസ്യർക്കുള്ള പൗലൊസിന്റെ ലേഖനത്തിൽ “പാവന രഹസ്യ”ത്തിന്റെ ഏതു സുപ്രധാന വശമാണു വ്യക്തമാക്കിയിരിക്കുന്നത്? (എഫെ. 3:4-6, NW) [si പേ. 223 ഖ. 18]
15. ദൈവവചനം ഉപയോഗിക്കുന്ന കാര്യത്തിൽ പൗലൊസ് ഇന്നു ക്രിസ്തീയ ശുശ്രൂഷകർക്കു വിശിഷ്ടമായ മാതൃക വെക്കുന്നതെങ്ങനെ? [si പേ. 217 ഖ. 19]
16. ന്യായപ്രമാണം “ലംഘനങ്ങൾ പ്രത്യക്ഷമാകേണ്ടതിനു കൂട്ടിച്ചേർക്കപ്പെട്ടു” എന്നു പറഞ്ഞപ്പോൾ പൗലൊസ് അപ്പോസ്തലൻ എന്താണർഥമാക്കിയത്? (ഗലാ. 3:19, NW) [പ്രതിവാര ബൈബിൾ വായന; uw പേ. 147 ഖ. 3-4 കാണുക.]
17. ഫിലിപ്പിയർ 1:3-7-ൽ പൗലൊസ് എന്തെല്ലാം കാരണങ്ങളാലാണു സഹോദരങ്ങളെ പ്രശംസിക്കുന്നത്, അവരുടെ മാതൃകയിൽനിന്നു നമുക്കെങ്ങനെ പ്രയോജനം നേടാനാകും? [si പേ. 225 ഖ. 12]
18. കൊലൊസ്സ്യർ 4:6-ൽ കൊടുത്തിരിക്കുന്ന ബുദ്ധ്യുപദേശം എല്ലാ ക്രിസ്തീയ ശുശ്രൂഷകരും പിൻപറ്റേണ്ടതെന്തുകൊണ്ട്? [si പേ. 228 ഖ. 13]
19. ‘സ്ത്രീകൾ മാന്യമായി വസ്ത്രം ധരി’ക്കണമെന്നു താൻ ആഗ്രഹിക്കുന്നതായി പറഞ്ഞപ്പോൾ പൗലൊസ് എന്താണർഥമാക്കിയത്? (1 തിമൊ. 2:9, NW) [പ്രതിവാര ബൈബിൾ വായന; g90 6/22 പേ. 19 ഖ. 2.]
20. 1 തിമൊഥെയൊസ് 6:4-ൽ പറഞ്ഞിരിക്കുന്ന, “വാഗ്വാദ”ത്തോടു ബന്ധപ്പെട്ട പൗലൊസിന്റെ മുന്നറിയിപ്പ് ക്രിസ്ത്യാനികൾ അനുസരിക്കേണ്ടത് എന്തുകൊണ്ട്? [si പേ. 236 ഖ. 15]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാനാവശ്യമായ വാക്കോ വാക്കുകളോ പദപ്രയോഗമോ ചേർക്കുക:
21. രണ്ടു കൊരിന്ത്യർ _________________________ വെച്ചാണ് എഴുതപ്പെട്ടത്, _________________________ അത് എത്തിച്ചുകൊടുത്തത്. [si പേ. 214 ഖ. 2]
22. കൊരിന്ത്യർക്കെഴുതിയ പൗലൊസിന്റെ ഒന്നാമത്തെ ലേഖനം _________________________ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വിപുലീകരിക്കുന്നതിൽ അത്യന്തം പ്രയോജനപ്രദമാണ്, അതിൽനിന്ന് അത് ധാരാളം ഉദ്ധരണികളും എടുക്കുന്നുണ്ട്. [si പേ. 213 ഖ. 23]
23. ഗലാത്യർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ്, നീതീകരണം ക്രിസ്തുയേശുവിലുളള _________________________ ആണെന്നും _________________________ പ്രവൃത്തികളാലല്ലെന്നും തന്നിമിത്തം _________________________ ക്രിസ്ത്യാനികൾക്ക് ആവശ്യമില്ലെന്നും തെളിയിക്കുന്നു. [si പേ. 218 ഖ. 6]
24. തെസ്സലൊനീക്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ പൗലൊസ് നാലു സന്ദർഭങ്ങളിൽ യേശുക്രിസ്തുവിന്റെ _________________________ കുറിച്ചു പറയുന്നു. വ്യക്തമായും, സഭയ്ക്ക് ഈ പഠിപ്പിക്കലിൽ വളരെയധികം താത്പര്യമുണ്ടായിരുന്നതാണ് അതിനു കാരണം. [si പേ. 231 ഖ. 15]
25. _________________________ൽ _________________________ ആയിരുന്നപ്പോഴാണു _________________________ തെസ്സലൊനീക്യർക്കുള്ള രണ്ടാമത്തെ ലേഖനമെഴുതിയത്. [പേ. 232 ഖ. 4]
പിൻവരുന്ന ഓരോ പ്രസ്താവനകളിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ശുശ്രൂഷയാൽ ഉപജീവിക്കാനുള്ള തന്റെ അവകാശത്തെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ പൗലൊസ് (തൽമൂദ്; മിഷ്ന; മോശയുടെ ന്യായപ്രമാണം) പരാമർശിക്കുന്നു. പണിചെയ്തുകൊണ്ടിരിക്കുന്ന മൃഗങ്ങൾക്കു മുഖക്കൊട്ട കെട്ടരുതെന്നും ആലയ സേവനത്തിലേർപ്പെട്ടിരുന്ന (ലേവ്യർക്ക്; നെഥിനിമുകൾക്ക്; അഹരോന്റെ പുരോഹിത കുടുംബത്തിന്) അവരുടെ ഓഹരി യാഗപീഠത്തിൽനിന്നു കിട്ടിയിരുന്നെന്നും അവിടെ പറയുന്നു. [si പേ. 213 ഖ. 24]
27. ഗലാത്യർക്കുള്ള പൗലൊസിന്റെ ലേഖനം യെശയ്യാവു 54:1-6-ന്റെ വ്യാഖ്യാനം നൽകുകയും യഹോവയുടെ സ്ത്രീയെ (ഭൗമിക യെരൂശലേമായി; മീതെയുള്ള യെരൂശലേമായി; പുതിയ യെരൂശലേമായി) തിരിച്ചറിയിക്കുകയും ചെയ്യുന്നു. (ഗലാ. 4:21-26) [si പേ. 219 ഖ. 16]
28. എഫെസ്യർ 1:10-ലെ [NW] “ഭരണനിർവഹണം” (മിശിഹൈക രാജ്യത്തെ; ഭരണസംഘത്തെ; തന്റെ വീട്ടുകാര്യങ്ങൾ നടത്തുന്ന ദൈവത്തിന്റെ രീതിയെ) പരാമർശിക്കുന്നു. [si പേ. 221 ഖ. 8]
29. 2 തെസ്സലൊനീക്യർ 2:3-ൽ [NW] സൂചിപ്പിച്ചിരിക്കുന്ന “അധർമമനുഷ്യൻ” (യഹൂദമതാനുസാരികൾ; ക്രൈസ്തവലോക പുരോഹിതവർഗം; മഹാബാബിലോൻ) ആണെന്നു തിരിച്ചറിയാൻ കഴിയും. [പ്രതിവാര ബൈബിൾ വായന; w90 8/1 പേ. 22 ഖ. 11.]
30. 1 കൊരിന്ത്യർ 12:31-ലെ “അതിശ്രേഷ്ഠമായോരു മാർഗ്ഗം” (സത്യത്തിന്റെ മാർഗത്തെ; സ്നേഹത്തിന്റെ മാർഗത്തെ; ആത്മീയ വരങ്ങളാൽ നിറഞ്ഞ ജീവിതത്തെ) സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w92 10/15 പേ. 27 ഖ. 3 കാണുക.]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
1 കൊരി. 10:11, 12; 2 കൊരി. 4:7; 2 കൊരി. 8:14; ഫിലി. 4:6, 7; 2 തെസ്സ. 1:8, 9, 12
31. ക്രിസ്തീയ ശുശ്രൂഷ ജീവിതത്തിൽ ഒന്നാമതു വയ്ക്കുമ്പോൾ ഒരു വ്യക്തി ദൈവദത്ത ശക്തി അനുഭവിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w90 3/1 പേ. 29 ഖ. 5 കാണുക.]
32. നാം മോശയുടെ നേതൃത്വത്തിൻകീഴിലായിരുന്ന ഇസ്രായേല്യരുടെ മുന്നറിയിപ്പിൻ ദൃഷ്ടാന്തം പരിചിന്തിക്കുകയും സ്വാശ്രയത്വം ഒഴിവാക്കുകയും ചെയ്യണം. [si പേ. 213 ഖ. 23]
33. സമ്പത്തുള്ള ക്രിസ്ത്യാനികളുടെ ഉദാരമായ ദാനങ്ങൾ അത്രകണ്ടു സാമ്പത്തിക സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലുള്ളവരുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ ഉതകും. അതേസമയം ദുരിതമനുഭവിക്കുന്നവരുടെ തീക്ഷ്ണത ദാതാക്കൾക്കു സന്തോഷവും പ്രോത്സാഹനവും കൈവരുത്തും. [പ്രതിവാര ബൈബിൾ വായന; w93 12/15 പേ. 21 ഖ. 20 കാണുക.]
34. സുവാർത്താ പ്രസംഗത്തിൽ നാം മന്ദീഭാവം കാട്ടരുത്. കാരണം, ബൈബിൾ പറയുന്നപ്രകാരം, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം വരെ ജീവിച്ചിരുന്നു സത്യാരാധനയുടെ ശത്രുക്കളായി ന്യായംവിധിക്കപ്പെടുന്ന സകലരും നിത്യനാശത്തിനു വിധേയരാകും. [പ്രതിവാര ബൈബിൾ വായന w89 5/1 പേ. 19 ഖ. 4 കാണുക.]
35. അത്യന്തം പീഡാകരമായ സാഹചര്യങ്ങളിലും യഹോവ പ്രശാന്തതയും ശാന്തിയും പ്രദാനം ചെയ്യുന്നു. [പ്രതിവാര ബൈബിൾ വായന; w88 11/1 പേ. 30 ഖ. 19-20.]