വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 8/98 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1998
നമ്മുടെ രാജ്യ ശുശ്രൂഷ—1998
km 8/98 പേ. 7

അറിയി​പ്പു​കൾ

◼ ആഗസ്റ്റ്‌ മാസ​ത്തേ​ക്കുള്ള സാഹിത്യ സമർപ്പ​ണങ്ങൾ: പിൻവ​രുന്ന 32 പേജുള്ള ഏതു ലഘുപ​ത്രി​ക​യും സമർപ്പി​ക്കാ​വു​ന്ന​താണ്‌: ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!. ഉചിത​മാ​യി​രി​ക്കു​ന്നി​ടത്ത്‌, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു?, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവയ്‌ക്കു നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവ വാസ്‌ത​വ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു​വോ? (ഇംഗ്ലീഷ്‌), യുദ്ധമി​ല്ലാത്ത ഒരു ലോകം എന്നെങ്കി​ലും ഉണ്ടാകു​മോ? (ഇംഗ്ലീഷ്‌), സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം എന്നീ ലഘുപ​ത്രി​ക​ക​ളും സമർപ്പി​ക്കാ​വു​ന്ന​താണ്‌. സെപ്‌റ്റം​ബർ: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. പകര സമർപ്പ​ണ​മെന്ന നിലയിൽ സൃഷ്ടി പുസ്‌ത​ക​മോ എന്നേക്കും ജീവി​ക്കാൻ പുസ്‌ത​ക​മോ വിശേ​ഷ​വത്‌ക​രി​ക്കാ​വു​ന്ന​താണ്‌. ഒക്ടോബർ: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും വരിസം​ഖ്യ​കൾ. വരിസം​ഖ്യ​കൾ സ്വീക​രി​ക്കാത്ത ഇടങ്ങളിൽ അവയുടെ ഒറ്റപ്ര​തി​കൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌. നവംബർ: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം.

◼ ആഗസ്റ്റ്‌ മാസത്തെ വയൽ സേവന റിപ്പോർട്ട്‌ ആഗസ്റ്റ്‌ 30 ഞായറാഴ്‌ച തന്നെ നൽകാൻ ഞങ്ങൾ എല്ലാ പ്രസാ​ധ​ക​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ആഗസ്റ്റ്‌ 31 തിങ്കളാഴ്‌ചയ്‌ക്ക്‌ അപ്പുറം പോകാ​തി​രി​ക്കുക. അതിനു​ശേഷം, വാർഷിക റിപ്പോർട്ട്‌ തയ്യാറാ​ക്കാൻ യഥാസ​മയം സൊ​സൈ​റ്റി​ക്കു ലഭിക്കത്തക്ക വിധം സഭാ സെക്ര​ട്ടറി സെപ്‌റ്റം​ബർ 3 വ്യാഴാഴ്‌ചയ്‌ക്കകം സഭാ റിപ്പോർട്ട്‌ (S-1) അയയ്‌ക്കാൻ കഴിവ​തും ശ്രമി​ക്കണം.

◼ ഓരോ സഭയ്‌ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറങ്ങൾ (S-AB-18) ലഭിക്കും. ആഗസ്റ്റ്‌ ആദ്യം സഭാ സെക്ര​ട്ടറി സാഹി​ത്യ​ദാ​സ​നു​മാ​യി കൂടി​യാ​ലോ​ചി​ച്ചു മാസാ​വ​സാ​നം സഭയുടെ സാഹിത്യ ശേഖര​ത്തി​ന്റെ ഇനവി​വ​ര​മെ​ടു​ക്കാൻ ഒരു തീയതി നിശ്ചയി​ക്കേ​ണ്ട​താണ്‌. മുഴു സാഹിത്യ ശേഖര​വും കൃത്യ​മാ​യി എണ്ണി തിട്ട​പ്പെ​ടു​ത്തി​യ​ശേഷം മൊത്തം എണ്ണം സാഹിത്യ ഇനവിവര ഫാറത്തിൽ ചേർക്കണം. കൈവ​ശ​മുള്ള മാസി​ക​ക​ളു​ടെ മൊത്തം എണ്ണം മാസി​കാ​ദാ​സന്റെ പക്കൽ നിന്നും ശേഖരി​ക്കാ​വു​ന്ന​താണ്‌. ഫാറത്തി​ന്റെ അസ്സൽ ദയവായി സെപ്‌റ്റം​ബർ 6-നു മുമ്പായി സൊ​സൈ​റ്റിക്ക്‌ അയയ്‌ക്കുക. ഒരു കാർബൺ കോപ്പി നിങ്ങളു​ടെ ഫയലിൽ സൂക്ഷി​ക്കുക. മൂന്നാ​മത്തെ കോപ്പി വർക്ക്‌ ഷീറ്റായി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ഇനവിവര പട്ടിക സെക്ര​ട്ട​റി​യു​ടെ മേൽനോ​ട്ട​ത്തി​ലാ​യി​രി​ക്കണം തയ്യാറാ​ക്കേ​ണ്ടത്‌. മുഴു വിവര​ങ്ങ​ളും പൂരി​പ്പി​ച്ചു കഴിയു​മ്പോൾ അധ്യക്ഷ മേൽവി​ചാ​രകൻ ഫാറം പരി​ശോ​ധി​ക്കണം. സെക്ര​ട്ട​റി​യും അധ്യക്ഷ മേൽവി​ചാ​ര​ക​നും ഫാറത്തിൽ ഒപ്പിടണം.

◼ സഭാ അപഗ്രഥന റിപ്പോർട്ടു ഫാറത്തിൽ (S-10) ചേർക്കേ​ണ്ട​തി​നു സഭാ സെക്ര​ട്ടറി ആവശ്യ​മായ വിവരങ്ങൾ സമാഹ​രി​ക്കും. പ്രസാധക രേഖാ കാർഡു​ക​ളിൽനിന്ന്‌ (S-21) ആവശ്യ​മായ വിവരങ്ങൾ കൃത്യ​മാ​യി പട്ടിക​പ്പെ​ടു​ത്തു​ന്നു​വെന്ന്‌ ഉറപ്പു വരുത്തു​ന്ന​തിന്‌, റിപ്പോർട്ട്‌ സമാഹ​രി​ക്കാൻ തന്നെ സഹായി​ക്കുന്ന മൂപ്പന്‌ അല്ലെങ്കിൽ ശുശ്രൂ​ഷാ​ദാ​സന്‌ അദ്ദേഹം ശ്രദ്ധാ​പൂർവം നിർദേ​ശങ്ങൾ നൽകും. ഫാറം പൂരി​പ്പി​ക്കു​ന്ന​തി​നു മുമ്പ്‌ ദയവായി അതിൽ നൽകി​യി​രി​ക്കുന്ന എല്ലാ നിർദേ​ശ​ങ്ങ​ളും സശ്രദ്ധം വായി​ക്കുക. സഭാ അപഗ്രഥന റിപ്പോർട്ട്‌ ഫാറം കൃത്യ​മാ​യും വൃത്തി​യാ​യും പൂരി​പ്പി​ക്കണം. ഒപ്പിടു​ന്ന​തി​നു​മു​മ്പു സേവന​ക്ക​മ്മി​റ്റി ശ്രദ്ധാ​പൂർവം അതു പരി​ശോ​ധി​ക്കു​ക​യും വേണം. S-10 ഫാറത്തി​ന്റെ അസ്സൽ ദയവായി സെപ്‌റ്റം​ബർ 10-നു മുമ്പ്‌ സൊ​സൈ​റ്റിക്ക്‌ അയയ്‌ക്കുക; ഒരു കാർബൺ കോപ്പി നിങ്ങളു​ടെ ഫയലിൽ സൂക്ഷി​ക്കുക.

◼ സഭാ സേവന കമ്മിറ്റി നിരന്തര പയനിയർ സേവന​ത്തി​നുള്ള എല്ലാ അപേക്ഷ​കൾക്കും സത്വര ശ്രദ്ധ നൽകണം. അപേക്ഷി​ക്കുന്ന വ്യക്തി മണിക്കൂർ വ്യവസ്ഥ​യിൽ എത്തി​ച്ചേ​രു​മോ എന്ന്‌ അറിയാൻ സേവന കമ്മിറ്റി അപേക്ഷ തടഞ്ഞു​വെ​ക്ക​രുത്‌. നിയമനം ലഭിക്ക​ണ​മെന്ന്‌ പ്രസാ​ധകൻ ആഗ്രഹി​ക്കുന്ന തീയതി​ക്കു ശേഷമാണ്‌ അപേക്ഷ ലഭിക്കു​ന്ന​തെ​ങ്കിൽ അതിന്‌ അനുസ​രി​ച്ചു സ്വാഭാ​വി​ക​മാ​യും സൊ​സൈറ്റി നിയമനം നൽകുന്ന തീയതി​ക്കു മാറ്റം വന്നേക്കാം. മുൻകാല പ്രാബ​ല്യ​ത്തോ​ടെ​യുള്ള നിയമ​നങ്ങൾ വളരെ പ്രധാ​ന​പ്പെട്ട ഒഴിവാ​ക്കാ​നാ​കാത്ത സാഹച​ര്യ​ങ്ങൾ ആണെങ്കിൽ മാത്രമേ നൽകു​ന്നു​ള്ളൂ. അത്തരം സാഹച​ര്യ​ങ്ങ​ളാണ്‌ ഉള്ളതെ​ങ്കിൽ അപേക്ഷ​യോ​ടൊ​പ്പം ഒരു കത്തും ഉണ്ടായി​രി​ക്കണം.—1986 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ അനുബ​ന്ധ​ത്തി​ന്റെ 24-6 ഖണ്ഡികകൾ കാണുക.

◼ 1998 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ ഒരു അറിയി​പ്പിൽ സെപ്‌റ്റം​ബർ 21-ന്‌ ആരംഭി​ക്കുന്ന വാരം മുതൽ സഭാ പുസ്‌ത​കാ​ധ്യ​ന​ത്തിൽ ആവശ്യം ലഘുപ​ത്രിക ആയിരി​ക്കും പഠിക്കു​ന്നത്‌ എന്നുണ്ടാ​യി​രു​ന്നു. അതിനു ശേഷം ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ? എന്നിവ ആയിരി​ക്കും പരിചി​ന്തി​ക്കുക.

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

നമ്മുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ സംഘടി​തർ (പരിഷ്‌ക​രിച്ച പതിപ്പ്‌)— ഇംഗ്ലീഷ്‌

എംഫാറ്റിക്‌ ഡയഗ്ലട്ട്‌— ഇംഗ്ലീഷ്‌

കിങ്‌ഡം ഇന്റർലീ​നി​യർ— ഇംഗ്ലീഷ്‌

വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം (വല്യക്ഷര പതിപ്പ്‌) [നാലു വാല്യ​ങ്ങ​ളു​ടെ സെറ്റ്‌]— ഇംഗ്ലീഷ്‌

ദ ബൈബിൾ ഇൻ ലിവിങ്‌ ഇംഗ്ലീഷ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക