ആഗസ്റ്റിലേക്കുള്ള സേവനയോഗങ്ങൾ
ആഗസ്റ്റ് 3-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. രാജ്യത്തിന്റെയും പ്രാദേശിക സഭയുടെയും ഏപ്രിലിലെ വയൽ സേവന റിപ്പോർട്ടിനെ കുറിച്ച് അഭിപ്രായം പറയുക.
15 മിനി: “ആഗസ്റ്റ് ഒരു സവിശേഷ മാസം ആയിരിക്കുമോ?” ചോദ്യോത്തരങ്ങൾ. ആഗസ്റ്റിലും പുതിയ സേവന വർഷത്തിലെ ഓരോ മാസത്തിലും വയൽ സേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “മനസ്സിനെയും ഹൃദയത്തെയും ആകർഷിക്കത്തക്കവിധം ലഘുപത്രികകൾ ഉപയോഗിക്കുക.” സദസ്യ ചർച്ച. സുപ്രധാന ആത്മീയ വിഷയങ്ങളെ കുറിച്ച് ആളുകളെ അറിയിക്കുന്നതിന് മുൻ വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ലഘുപത്രികകൾ ഹ്രസ്വമായി പുനരവലോകനം ചെയ്യുക. (വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക 1986-1995 [ഇംഗ്ലീഷ്], 652-3 പേജുകൾ കാണുക.) ഇപ്പോഴുള്ള ലഘുപത്രികകൾ വിശേഷവത്കരിക്കുക. എന്നിട്ട് അവ ഓരോന്നും ആരിൽ താത്പര്യം ജനിപ്പിച്ചേക്കാം എന്നു ചർച്ച ചെയ്യുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 191, സമാപന പ്രാർഥന.
ആഗസ്റ്റ് 10-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ആഗസ്റ്റിൽ എല്ലാ പ്രസാധകരും വയൽ സേവനത്തിൽ പങ്കെടുക്കാൻ ലക്ഷ്യം വെക്കുന്നതിനെക്കുറിച്ചു പരാമർശിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “കുട്ടികളേ—നിങ്ങളുടെ സ്കൂൾ ജീവിതത്തിൽ നിന്നു പ്രയോജനം നേടുക.” ചോദ്യോത്തരങ്ങൾ. 1992 ഏപ്രിൽ 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 17-19 പേജുകളിൽ നിന്നും 1992 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-3 പേജുകളിൽ നിന്നും ഉള്ള ഉചിതമായ വിവരങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 37, സമാപന പ്രാർഥന.
ആഗസ്റ്റ് 17-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. തെരുവിലോ പാർക്കിലോ മറ്റെവിടെയെങ്കിലുമോ വെച്ചു സാക്ഷ്യം നൽകിയ ഒരു വ്യക്തിക്കു മടക്കസന്ദർശനം നടത്താൻ കഴിയേണ്ടതിന് അദ്ദേഹത്തിന്റെ പേരും മേൽവിലാസവും എങ്ങനെ അറിയാൻ കഴിയും എന്നതിനെ കുറിച്ച് ഹ്രസ്വമായ അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
35 മിനി: “ശിഷ്യരാക്കൽ എന്ന അടിയന്തിര വേലയോടുള്ള പുരോഗമനാത്മക വീക്ഷണം.” ചോദ്യോത്തരങ്ങൾ. 5, 10, 11 ഖണ്ഡികകൾ വായിക്കുക. പ്രാദേശികമായി ബൈബിൾ പഠിപ്പിക്കൽ വേല എപ്രകാരം പുരോഗമിക്കുന്നു എന്നതിനെക്കുറിച്ച് അവലോകനം ചെയ്യുക. അധ്യയനം നടത്തുന്ന എല്ലാവരെയും തങ്ങളുടെ പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്തുന്നതിന് 1996 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം ഒരിക്കൽക്കൂടി വായിക്കാൻ പ്രോത്സാഹിപ്പിക്കുക. പ്രസ്തുത അനുബന്ധത്തിന്റെ 5, 25 ഖണ്ഡികകൾ പരിചിന്തിക്കുക.
ഗീതം 108, സമാപന പ്രാർഥന.
ആഗസ്റ്റ് 24-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. 1998 ജൂലൈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ “ഇരുപതിനായിരം!” എന്ന തലക്കെട്ടോടു കൂടിയ ചതുരം പരിചിന്തിക്കുക. ആഗസ്റ്റിൽ ഒരു വാരാന്തം മാത്രം ശേഷിച്ചിരിക്കുന്ന സ്ഥിതിക്ക് മാസം അവസാനിക്കുന്നതിനു മുമ്പ് വയൽ സേവനത്തിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ആഗസ്റ്റ് 30-ന്, അങ്ങേയറ്റം പോയാൽ 31-ന് എങ്കിലും വയൽ സേവന റിപ്പോർട്ടുകൾ നൽകാൻ എല്ലാവരെയും ഓർമിപ്പിക്കുക. സെപ്റ്റംബർ 3-നു മുമ്പായി സെക്രട്ടറിക്ക് എല്ലാ റിപ്പോർട്ടുകളും ശരിയാക്കാൻ സാധിക്കത്തക്ക വിധത്തിൽ പുസ്തകാധ്യയന നിർവാഹകർ തങ്ങളുടെ അധ്യയന കൂട്ടത്തിലുള്ള എല്ലാവരും റിപ്പോർട്ടു നൽകിയോ എന്നു പരിശോധിക്കണം. “പുതിയ പ്രത്യേക സമ്മേളനദിന പരിപാടി” അവലോകനം ചെയ്യുക.
18 മിനി: പ്രതിബന്ധങ്ങളിന്മധ്യേ പയനിയർ സേവനത്തിൽ തുടരാവുന്ന വിധം. 1993 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-31 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം. ഗൗരവാവഹമായ പ്രശ്നങ്ങളെ തരണം ചെയ്തുകൊണ്ട് പയനിയറിങ് തുടരാൻ പഠിച്ചിരിക്കുന്ന ഒരു പയനിയറെ അഭിമുഖം നടത്തുക.
15 മിനി: നമ്മുടെ രാജ്യ ശുശ്രൂഷ നന്നായി പ്രയോജനപ്പെടുത്തുക. സദസ്യ ചർച്ച. അടുത്ത കാലത്തെ ഉദാഹരണങ്ങൾ ഉപയോഗിച്ചുകൊണ്ട്, നമ്മുടെ രാജ്യ ശുശ്രൂഷയുടെ പേജുകളിലെ സമയോചിത വിവരങ്ങളും നാം അവയിൽ നിന്നു നേടുന്ന പ്രയോജനങ്ങളും ദൃഷ്ടാന്തീകരിക്കുക: (1) വയൽ സേവനത്തിൽ ക്രമമായി പങ്കുപറ്റാൻ നമ്മെ പ്രേരിപ്പിക്കുന്ന ലേഖനങ്ങൾ; (2) വിശുദ്ധ സേവനത്തിൽ നമുക്കു പ്രോത്സാഹജനകമായ അനുഭവങ്ങൾ; (3) സുവാർത്ത ഫലപ്രദമായി അവതരിപ്പിക്കാൻ നമ്മെ സഹായിക്കുന്ന നിർദേശങ്ങൾ; (4) പ്രാദേശികമായി ഫലപ്രദമായ പുതിയ പ്രസിദ്ധീകരണങ്ങളെ കുറിച്ചുള്ള അറിയിപ്പുകൾ; (5) രാജ്യ പ്രവർത്തനത്തിന്റെ ഗതിവേഗം കാണിക്കുന്ന സേവന റിപ്പോർട്ടുകൾ; (6) ലോകവ്യാപക വേലയുടെ പുരോഗതിയെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്ന ദിവ്യാധിപത്യ വാർത്തകൾ; (7) നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചു നമുക്കു കൃത്യമായ വിവരങ്ങൾ നൽകുന്ന അറിയിപ്പുകളും പട്ടികകളും; (8) ഗൗരവാവഹമായ പരിചിന്തനം അർഹിക്കുന്ന വിഷയങ്ങൾക്ക് ഉത്തരം നൽകുന്ന ചോദ്യപ്പെട്ടി; (9) കൺവെൻഷനുകളെയും പ്രത്യേക പ്രസ്ഥാനങ്ങളെയും മറ്റു വിഷയങ്ങളെയും കുറിച്ചു പ്രതിപാദിച്ചുകൊണ്ട് നമ്മുടെ ആത്മീയ ആവശ്യങ്ങളെക്കുറിച്ചു നമ്മെ ബോധവാന്മാരാക്കി നിർത്തുന്ന അനുബന്ധങ്ങൾ. ഓരോ ലക്കവും വായിച്ച് നിർദേശങ്ങൾ ബാധകമാക്കാനും സേവന യോഗങ്ങൾക്കും വയൽ സേവന യോഗങ്ങൾക്കും അവ കൊണ്ടുവരാനും ഭാവി ഉപയോഗത്തിന് സൂക്ഷിച്ചു വെക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 210, സമാപന പ്രാർഥന.
ആഗസ്റ്റ് 31-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. സെപ്റ്റംബറിലേക്കുള്ള സാഹിത്യ സമർപ്പണങ്ങൾ പരിചിന്തിക്കുക. “നാം ദൈവത്തിന്റെ നാമം ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?” എന്ന ചോദ്യം ഉന്നയിക്കപ്പെടുന്ന വിധത്തിൽ ഒരു ചെറിയ അവതരണം പ്രകടിപ്പിക്കുക. പരിജ്ഞാനം പുസ്തകം 3-ാം അധ്യായം 6-ാം ഖണ്ഡിക ഉപയോഗിച്ച് അതിന് ഉത്തരം നൽകുക.
15 മിനി: “നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—അധ്യക്ഷ മേൽവിചാരകൻ.” അധ്യക്ഷ മേൽവിചാരകൻ നടത്തുന്ന ഒരു പ്രസംഗം. തന്റെ ഉത്തരവാദിത്വങ്ങൾ പുനരവലോകനം ചെയ്ത ശേഷം അദ്ദേഹം, മൂപ്പന്മാർ ആടുകളെ മേയ്ക്കവേ സഭ അവരോടു കാണിക്കുന്ന സഹകരണത്തോടു വിലമതിപ്പു പ്രകടമാക്കുന്നു.
18 മിനി: സ്കൂളിലെ പ്രശ്നങ്ങളെ നേരിടാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. സ്കൂളിൽ പഠിക്കുന്ന കുട്ടികളുള്ള രണ്ടോ മൂന്നോ മാതാപിതാക്കളുമായി ഒരു മൂപ്പൻ ചർച്ച നടത്തുന്നു. 1994 ആഗസ്റ്റ് 8 ലക്കം ഉണരുക!യുടെ 5-7 പേജുകളിൽ വിവരിച്ചിട്ടുള്ള, സ്കൂളിൽ കുട്ടികൾ സർവസാധാരണമായി അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ചു ചുരുക്കമായി വിശദീകരിക്കുക. അതിനുശേഷം 8-10 പേജുകളിൽ നിന്നുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മാതാപിതാക്കൾക്ക് എങ്ങനെ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാനും അധ്യാപകരുമായി നല്ല ബന്ധം നിലനിർത്താനും സാധിക്കും എന്നു ചർച്ച ചെയ്യുക.
ഗീതം 24, സമാപന പ്രാർഥന.