ഏപ്രിലിലേക്കുള്ള സേവനയോഗങ്ങൾ
ഏപ്രിൽ 6-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ഏപ്രിൽ 11 ശനിയാഴ്ചത്തെ സ്മാരകാഘോഷത്തിന്റെ സ്ഥലവും സമയവും സംബന്ധിച്ച് എല്ലാവരെയും ഓർമിപ്പിക്കുക.
15 മിനി: “നമ്മുടെ ശുശ്രൂഷ—യഥാർഥ സ്നേഹത്തിന്റെ പ്രകടനം.” ചോദ്യോത്തരങ്ങൾ. 1987 ഫെബ്രുവരി 1 ലക്കം (ഇംഗ്ലീഷ്) വീക്ഷാഗോപുരത്തിന്റെ 16-17 പേജുകളിലെ 3-7 ഖണ്ഡികകളിൽനിന്നുള്ള ഹ്രസ്വമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: “മാസികകൾ രാജ്യത്തെ പ്രസിദ്ധമാക്കുന്നു.” മാസികകൾ സമർപ്പിക്കുന്നതിൽ ഫലപ്രദരായ മൂന്നോ നാലോ പ്രസാധകരുടെ ഒരു സംഘവുമായി മൂപ്പൻ പ്രസ്തുത ലേഖനം പരിചിന്തിക്കുന്നു. നിലവിലുള്ള ലക്കങ്ങളുടെ ആകർഷക വശങ്ങളെക്കുറിച്ച് ചർച്ചചെയ്ത് ആ ആശയങ്ങൾ നമ്മുടെ അവതരണങ്ങളിൽ ഉൾപ്പെടുത്താൻ കഴിയുന്ന മാർഗങ്ങൾ നിർദേശിക്കുക. പ്രദേശത്ത് മാസികാസമർപ്പണം എങ്ങനെ വർധിപ്പിക്കാമെന്നു പരിചിന്തിക്കുക. നിലവിലുള്ള ലക്കങ്ങൾ ഉപയോഗിച്ച്, സാമൂഹികമോ കുടുംബപരമോ സാമുദായികമോ ആയ പ്രശ്നങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന താത്പര്യകരമായ ലേഖനങ്ങളിലേക്കു ശ്രദ്ധ തിരിക്കുക. ഹ്രസ്വമായ രണ്ടോ മൂന്നോ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 205, സമാപന പ്രാർഥന.
ഏപ്രിൽ 13-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “യോഗങ്ങളിൽ ‘അധികമധികം’ സംബന്ധിക്കുക.” ചോദ്യോത്തരങ്ങൾ. സമയമനുവദിക്കുന്നതനുസരിച്ച് നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 64-5 പേജുകളിലെ നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. യോഗങ്ങളിൽ പതിവായി സംബന്ധിക്കുന്ന എല്ലാവരെയും ഊഷ്മളമായി അനുമോദിക്കുക.
ഗീതം 119, സമാപന പ്രാർഥന.
ഏപ്രിൽ 20-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. മേയിൽ സഹായ പയനിയറിങ് ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം വൈകിപ്പോയിട്ടില്ലെന്നു വിശദീകരിക്കുക.
15 മിനി: ചോദ്യപ്പെട്ടി. പ്രാദേശികമായി പുരോഗതി വരുത്തേണ്ട പ്രത്യേക സംഗതികൾ ദയാപുരസ്സരം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
20 മിനി: “‘നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള’ മനുഷ്യർ.” 1998 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 26-29 പേജുകളിലെ ലേഖനത്തെ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗവും സദസ്യചർച്ചയും. പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള നിയോഗം നാം നിർവഹിക്കവേ, യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുക. അതേസമയം, നമ്മുടെ സഹോദരങ്ങളുടെ വികാരവിചാരങ്ങൾ കണക്കിലെടുക്കാനും എല്ലായ്പോഴും അവരെ പ്രോത്സാഹിപ്പിക്കാനും കെട്ടുപണി ചെയ്യാനുമുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമുണ്ട്.
ഗീതം 109, സമാപന പ്രാർഥന.
ഏപ്രിൽ 27-നാരംഭിക്കുന്ന വാരം
15 മിനി: പ്രാദേശിക അറിയിപ്പുകൾ. “നമ്മുടെ ലഘുപത്രികകൾ പഠിക്കൽ” എന്ന ചതുരത്തിലെ വിവരങ്ങൾ പരിചിന്തിക്കുക. സഭാപുസ്തകാധ്യയനത്തിനു നല്ല രീതിയിൽ തയ്യാറാകാനും പതിവായി അതിൽ സംബന്ധിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. മേയിൽ സഹായ പയനിയർമാരായി പ്രവർത്തിക്കുന്നവരുടെ പേരുകൾ അറിയിക്കുക. സേവനയോഗങ്ങൾക്കായി പ്രാദേശികമായി ചെയ്തിട്ടുള്ള കൂടുതലായ ക്രമീകരണങ്ങളെക്കുറിച്ച് അറിയിക്കുക. നിലവിലുള്ള മാസികകൾ വിശേഷവത്കരിക്കുന്ന അവതരണങ്ങൾ തയ്യാറാകുന്നതിനുള്ള സഹായകരമായ ചില നിർദേശങ്ങൾ വിവരിക്കുക.—നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1996 ഒക്ടോബർ ലക്കത്തിന്റെ 8-ാം പേജ് കാണുക.
15 മിനി: ക്രിസ്തീയ ഇടയന്മാർ നിങ്ങളെ സേവിക്കുന്ന വിധം. 1996 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 24-7 പേജുകളിലെ വിവരങ്ങളെ ആധാരമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
15 മിനി: കൂടെക്കൂടെ പ്രവർത്തിച്ച പ്രദേശത്തു പ്രസംഗിക്കുമ്പോൾ ക്രിയാത്മക മനോഭാവം നിലനിർത്തുക. ആവർത്തിച്ചാവർത്തിച്ചു പ്രവർത്തിക്കുന്ന ഒരു പ്രദേശത്ത് വളരെ കുറഞ്ഞ പ്രതികരണം മാത്രം ലഭിക്കുന്നതിൽ നിരുത്സാഹിതരായ രണ്ടോ മൂന്നോ പ്രസാധകരുമായി ഒരു മൂപ്പൻ അതിന്റെ ആവശ്യത്തെക്കുറിച്ചു ചർച്ച ചെയ്യുന്നു. അദ്ദേഹം അവരോടൊത്ത് 1988 ജൂലൈ 15 ലക്കം (ഇംഗ്ലീഷ്) വീക്ഷാഗോപുരത്തിന്റെ 16-19 പേജുകളിലുള്ള 4-14 ഖണ്ഡികകൾ പരിചിന്തിക്കുന്നു. ശുഭാപ്തിവിശ്വാസത്തോടെ ഈ നിർദേശങ്ങൾ പ്രാദേശികമായി ബാധകമാക്കാൻ കഴിയുന്ന വിധങ്ങളെക്കുറിച്ചു സംസാരിക്കുന്നു.
ഗീതം 191, സമാപന പ്രാർഥന.