ചതുർവർണ അച്ചടിയന്ത്രങ്ങൾ
വീക്ഷാഗോപുരം, ഉണരുക! മാസികകൾ മുഴുവർണങ്ങളിൽ അച്ചടിക്കുന്നതിനുവേണ്ടി രണ്ട് ചതുർവർണ അച്ചടിയന്ത്രങ്ങൾ നാം സ്ഥാപിക്കാൻ പോകുകയാണെന്ന സന്തോഷവാർത്ത അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് 1997 ജൂലൈ 2-ാം തീയതി ഞങ്ങൾ എല്ലാ സഭകൾക്കും അയച്ചിരുന്നല്ലോ. അതിനോടുള്ള നിങ്ങളുടെ പ്രതികരണത്തിന് വളരെ നന്ദി. അച്ചടിയന്ത്രങ്ങൾ ഇന്ത്യയിൽ ഏതുസമയത്തും എത്തിച്ചേരാം. എത്തിയാലുടനെ, നാമതിന്റെ വിലയടയ്ക്കേണ്ടിയിരിക്കുന്നു—ഓരോ അച്ചടിയന്ത്രവും കൈപ്പറ്റി സ്ഥാപിക്കുന്നതിനു പ്രതീക്ഷിക്കപ്പെടുന്ന ചെലവ് ഏകദേശം 70 ലക്ഷം രൂപയാണ്. ഞങ്ങളുടെ കത്തു ലഭിച്ചശേഷം, അനേകം സഭകളും വ്യക്തികളും അച്ചടിയന്ത്രങ്ങളുടെ ചെലവിലേക്കായി പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിയുടെ പേരിൽ ഉദാരമായ സംഭാവനകൾ അയച്ചു. ചിലർ അപ്രകാരം ചെയ്യുന്നതിൽ തുടർന്നുകൊണ്ടിരിക്കുന്നു. ഇതിനു ഞങ്ങൾ തീർച്ചയായും നന്ദിയുള്ളവരാണ്. ഈ പ്രത്യേക പദ്ധതിക്കുവേണ്ടി സംഭാവന നൽകാൻ ഇനിയും അവസരമുണ്ട്. നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്കുവേണ്ടി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നു. നിരുപാധിക സംഭാവനകളയയ്ക്കാനോ പലിശയില്ലാത്ത ഡിപ്പോസിറ്റുകൾ സൊസൈറ്റിയിൽ നിക്ഷേപിക്കാനോ ആഗ്രഹിക്കുന്ന സഭകളും വ്യക്തികളും 1997 ജൂലൈ 2-ലെ കത്ത് പരിശോധിക്കുകയും അതിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ അടുത്തു പിൻപറ്റുകയും വേണം. ചതുർവർണ അച്ചടിയിലേക്കുള്ള ഈ മാറ്റത്തിന് വയലിൽ പ്രയോജനകരമായ ഫലങ്ങൾ കൈവരുത്താൻ കഴിയുമാറാകട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു. അങ്ങനെ, ആനന്ദദായകമായ സത്യത്തിന്റെ വചനങ്ങൾ നിറഞ്ഞ നമ്മുടെ മാസികകൾ നിത്യജീവനായി ശരിയായ മനോനിലയുള്ള ആളുകൾക്ക് കൂടുതൽ ആകർഷകമായി അനുഭവപ്പെടും.—സദൃ. 25:11; സഭാ. 12:10; പ്രവൃ. 13:48, NW.