നവംബറിലേക്കുളള സേവനയോഗങ്ങൾ
നവംബർ 6-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി: “എല്ലാ തിരുവെഴുത്തും പഠിപ്പിക്കാൻ സഹായകരം.” മറ്റുള്ളവയിൽനിന്നും പുതിയലോക ഭാഷാന്തരത്തെ മേത്തരമാക്കുന്ന അതിന്റെ സവിശേഷതകൾ ചർച്ചചെയ്യുക. അത് ആധുനിക ഭാഷയിൽ തയ്യാറാക്കിയിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ വിവരിക്കുക. (“നിശ്വസ്തം” പുസ്തകം പേജ് 328, ഖണ്ഡികകൾ 4-6 കാണുക.) രണ്ട് അവതരണങ്ങൾ പ്രകടിപ്പിക്കുക, ഒന്നു പുതിയലോക ഭാഷാന്തരത്തിന്റെ സമർപ്പണവും മറ്റേതു പ്രത്യേക നിരക്കിൽ പ്രാദേശികമായി ലഭ്യമായിരിക്കുന്ന 192 പേജുള്ള രണ്ടു പഴയ പുസ്തകങ്ങളുടെ സമർപ്പണവും.
20 മിനി: “ബെഥേൽ സേവനം—കൂടുതൽ സന്നദ്ധസേവകർ ആവശ്യം.” പ്രസംഗം. 14-18 വരെയുള്ള ഖണ്ഡികകൾ പരിചിന്തിക്കുമ്പോൾ ഒരു പിതാവ് തന്റെ കൗമാരപ്രായക്കാരനായ പുത്രനോടു ബെഥേൽ സേവനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും നൽകിയിരിക്കുന്ന നിർദേശങ്ങളോടുള്ള ചേർച്ചയിൽ അതിനുവേണ്ടി തയ്യാറാകുന്നതിന് എന്തു ചെയ്യാൻ കഴിയുമെന്നും സംസാരിക്കുന്ന ഒരു പ്രകടനം ക്രമീകരിക്കുക. ബെഥേൽ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നവരോ ആയിരുന്നവരോ സഭയിൽ ഉണ്ടെങ്കിൽ, തന്റെ മകനുമായുള്ള ചർച്ചക്ക് അവരിൽ ഒന്നോ രണ്ടോ പേരെ പിതാവിന് ഉൾപ്പെടുത്താവുന്നതാണ്. 19-23 ഖണ്ഡികകൾ ചോദ്യോത്തര രൂപത്തിൽ ചർച്ചചെയ്യേണ്ടതാണ്.
ഗീതം 2, സമാപന പ്രാർഥന.
നവംബർ 13-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. വാരാന്ത്യത്തിലെ വയൽസേവന ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക.
15 മിനി: “ക്രമമായ യോഗഹാജർ—നാം ഉറച്ചു നിൽക്കുന്നതിന് അത്യാവശ്യം.” പ്രസംഗവും സദസ്യരുമായുള്ള ചർച്ചയും.
20 മിനി: “സുവാർത്തക്കു യോഗ്യമായവിധത്തിൽ നടക്കുക.” ചോദ്യോത്തരങ്ങൾ. 1989 ജൂൺ 15 വാച്ച്ടവറിന്റെ 16-17 പേജുകളിലെ 5-9 ഖണ്ഡികകളെ അടിസ്ഥാനമാക്കി കൂടുതലായ അഭിപ്രായങ്ങൾ പറയുക.
ഗീതം 23, സമാപന പ്രാർഥന.
നവംബർ 20-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ. (അല്ലെങ്കിൽ 1994 ജൂൺ 15 വീക്ഷാഗോപുരത്തിന്റെ 8-11 പേജുകളിലെ “വ്യക്തിപരമായ പഠനം നിങ്ങൾ ആസ്വദിക്കുന്നുവോ?” എന്നതിനെ ആസ്പദിച്ചുള്ള പ്രസംഗം.)
20 മിനി: “ബൈബിളിന്റെ മൂല്യം വിലമതിക്കാൻ മറ്റുള്ളവരെ സഹായിക്കുക.” ബൈബിളധ്യയനങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തിൽ മടക്കസന്ദർശനങ്ങൾ നടത്തേണ്ടതെന്തുകൊണ്ടെന്ന് രണ്ടോ മൂന്നോ പ്രസാധകരുമായി മൂപ്പൻ ചർച്ച ചെയ്യുന്നു. മടക്കസന്ദർശനത്തിനുവേണ്ടി നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പുനരവലോകനം ചെയ്യുകയും പരിശീലന പരിപാടിയിലെന്നപോലെ പ്രകടിപ്പിക്കുകയും ചെയ്യുക.
ഗീതം 8, സമാപന പ്രാർഥന.
നവംബർ 27-നാരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “ഉയരത്തിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സു പതിപ്പിച്ചു നിർത്തുക.” ചോദ്യോത്തരങ്ങൾ.
10 മിനി: “ശരിയായ പദങ്ങൾ തെറ്റായ ഉപദേശങ്ങളെ തകിടം മറിക്കുന്നു.” പ്രസംഗം. സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ദിവ്യാധിപത്യ പദപ്രയോഗങ്ങൾ പഠിക്കുന്നതിൽ ജാഗ്രതയുള്ളവരായിരിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.
15 മിനി: ഡിസംബറിൽ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിക്കൽ. പുസ്തകത്തിന്റെ ആകർഷകമായ സവിശേഷതകൾ പുനരവലോകനം ചെയ്യുക—ആകർഷകമായ അധ്യായ തലക്കെട്ടുകളും രസകരമായ ചിത്രങ്ങളും കൂടാതെ വിവരണങ്ങളിലെ ലാളിത്യം, വലിപ്പത്തിലെ ഒതുക്കം, ചോദ്യങ്ങളുടെ വിദഗ്ധമായ ഉപയോഗം. പ്രാദേശികമായി ആളുകൾക്ക് ആകർഷകമായിരുന്നേക്കാവുന്ന ചില സംസാരാശയങ്ങൾ എടുത്തുപറയുക. മഹാനായ മനുഷ്യൻ പുസ്തകത്തിന്റെയും പകര സമർപ്പണമായ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെയും ഒരു അവതരണം പ്രകടിപ്പിക്കുക. എന്നേക്കും ജീവിക്കാൻ പുസ്തകം ബൈബിളധ്യയനങ്ങൾക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്. ബൈബിളധ്യയനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ സമർപ്പണങ്ങളെയും പിൻപറ്റുന്നതിനു പ്രത്യേക ശ്രമം ചെയ്യേണ്ടതാണ്. ഡിസംബറിൽ വയലിൽ ഈ പുസ്തകങ്ങൾ നന്നായി ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 78, സമാപന പ്രാർഥന.